മറ്റൊരു പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധം ചോദ്യം ചെയ്തു; കാമുകിയേയും മാതാപിതാക്കളേയും പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് അറസ്റ്റില്‍

ബെംഗളൂരു: മറ്റൊരു പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധം ചോദ്യം ചെയ്ത കാമുകിയേയും മാതാപിതാക്കളേയും പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ബെംഗളൂരുവിലെ തരബനഹള്ളിയില്‍ വെള്ളിയാഴ്ച നടന്ന സംഭവത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റുചെയ്തത്. പാണ്ഡുരംഗ എന്ന ചന്ദ്രുവാണ് അറസ്റ്റിലായത്. ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് പേരും ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്. സുമലത, അമ്മ മഞ്ജമ്മ, അച്ഛന്‍
ശ്രീറാം എന്നിവരാണ് ചികിത്സയിലുള്ളത്. മഞ്ജമ്മയുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു.

സുമലതയും ചന്ദ്രുവും തമ്മില്‍ ആറുവര്‍ഷമായി പ്രണയത്തിലാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. സുമലത വിവാഹിതയും രണ്ട് ആണ്‍മക്കളുടെ അമ്മയുമാണ്. സുമലതയുടെ വിവാഹത്തിന് മുമ്പുതന്നെ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. വിവാഹത്തിനുശേഷവും ബന്ധം തുടര്‍ന്നു. ചന്ദ്രുവും നാലുവര്‍ഷം മുമ്പ് വിവാഹിതനായിരുന്നു. മക്കളുമുണ്ട്. അതിനിടെ ചന്ദ്രു മറ്റൊരു യുവതിയുമായി അടുപ്പത്തിലാവുകയും വീട്ടില്‍ കൊണ്ടുപോയി താമസിപ്പിക്കുകയും ചെയ്തു.
ഇത് അറിഞ്ഞ സുമലത ചന്ദ്രുവുമായി വഴക്കിട്ടിരുന്നു.

കഴിഞ്ഞദിവസം ബൈക്ക് വാങ്ങി നല്‍കണമെന്നാവശ്യപ്പെട്ട് ചന്ദ്രു സുലതയുടെ വീട്ടിലെത്തി. എന്നാല്‍ ബൈക്ക് വാങ്ങി നല്‍കാന്‍ സുമലതയുടെ കുടുംബം തയാറായില്ല. ഇതേതുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാവുകയും ഇതിനിടെ ചന്ദ്രു കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ കുടുംബത്തിന് നേരെ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page