ഓടിക്കൊണ്ടിരിക്കെ മീന്‍ വണ്ടി കത്തി നശിച്ചു; സംഭവം മൊഗ്രാല്‍ പുത്തൂര്‍ ദേശീയപാതയില്‍

കാസര്‍കോട്: ഓടിക്കൊണ്ടിരിക്കെ മീന്‍ കയറ്റിയ വാന്‍ കത്തി നശിച്ചു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് തക്ക സമയത്ത് എത്തി തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. വ്യാഴാഴ്ച ഉച്ചയ്ക്ക് മൊഗ്രാല്‍ പുത്തൂര്‍ ദേശീയപാതയിലാണ് സംഭവം. തീപ്പിടിത്തത്തോടൊപ്പം ചെറിയ ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായത് പരിഭ്രാന്തിക്കിടയാക്കി. തീയണച്ചതോടെയാണ് പരിഭ്രാന്തി അകന്നത്.

ഇന്‍സ്റ്റഗ്രാം പരിചയം: 16കാരിയുടെ ഫോട്ടോ പങ്കുവെച്ചു; രണ്ടു പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു, പ്രതികളെ പിടികൂടിയതായി സൂചന

കാസര്‍കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയുടെ ഫോട്ടോകള്‍ പങ്കുവെച്ചുവെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. അഫ്രീദ്, ഖാദര്‍ എന്നിവര്‍ക്കെതിരെയാണ് മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തത്. ഇരുവരും പൊലീസിന്റെ പിടിയിലായതാണ് സൂചന.യുവാക്കളില്‍ ഒരാളാണ് പെണ്‍കുട്ടിയെ ആദ്യം പരിചയപ്പെട്ടത്. പിന്നീട് പെണ്‍കുട്ടിയുടെ ഫോട്ടോകളില്‍ കൈക്കലാക്കിയ ഇയാള്‍ സുഹൃത്തിനു അയച്ചു കൊടുക്കുകയായിരുന്നുവെന്നുവെന്നു പറയുന്നു തുടര്‍ന്ന് സുഹൃത്ത് പെണ്‍കുട്ടിയെ ബന്ധപ്പെട്ട പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി എത്തിയത്.

കേരള സര്‍ക്കാര്‍ വഞ്ചക സര്‍ക്കാര്‍: കുമ്മനം

ബദിഡുക്ക: കേരള സര്‍ക്കാരും സപ്ലൈക്കോയും സംഭരണ വില പോലും നല്‍കാതെ കര്‍ഷകരെ വഞ്ചിച്ചുവെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപി ബദിയഡുക്ക മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജലജീവന്‍ വഴിയുള്ള കുടിവെള്ള വിതരണം, സ്വച്ഛഭാരത് ശൗചാലയങ്ങള്‍, ഉജ്വല സൗജന്യ ഗ്യാസ് കണക്ഷന്‍, പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതി എന്നിവ ലോകത്തെത്തന്നെ ഏറ്റവും മികച്ച മാതൃകാപരമായ പദ്ധതികളാണെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസന രംഗത്തു ഒരു ദശകത്തിനുള്ളില്‍ രാജ്യം …

എയർ കാനഡ എക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക്‌ സൗജന്യ പാനീയങ്ങൾ നൽകുന്നു

പി പി ചെറിയാൻ ന്യൂയോർക് :എയർ കാനഡ വിമാനയാത്രക്കാർക്കു സൗജന്യ പാനീയങ്ങൾ ഏർപ്പെടുത്തുന്നു. നോർത്ത് അമേരിക്കയിലെ പ്രമുഖ എയർലൈനായ എയർ കാനഡ ഇനി മുതൽ എക്കണോമി ക്ലാസ് യാത്രക്കാർക്കും സൗജന്യമായി ബിയറും വൈനും വിതരണം ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചു. സഞ്ചാരികളുടെ സന്തോഷത്തിൽ ഭക്ഷണത്തിനും പാനീയത്തിനും വലിയ പങ്ക് ഉണ്ടെന്ന് എയർ കാനഡ വൈസ് പ്രസിഡന്റ് സ്കോട്ട് ഒലിയറി അഭിപ്രായപ്പെട്ടു.. ബാഗേജ് ഫീസുകൾ ഒഴിവാക്കുന്നതിലേക്കാൾ കുറഞ്ഞ ചെലവിലാണ് പാനീയങ്ങൾ സൗജന്യമായി നൽകാൻ കഴിയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെക്‌സിക്കോ, …

കാര്‍ റോഡിനു കുറുകെ ഇട്ടു ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് യുവമോര്‍ച്ച കൊപ്പള ജില്ലാ പ്രസിഡണ്ട്

ബംഗ്‌ളൂരു: കാര്‍ റോഡിനു കുറുകെ ഇട്ട് ബൈക്ക് തടഞ്ഞു നിര്‍ത്തി യുവമോര്‍ച്ചാ നേതാവിനെ വെട്ടിക്കൊന്നു. നോര്‍ത്ത് കര്‍ണ്ണാടകയിലെ കൊപ്പള ജില്ലാ പ്രസിഡണ്ട് വെങ്കിടേഷി (31)നെയാണ് വെട്ടിക്കൊന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച ശേഷം ബൈക്കില്‍ വീട്ടിലേയ്ക്ക് പോവുകയായിരുന്നു വെങ്കിടേഷ്. അല്‍പ്പദൂരം പിന്നിട്ടപ്പോള്‍ പിന്തുടര്‍ന്ന് എത്തിയ കാര്‍ ബൈക്കിനെ മറികടന്നു. തുടര്‍ന്ന് കാര്‍ റോഡിനു കുറുകെയിട്ട് ബൈക്ക് നിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അക്രമികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ടെക്സാസില്‍ അമ്മ മക്കളെ വെടിവച്ച് കൊന്നു; രണ്ടു പേര്‍ മരിച്ചു

പി പി ചെറിയാൻ ആംഗിള്ടണ് :ടെക്സാസിലെ ആംഗിള്ടണിൽ 31 വയസ്സുകാരിയായ മാതാവ് നാല് മക്കളെ വെടിവച്ചു.രണ്ടു പേർ മരിച്ചു.സംഭവത്തിൽ കൊലക്കുറ്റതിന് അമ്മയെ അറസ്റ്റ് ചെയ്തു. 13 വയസ്സുള്ള പെൺകുട്ടിയും 4 വയസ്സുള്ള ആണ്‍കുട്ടിയുമാണ്കൊല്ലപ്പെട്ടത്.8, 9 വയസ്സുള്ള മറ്റു രണ്ടു കുട്ടികൾ ചികിത്സയിലാണ്. സംഭവത്തിന് ശേഷം അമ്മ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. 1.4 കോടി രൂപ പിഴയോടെ അവരെ റിമാൻഡ് ചെയ്തു.

കുടിയേറ്റക്കാർക്കു വേണ്ടി ടെക്‌സാസ് ബിഷപ്പ് പോപ്പുമായി കൂടിക്കാഴ്ച നടത്തി

പി പി ചെറിയാൻ ടെക്സാസ് :അമേരിക്കയിലെ കുടിയേറ്റക്കാർക്കെതിരായ കടുത്ത നടപടികളിൽ ആശങ്ക പ്രകടിപ്പിച്ച് ടെക്‌സാസിലെ എൽ പാസോ ബിഷപ്പ് മാർക്ക് സൈറ്റ്സ്,വത്തിക്കാനിൽ പോപ്പ് ലിയോ 14-മനു മായി ബുധനാഴ്ച കൂടി കാഴ്ച നടത്തി. കുടിയേറ്റ ഭീതിയിൽ കഴിയുന്ന കുടുംബങ്ങൾ എഴുതിയ കത്തുകളും കുടിയേറ്റ ക്കാരുടെ ദുരിതങ്ങൾ ഉൾകൊള്ളുന്ന വീഡിയോയും അദ്ദേഹം പോപ്പിന് കൈമാറി. പോപ്പ് ലിയോ കുടിയേറ്റക്കാർക്ക് പിന്തുണ അറിയിച്ചതായി വിശപ് പറഞ്ഞു.അമേരിക്കൻ കത്തോലിക്കാ ബിഷപ്പ് കോൺഫറൻസിന്റെ കുടിയേറ്റ സമിതി അധ്യക്ഷനാണ് സൈറ്റ്സ്. കുടിയേറ്റ സമൂഹങ്ങളിൽ ഭീതി …

ഹൂസ്റ്റൺ, ഷുഗർ ലാൻഡിൽ മൂന്ന് വെടിവെപ്പ് : നാലു മരണം

പി പി ചെറിയാൻ ഹൂസ്റ്റൺ :ഹൂസ്റ്റൺ നഗരത്തിനും ഷുഗർ ലാൻഡിനും ഇടയിൽ നടന്ന മൂന്ന് വ്യത്യസ്ത വെടിവെപ്പുകളിൽ നാല് പേർ കൊല്ലപ്പെട്ടു. പ്രതി പിന്നീട് ആത്മഹത്യ ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. വെടിവെപ്പുകളുടെ തുടക്കം ശുഗർ ലാൻഡിലെ റോഡ് റേജിലായിരുന്നു. ഡയറി ആഷ്‌ഫോർഡിലുണ്ടായ വെടിവെപ്പിൽ സ്ത്രീക്ക് വെടിയേറ്റു, പിന്നീട് ആശുപത്രിയിൽ മരിച്ചു. അടുത്തൊരു മണിക്കൂറിനുള്ളിൽ ഹൂസ്റ്റണിലെ ഫോൺഡ്രൻ റോഡിൽ രണ്ടാമത്തെ വെടിവെപ്പുണ്ടായി. മെക്കാനിക്കുമായുള്ള തർക്കം വെടിവെപ്പിലേക്ക് കലാശിക്കുകയായിരുന്നെന്നു പറയുന്നു. ഒരു സാക്ഷിയും കൊല്ലപ്പെട്ടു. മൂന്നാമത്തെ സംഭവം ക്രീക്ബെൻഡ് റോഡിലായിരുന്നു, …

വാഹനാപകടത്തില്‍ പരിക്കേറ്റ ഇലക്ട്രീഷ്യന്‍ കാടകം, കൊട്ടംകുഴിയിലെ അശോകന്‍ മരണത്തിനു കീഴടങ്ങി; പൊലിഞ്ഞത് മികച്ച കായിക താരം

കാസര്‍കോട്: ബൈക്കില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇലക്ട്രീഷ്യന്‍ മരിച്ചു. കാടകം, കൊട്ടംകുഴിയിലെ ഇലക്ട്രീഷ്യന്‍ കെ അശോകന്‍ (55)ആണ് വ്യാഴാഴ്ച രാവിലെ മരണപ്പെട്ടത്. മൂന്നാഴ്ച മുമ്പ് സൗത്ത് പൊയ്‌നാച്ചിക്ക് സമീപത്തായിരുന്നു അപകടം. അശോകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിക്കുകയായിരുന്നു. അരക്കെട്ടു മുതല്‍ ഒരു കാല്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. കാല്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനായി ഇതിനകം മൂന്നിലേറെ ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. ജോലിയുടെ സൗകര്യാര്‍ത്ഥം അശോകനും ഭാര്യ തങ്കമണിയും മൂന്നു മക്കളും മൈലാട്ടിയിലെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. അറിയപ്പെടുന്ന വോളിബോള്‍, ഫുട്‌ബോള്‍ …

താമരശ്ശേരിയില്‍ ഡോക്ടറെ ആക്രമിച്ച സംഭവം; കാസര്‍കോട്ട് ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു

കാസര്‍കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടയില്‍ ഡോക്ടറെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രി ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു. ആശുപത്രിക്കു മുന്നില്‍ നടന്ന പ്രതിഷേധത്തിനു കെ ജി എം ഒ എ, ഐ എം എ സംഘടനകള്‍ നേതൃത്വം നല്‍കി. കെ ജി എം ഒ എ ജില്ലാ പ്രസിഡണ്ട് ഡോ. സമീമ തന്‍വീര്‍ ഉദ്ഘാടനം ചെയ്തു. ഐ എം എ ബ്രാഞ്ച് പ്രസിഡണ്ട് ഡോ. നാരായണ നായിക് ആധ്യക്ഷ്യം വഹിച്ചു. ഡോ. അരുണ്‍ റാം, ഡോ. ജിതേന്ദ്ര …

ക്യാന്‍സര്‍ രോഗികള്‍ക്ക് കെ എസ് ആര്‍ ടി സി ബസുകളില്‍ സൗജന്യയാത്ര: മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: സൂപ്പര്‍ഫാസ്റ്റു മുതല്‍ താഴേയ്ക്കുള്ള എല്ലാ കെ എസ് ആര്‍ ടി സി ബസുകളിലും കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പ്രഖ്യാപിച്ചു.നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്ന പ്രസ്തുത രോഗികള്‍ക്കും സൗജന്യ യാത്ര ഉറപ്പു വരുത്തുമെന്നു മന്ത്രി വ്യക്തമാക്കി.വ്യാഴാഴ്ച ചേരുന്ന കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. …

ഭരണം തീരാന്‍ നേരം കുമ്പളയില്‍ അഴിമതിയുടെ ഉരുള്‍പൊട്ടല്‍; സി പി എം ഇടപെട്ടപ്പോള്‍ അഴിമതിക്കാര്‍ അഴിമതി വിഴുങ്ങിയെന്ന്

കുമ്പള: പഞ്ചായത്ത് ഭരണം തീരാന്‍ നേരത്ത് കുമ്പള പഞ്ചായത്ത് അഴിമതിയുടെ കൂടു തുറന്നുവെന്നു സി പി എം ആരോപിച്ചു. പാര്‍ട്ടിയുടെ ഇടപെടല്‍ ഉണ്ടായപ്പോള്‍ എടുത്ത അഴിമതി തീരുമാനങ്ങള്‍ ഭരണക്കാര്‍ വിഴുങ്ങിയെന്നു സി പി എം കുമ്പള ലോക്കല്‍ സെക്രട്ടറി കെ ബി യൂസഫ് അറിയിച്ചു.മൊഗ്രാല്‍ ഗവ. യൂനാനി ആശുപത്രിക്കു പഞ്ചായത്തിന്റെ അധികാരം ഉപയോഗിച്ചു മുസ്ലീംലീഗ് മണ്ഡലം നേതാവിന്റെ ബന്ധുവായ എം എസ് എഫ് നേതാവിനെ ഫിസിയോതെറാപ്പി തസ്തികയില്‍ പഞ്ചായത്തു നിയമിച്ചിരുന്നുവെന്ന് അറിയിപ്പില്‍ യൂസഫ് പറഞ്ഞു. നിയമനം സംബന്ധിച്ച …

സീതാംഗോളിയില്‍ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസ്; നാലു പേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: കുമ്പള, സീതാംഗോളിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലു പേരെ കൂടി അറസ്റ്റു ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.കുതിരപ്പാടി സ്വദേശികളായ മഹേഷ്, രജീഷ്, ഹരികൃഷ്ണന്‍, അജിത്ത് കുമാര്‍ എന്നിവരെയാണ് എഎസ്പി എം നന്ദഗോപന്റെ നേതൃത്വത്തില്‍ കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ ജിജീഷും സംഘവും അറസ്റ്റു ചെയ്തത്. മുഖ്യപ്രതികളിലൊരാളായ ബേള, ചൗക്കാര്‍ ഹൗസിലെ പി. അക്ഷയ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാള്‍ റിമാന്റിലാണിപ്പോള്‍.ഞായറാഴ്ച രാത്രി 11.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.ബദിയഡുക്കയിലെ മത്സ്യവില്‍പ്പനക്കാരനായ അനില്‍ കുമാര്‍ …

2018 ലെ ബലാത്സംഗ കേസ്: യുവതി പ്രസവിച്ച സംഭവത്തില്‍ ഡി എന്‍ എ ടെസ്റ്റ് ഫലം നെഗറ്റീവ്; യുവതിയുടെ മൊഴി പ്രകാരം മറ്റൊരു യുവാവിനെതിരെ ബലാത്സംഗ കേസ്

കാസര്‍കോട്: 2018ല്‍ യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ ഡി എന്‍ എ പരിശോധനാഫലം നെഗറ്റീവായി. ഇതേ തുടര്‍ന്ന് യുവതിയില്‍ നിന്നു മൊഴിയെടുത്ത മഞ്ചേശ്വരം പൊലീസ് മറ്റൊരു യുവാവിനെതിരെ കൂടി കേസെടുത്തു.2018ല്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അവിവാഹിതയായ ഒരു യുവതി പ്രസവിച്ചിരുന്നു. അന്ന് യുവതി നല്‍കിയ പരാതി പ്രകാരം ഒരു യുവാവിനെതിരെ കേസെടുത്തു. ഗര്‍ഭം ധരിച്ചത് അതേ യുവാവില്‍ നിന്നാണെന്നു ശാസ്ത്രീയമായി തെളിയിക്കുന്നതിനായി പൊലീസ് അന്ന് യുവാവിന്റെയും യുവതി പ്രസവിച്ച കുഞ്ഞിന്റെയും …

മടക്കരയില്‍ തോണിയില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ച് ഒരാളെ കാണാതായി: നാട്ടുകാരും തീരദേശ പൊലീസും രക്ഷാപ്രവര്‍ത്തനം തുടരുന്നു

കാസര്‍കോട്: ചെറുവത്തൂര്‍, മടക്കര തുറമുഖത്തിനു സമീപം മണല്‍ വാരല്‍ തോണിയില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി. എരിഞ്ഞിക്കീല്‍ സ്വദേശി ശ്രീധരനെയാണ് കാണാതായത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന ബാലകൃഷ്ണന്‍ രക്ഷപ്പെട്ടു.വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം. മണല്‍വാരല്‍ തോണിയിലെ തൊഴിലാളികളാണ് ശ്രീധരനും ബാലകൃഷ്ണനും. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബോട്ടാണ് തോണിയില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തോണിയില്‍ നിന്നു തെറിച്ചു വീണ ശ്രീധരനെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. തീരദേശ പൊലീസും നാട്ടുകാരും തെരച്ചില്‍ തുടരുന്നു.

കോൺഗ്രസ്‌ നേതാവ് ഐത്തപ്പ ചെന്നഗുളി അന്തരിച്ചു

ബദിയടുക്ക : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ബദിയടുക്ക പഞ്ചായത്ത് പട്ടിക ജാതി സര്‍വ്വീസ് സഹകരണ സംഘം മുന്‍ പ്രസിഡണ്ടുമായ ഐത്തപ്പ ചെന്നഗുളി(76) അന്തരിച്ചു.അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതിയിആയിരുന്നു അന്ത്യം. കാസര്‍കോട് ജനറല്‍ ആസ്പത്രി, ബദിയടുക്ക പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങി വിവിധ ആസ്പത്രികളില്‍ സ്റ്റാഫ് നഴ്സായി സേവനം അനുഷ്ഠിച്ചിരുന്നു. കാസര്‍കോട് ജില്ലാ ദളിത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി , ബദിയടുക്ക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.സാമൂഹ്യ സംസ്കാരിക …

ഇത് വിഷപ്പാമ്പുകളുടെ ഇണചേരല്‍ കാലം; സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

മുഹമ്മദ് അന്‍വര്‍ യൂനുസ് ഒക്ടോബര്‍ – ഡിസംബര്‍ കാലയളവ് വിവിധയിനം പാമ്പുകളുടെ ഇണചേരല്‍ കാലമാണ്. പൊതുവെ മനുഷ്യരുടെ മുന്നില്‍ പെടാതെ തന്നെ ജനവാസ മേഖലകളില്‍ സുരക്ഷിതരായി ജീവിക്കുന്ന പാമ്പുകള്‍, ഇണചേരല്‍ കാലത്ത് കൂടുതലായി പുറത്തിറങ്ങി സഞ്ചരിക്കാറുണ്ട്. അതിനാല്‍ അവയെ കാണുന്നതിനും അവയുടെ കടിയേല്‍ക്കുന്നതിനും സാധ്യതയേറെയാണ്. പെണ്‍ പാമ്പുകള്‍ പുറപ്പെടുവിക്കുന്ന ഫിറോമോണുകളില്‍ ആകൃഷ്ടരായി ആണ്‍ പാമ്പുകള്‍ അവയെ തേടിയിറങ്ങുകയും, അത്തരത്തില്‍ പലയിടത്ത് നിന്നും ആണ്‍ പാമ്പുകള്‍ ഒരിടത്ത് എത്തിച്ചേരുകയും ഇണചേരല്‍ അവകാശത്തിനായുള്ള ആണ്‍പോരില്‍ ഏര്‍പ്പെടുകയും ചെയ്യും. രാജവെമ്പാലകള്‍ ഇത്തരത്തില്‍ …

സവാക് ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും കുത്തിയിരിപ്പ് സമരവും സംഘടിപ്പിച്ചു

കാസര്‍കോട്: സ്റ്റേജ് ആര്‍ട്ടിസ്റ്റ്സ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ ഓഫ് കേരള (സവാക്) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും കുത്തിയിരിപ്പ് സമരവും സംഘടിപ്പിച്ചു. രാത്രി 10 മണിക്ക് ശേഷം മൈക്രോഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന നിയമം പിന്‍വലിക്കുക, ക്ഷേമനിധി പെന്‍ഷന്‍ രൂപയായി വര്‍ദ്ധിപ്പിക്കുക. 5000 ആയി വര്‍ദ്ധിപ്പിക്കുക, 60 വയസിന് മുകളിലുള്ള കലാകാരന്മാര്‍ക്ക് ക്ഷേമനിധിയില്‍ അംഗങ്ങളാകാന്‍ വീണ്ടും അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സംസ്ഥാന ജനറല്‍ സെക്രട്ടറി സുദര്‍ശന്‍ വര്‍ണ മാര്‍ച്ച് …