പൂജയ്ക്ക് വച്ചിരുന്ന ചെമ്പരത്തിപ്പൂവ് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

മൈസൂര്‍: പൂജയ്ക്ക് വച്ചിരുന്ന ചെമ്പരത്തിപ്പൂവ് തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടി പിഞ്ചുകുഞ്ഞ് മരിച്ചു. കര്‍ണാടക മൈസൂറിലെ ഹുന്‍സൂര്‍ ഗ്രാമത്തിലാണ് സംഭവം. ആറരമാസം പ്രായമുള്ള ചിന്മയ് ഗൗഡയാണ് മരിച്ചത്. മൂത്ത സഹോദരനൊപ്പം കളിക്കുകയായിരുന്നു കുഞ്ഞ്. അതിനിടെ പൂജയ്ക്ക് വച്ചിരുന്ന ചെമ്പരത്തി പൂവെടുത്ത് വായിലിടുകയായിരുന്നു. ഇതുകണ്ട് സഹോദരന്‍ പൂവ് എടുക്കാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞ് അത് വിഴുങ്ങിയിരുന്നു. ഇതോടെ ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കന്നി വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തില്‍ ഹല്‍വ; തിരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവനന്തപുരം: പോളിംഗ് ബൂത്തിലെത്തുന്ന കന്നി വോട്ടര്‍മാര്‍ക്ക് ഹല്‍വ നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു. യുവാക്കള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമാകുന്നതു പ്രോത്സാഹിപ്പിക്കാനാണ് മധുരം നല്‍കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു.കേല്‍ക്കര്‍ പറഞ്ഞു. പരിപാടിയുടെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് പ്രമുഖ ബ്രാന്‍ഡിന്റെ 200 ഹല്‍വ പായ്ക്കറ്റുകള്‍ നല്‍കും. ഏതു പോളിങ് ബൂത്തിലാണ് ഹല്‍വ വിതരണം ചെയ്യേണ്ടതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ തീരുമാനിക്കണം. കന്നി വോട്ടര്‍മാരാണെന്നു പരിശോധിച്ചുറപ്പിച്ച് ഹല്‍വ വിതരണം ചെയ്യാനുള്ള ഉത്തരവാദിത്തം ബൂത്ത് ലെവല്‍ ഏജന്റുമാരെ ഏല്‍പ്പിച്ചു. …

കുടുംബവഴക്കിനിടെ ഭാര്യയെ തലയ്ക്കടിച്ചുകൊന്നു; സംശയ രോഗമെന്ന് പരാതി; ഭര്‍ത്താവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: കുടുംബവഴക്കിനിടെ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. സൗത്ത് ഡല്‍ഹിയിലെ പുല്‍ പ്രഹ്‌ളാദപൂര്‍ മേഖലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.പൂനം എന്ന യുവതിയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് സുരേഷിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ദമ്പതികള്‍ക്ക് രണ്ടുമക്കളാണുള്ളത്. ഒരാള്‍ അമ്മൂമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. 18 മാസം പ്രായമുള്ള ഇളയ മകന്‍ ദമ്പതികള്‍ക്കൊപ്പമായിരുന്നു. കൊലപാതക വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ പ്രതി കുട്ടിയുമായി മൃതദേഹത്തിന് സമീപമായിരുന്നു. ഒരു മാസം മുമ്പാണ് ദമ്പതികള്‍ ഡല്‍ഹിയിലെ ഡിഡിഎ ഫ്‌ളാറ്റില്‍ താമസം ആരംഭിച്ചത്. ഇവര്‍ തമ്മില്‍ പതിവായി …

വിവാഹ പരസ്യം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചശേഷം ഉപേക്ഷിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

ആലപ്പുഴ: വിവാഹ പരസ്യത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം വഞ്ചിച്ചുവെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ചെന്നിത്തല തൃപ്പെരുന്തുറ സ്വദേശിയായ രാഹുലിനെ(31) ആണ് അറസ്റ്റുചെയ്തത്. ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളിലും ബീച്ചിലും കൊണ്ടുപോയി പലതവണ പീഡിപ്പിച്ചെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ യുവതി പറഞ്ഞു. പ്രതി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് യുവതി പരാതി നല്‍കിയത്. ഫ്രീലാന്‍സ് വെബ് ഡിസൈനറായ പ്രതി പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി അത് കാട്ടിയായിരുന്നു ഭീഷണിയും പീഡനവുമെന്ന് പരാതിയില്‍ ബോധിപ്പിച്ചു. യുവാവിന്റെ മൊബൈല്‍ ഫോണ്‍ …

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കും: രാഹുല്‍ഗാന്ധി

കോട്ടയം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ റബ്ബറിന്റെ താങ്ങുവില 250 രൂപയായി ഉയര്‍ത്തുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രസ്താവിച്ചു. കോട്ടയം, പുതുപ്പള്ളിയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.റബ്ബറിന്റെ താങ്ങുവില ഉയര്‍ത്തുന്നതായിരിക്കും ആദ്യ മന്ത്രി സഭാ തീരുമാനം. അതുവഴി റബ്ബര്‍ വില 300 രൂപ വരെ ഉയരും. കോണ്‍ഗ്രസ് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കില്ല. കഴിഞ്ഞ തവണ റബ്ബര്‍ കര്‍ഷകര്‍ക്കു ഇടതു മുന്നണി നല്‍കിയ വാക്കുപാലിച്ചില്ല-രാഹുല്‍ഗാന്ധി വിമര്‍ശിച്ചു.അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദി എങ്ങനെയാണ് …

നയം വ്യക്തമാക്കി എസ് ഡി പി ഐ: മഞ്ചേശ്വരത്ത് യു ഡി എഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല: എം കെ ഫൈസി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നു എസ് ഡി പി ദേശീയ അധ്യക്ഷന്‍ എം കെ ഫൈസി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഏതു മുന്നണിക്കും പിന്തുണ പ്രഖ്യാപിക്കില്ല. പകരം പ്രവര്‍ത്തകര്‍ക്കു നിര്‍ദ്ദേശം നല്‍കാനാണ് ആലോചിക്കുന്നത്. എന്നാല്‍ നേമത്ത് എസ് ഡി പി ഐയുടെ പിന്തുണ വി ശിവന്‍കുട്ടിക്കാണ്. ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ വിജയ സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം കൈക്കൊണ്ടത് അദ്ദേഹം പറഞ്ഞു. എസ് ഡി …

കേരളത്തിൽ ഭരണമാറ്റം അനിവാര്യം; യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യു എസിലെ ഡാലസിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക യോഗം

പി പി ചെറിയാൻ ഡാലസ്: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് ഡാലസിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തക യോഗം അഭ്യർത്ഥിച്ചു.മാർച്ച് 29 ഞായറാഴ്ച വൈകീട്ട് 5 മണിക് മെസ്ക്വിറ്റിലെ റെഡ് ചില്ലി ഇന്ത്യൻ റെസ്റ്റോറന്റിൽ നടന്ന യോഗത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. കഴിഞ്ഞ പത്ത് വർഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ ജനദ്രോഹ നയങ്ങളാണ് പിന്തുടരുന്നതെന്ന് യോഗം വിലയിരുത്തി. പ്രവാസി മലയാളികളോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ യോഗം ശക്തമായ പ്രതിഷേധി …

വിമാനത്താവളത്തിന്റെ റണ്‍വേയില്‍ നിന്ന് സിഗരറ്റ് വലിച്ച് ഗൂഗിള്‍ ടെക്കി; ചോദ്യം ചെയ്ത ജീവനക്കാരുടെ മുഖത്തേക്ക് പുക ഊതി; വ്യാപക വിമര്‍ശനം

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിന്റെ റണ്‍വേയില്‍ നിന്നു സിഗരറ്റ് വലിക്കുന്ന ഗൂഗിള്‍ ടെക്കിയുടെ ദൃശ്യങ്ങള്‍ പുറത്ത്. പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്നത് വ്യാപക വിമര്‍ശനങ്ങള്‍. ഉത്കര്‍ഷ് ഗൗതം എന്ന ആളാണ് വിലക്ക് അവഗണിച്ച് അശ്രദ്ധമായി റണ്‍വേയില്‍ നിന്ന് സിഗരറ്റ് വലിച്ചത്. തന്നെ ചോദ്യം ചെയ്ത ജീവനക്കാരോട് തട്ടിക്കയറിയ ഇയാള്‍ ജീവനക്കാരുടെ നേരെ പുക ഊതിവിടുകയും അക്രമാസക്തമായി പെരുമാറുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് പുലവലി നിരോധനമുണ്ടെന്ന് ഗ്രൗണ്ട് ജീവനക്കാര്‍ പറഞ്ഞതോടെ മുന്നറിയിപ്പുകള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാതെ ഇയാള്‍ പുകവലി തുടരുകയായിരുന്നു. …

ഉദയ സെവൻസിന് ചായ്യോത്ത് തുടക്കമായി

നീലേശ്വരം: 33-ാം മത് ഉദയ സെവൻസിന് ചായ്യോത്ത് തുടക്കമായി. 43 വർഷമായി ചായ്യോത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരുന്ന ഉദയ ആർട്സ് & സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ 32 വർഷമായി തുടരുന്ന ഈവനിങ് സെവൻസ് ടൂർണമെൻ്റ് ചായ്യോത്ത് സ്കൂളിന് സമീപമുളള മൈതാനത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി.വി രത്നാകരൻ അധ്യക്ഷത വഹിച്ചു. എൻ വി രാജൻ , പഞ്ചായത്ത് പ്രസിഡൻ്റ് എം. രാജൻ, വാർഡ് മെമ്പർമാരായ എം. സുരേന്ദ്രൻ, …

തെരഞ്ഞെടുപ്പ് പ്രചരണ ബോർഡ് സ്ഥാപിച്ചതിലെ തർക്കം: യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതികളെ വെറുതെ വിട്ടു

തലശേരി: തളിപ്പറമ്പ് മുക്കുന്ന് പയാടകത്ത് പ്രജുല്‍ (22)വധക്കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് തലശേരി അഡീ. സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് ഫിലിപ്പ് തോമസ് വെറുതെവിട്ടു. മുക്കുന്ന് സ്വദേശികളായ റിട്ട.എസ്.ഐ: എന്‍.വി ചന്തുക്കുട്ടി, സഹോദരങ്ങളായ കൃഷ്ണന്‍ നമ്പ്യാര്‍, ഭാസ്‌കരന്‍ നമ്പ്യാര്‍, കൃഷ്ണന്‍ നമ്പ്യാരുടെ മക്കളായ പ്രകാശന്‍, രാധാകൃഷ്ണന്‍ എന്നിവരെയാണ് വെറുതെവിട്ടത്.2014 മെയ് 13നായിരുന്നു കേസിനാസ്പദമായ സംഭവം. കല്യാശേരി കപ്പോത്ത്കാവിനടുത്തുള്ള പയ്യന്‍പുത്തന്‍വീട്ടില്‍ പ്രഭാകരന്‍- യശോദ ദമ്പതികളുടെ മകനായ പ്രജുല്‍ ആണ് കൊല്ലപ്പെട്ടത്. 2014- ലെ ലോക്‌സഭ തിരഞ്ഞെടുപ്പു വേളയില്‍ …

സ്‌കൂളിലേയ്ക്ക് പോയ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെയും 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും കാണാതായി

പയ്യന്നൂര്‍: സ്‌കൂളിലേയ്ക്ക് പോയ വിദ്യാര്‍ത്ഥിനി -വിദ്യാര്‍ത്ഥികളെ കാണാതായി പരാതി. ചെറുകുന്ന് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ 16കാരന്‍, ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന 15 കാരി എന്നിവരെയാണ് കാണാതായത്. ഇതുസംബന്ധിച്ച് പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.28ന് രാവിലെയാണ് ഇരുവരും വീട്ടില്‍ നിന്നും ഇറങ്ങിയത്. വൈകുന്നേരമായിട്ടും ഇരുവരും വീടുകളില്‍ തിരിച്ചെത്തിയില്ല. പെണ്‍കുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് വീട്ടുകാര്‍ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് പതിനാറുകാരനെയും കാണാതായ വിവരം ലഭിച്ചത്.ഇരുവരും കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലും അവിടെ നിന്ന് കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലും …

ബീച്ചിലെത്തിയ യുവനടന്‍ കടലില്‍ മുങ്ങിമരിച്ചു; അപ്രതീക്ഷിത വേര്‍പാടില്‍ ഞെട്ടി ആരാധകരും സഹപ്രവര്‍ത്തകരും

കൊല്‍ക്കത്ത: ടെലിവിഷന്‍ പരമ്പരയുടെ ചിത്രീകരണത്തിനായി ബീച്ചില്‍ എത്തിയ യുവനടന്‍ കടലില്‍ മുങ്ങിമരിച്ചു. ബംഗാളി സിനിമകളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധേയനായ രാഹുല്‍ അരുണോദയ് ബാനര്‍ജിയാണ് (43) മരിച്ചത്. ഒഡീഷയിലെ തല്‍സരി ബീച്ചില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പശ്ചിമ ബംഗാളിലെ പൂര്‍ബ മേദിനിപൂര്‍ ജില്ലയിലുള്ള ദിഘയ്ക്ക് അടുത്തുള്ള ബീച്ചില്‍ ബംഗാളി ടെലിവിഷന്‍ പരമ്പരയായ ഭോലേ ബാബ പര്‍ കരേഗയുടെ ചിത്രീകരണത്തിനെത്തിയതായിരുന്നു. ചിത്രീകരണത്തിനായി കടലില്‍ ഇറങ്ങിയപ്പോള്‍ വെള്ളത്തിനടിയിലുള്ള വസ്തുവില്‍ കുരുങ്ങുകയായിരുന്നു. തിരയില്‍ വീണ അദ്ദേഹത്തെ യൂണിറ്റിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ …

ഭാര്യ വീട്ടില്‍ പോയ തക്കത്തിന് കാമുകിയെ ക്ഷണിച്ചുവരുത്തി; സംസാരത്തിനിടെ തര്‍ക്കം; യുവതിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വിശാഖപട്ടണം: കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കാമുകനായ നാവിക ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റുചെയ്തു. ഐഎന്‍എസ് ദേഗയിലെ ഉദ്യോഗസ്ഥനായ ചിന്തട രവീന്ദ്രയാണ്(35) കാമുകി പോളിപള്ളി മൗനികയെ(29) കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റിലായത്. രണ്ടാഴ്ച മുമ്പ് നടന്ന സംഭവത്തിലാണ് പൊലീസ് യുവാവിനെ അറസ്റ്റുചെയ്തത്. രവീന്ദ്രയുടെ ഭാര്യ വിജയനഗരത്തിലെ മാതാപിതാക്കളുടെ വീട്ടില്‍ പോയ സമയത്ത് അയാള്‍ കാമുകിയെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള വീട്ടില്‍ ക്ഷണിച്ചുവരുത്തുകയായിരുന്നു. 2021 ല്‍ ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് മൗനികയെ രവീന്ദ്ര പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയത്തിലായ ഇരുവരും ഭാര്യയുടെ കണ്ണുവെട്ടിച്ച് പലപ്പോഴും …

ബസ് യാത്രയ്ക്കിടയില്‍ ശല്യം ചെയ്യല്‍: പോക്‌സോ കേസ് പ്രതിയെ പരാതിക്കാരിയായ പെൺകുട്ടി ഉത്സവപ്പറമ്പില്‍ വച്ച് കുരുക്കി; പെര്‍ളടുക്കം സ്വദേശി റിമാന്റില്‍

കാസര്‍കോട്: ബസ് യാത്രക്കിടയില്‍ ശല്യം ചെയ്ത കേസിൽ പ്രതിയായ 43 കാരനെ ഉത്സവപ്പറമ്പില്‍ വച്ച് ഇരയായ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. വിവരമറിഞ്ഞ് പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പെര്‍ളടുക്കം സ്വദേശിയായ മണികണ്ഠന്‍ (43) എന്ന ആളെയാണ് കാസര്‍കോട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ ഹോസ്ദുര്‍ഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കരിച്ചേരി വിളക്കുമാടത്ത് വച്ചാണ് പ്രതിയെ പെണ്‍കുട്ടി കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞത്. ഫെബ്രുവരി ആദ്യവാരത്തില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. സ്വകാര്യബസ്സില്‍ …

ചൂട് കൂടി; “തണ്ണിമത്തൻ” താരമായി; കയറ്റുമതി നിലച്ചതോടെ വിലയിടിവും

കാസർകോട്: സൂര്യ താപം വർധിച്ചതോടെ തണ്ണിമത്തനു പ്രിയം വർധിച്ചു. ദാഹമകറ്റാൻ ജനങ്ങൾ തണ്ണിമത്തനെയും, മോരിനേയും ആശ്രയിക്കുന്നു. തട്ടുകടകളിലും, തെരുവോരങ്ങളിലുമെല്ലാം ഐസ് ചേർത്ത് തണുപ്പിച്ച ബത്തക്ക സർബത്തിനു ആവശ്യക്കാർ ഏറെയാണ്.കഠിനമായ ചൂടിൽ നിന്ന് ദാഹം അകറ്റാൻ ഇതല്ലാതെ മറ്റ് വഴി യുമില്ല.10 രൂപയാണ് ഒരു ഗ്ലാസ് ബത്തക്ക ജ്യൂസിന്റെ വില. റംസാൻ വിപണിയിൽ തുടങ്ങിയ തണ്ണിമത്തൻ വിൽപ്പന ഇപ്പോഴും മോശമല്ലാത്ത രീതിയിൽ തുടരുകയാണ്.ഓരോ ദിവസവും ലോഡ് കണക്കിന് തണ്ണിമത്തനാണ് തമിഴ്നാട്ടിൽ നിന്നും, കർണാടകയിൽ നിന്നും കാസർകോട് ജില്ലയിൽ എത്തിക്കൊണ്ടിരിക്കുന്നത്. …

കാസർകോട് ഡയലൈഫ് ഹോസ്പിറ്റലിൽ കിഡ്നി ട്യൂമർ വിജയകരമായി നീക്കം ചെയ്തു

കാസർകോട് : കാസർകോട് ഡയലൈഫ് ഹോസ്പിറ്റലിൽ അപൂർവമായ കിഡ്നി ട്യൂമർ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. റെ നൽ അംഗ്യോമ്യോ ലിപോമ എന്ന സങ്കീർണമായ ട്യൂമർ ബാധിച്ചിരുന്ന 50 വയസുകാരിയുടെ കിഡ്നി സംരക്ഷിച്ചുകൊണ്ടാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. കാസർകോട് ജില്ലയിൽ ആദ്യമായാണ് കിഡ്നി സംരക്ഷിക്കുന്ന ഈ ശസ്ത്രക്രിയ വിജയകരമായി നടത്തുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രോഗിക്ക് പ്രത്യേകമായ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. സാധാരണ ആരോഗ്യ പരിശോധനകളുടെ ഭാഗമായി നടത്തിയ റൂട്ടീൻ ടെസ്റ്റുകളിലൂടെയാണ് ട്യൂമർ കണ്ടെത്തിയത്. തുടർന്ന് നടത്തിയ സ്കാനിംഗുകളും മറ്റ് …

തൊക്കോട്ട് യുവാവിനെ വെട്ടിക്കൊന്നത് ആറംഗ സംഘം; മൂന്നു പേര്‍ വലയില്‍, മലയാളിയായ കാറുടമയെ തെരയുന്നു

തലപ്പാടി: തൊക്കോട്ട് ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ വെട്ടിക്കൊന്നത് ആറംഗ സംഘമാണെന്നു പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിനു ശേഷം ബംഗ്‌ളൂരുവിലേയ്ക്ക് രക്ഷപ്പെട്ട സംഘത്തെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ ഊർജ്ജിതമാക്കി.സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് എ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം തുടരുന്നത്.മംഗ്‌ളൂരു, കുദ്രോളി സ്വദേശിയും ഉള്ളാള്‍, അജ്ജിനടുക്ക, മുളുഗുഡ്ഡയില്‍ താമസക്കാരനുമായ ആരിഫ് ഹുസൈന്‍ എന്ന താബ്ലറ്റ് ഹാരിഫ് (42) വെള്ളിയാഴ്ച പുലര്‍ച്ചെ തൊക്കോട്ട് ഫ്‌ളൈ ഓവറില്‍ വച്ചാണ് കൊല്ലപ്പെട്ടത്. ഹാരിഫ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയ …

കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ മരണാന്തര സഹായം വിതരണം ചെയ്തു

കുമ്പള: വ്യാപാരികളുടെ അഭിമാന പദ്ധതിയായ കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ മരണാന്തര സഹായമായ രണ്ടുലക്ഷം രൂപ വിതരണം ചെയ്തു. മരണപ്പെട്ട ഉദുമ ഏരിയയിലെ കേളീശ്വരിയുടെ കുടുംബത്തിന് സമിതി ജില്ലാ സെക്രട്ടറി ശോഭ ബാലൻ സാഹായ ധനം സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് പി കെ ഗോപാലൻ അധ്യക്ഷത വഹിച്ചു. ശശിധരൻ, സത്യൻ പടന്നക്കാട്, ലിജു അബൂബക്കർ, ദിനേശൻ കാഞ്ഞങ്ങാട്, പ്രകാശൻ കാസർകോട്, രാജൻ മണിയറ, ഉദയൻ പാലായി, എം മാധവൻപ്രസംഗിച്ചു.