വൃദ്ധയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; മകന്‍ അറസ്റ്റില്‍
കൊല്ലം: വൃദ്ധയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസിന്റെ കണ്ടെത്തല്‍. തൃക്കരുവ ഈരത്തഴികത്ത് പൊന്നമ്മ (62)യുടെ മരണമാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ മകന്‍ വര്‍ഗീസിനെ (32) പൊലീസ് അറസ്റ്റുചെയ്തു. മാര്‍ച്ച് 15ന് വൈകിട്ടാണ് പൊന്നമ്മയെ വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അമ്മ കിണറ്റില്‍ വീണുകിടക്കുന്നതായി വര്‍ഗീസാണ് ബഹളംവെച്ച് അയല്‍ക്കാരെ അറിയിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി പൊന്നമ്മയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. വര്‍ഗീസിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് അയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക …
Read more “വൃദ്ധയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; മകന്‍ അറസ്റ്റില്‍”