പശ്ചിമ ബംഗാളില്‍ എക്സ്പ്രസ് ട്രയിനും ഗുഡ്സ് ട്രയിനും കൂട്ടിയിടിച്ചു; 15 മരണം; 60 പേര്‍ക്കു പരിക്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സാര്‍ജിലിംഗ് ജില്ലയില്‍ എക്സ്പ്രസ് ട്രയിനും ചരക്കു ട്രയിനും കൂട്ടിയിടിച്ചു 15പേര്‍ മരിച്ചു. 60 പേര്‍ക്കു പരിക്കേറ്റു. ഇന്നുരാവിലെയാണ് അപകടം.അസമിലെ സില്‍ച്ചിറില്‍ നിന്നു കൊല്‍ക്കത്ത സീന്‍ദയിലേക്കു പോവുകയായിരുന്ന കാഞ്ചന്‍ജംഗ എക്സ്പ്രസിന് പിന്നില്‍ ഗുഡ്സ് ട്രെയിന്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് ആദ്യ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.ന്യൂജല്‍പായ് ഗുരിക്കടുത്തുള്ള രംഗപാണി സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ എക്‌സ്പ്രസ് ട്രയിന്റെ മൂന്ന് ബോഗികള്‍ മറിഞ്ഞു. അപകടവിവരമറിഞ്ഞുടനെ രക്ഷാപ്രവര്‍ത്തകരുടെയും ഡോക്ടര്‍മാരുടെയും സംഘത്തെ സംഭവ സ്ഥലത്തേക്ക് അയച്ചതായി കേന്ദ്ര റെയില്‍വെ മന്ത്രി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ …

ആദൂരിനടുത്തു ചത്ത പോത്ത് റോഡ് സൈഡില്‍

കാസര്‍കോട്: റോഡ് സൈഡില്‍ ചത്ത പോത്തിന്റെ ജഡം. മുള്ളേരിയ-സുള്ള്യ സംസ്ഥാനപാതയിലെ മുള്ളേരിയക്കും ആദൂരിനുമിടയിലുള്ള ആലന്തടുക്കയിലാണ് ഇന്ന് രാവിലെ റോഡ് സൈഡില്‍ ചത്ത പോത്തിനെ കണ്ടെത്തിയത്. അറവു ശാലയിലേക്കു കൊണ്ടുപോവുകയായിരുന്ന പോത്ത് ചത്തതിനെത്തുടര്‍ന്നു വഴിയിലുപേക്ഷിച്ചതാവാമെന്നു സംശയിക്കുന്നു. പോത്ത് ചീഞ്ഞു വീര്‍ത്തിട്ടുണ്ട്. നാട്ടുകാര്‍ വിവരം ആദൂര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് സംഘം സംഭവ സ്ഥലത്തേക്കു പോയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

തന്നേക്കാളും വലിയവളാകേണ്ട മകള്‍ക്കു പൊലീസ് സൂപ്രണ്ടിന്റെ ബിഗ് സല്യൂട്ട്

ഹൈദരാബാദ്: ഐ എ എസ് ഉദ്യാഗസ്ഥയായ മകളെ പൊലീസ് സൂപ്രണ്ടായ പിതാവ് സല്യൂട്ട് ചെയ്തു. നിര്‍വൃതി കൊണ്ട് പിതാവ് ഈറനണിഞ്ഞു. മകളും കണ്ടു നിന്ന പൊലീസ് ഉദ്യോഗസ്ഥരും സന്തോഷം കൊണ്ട് നിറകണ്ണുകള്‍ തുടച്ചു.മക്കള്‍ തങ്ങളെക്കാള്‍ വലിയവരാവണമെന്ന മാതാപിതാക്കളുടെ അഭിലാഷം സഫലമായതിന്റെ അപൂര്‍വ്വ നിമിഷം തെലുങ്കാന പൊലീസ് അക്കാദമിയില്‍ ആഹ്ലാദം പകര്‍ന്നു.തെലുങ്കാന പൊലീസ് അക്കാഡമി ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ വെങ്കടേശ്വര്‍ലുവാണ് മകളും ഐ എ എസ് ട്രെയിനി ഓഫീസറുമായ എന്‍ ഉമാഹാരതിയെ പുഷ്പഹാരം നല്‍കി സല്യൂട്ട് ചെയ്തത്. ഐ …

കാഴ്ച ശക്തി ഇല്ലാത്ത സഹോദരിയും സഹോദരനും താമസിക്കുന്ന വീട് കത്തി നശിച്ചു

കാസര്‍കോട്: സഹോദരിയും കാഴ്ചശക്തി നഷ്ടപ്പെട്ട സഹോദരനും താമസിക്കുന്ന വീട് കത്തി നശിച്ചു.വൊര്‍ക്കാടി പഞ്ചായത്ത് 15-ാം വാര്‍ഡായ തച്ചിരയിലെ അബ്ദുല്‍ ഖാദര്‍ എന്ന പൊടിയന്റെ വീടാണ് ഇന്നലെ രാത്രി കത്തി നശിച്ചത്. ഓടിട്ട വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും കത്തി നശിച്ചു.ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീ കെടുത്തി. വീട്ടിലുണ്ടായിരുന്ന പണവും വസ്തുവിന്റെയും മറ്റും രേഖകളും വസ്ത്രങ്ങളും എല്ലാം പൂര്‍ണ്ണമായി കത്തി നശിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കും തീപിടിത്തത്തിന് കാരണമെന്നും കരുതുന്നു. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഭോപ്പാലിലെ അനധികൃത കശാപ്പുകേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന 11 വീടുകള്‍ ഇടിച്ചു നിരത്തി

ഭോപ്പാല്‍: ബീഫ് അനധികൃതമായി വില്‍പ്പന നടത്തിയ മധ്യപ്രദേശ് മണ്ഡയിലെ 11 വീടുകള്‍ ഇടിച്ചു നിരത്തി.ഈ വീടുകള്‍ സര്‍ക്കാര്‍ ഭൂമി കൈയേറി അനധികൃതമായി നിര്‍മ്മിച്ചവയാണെന്ന് അധികൃതര്‍ ആരോപിച്ചു.നയന്‍പുരി ദൈന്‍വാഹിയില്‍ കശാപ്പിനുവേണ്ടി കന്നുകാലികളെ കൂട്ടമായി കെട്ടിയിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡില്‍ 150 പശുക്കളെ കണ്ടെത്തി. വീടിനുള്ളില്‍ നിന്നു പശുവിന്റെ ഇറച്ചി കണ്ടെത്തി. ഒരാളെ അറസ്റ്റു ചെയ്തു. 11 പ്രതികളുടെ വീടുകളിലെ ഫ്രിഡ്ജില്‍ നിന്നു പശു ഇറച്ചി പൊലീസ് സംഘം പിടിച്ചെടുത്തു. മൃഗക്കൊഴുപ്പ്, കന്നുകാലികളുടെ ചര്‍മ്മം, എല്ലുകള്‍ എന്നിവ …