ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷം ഡോക്ടര്‍ ജീവനൊടുക്കി; വിവരമറിഞ്ഞ് ആറുമാസം മുമ്പ് വിവാഹിതനായ മകന്‍ തൂങ്ങി മരിച്ചു

മംഗ്‌ളൂരു: ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷം വനിതാ ഡോക്ടര്‍ വീട്ടിനകത്തു കെട്ടിത്തൂങ്ങി ജീവനൊടുക്കി. ഇതു കണ്ട് ആറുമാസം മുമ്പ് വിവാഹിതനായ മകന്‍ ആത്മഹത്യ ചെയ്തു.
ഷിമോഗയിലെ ഒരു ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായ ഡോ. ജയശ്രീ (57), മകന്‍ ആകാശ് (32) എന്നിവരാണ് മരിച്ചത്. ആദ്യഭാര്യ മരിച്ചതിനെ തുടര്‍ന്ന് ആകാശ് ആറുമാസം മുമ്പാണ് രണ്ടാം വിവാഹം നടത്തിയത്. അതിനു ശേഷം സാമ്പത്തിക പ്രയാസത്തിലായതോടെ ആകാശ് മാതാവിനോട് നിരന്തരം പണം ആവശ്യപ്പെട്ടിരുന്നുവത്രെ. കഴിഞ്ഞ ദിവസവും പണത്തെ ചൊല്ലി തര്‍ക്കവും വാക്കേറ്റവും ഉണ്ടായതായി പറയുന്നു. ഇതിനു പിന്നാലെയാണ് ഡോ. ജയശ്രീ ജീവനൊടുക്കിയത്. തന്റെ പേരിലുള്ള സ്വത്തും പണവും മകനു മാത്രം അവകാശപ്പെട്ടതാണെന്നാണ് ആത്മഹത്യ കുറിപ്പില്‍ ഉള്ളത്. എന്നാല്‍ മാതാവ് എഴുതിവച്ച കുറിപ്പ് ആകാശ് കണ്ടിരുന്നില്ലെന്നു സംശയിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊലക്കേസിലെ പിടികിട്ടാപ്പുള്ളി 25 വര്‍ഷത്തിനു ശേഷം പിടിയില്‍; 15 വര്‍ഷമായി പയ്യന്നൂരില്‍ തട്ടുകട നടത്തി, ഭക്ഷണം കഴിക്കാനെത്തിയ പൊലീസുകാര്‍ക്കും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല
Scroll to top

You cannot copy content of this page