വയോധികയുടെനാലര പവൻ സ്വർണ്ണ മാല കവർന്നു

പയ്യന്നൂര്‍: ബസ് യാത്രക്കിടയില്‍ വയോധികയുടെ നാലര പവന്റെ മാല കവര്‍ന്നതായി പരാതി. കാങ്കോല്‍ കുണ്ടയാംകൊവ്വില്‍ അതു നിവാസില്‍ പി.വി സുജാതയുടെ (62) മാലയാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് തളിപ്പറമ്പ് ഭാഗത്ത് നിന്ന് കാസര്‍ക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ കയറി പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാന്റില്‍ ഇറങ്ങുമ്പോഴാണ് കാല്‍ പവന്റെ താലി ലോക്കറ്റുള്ള മാല നഷ്ടപ്പെട്ടതായി മനസിലായത്. പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page