15 കാരനായ മകന് നേരെ വടിയും കസേരയും ഉപയോഗിച്ച് പിതാവിന്റെ ക്രൂര മര്‍ദനം; പ്രതി അറസ്റ്റില്‍

ഇടുക്കി: 15 കാരനായ മകനെ മദ്യലഹരിയില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഇടുക്കി ഉടുമ്പന്നൂരില്‍ കഴിഞ്ഞദിവസം രാത്രി നടന്ന സംഭവത്തില്‍ പിതാവ് നജീബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈന്‍ അധികൃതരും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. മദ്യപിച്ച് വീട്ടിലെത്തിയ നജീബ് പ്രകോപനമില്ലാതെ വടിയും കസേരയും ഉപയോഗിച്ച് മകനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ നജീബ് മദ്യലഹരിയില്‍ മര്‍ദ്ദിക്കുന്നത് പതിവാണെന്ന് അയല്‍വാസികളും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നജീബിനെ കസ്റ്റഡിയിലെടുത്തത്. കുട്ടിക്ക് നേരെ ക്രൂരമായ അക്രമം ആണ് നടന്നതെന്നും ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. നജീബിനെതിരെ ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് കേസ് എടുത്തത്. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page