പൈങ്ങോട്ടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ സമപ്രായക്കാരായ 4പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; കേസെടുത്ത് പൊലീസ്
കൊച്ചി: പൈങ്ങോട്ടൂരില്‍ 15കാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയെ സമപ്രായക്കാരായ നാലുപേര്‍ ചേര്‍ന്നു ക്രൂരമായി മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഒരാഴ്ച മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പിന്നാലെ സംഭവത്തില്‍ ഉള്‍പ്പെട്ട നാലു പേര്‍ക്കുമെതിരെ പോത്താനിക്കാട് പൊലീസ് കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 325ാം വകുപ്പു പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് വീഡിയോയില്‍ ഉള്‍പ്പെട്ട നാലു പേരെയും ഇവരുടെ മാതാപിതാക്കളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് …