ഫേസ്‌ക്രീം മാറ്റിവച്ച മാതാവിന്റെ വാരിയെല്ല് കമ്പിപ്പാരകൊണ്ട് അടിച്ചു പൊട്ടിച്ച മകള്‍ അറസ്റ്റില്‍

കൊച്ചി: ഫേസ്‌ക്രീം മാറ്റിവച്ച മാതാവിനെ മകള്‍ കമ്പിപ്പാരകൊണ്ടു വാരിയെല്ല് അടിച്ചൊടിച്ചു. വാരിയെല്ലൊടിഞ്ഞ മാതാവിനെ ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയായ മകളെ പൊലീസ് അറസ്റ്റു ചെയ്തു. കൊച്ചി പനങ്ങാട് സ്വദേശിനിയായ നിവിയയാണ് അറസ്റ്റിലായത്. തിങ്കളാഴ്ചയായിരുന്നു അക്രമം. നിവിയയുടെ ഫേസ്‌ക്രീം മാതാവ് മാറ്റിവച്ചതാണ് അക്രമത്തിനു കാരണമെന്നു പറയുന്നു. ഇതിനെക്കുറിച്ചു അമ്മയും മകളും തമ്മില്‍ വാക്കേറ്റം നടക്കുകയും തര്‍ക്കം രൂക്ഷമായതോടെ നിവിയ കമ്പിപ്പാരയെടുത്തു മാതാവിനെ അടിച്ചു വീഴ്ത്തുകയുമായിരുന്നു. നിവിയ മുമ്പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. പ്രതിയുടെ ക്രിമിനല്‍ …

കുമ്പള, നായ്ക്കാപ്പിലെ സ്വര്‍ണ്ണക്കൊള്ള: പിടിയിലായത് അഡ്യനടുക്ക ബാങ്കില്‍ നിന്നു 2 കിലോ സ്വര്‍ണ്ണവും 17 ലക്ഷം രൂപയും കൊള്ളയടിച്ച കേസിലെ പ്രതി; കുടുക്കിയത് ബൈക്കില്‍ സഞ്ചരിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍

കാസര്‍കോട്: കുമ്പള, നായ്ക്കാപ്പ് സ്വദേശിയും കാസര്‍കോട് ബാറിലെ അഭിഭാഷകയുമായ ചൈത്രയുടെ വീട്ടില്‍ നിന്നു 29 പവന്‍ സ്വര്‍ണ്ണവും കാല്‍ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങളും 5000 രൂപയും കൊള്ളയടിച്ച കേസില്‍ പിടിയിലായത് ബാങ്ക് കൊള്ളക്കേസിലെ പ്രതി. കര്‍ണ്ണാടക സ്വദേശിയും കാസര്‍കോട്, കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധികളിലെ വിവിധ സ്ഥലങ്ങളിലെ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസക്കാരനുമായിരുന്ന ഇബ്രാഹിം എന്ന കലന്തര്‍ ഇബ്രാഹിമിനെ കര്‍ണ്ണാടകയില്‍ വച്ചാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി കെ മുകുന്ദന്‍, എസ് ഐ കെ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക …

തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ മേയര്‍ ഇല്ല; അസാന്നിധ്യം ചര്‍ച്ചയാവുന്നു

തിരുവനന്തപുരം: വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനത്തിന് തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ മേയര്‍ വി.വി രാജേഷിന്റെ പേരില്ലാത്തത് സംസാരം ഉയര്‍ത്തുന്നു. ബിജെപിയുടെ കോര്‍പ്പറേഷന്‍ വിജയത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി എത്തുന്നത്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ മുതല്‍ ബിജെപി നേതാക്കള്‍ വരെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തുമ്പോള്‍ രാജേഷ് ഇല്ലാത്തതാണ് ചര്‍ച്ചയാവുന്നത്. തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തുന്നവരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിനു കൈമാറിയിരുന്നുവെന്നും അതില്‍ മേയറുടെ പേരും ഉണ്ടായിരുന്നുവെന്നും പറയുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച ലിസ്റ്റില്‍ മേയറുടെ പേര് …

മധ്യപ്രദേശ് ദാറിലെ ആരാധനാലയത്തില്‍ ഇന്നു ഒരേ സമയം വസന്തപഞ്ചമി പൂജയും ജുമുഅ നിസ്‌കാരവും

ഭോപ്പാല്‍: പള്ളിയും ക്ഷേത്രവുമായി 11-ാം നൂറ്റാണ്ടു മുതല്‍ പ്രവര്‍ക്കുന്നെന്നു വിശ്വസിക്കുന്ന ആരാധനാലയത്തില്‍ വെള്ളിയാഴ്ചയായ ഇന്ന് ജുമുഅ നിസ്‌കാരവും പഞ്ചമി പൂജയും നടക്കും.പഞ്ചമി പൂജ രാവിലെ മുതല്‍ വൈകിട്ട് അഞ്ചു മണി വരെയും ആരാധനാലയത്തിന്റെ മറുഭാഗത്ത് ജുമുഅ നിസ്‌കാരം ഉച്ചക്ക് ഒരു മണിക്കും മൂന്നു മണിക്കും ഇടയില്‍ നടത്താനും സുപ്രിം കോടതി അനുവദിച്ചു. ഇരു ആരാധനാ സ്ഥലങ്ങള്‍ക്കുമിടയില്‍ മറ സ്ഥാപിക്കാനും ഇരു ആരാധനയും സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പാക്കാനും അധികൃതരോട് കോടതി നിര്‍ദ്ദേശിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് …

ഇനി വരുന്നത് 200 കിലോമീറ്റർ അതിവേഗ ട്രെയിൻ ; പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം

കോഴിക്കോട് : സംസ്ഥാനത്ത് മണിക്കൂറിൽ 200 കിലോമീറ്റർ അതിവേഗ ട്രയിൻ വരുന്നു. ഇതിൻ്റെ മുന്നോടിയായി റെയിൽ പാത സ്ഥാപിക്കുന്നതിന് പ്രാരംഭ പ്രവർത്തനം ആരംഭിച്ചു . ഇതിൻറെ പ്രഖ്യാപനം തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഇന്ന് നടത്തിയേക്കുമെന്നു കരുതുന്നു. ഡൽഹിയിലെ മെട്രോ റെയിൽവേ കോർപ്പറേഷൻ നേതൃത്വത്തിലാണ് പാത നിർമ്മിക്കുന്നത്. ഇതിൻറെ ഭാഗമായി മെട്രോ റെയിൽ കോർപ്പറേഷൻ ഓഫീസ് മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ പ്രവർത്തനമാരംഭിച്ചു. മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സമഗ്രമായ പദ്ധതി രേഖ തയ്യാറാക്കുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ …

യുവതിയുടെ കൊലപാതകം:പ്രതിശ്രുത വരൻ അറസ്റ്റിൽ

ബംഗളൂരു:ധാർവാഡ് മനാസൂരിൽചൊവ്വാഴ്ച യുവതി കൊല്ലപ്പെട്ടകേസിൽ ഘാതകനെന്ന് കരുതുന്നയുവാവിനെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.ധാർവാഡ് ഗാന്ധി ചൗക്കിൽ താമസിക്കുന്ന യൂനുസ് മുല്ലയുടെ മകൾ സാക്കിയ മുല്ല(21) കൊല്ലപ്പെട്ടസംഭവത്തിൽ പ്രതിശ്രുത വരൻസാബിർ പർവേസ് അഹമ്മദ് മുല്ലയാണ്(25) അറസ്റ്റിലായത്.ധാർവാഡിലെ സാധനകേരിയിലെ ഹഡ്‌കോ കോളനിയിലെ ഡ്രൈവറും താമസക്കാരനുമാണ് പ്രതിയെന്ന് ധാർവാഡ് ജില്ല പൊലീസ് സൂപ്രണ്ട് ഗുഞ്ചൻ ആര്യ പറഞ്ഞു.സാങ്കേതികവും ശാസ്ത്രീയവുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കുറ്റകൃത്യത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം തുടരുന്നുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാർ പിടിച്ചെടുത്തു.പ്രതിയുടെയും ഇരയുടെയും …

കോടതി മുറിയിൽ കീടനാശിനി കഴിച്ച് യുവാവ് ആശുപത്രിയിൽ

മംഗളൂരു : പുത്തൂർ അഡീ.ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ(അഞ്ച്)വ്യാഴാഴ്ച കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് യുവാവ് ആശുപത്രിയിലായി.കാവ് മണിയട്ക നിവാസി രവിയാണ് (39) നിരോധിത എന്റോസൾഫാന് പകരം ഉപയോഗിക്കുന്ന കീടനാശിനി അകത്താക്കിയത്.കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ യുവാവ് കശുമാവ് തോട്ടങ്ങളിൽ ഉപയോഗിക്കുന്ന ‘കരാട്ടെ’ എന്നറിയപ്പെടുന്ന കീടനാശിനി അടങ്ങിയ കുപ്പി പുറത്തെടുത്ത് ആരെങ്കിലും ഇടപെടുന്നതിന് മുമ്പ് കുടിച്ചതായി ദൃക്സാക്ഷികൾ വിവരിച്ചു.കോടതി മുറിക്കുള്ളിൽ രവി ഛർദ്ദിക്കാൻ തുടങ്ങി.തുടർന്ന് കോടതി ജീവനക്കാരും സമീപത്തുള്ളവരും ചേർന്ന് യുവാവിനെ പുത്തൂർ ഗവ. ആശുപത്രിയിൽ എത്തിച്ചു.രവിയും …

ബംഗളൂരു വിമാനത്താവളത്തിൽ38.60 കോടിയുടെ മയക്കുമരുന്ന്പിടികൂടി; ബ്രസീൽ പൗരൻ അറസ്റ്റിൽ

ബംഗളൂരു: ബ്രസീലിലെ സാവോ പോളോയിൽ നിന്ന് എത്തിയ യാത്രക്കാരനെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 38.60 കോടി രൂപയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു.വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ ഐഡന്റിറ്റി വെളിപ്പെടുത്താത്ത യാത്രക്കാരനെ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് 7.72 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തതെന്ന് വ്യാഴാഴ്ച ‘ബംഗളൂരു കസ്റ്റംസ് പറഞ്ഞു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരമാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

വീണ്ടും ദുരഭിമാനക്കൊല; ഇതര മതവിശ്വാസിയെ പ്രണയിച്ച യുവതിയെയും കാമുകനേയും കൊലപ്പെടുത്തി; സഹോദരന്‍മാര്‍ അറസ്റ്റില്‍

ലഖ്‌നൗ: ഇതര മതവിശ്വാസിയായ യുവാവിനെ പ്രണയിച്ചതിന് യുവതിയെയും കാമുകനെയും കൊലപ്പെടുത്തി ബന്ധുക്കള്‍. സംഭവത്തില്‍ യുവതിയുടെ മൂന്ന് സഹോദരന്‍മാരെ പൊലീസ് അറസ്റ്റുചെയ്തു. മൊറാദാബാദ് ജില്ലയിലെ ഉമ്രി സബ്‌സിപൂരിലാണ് ദുരഭിമാനക്കൊല നടന്നത്. 22 കാരിയായ കാജല്‍ സൈനി, 27 കാരനായ അര്‍മാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹം സമീപത്തെ കാട്ടില്‍ നിന്ന് കണ്ടെടുത്തു. സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന അര്‍മാന്‍, ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മൊറാദാബാദിലേക്ക് താമസം മാറിയത്. അവിടെ വച്ച് കാജല്‍ സൈനിയുമായി പരിചയപ്പെടുകയും പ്രണയത്തിലാകുകയുമായിരുന്നു. കാജലിന്റെ സഹോദരന്മാര്‍ …

കുമ്പള, നായ്ക്കാപ്പിലെ അഭിഭാഷകയുടെ വീട്ടിലെ കൊള്ള: സൂത്രധാരൻ കർണാടകയിൽ പിടിയിൽ; നിരവധി കവർച്ചകൾക്ക് തുമ്പായേക്കുമെന്ന് സൂചന

കാസർകോട്: കുമ്പള, നായ്ക്കാപ്പ് സ്വദേശിനിയും കാസർകോട് ബാറിലെ അഭിഭാഷകയുമായ ചൈത്രയുടെ വീട് കുത്തിത്തുറന്ന് കൊള്ള നടത്തിയ കേസിലെ സൂത്രധാരൻ കർണ്ണാടകയിൽ പിടിയിലായതായി സൂചന. പ്രത്യേക അന്വേഷണ സംഘം വലയിലാക്കിയ പ്രതിയെ കുമ്പളയിൽ എത്തിച്ച് ചോദ്യം ചെയ്യുന്നതോടെ മറ്റു നിരവധി കവർച്ചാ കേസുകൾക്ക് കൂടി തുമ്പായേക്കുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണ സംഘം .ഞായറാഴ്ച വൈകുന്നേരം 6.30 മണിക്കും രാത്രി എട്ടു മണിക്കും ഇടയിലാണ് കവർച്ച നടന്നത്.ചൈത്രയും കുടുംബവും വീടുപൂട്ടി ഉത്സവത്തിനു പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. വീടിന്റെ …

മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ 30 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി; മലപ്പുറം സ്വദേശി കസ്റ്റഡിയിൽ

മഞ്ചേശ്വരം : മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ 30 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചു. കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന പണമാണ് പിടികൂടിയത് .മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ വടക്കാങ്കര എരുമ്പത്തൂവീട്ടിൽ അബ്ദുൽ റഹ്മാന്റെ മകൻ ഹംസ (64)യെ കസ്റ്റഡിയിലെടുത്തു. ഹംസയെയും കുഴൽപ്പണവും പോലീസിന് കൈമാറിയതായി എക്സൈസ് സംഘം അറിയിച്ചു .ഇന്ന് രാവിലെ 9. 30 ന് ചെക്ക് പോസ്റ്റിൽ നടത്തിയ പതിവ് വാഹന പരിശോധനയിലാണ് തലപ്പാടിയിൽ നിന്ന് കാസർകോട്ടേക്കു പോവുകയായിരുന്ന സ്റ്റേറ്റ് ബസിൽ നിന്നു …

ഡയപ്പർ മാറ്റുന്നതിനിടെ കരഞ്ഞ ഓട്ടിസം ബാധിച്ച മൂന്ന് വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ചു പിതാവ്ജയിലിലായി ;മർദ്ദനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

പി പി ചെറിയാൻ കിൻസ്റ്റൺ (നോർത്ത് കരോലിന): ഓട്ടിസം ബാധിച്ച സ്വന്തം മകനെ ക്രൂരമായി മർദ്ദിച്ച പിതാവും കൂട്ടുനിന്ന യുവതിയും ജയിലിലായി. 37 വയസ്സുകാരനായ ജോഷ്വ സ്റ്റോക്ക്ടൺ ഇയാളുടെ പങ്കാളി ആമി ഗോട്ടിയർ (40) എന്നിവരാണ് അറസ്റിലായത്. ഡയപ്പർ മാറ്റുന്നതിനിടെ കുട്ടി കരഞ്ഞതിന് ജോഷ്വ കുട്ടിയെ കട്ടിലിലേക്ക് ബലമായി തള്ളിയിടുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. കുട്ടിയുടെ കരച്ചിൽ നിർത്താൻ വായയും മൂക്കും കൈകൊണ്ട് അമർത്തിപ്പിടിക്കുകയും മുഖത്ത് ആഞ്ഞടിക്കുകയും ചെയ്യുന്നത് വീട്ടിലുണ്ടായിരുന്ന മറ്റൊരു കുട്ടി വീഡിയോയിൽ പകർത്തിയിരുന്നു. മൊബൈൽ …

നാലാമത്തെ കണി കാത്ത് യുഎസ് വൈസ് പ്രസിഡന്റ്; ഭർത്താവ് പദവിയിലിരിക്കെ ഗർഭിണിയാകുന്ന ആദ്യത്തെ ‘സെക്കൻഡ് ലേഡി ഉഷ വാൻസ്

പി പി ചെറിയാൻ വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസും പത്നി ഉഷ വാൻസും തങ്ങളുടെ നാലാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇൻസ്റ്റാഗ്രാമിലൂടെയാണ് ദമ്പതികൾ ഈ സന്തോഷവാർത്ത പങ്കുവെച്ചത്. അമേരിക്കൻ ചരിത്രത്തിൽ തന്റെ ഭർത്താവ് പദവിയിലിരിക്കെ ഗർഭിണിയാകുന്ന ആദ്യത്തെ ‘സെക്കൻഡ് ലേഡി’ (വൈസ് പ്രസിഡന്റിന്റെ പത്നി) കൂടിയാണ് 40-കാരിയായ ഉഷ വാൻസ്. ജൂലൈ അവസാന വാരത്തോടെ കുഞ്ഞ് ജനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തങ്ങൾക്ക് ജനിക്കാൻ പോകുന്നത് ആൺകുഞ്ഞാണെന്നും ഉഷയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അവർ അറിയിച്ചു. യേൽ …

“ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അമേരിക്ക എന്തിന് പണം നൽകണം?” – പീറ്റർ നവാരോ

പി പി ചെറിയാൻ വാഷിംഗ്ടൺ ഡി.സി: ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ കടുത്ത നിലപാടുമായി യുഎസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. അമേരിക്കൻ മണ്ണിലെ വിഭവങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ ) സേവനങ്ങൾ ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ വൻതോതിൽ പ്രയോജനപ്പെടുത്തുന്നത് സാമ്പത്തിക അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ചാറ്റ് ജി പി ടി പോലുള്ള പ്ലാറ്റ്‌ഫോമുകൾ അമേരിക്കൻ മണ്ണിലാണ് പ്രവർത്തിക്കുന്നതെന്നും അതിനായി അമേരിക്കയിലെ വൈദ്യുതിയാണ് ഉപയോഗിക്കുന്നതെന്നും നവാരോ ചൂണ്ടിക്കാട്ടി. ഈ സൗകര്യങ്ങൾ ഉപയോഗിച്ച് …

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം മടിക്കൈ കാലിച്ചാം പൊതിയില്‍

മടിക്കൈ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം 25, 26 തീയതികളില്‍ മടിക്കൈ കാലിച്ചാംപൊതിയില്‍ നടക്കും. 25ന് രാവിലെ കേന്ദ്രസര്‍വകലാശാല സ്‌കൂള്‍ ഓഫ് മെഡിസിന്‍ വിഭാഗം ഡീന്‍ പ്രൊഫ. മാത്യു ജോര്‍ജ് ഉദ്ഘാടനം ചെയ്യും.സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ശാസ്ത്രത്തിന്റെ സന്ദേശം എത്തിക്കുന്നതിനു ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വായനശാലാ – ക്ലബ്ബ് പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ശാസ്ത്ര പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, മുഖ്യധാരാ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തം ഉദ്ഘാടന സമ്മേളനത്തില്‍ ഉറപ്പാക്കാനുള്ള …

പതിറ്റാണ്ടുകള്‍ക്ക് ശേഷം മുത്തച്ഛന്റെ നഷ്ടപ്പെട്ട ഡ്രൈവിംഗ് ലൈസന്‍സ് കയ്യില്‍ കിട്ടിയ സന്തോഷത്തില്‍ രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസ് നേതാവിന്റെ ചിരിതൂകുന്ന മുഖം കണ്ട് കൗതുകത്തോടെ ജനം

ന്യൂഡല്‍ഹി: പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ടുപോയ തന്റെ മുത്തച്ഛന്‍ ഫിറോസ് ഗാന്ധിയുടെ ഡ്രൈവിങ് ലൈസന്‍സ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചു ലഭിച്ചു. ഉത്തര്‍പ്രദേശിലെ തന്റെ പാര്‍ലമെന്റ് മണ്ഡലമായ റായ്ബറേലിയിലെ സന്ദര്‍ശനത്തിനിടെയാണ് രാഹുല്‍ ഗാന്ധിക്ക് ഈ അപ്രതീക്ഷിത സമ്മാനം ലഭിച്ചത്. 1950 കളില്‍ ഫിറോസ് ഗാന്ധി റായ്ബറേലിയില്‍ ഒരു പൊതുപരിപാടിക്കെത്തിയപ്പോഴാണ് ഡ്രൈവിങ് ലൈസന്‍സ് നഷ്ടമായത്. 76 വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്രൈവിങ് ലൈസന്‍സ് ഗാന്ധി കുടുംബത്തിലേക്ക് തന്നെ തിരിച്ചെത്തി. റായ്ബറേലി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സംഘാടക സമിതി അംഗമായ …

കൈകൊണ്ട് കഴിക്കുമ്പോള്‍ ബിരിയാണിക്ക് കൂടുതല്‍ രുചി; ഇന്ത്യക്കാരെ പോലെ ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവച്ച് ജപ്പാന്‍ സ്ഥാനപതി

ന്യൂഡല്‍ഹി: ഇന്ത്യക്കാരെ പോലെ കൈകൊണ്ട് ബിരിയാണി കഴിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് ജാപ്പനീസ് അംബാസഡറായ ഓനോ കെയ്ചി. വീഡിയോയില്‍ ബിരിയാണി കൈകൊണ്ട് കഴിച്ചശേഷം അതിന്റെ രുചി സുഷിയുമായി താരതമ്യം ചെയ്യുകയും കൈകൊണ്ട് കഴിക്കുന്ന പരമ്പരാഗത ഇന്ത്യന്‍ രീതിയെ ഓനോ പ്രശംസിക്കുകയും ചെയ്തു. ഇന്ത്യന്‍ വിഭവങ്ങള്‍ പരീക്ഷിക്കുന്നത് ജപ്പാന്‍ സ്ഥാനപതിയുടെ ഒരു വിനോദമാണ്. ഡല്‍ഹിയില്‍ നിന്ന് ബിരിയാണി കഴിച്ചതിന്റെ അനുഭവമാണ് അദ്ദേഹം ഇപ്പോള്‍ പങ്കുവച്ചത്. ‘ഇന്ത്യന്‍ സുഹൃത്തുക്കളെപ്പോലെ കൈകൊണ്ട് ബിരിയാണി കഴിക്കാന്‍ ശ്രമിച്ചു. സുഷി പോലെ, കൈകൊണ്ട് …

ട്രെയിനിലെ ശുചിമുറിയില്‍ കയറി യുവാവും പെണ്‍കുട്ടിയും വാതിലടച്ചിരുന്നത് രണ്ട് മണിക്കൂര്‍; വാതില്‍ തുറന്നപ്പോള്‍ കൂസലില്ലാതെ ഇറങ്ങിയ പെണ്‍കുട്ടിയുടെ പ്രതികരണത്തില്‍ ഞെട്ടി സഹയാത്രക്കാര്‍

കൊച്ചി: ട്രെയിനിലെ ശുചിമുറിയില്‍ കയറി യുവാവും പെണ്‍കുട്ടിയും വാതിലടച്ചിരുന്നത് രണ്ട് മണിക്കൂര്‍, ബഹളം വച്ച് സഹയാത്രക്കാര്‍. വാതില്‍ തുറക്കാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഇരുവരും കേട്ടഭാവം നടിച്ചില്ലെന്ന് സഹയാത്രക്കാര്‍ പറയുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ റെയില്‍വേ സംവിധാനത്തെയും യാത്രക്കാരുടെ സുരക്ഷയെയും സംബന്ധിച്ചുള്ള നിരവധി ചോദ്യങ്ങള്‍ ഉയരുന്നു. പെണ്‍കുട്ടിയും യുവാവും ട്രെയിനിലെ ശുചിമുറി സ്വകാര്യ മുറി പോലെ ഉപയോഗിക്കുകയായിരുന്നു എന്നാണ് മറ്റ് യാത്രക്കാര്‍ പറയുന്നത്. ഇരുവരും രണ്ട് മണിക്കൂറോളം വാതിലടച്ചിരുന്നതോടെ മറ്റുള്ളവര്‍ക്ക് ശുചിമുറി ഉപയോഗിക്കാന്‍ കഴിയാതെ വന്നതോടെയാണ് …