കാമുകിയുടെ 5 കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

-പി പി ചെറിയാന്‍ അലബാമ: കാമുകിയുടെ 5 കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ അലബാമയില്‍ നടപ്പാക്കി. കാമുകിയുടെ അഞ്ച് കുടുംബാംഗങ്ങളെ കോടാലിയും തോക്കും ഉപയോഗിച്ച് കൂട്ടക്കൊല ചെയ്ത അലബാമ ഡെറിക്ക് ഡിയര്‍മാനെ (36)യാണ് എട്ടുവര്‍ഷത്തിനു ശേഷം വധശിക്ഷയ്ക്കു വിധേയനാക്കിയത്.2016 ഓഗസ്റ്റ് 20ന് രാത്രി മൊബൈല്‍ പ്രാന്തപ്രദേശമായ സിട്രോനെല്ലില്‍ നടന്ന ആക്രമണത്തില്‍ കാമുകിയുടെ സഹോദരന്‍ ജോസഫ് ടര്‍ണറെ കൊലപ്പെടുത്തിയ കേസില്‍ ഡിയര്‍മാന്‍ (36) ശിക്ഷിക്കപ്പെട്ടു; ടര്‍ണറുടെ ഭാര്യ ഷാനന്‍ റാന്‍ഡല്‍, റാന്‍ഡലിന്റെ സഹോദരന്‍ റോബര്‍ട്ട് ബ്രൗണ്‍, കൂടാതെ …

ബീഫാത്തിമയും ഉമ്മുകുല്‍സുവും പിന്നെ ഓത്തുകെട്ടിയും

ഈയിടെ കൂക്കാനത്ത് ചെന്നപ്പോള്‍ പഴയകാല ഓര്‍മ്മകള്‍ മനസ്സിലേക്കോടിയെത്തി. 1956ല്‍ എന്നെ മതപാഠശാല (മദ്രസ) യിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ബീഫാത്തിമയെയും ഉമ്മുകുല്‍സുവിനെയും കാണാന്‍ തോന്നി. ബീഫാത്തിമ അസുഖ ബാധിതയായി കിടപ്പിലാണെന്നറിഞ്ഞു. ഉച്ചന്‍വളപ്പ് എന്നാണ് അവര്‍ താമസിക്കുന്ന പറമ്പിന്റെ പേര്. പണ്ട് ആറോ എട്ടോ ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന പറമ്പായിരുന്നു അത്. ഒരു ഓടിട്ട വീടേ ആ പറമ്പില്‍ ഉണ്ടായിരുന്നുള്ളു. ഇന്ന് എട്ടോളം വീടുകളുണ്ടതില്‍. പറമ്പിന്റെ കുറേഭാഗം വില്‍പ്പന നടത്തിയിട്ടുണ്ട്. ബീഫാത്തിമ താമസിക്കുന്ന വീട് കണ്ടെത്തി. എന്റെ കൂടെ എം.ശശിമോഹനനും …

സുബ്ഹി നിസ്‌കാരത്തിനുള്ള ഒരുക്കത്തിനിടയില്‍ മൊഗ്രാല്‍ സ്വദേശി കുഴഞ്ഞു വീണു മരിച്ചു

കുമ്പള: സുബ്ഹി നിസ്‌കാരത്തിനുള്ള ഒരുക്കത്തിനിടയില്‍ മൊഗ്രാല്‍ സ്വദേശി കുഴഞ്ഞുവീണു മരിച്ചു. മൊഗ്രാല്‍, യുനാനി ആശുപത്രിക്കു സമീപത്തെ പരേതരായ അന്തുഞ്ഞി-നബീസ ദമ്പതികളുടെ മകന്‍ മൊയ്തീന്‍ (53) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സുബ്ഹി നിസ്‌കാരത്തിനായി അംഗശുദ്ധി വരുത്തുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ ഗള്‍ഫിലായിരുന്ന മൊയ്തീന്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം കുമ്പളയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സഫിയ. സഹോദരങ്ങള്‍: ഖദീജ, പരേതരായ മുഹമ്മദ്, ഫാത്തിമ, ആയിഷ.

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഭാര്യയും 20 വയസ്സുള്ള കാമുകനും; ഇരുവരെയും തലയ്ക്കടിച്ചു കൊന്ന് യുവാവ് ജീവനൊടുക്കി

ബംഗ്‌ളൂരു: നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ദുരൂഹസാഹചര്യത്തില്‍ കാണപ്പെട്ട ഭാര്യയെയും 20 വയസ്സുള്ള കാമുകനെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. ബംഗ്‌ളൂരു, ആര്‍.ബി.ഐ. ലേഔട്ടിലെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന ഫ്‌ളാറ്റിലാണ് ഇരട്ടക്കൊലപാതകവും ആത്മഹത്യയും നടന്നത്. ആന്ധ്രാപ്രദേശ് സ്വദേശികളും നിര്‍മ്മാണ തൊഴിലാളികളുമായ ലക്ഷ്മി (33), ഇവരുടെ കാമുകന്‍ എന്നു സംശയിക്കുന്ന ഗണേഷ് കുമാര്‍ (20) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ലക്ഷ്മിയുടെ ഭര്‍ത്താവ് ഗൊല്ലാബാബുവാണ് (41) ജീവനൊടുക്കിയത്. ഭാര്യയും ഗണേഷ് കുമാറും തമ്മില്‍ അവിഹിതബന്ധം ഉണ്ടെന്നു ഭര്‍ത്താവായ ബാബുവിനു നേരത്തെ സംശയമുണ്ടായിരുന്നു. …

സിഖ് വിഘടനവാദിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന; മുന്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെതിരെ അമേരിക്ക കുറ്റം ചുമത്തി

-പി പി ചെറിയാന്‍ ന്യൂയോര്‍ക്: കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു സിഖ് വിഘടനവാദിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന പരാജയപ്പെട്ടുവെന്നാരോപിച്ച് മുന്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെതിരെ അമേരിക്ക കുറ്റം ചുമത്തി. പരാജയപ്പെട്ട കൊലപാതക ഗൂഢാലോചനയുമായി മുന്‍ ഇന്ത്യന്‍ ചാരനു ബന്ധമുണ്ടെന്ന് യു.എസ് ആരോപിച്ചു. ന്യൂയോര്‍ക്കില്‍ സിഖ് വിഘടനവാദിയെ കൊലപ്പെടുത്താന്‍ വികാഷ് യാദവ് പദ്ധതിയിട്ടിരുന്നതായി നീതിന്യായ വകുപ്പ് പറയുന്നു.വികാഷ് യാദവിന്റെ കുറ്റപത്രം വ്യാഴാഴ്ച പുറത്തുവിടാന്‍ കോടതി ഉത്തരവിട്ടു. യാദവ് ഇന്ത്യയുടെ റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ് രഹസ്യാന്വേഷണ സര്‍വീസിലെ മുന്‍ …

കല്യോട്ട് ഇരട്ടക്കൊലക്കേസ്: വാദം പൂര്‍ത്തിയായി; വിധി അടുത്തമാസം ഉണ്ടായേക്കും

കൊച്ചി: കാസര്‍കോട്, പെരിയ, കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിധിപ്രസ്താവന അടുത്ത മാസം ഉണ്ടായേക്കുമെന്നു സൂചന. കേസിന്റെ വാദം എറണാകുളം സിബിഐ കോടതിയില്‍ ഏതാണ്ട് പൂര്‍ത്തിയായിരുന്നു. ഇതിനിടയിലാണ് കണ്ണൂര്‍ ഫോറന്‍സിക് ലാബ് അസിസ്റ്റന്റ് ഡയറക്ടര്‍ അജേഷ് തൈക്കടവിനെ പുനര്‍വിസ്താരം നടത്തണമെന്ന അപേക്ഷ പ്രോസക്യൂഷന്‍ മുന്നോട്ടു വച്ചത്. ഇരട്ടക്കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളടക്കമുള്ള തൊണ്ടി മുതലുകള്‍ രാസപരിശോധന നടത്തിയത് അജേഷിന്റെ നേതൃത്വത്തിലായിരുന്നു. പരിശോധന സംബന്ധിച്ച് ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പുനര്‍വിചാരണ വേണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ …

എ.ഡി.എം നവീന്‍ബാബുവിന്റെ മരണം: പി.പി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയ്‌ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തു. ബി.എന്‍.എസ് 108-ാം വകുപ്പ് പ്രകാരമാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. പത്തുവര്‍ഷം വരെ തടവു കിട്ടാവുന്ന വകുപ്പ് പ്രകാരമാണ് കേസ്. പത്തനംതിട്ട ജില്ലയിലേക്ക് സ്ഥലം മാറി പോകുന്നതിന് മുന്നോടിയായി നടത്തിയ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയെത്തി ദിവ്യ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു നവീന്‍ ബാബുവിന്റെ ആത്മഹത്യ. നവീന്‍ ബാബുവിനെ പൊതുസഭയില്‍ അവഹേളിച്ചതാണ് ആത്മഹത്യയിലേക്ക് …

വള നല്‍കാമെന്നു പറഞ്ഞ് പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഫാന്‍സി കട ഉടമ അറസ്റ്റില്‍

കാസര്‍കോട്: കടയിലെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഫാന്‍സി കട ഉടമ അറസ്റ്റില്‍. ഇരിട്ടി, പേരട്ട ടൗണിലെ ഫാന്‍സി കട ഉടമ റസാഖി(33)നെയാണ് ഇരിട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ എ. കുട്ടികൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്.കഴിഞ്ഞ ദിവസമാണ് പതിമൂന്നുകാരി പീഡനശ്രമത്തിനു ഇരയായത്. സ്‌കൂളില്‍ പോകും വഴി ഫാന്‍സി കടയില്‍ കയറിയ പെണ്‍കുട്ടിയെ വള നല്‍കാമെന്നു പറഞ്ഞ് കയറിപ്പിടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നു 22 റോള്‍ വയര്‍ മോഷ്ടിച്ചു; വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടയില്‍ പ്രതി അറസ്റ്റില്‍

കണ്ണൂര്‍: നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്നു 83,000 രൂപ വില വരുന്ന ഇലക്ട്രിക് വയര്‍ റോളുകള്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. കൊല്ലം, കൊട്ടാരക്കര, ചെറുകരക്കോണത്തെ സൗമ്യ വിലാസത്തില്‍ ജയപ്രകാശ(48)നെയാണ് തലശ്ശേരി എസ്.ഐ വി.വി ദീപ്തിയും സംഘവും അറസ്റ്റു ചെയ്തത്. തലശ്ശേരി, നാരങ്ങാപ്പുറം വെര്‍വ് ബ്യൂട്ടിപാര്‍ലര്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കവര്‍ച്ച നടന്നത്. നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന 22 റോള്‍ വയര്‍ ആണ് കവര്‍ച്ച പോയത്. കൊച്ചി, കടവന്ത്ര സ്വദേശിയായ ആര്‍. രാഹുലിന്റെ മേല്‍നോട്ടത്തിലാണ് കെട്ടിടത്തിലെ വയറിംഗ് പ്രവൃത്തി നടന്നുവരുന്നത്. …

കുവൈത്ത് വിസ വാഗ്ദാനം ചെയ്ത് നാലരലക്ഷം രൂപ തട്ടി; കണ്ണപുരം സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: കുവൈറ്റ് വിസ വാഗ്ദാനം ചെയ്ത് നാലരലക്ഷം രൂപ തട്ടിയെടുത്തു. കാഞ്ഞങ്ങാട്, അജാനൂര്‍, കിഴക്കുംകരയിലെ സോമന്റെ ഭാര്യ സി. നിര്‍മ്മല നല്‍കിയ പരാതിയില്‍ കണ്ണൂര്‍, കണ്ണപുരം, ദാറുല്‍ ഇസ്ലാം സ്‌കൂളിനു സമീപത്തെ അബ്ദുല്‍ ലത്തീഫി(52)നെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. ഭര്‍ത്താവ് സോമന് കുവൈത്തിലേക്കുള്ള വിസ വാഗ്ദാനം ചെയ്ത് 2022 ഡിസംബര്‍ 24മുതല്‍ 2024 ഒക്ടോബര്‍ 14 വരെയുള്ള കാലയളവിലാണ് പണം കൈമാറിയതെന്നു നിര്‍മ്മല നല്‍കിയ പരാതിയില്‍ പറഞ്ഞു. പണമോ വിസയോ ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍മ്മല ഹൊസ്ദുര്‍ഗ് ഫസ്റ്റ് …

എ.ഡി.എമ്മിന്റെ ആത്മഹത്യ: പി. ശശിക്കെതിരെ ഗുരുതര ആരോപണവുമായി പി.വി അന്‍വര്‍; സംസ്ഥാനത്ത് നിരവധി ബിനാമി പമ്പുകളെന്നു ആരോപണം

കോഴിക്കോട്: കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍.കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ ബിനാമിയാണെന്നു അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പി. ശശിക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ബിനാമി പെട്രോള്‍ പമ്പുകളുണ്ട്. പി ശശിക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനായിരുന്നു നവീന്‍ബാബു-അന്‍വര്‍ ആരോപിച്ചു.

15പവന്‍ സ്വര്‍ണ്ണം വാങ്ങി വിശ്വാസവഞ്ചന നടത്തിയതായി പരാതി; 3പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: സ്ത്രീയില്‍ നിന്നു 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി തിരികെ നല്‍കാതെ വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൊഗ്രാല്‍പുത്തൂരിലെ ആയിഷ ജസീലയുടെ പരാതിയില്‍ സഹോദരങ്ങളായ ജമാലുദ്ദീന്‍, ജലാലുദ്ദീന്‍, ജാഫര്‍ എന്നിവര്‍ക്കെതിരെയാണ് വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഉപ്പളയില്‍ വ്യാജ ചികിത്സാക്യാമ്പ് നടത്തിയ വ്യാജഡോക്ടര്‍ അറസ്റ്റില്‍

കാസര്‍കോട്: വ്യാജമരുന്ന് ഉണ്ടാക്കുകയും ചികിത്സ നടത്തുകയും ചെയ്തുവെന്ന പരാതിയില്‍ വ്യാജഡോക്ടര്‍ അറസ്റ്റില്‍. പാലക്കാട്, മണ്ണാര്‍ക്കാട്, കളരിക്കല്‍ ഹൗസില്‍ സി.എം ജമാലുദ്ദീ(56)നെയാണ് മഞ്ചേശ്വരം എസ്.ഐ. കെ.വി സുമേഷ് രാജ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച ഉപ്പള, പച്ചിലമ്പാറയില്‍ വച്ചാണ് അറസ്റ്റ്. ഫ്രണ്ട്‌സ് ക്ലബ്ബിലാണ് ജമാലുദ്ദീന്റെ നേതൃത്വത്തില്‍ ക്യാമ്പ് നടത്തിയത്. യാതൊരു യോഗ്യതയോ രേഖകളോ ഇല്ലാതെ രോഗികളെ ചികിത്സിച്ചു മരുന്നു നല്‍കിയെന്നതിനാണ് അറസ്റ്റു ചെയ്തത്.വ്യാജഡോക്ടര്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. സന്തോഷിനാണ് ആദ്യം വിവരം ലഭിച്ചത്. ഇതേ …

പതിനാലുകാരിയുടെ പരാതി: ഗായകന്‍ പോക്‌സോ കേസില്‍ പിടിയില്‍; വിവരം അറിഞ്ഞിട്ടും മറച്ചുവച്ച ഭാര്യയ്‌ക്കെതിരെയും കേസ്

കാസര്‍കോട്: പതിനാലുകാരിയെ ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതിയിന്മേല്‍ ഗായകനെതിരെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. വിവരം അറിഞ്ഞിട്ടും മറച്ചുവച്ചുവെന്നതിനു പ്രതിയുടെ ഭാര്യയേയും കേസില്‍ പ്രതി ചേര്‍ത്തു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ കരുണാകരന്‍ (48) എന്നയാള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ഉപദ്രവിച്ച കാര്യം കരുണാകരന്റെ ഭാര്യയ്ക്കും മകള്‍ക്കും അറിയാമായിരുന്നുവെന്നു പറയുന്നു. ഇക്കാര്യം മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ഭാര്യയേയും പൊലീസ് കേസില്‍ പ്രതി ചേര്‍ത്തത്.

എസ്ഡിപിഐ പ്രവര്‍ത്തകന്‍ സൈനുല്‍ ആബിദ് വധക്കേസ് വിചാരണ ആരംഭിച്ചു

കാസര്‍കോട്: എസ്ഡിപിഐ പ്രവര്‍ത്തകനും കാസര്‍കോട് എം.ജി റോഡിലെ ബെഡ് കടയിലെ ജീവനക്കാരനുമായ തളങ്കര, നുസ്രത്ത് നഗറിലെ സൈനുല്‍ ആബിദി(24)നെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ (മൂന്ന്)ആരംഭിച്ചു.2014 ഡിസംബര്‍ 22ന് രാത്രിയിലാണ് സൈനുല്‍ ആബിദ് കൊല്ലപ്പെട്ടത്. പിതാവിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ വച്ച് വ്യക്തിവിരോധം വച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്. ഉദയന്‍, പ്രശാന്ത്, മഹേഷ്, അനി എന്ന അനില്‍കുമാര്‍ തുടങ്ങി 21 പ്രതികളാണ് കേസിലുള്ളത്. എട്ടാംപ്രതി ജ്യോതിഷ് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. മറ്റൊരു പ്രതിയായ മഹേഷ് …

ബസ് കണ്ടക്ടര്‍ കൊല്ലപ്പെട്ട നിലയില്‍

മംഗ്‌ളൂരു: മംഗ്‌ളൂരു ബസ് സ്റ്റാന്റിനു സമീപത്തു ബസ് കണ്ടക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബജ്‌പെ സ്വദേശിയായ രാജേഷ് (21) ആണ് മരിച്ചത്. ബസ് സര്‍വ്വീസ് കഴിഞ്ഞ ശേഷം ബസിനകത്തു തന്നെയാണ് രാജേഷ് അന്തിയുറങ്ങാറ്. പതിവുപോലെ തിങ്കളാഴ്ച രാത്രിയിലും ബസ്്‌സ്റ്റാന്റ് പരിസരത്ത് ബസ് നിര്‍ത്തിയതായിരുന്നു. അതിനു ശേഷമാണ് കൊലപാതകം നടന്നതെന്നു സംശയിക്കുന്നു. തലയില്‍ മുറിവും ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം ഒലിക്കുന്ന നിലയിലുമാണ് മൃതദേഹം കാണപ്പെട്ടത്. പാണ്ഡേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പൊവ്വല്‍, ബെഞ്ച് കോര്‍ട്ടില്‍ ഭര്‍തൃമതി തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവിനെ കാണാതായി

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊവ്വല്‍, ബെഞ്ച്‌കോര്‍ട്ടിനു സമീപത്തെ ജാഫറിന്റെ ഭാര്യ ഷൈമ (35)യെ ബാത്ത്‌റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ഷൈമയും ഭര്‍ത്താവും അഞ്ചു മക്കളുമാണ് സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. കുട്ടികളെല്ലാം 13 വയസ്സിനു താഴെ ഉള്ളവരാണ്. ഷൈമയെ മരിച്ച നിലയില്‍ കാണപ്പെട്ട വിവരമറിഞ്ഞ് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസര്‍കോട്ടെ വ്യാപാരിയാണ് ജാഫര്‍. ഷൈമയുടെ മരണത്തിനു പിന്നാലെ ഇയാളെ കാണാതായി. കണ്ടെത്താന്‍ അന്വേഷണം …

നവീന്‍ബാബു സത്യസന്ധനായ ഉദ്യോഗസ്ഥന്‍; ഇതു വരെ പരാതിയില്ല, സമഗ്രമായ അന്വേഷണം നടത്തും: മന്ത്രി രാജന്‍

തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നു റവന്യുവകുപ്പു മന്ത്രി കെ. രാജന്‍ പ്രതികരിച്ചു. നവീന്‍ബാബുവിനെതിരെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. പൊതുപ്രവര്‍ത്തകര്‍ പക്വതയോടെ ഇടപെടണം. എ.ഡി.എം ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തും- മന്ത്രി പറഞ്ഞു. വ്യക്തിപരമായി നല്ല കഴിവും പക്വതയുമുള്ള ഉദ്യോഗസ്ഥനാണ് നവീന്‍ബാബു. അദ്ദേഹം ആവശ്യപ്പെട്ടത് അനുസരിച്ചാണ് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം നല്‍കിയത്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്-മന്ത്രി കൂട്ടിച്ചേര്‍ത്തു.