നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഭാര്യയും 20 വയസ്സുള്ള കാമുകനും; ഇരുവരെയും തലയ്ക്കടിച്ചു കൊന്ന് യുവാവ് ജീവനൊടുക്കി

ബംഗ്‌ളൂരു: നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ദുരൂഹസാഹചര്യത്തില്‍ കാണപ്പെട്ട ഭാര്യയെയും 20 വയസ്സുള്ള കാമുകനെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. ബംഗ്‌ളൂരു, ആര്‍.ബി.ഐ. ലേഔട്ടിലെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന ഫ്‌ളാറ്റിലാണ് ഇരട്ടക്കൊലപാതകവും ആത്മഹത്യയും നടന്നത്. ആന്ധ്രാപ്രദേശ് സ്വദേശികളും നിര്‍മ്മാണ തൊഴിലാളികളുമായ ലക്ഷ്മി (33), ഇവരുടെ കാമുകന്‍ എന്നു സംശയിക്കുന്ന ഗണേഷ് കുമാര്‍ (20) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ലക്ഷ്മിയുടെ ഭര്‍ത്താവ് ഗൊല്ലാബാബുവാണ് (41) ജീവനൊടുക്കിയത്. ഭാര്യയും ഗണേഷ് കുമാറും തമ്മില്‍ അവിഹിതബന്ധം ഉണ്ടെന്നു ഭര്‍ത്താവായ ബാബുവിനു നേരത്തെ സംശയമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നതായും പറയുന്നു. ഇതിനിടയിലാണ് ഭാര്യയേയും ഗണേഷ് കുമാറിനെയും ബാബു കഴിഞ്ഞ ദിവസം നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടത്. ഇതില്‍ പ്രകോപിതനായ ബാബു സ്ഥലത്തു ഉണ്ടായിരുന്ന മരക്കഷ്ണം കൊണ്ട് ഇരുവരെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page