നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നു 22 റോള്‍ വയര്‍ മോഷ്ടിച്ചു; വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടയില്‍ പ്രതി അറസ്റ്റില്‍

കണ്ണൂര്‍: നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്നു 83,000 രൂപ വില വരുന്ന ഇലക്ട്രിക് വയര്‍ റോളുകള്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. കൊല്ലം, കൊട്ടാരക്കര, ചെറുകരക്കോണത്തെ സൗമ്യ വിലാസത്തില്‍ ജയപ്രകാശ(48)നെയാണ് തലശ്ശേരി എസ്.ഐ വി.വി ദീപ്തിയും സംഘവും അറസ്റ്റു ചെയ്തത്. തലശ്ശേരി, നാരങ്ങാപ്പുറം വെര്‍വ് ബ്യൂട്ടിപാര്‍ലര്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കവര്‍ച്ച നടന്നത്. നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന 22 റോള്‍ വയര്‍ ആണ് കവര്‍ച്ച പോയത്. കൊച്ചി, കടവന്ത്ര സ്വദേശിയായ ആര്‍. രാഹുലിന്റെ മേല്‍നോട്ടത്തിലാണ് കെട്ടിടത്തിലെ വയറിംഗ് പ്രവൃത്തി നടന്നുവരുന്നത്. കഴിഞ്ഞ ദിവസം രാത്രി കെട്ടിടത്തിലെത്തിയ ജയപ്രകാശ് വയര്‍ കടത്തിക്കൊണ്ടു പോവുകയായിരുന്നു. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷ്ടിച്ച വയര്‍ റോളുകള്‍ തലശ്ശേരിയിലെ ഒരു കടയില്‍ വില്‍പ്പന നടത്താനുള്ള ശ്രമത്തിലാണ് ജയപ്രകാശ് അറസ്റ്റിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page