കെ.എസ്.ആര്‍.ടി.സി യാത്രകളില്‍ ഇനി പോഷക സമ്പുഷ്ട ഭക്ഷണം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി യാത്രക്കാര്‍ക്ക് ഇനി ഭക്ഷണവും ലഭ്യമാക്കുന്നു. കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രീമിയം ക്ലാസ് സര്‍വീസുകളിലും ബഡ്ജറ്റ് ടൂറിസം സര്‍വീസുകളിലും തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ നിന്നും ഉള്ള സര്‍വ്വീസുകളിലുമാണ് ആദ്യഘട്ടത്തില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള വാട്‌സാപ്പ് നമ്പറും ക്യു ആര്‍ കോഡും ബസിനുള്ളില്‍ പ്രദര്‍ശിപ്പിക്കും. ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് ബസ് സ്റ്റാന്‍ഡിനു അടുത്തു ഭക്ഷണ വിതരണക്കാരുടെ കടയുണ്ടെങ്കില്‍ അവിടെ നിന്ന് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ബസില്‍ എത്തിക്കാം. ഇതിനുപുറമെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് …

കാസർകോട് ജില്ലാ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെൻ്റ് ഇ ഡിവിഷൻ മത്സരങ്ങൾ ആരംഭിച്ചു

കാസർകോട്: ജില്ലാ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെൻ്റ് ഇ ഡിവിഷൻ മത്സരം മാന്യയിൽ അസോ. വൈസ് പ്രസിഡന്റ് വിനോദ് കുമാർ ഉൽഘാടനം ചെയ്തു. സെക്രട്ടറി ടി എം ഇക്ബാൽ, തളങ്കര നൗഫൽ, മഹ്മൂദ് കുഞ്ഞികാനം, കൺവീനർ ഷാഹിദ് സി എൽ, ലത്തീഫ് പെർവാഡ്, ഹമീദ് പടുവടുക്ക സംബന്ധിച്ചു. ഉൽഘാടന മത്സരത്തിൽ സഫാൻസ് തളങ്കരയെ 6 വിക്കറ്റിന് വോയിസ് പടുവടുക്ക തോൽപ്പിച്ചു.. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സഫാൻസ് തളങ്കര 15.5 ഓവറിൽ 108 റൺസിന് എല്ലാവരും പുറത്തായി. …

ഖനന മേഖലയിൽ ആഗോള സഖ്യം; അമേരിക്കൻ നിർദ്ദേശത്തിന് ഇന്ത്യയുടെ പിന്തുണ

പി പി ചെറിയാൻ വാഷിംഗ്ടൺ ഡി.സി: നിർണ്ണായക ധാതുക്കളുടെ വിതരണ ശൃംഖല സുരക്ഷിതമാക്കാൻ അന്താരാഷ്ട്ര തലത്തിൽ ഏകീകൃത വ്യാപാര സഖ്യം രൂപീകരിക്കണമെന്ന അമേരിക്കയുടെ നിർദ്ദേശത്തെ ഇ ന്ത്യ പിന്തുണ ച്ചു. വാഷിംഗ്ടണിൽ ഫെബ്രുവരി 4 നടന്ന നിർണ്ണായക ധാതുക്കളുടെ മന്ത്രിതല യോഗത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ആഗോള വിതരണ ശൃംഖല ചുരുക്കം ചില രാജ്യങ്ങളിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നത് വലിയ അപകടമാണെന്നും ഇത് ഒഴിവാക്കാൻ രാജ്യങ്ങൾ തമ്മിൽ ഏകോപിതമായ സഹകരണം …

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ കുറ്റപ്പത്രം നല്‍കിയില്ല; പോറ്റിക്കും ജാമ്യം

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കു രണ്ടാമത്തെ കേസിലും ജാമ്യം. ശ്രീകോവിലിനു മുന്നിലെ കട്ടിളപാളിയിലെ സ്വര്‍ണ്ണക്കൊള്ളക്കേസിലാണ് പോറ്റിക്ക് വ്യാഴാഴ്ച കൊല്ലം വിജിലന്‍സ് കോടതിയില്‍ നിന്നു ജാമ്യം ലഭിച്ചത്.ദ്വാരപാലക സ്വര്‍ണ്ണ കവര്‍ച്ചാ കേസില്‍ ജനുവരി 21ന് ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്ത സാഹചര്യത്തിലാണ് പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്.മറ്റു പ്രതികളായ മുരാരി ബാബു, എസ് ശ്രീകുമാര്‍ എന്നിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ബോര്‍ഡ് പ്രസിഡണ്ടും കമ്മീഷമറുമായിരുന്ന എന്‍ വാസുവിനും ഉടന്‍ ജാമ്യം …

കുളിപ്പിക്കുന്നതിനിടെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചു; പാപ്പാന് ദാരുണാന്ത്യം

തിരുവനന്തപുരം: കുളിപ്പിക്കുന്നതിനിടെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ പാപ്പാന്‍ ദാരുണമായി മരിച്ചു. കോട്ടൂര്‍ കാപ്പുകാട് ആന പരിശീലന കേന്ദ്രത്തിലാണ് സംഭവം. ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആനയുടെ ഒന്നാം പപ്പാന്‍ ആണ് വിഷ്ണു. നെയ്യാര്‍ ഡാം റിസര്‍വെയറില്‍ ആനയെ കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് പാപ്പാനെ വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തുകയായിരുന്നുവെന്ന് പറയുന്നു. വിഷ്ണുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വീസില്‍ പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വീസില്‍ പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവിറക്കി.മന്ത്രി സഭാ യോഗത്തിന്റേതാണ് തീരുമാനം. തൊഴില്‍ അന്വേഷകരായ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ക്ക് ഇത് വഴിയൊരുക്കുന്നു. ഇടുക്കി ഉടുമ്പന്‍ചോല സര്‍ക്കാര്‍ ആയുര്‍വേദ കോളേജിന്റെ ആദ്യഘട്ട പ്രവര്‍ത്തനം ആരംഭിക്കുന്നതിന് 25 തസ്തികകള്‍ സൃഷ്ടിക്കും. 21 റെഗുലര്‍ തസ്തികകളും 4 കോണ്‍ട്രാക്ട് തസ്തികകളുമാണ് സൃഷ്ടിക്കുക.

റിഷാദിന്റെ ജീവനു കാവലായി ഒരു നാടാകെ കൂടെ നിന്നു; ഒടുവില്‍ പള്ളത്തടുക്കയിലെ റിഷാദ് വിട പറഞ്ഞു

കാസര്‍കോട്: തുളവീണ ഹൃദയവുമായി പിറന്നു വീണ റിഷാദ് (21)നാടിനെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞു. ബദിയഡുക്ക പള്ളത്തടുക്കയിലെ മുഹമ്മദ് -ദൈനബി ദമ്പതികളുടെ ഏക ആണ്‍ തരിയാണ് റിഷാദ്. ഷാഹിന, റിസ്‌വാന, റിഫാന സഹോദരിമാരാണ്.തുളവീണ ഹൃദയവുമായാണ് റിഷാദ് പിറന്നു വീണത്. പത്തു വയസ്സുവരെ കുട്ടിയുടെ ശരീര പ്രകൃതിയായിരുന്നു റിഷാദിന്റേത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതായിരുന്നു കുടുംബം. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ നടത്തിയ ഒരു ശസ്ത്രക്രിയക്കു ശേഷം ആരോഗ്യ സ്ഥിതി കൂടുതല്‍ മോശമായി. രണ്ടര ലക്ഷം രൂപ ചെലവഴിച്ച് ഓപ്പറേഷന്‍ നടത്തിയാല്‍ റിഷാദിനെ ജീവിതത്തിലേയ്ക്ക് തിരികെ …

കേരപദ്ധതി: ജില്ലാതല ശില്‍പശാല നടത്തി

കാസര്‍കോട്: ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന ശാസ്ത്രീയ കൃഷി രീതികള്‍, ഡിജിറ്റല്‍ കൃഷി രീതികള്‍, മാനേജ്മന്റ് രീതികള്‍ എന്നിവയെക്കുറിച്ചു ജില്ലാതല പരിശീലന ശില്‍പശാല നടത്തി.കാര്‍ബണ്‍ ക്രെഡിറ്റ് വിപണിയില്‍ പങ്കാളിത്തം, മണ്ണിന്റെ ആരോഗ്യ സംരക്ഷണം, ജല സംരക്ഷണം തുടങ്ങിയ ആധുനിക കാലാവസ്ഥാ-സൗഹൃദ കൃഷി രീതികളില്‍ കര്‍ഷകരെ ശാക്തീകരിക്കുന്നതോടൊപ്പം, മാനേജ്മെന്റ് മികവ്, ഡിജിറ്റല്‍ കൃഷിരീതികള്‍ എന്നിവ മെച്ചപ്പെടുത്തി കാര്‍ഷിക മേഖലയുടെ സുസ്ഥിരത ഉറപ്പു വരുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലാതല ശില്‍പശാലയുടെ …

ദീപം പകര്‍ന്നു; 18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന് തുടക്കം

ചെറുവത്തൂര്‍: ദീപം പകര്‍ന്നു, 18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. കുട്ടമത്ത് മഠത്തില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ചങ്ങലവട്ടയിലും കുത്തുവിളക്കിലും പകര്‍ന്നുനല്‍കിയ ദീപം ക്ഷേത്ര വാല്യക്കാരും സ്ഥാനികരും ചേര്‍ന്ന് ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെത്തിച്ച് പള്ളിയറയ്ക്ക് അകത്തുള്ള വിളക്കിലേക്ക് പകര്‍ന്നതോടെ പെരുങ്കളിയാട്ടത്തിന് തുടക്കമിട്ടു. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പെരുങ്കളിയാട്ടത്തില്‍ ഇന്ന് പുലിയൂര്‍ കണ്ണന്‍, ചെക്കിപ്പാറ ഭഗവതി, രക്തചാമുണ്ഡി, വിഷ്ണുമുൂര്‍ത്തി, എരോത്ത് ചാമുണ്ഡി, കുണ്ടോര്‍ ചാമുണ്ഡി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍കാളി, കുറത്തിയമ്മ …

റംസാന്‍ മാസത്തില്‍ യാചകരായി എത്തുന്നവരെ സൂക്ഷിക്കുക; ഉത്തരേന്ത്യയില്‍ നിന്നു ക്രിമിനല്‍ സംഘങ്ങള്‍ സംസ്ഥാനത്തേക്ക്

തിരു: റംസാന്‍ മാസത്തില്‍ വീടുകളില്‍ യാചകരായെത്തുന്ന അപരിചിതരെ അതീവ ജാഗ്രതയോടെ ശ്രദ്ധിക്കണമെന്നു പൊലീസ് മുന്നറിയിച്ചു.ഉത്തരേന്ത്യയില്‍ നിന്നു കൊടും ക്രിമിനലുകള്‍ സംസ്ഥാനത്തേക്കു കൂട്ടമായി എത്തിക്കൊണ്ടിരിക്കുകയാണെന്നു അറിയിപ്പില്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, കൊല്ലം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളില്‍ ഒരു ലക്ഷത്തോളം അന്യ സംസ്ഥാനക്കാര്‍ എത്തിയിട്ടുണ്ടെന്ന് അറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു. റംസാന്‍ മാസത്തില്‍ യാചനയുടെ മറവില്‍ വീടുകളിലെത്താനും കവര്‍ച്ചയും കൊള്ളയും നടത്താനുമാണ് സംഘം എത്തിയിട്ടുള്ളതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. യാചകരായി വരുന്നവരെ പ്രോത്സാഹിപ്പിക്കാതിരിക്കുകയും വീടും പരിസരവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കാനും പൊലീസ് …

സിഗരറ്റിനെച്ചൊല്ലി തർക്കം;കടയുടമയെ തല്ലിക്കൊന്നു

മംഗളൂരു: ബെളഗാവി ബൊഡകെനാട്ടിയിൽ സിഗരറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ കടയുടമയെ തല്ലിക്കൊന്നു.ബോഡകേനാട്ടി സ്വദേശി യല്ലപ്പ ദുർഗപ്പ നായിക്കാണ് (48) മരിച്ചത്. സംഭവത്തിൽ കഡോളി ഗ്രാമവാസികളായ പ്രജ്വൽ രാമചന്ദ്ര പാട്ടീൽ (22), നിഖിൽ മഹേഷ് ചൗഗലെ (22), വിവേക് ​​രാജേന്ദ്ര ചൗഗലെ (22), ശ്രീധർ രത്തൻ പാട്ടീൽ (21) എന്നിവരെഅറസ്റ്റ് ചെയ്തു.ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഹുക്കേരി താലൂക്കിലെ മോഹനഗാഡിൽ മേളയിൽ പങ്കെടുത്ത നാല് പ്രതികളും മദ്യപിച്ച് മോട്ടോർ സൈക്കിളിൽ മടങ്ങുകയായിരുന്നു. അർധരാത്രിയോടെ സിഗരറ്റ് വലിക്കാൻ അവർ …

മാവേലിക്കര മുന്‍ എം.എല്‍.എ എം മുരളി അന്തരിച്ചു; വിടവാങ്ങിയത് നിയമസഭയില്‍ സ്വകാര്യ ബില്ലുകള്‍ക്ക് അവതരണാനുമതി തേടിയ കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: മുന്‍ മാവേലിക്കര എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ എം മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. 1991 മുതല്‍ തുടര്‍ച്ചയായി നാലു തവണ മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.സ്വകാര്യ ബില്ലുകള്‍ക്ക് നിയമസഭയില്‍ ഏറ്റവും കൂടുതല്‍ തവണ അവതരണാനുമതി പ്രമേയം അവതരിപ്പിച്ച റെക്കോര്‍ഡ് മുരളിക്ക് സ്വന്തമാണ്.1972-1977 കാലത്ത് കെ എസ് യു ആലപ്പുഴ ജില്ലാ സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980ല്‍ കെ എസ് യു സംസ്ഥാന പ്രസിഡണ്ടായി 1991ല്‍ …

പറശ്ശിനിക്കടവില്‍ യുവതിയെ കൊന്ന ശേഷം മുങ്ങിയ പ്രതി തൂങ്ങി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് പൊലീസ് തെരച്ചില്‍ തുടരുന്നതിനിടയില്‍

പയ്യന്നൂര്‍: പറശ്ശിനിക്കടവിലെ സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം സ്ഥലം വിട്ട ആളെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ചെറുകുന്ന്, അയ്യോത്ത്, സ്വദേശി കെ പി വിജയനെയാണ് മാട്ടൂല്‍, സ്ട്രീറ്റ് നമ്പര്‍ 10ല്‍ തെങ്ങില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തളിപ്പറമ്പ് പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.ചെറുകുന്ന്, അയ്യോത്ത്, കൊവ്വുമ്മല്‍ ഹൗസിലെ പരേതനായ കെ സുരേഷിന്റെ ഭാര്യ കെ സീമ (45)യാണ് പറശ്ശിനിക്കടവിലെ ലോഡ്ജില്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്കാണ് വിജയനും സീമയും …

പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ വലിയ കലം കനിപ്പ് മഹാനിവേദ്യം നാളെ (വെള്ളിയാഴ്ച)

പാലക്കുന്ന്: പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ വലിയ കലം കനിപ്പ് മഹാനിവേദ്യം വെള്ളിയാഴ്ച ആരംഭിക്കും. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ഭണ്ഡാര വീട്ടില്‍ നിന്നുള്ള പണ്ടാരക്കലം ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നതോടെ നിവേദ്യ സമര്‍പ്പണം ആരംഭിക്കും. തുടര്‍ന്ന് വീടുകളില്‍ നിന്നുള്ള നേര്‍ച്ചക്കലങ്ങളും സമര്‍പ്പിക്കും. ഇതോടൊപ്പം നാല് പഞ്ചായത്തുകളിലെ വിവിധ പ്രാദേശിക സമിതികളില്‍ നിന്ന് നിവേദ്യ കലങ്ങളുടെ ഘോഷയാത്രകള്‍ ക്ഷേത്രത്തില്‍ എത്തും. വ്രതശുദ്ധിയോടെ പുത്തന്‍ മണ്‍കലങ്ങളില്‍ ഉണക്കലരി, ശര്‍ക്കര, തേങ്ങ, അരിപ്പൊടി, വെറ്റിലടക്ക എന്നിവ നിറച്ച് വാഴയില കൊണ്ട് വായ മൂടിക്കെട്ടി കൈയില്‍ …

തളങ്കര പന്നിക്കുളത്തി ചാമുണ്ഡി ക്ഷേത്രം പുനഃപ്രതിഷ്ഠാ ബ്രഹ്‌മകലശോത്സവവും ദൈവക്കോലവും; ഭക്തി നിര്‍ഭരമായ തുടക്കം

കാസര്‍കോട്: പൗരാണിക പ്രസിദ്ധമായ തളങ്കര മുണ്ട്യപതി പന്നിക്കുളത്തി ചാമുണ്ഡി പുനഃപ്രതിഷ്ഠാ ബ്രഹ്‌മലകശോത്സവവും ദൈവക്കോലമഹോത്സവവും ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ബുധനാഴ്ച ആരംഭിച്ചു. ഞായറാഴ്ച വരെ നീണ്ടു നില്‍ക്കും. ആഘോഷത്തിന്റെ ഭാഗമായി ഇന്നു (വ്യാഴം) രാവിലെ ഗണപതി ഹോമം നടന്നു. വൈകിട്ടുവരെ ഹോമങ്ങളും കലശാഭിഷേകവും പൂജകളും നടക്കും. വെള്ളിയാഴ്ച രാവിലെ പന്നിക്കുളത്തി അമ്മയുടെ പീഠപ്രതിഷ്ഠ. ബ്രഹ്‌മകലശാഭിഷേകം, സമൂഹ പ്രാര്‍ത്ഥന, കൊള്ളികൊത്തല്‍. ഏഴിനു രാവിലെ മേലേരികൂട്ടല്‍, വൈകിട്ട് ഭണ്ഡാരം എഴുന്നള്ളത്ത്, മേല്‍മാട് സമര്‍പ്പണം, 8നു ചാമുണ്ഡി ദൈവക്കോലവും അഗ്നി പ്രവേശവും നടക്കും.

പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട യുവാവിനെ പിന്തുടര്‍ന്നു പിടികൂടി; നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ യുവാവിനെ കുമ്പളയില്‍ ചോദ്യം ചെയ്യുന്നു

കാസര്‍കോട്: പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട യുവാവിനെ പൊലീസ് പിന്തുടര്‍ന്നു പിടിച്ചു. കര്‍ണ്ണാടക, ബണ്ട്വാള്‍, ജയനാരെപ്പേട്ടയിലെ എ ജെ മുഹമ്മദ് ബഷീറി (38)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി കെ മുകുന്ദനും സംഘവും അറസ്റ്റു ചെയ്തത്. മുട്ടംറെയില്‍വെ ഗേറ്റിനു സമീപത്തു നിന്നാണ് ഇയാളെ സംശയകരമായ സാഹചര്യത്തില്‍ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ കര്‍ണ്ണാടകയില്‍ മൂന്നു മോഷണ കേസുകള്‍ ഉള്ളതായും കണ്ണൂരില്‍ കവര്‍ച്ചാശ്രമകേസുള്ളതായും പൊലീസ് പറഞ്ഞു. വിശദമായി ചോദ്യം …

നിയമസഭാ തെരഞ്ഞെടുപ്പ്; കളമശേരിയില്‍ മന്ത്രി പി. രാജീവനെതിരെ ഹാരിസ് ബീരാന്‍ എംപിയെ മുസ്ലിം ലീഗ് മല്‍സരിപ്പിച്ചേക്കും

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കളമശ്ശേരിയില്‍ മന്ത്രി പി. രാജീവനെതിരെ ഹാരിസ് ബീരാന്‍ എം പിയെ മുസ്ലിം ലീഗ് മല്‍സരിപ്പിക്കുമെന്ന് സൂചന. മണ്ഡലത്തില്‍ കൂടുതല്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ വേണമെന്ന കോണ്‍ഗ്രസിന്റെ അഭിപ്രായം കൂടി പരിഗണിച്ചു ഹാരിസ് ബീരാനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ലീഗ് നേതൃത്വം ധാരണയിലെത്തിയിട്ടുണ്ടെന്ന് പറയുന്നു. അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നു പറയുന്നു. കളമശ്ശേരി സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കമെന്ന് പറയുന്നു. എന്നാല്‍ കളമശ്ശേരി സീറ്റ് തങ്ങള്‍ക്ക് വേണമെന്ന നിലപാടില്‍ ലീഗിന്റെ …

പഞ്ചായത്തു തിരഞ്ഞെടുപ്പു കഴിഞ്ഞു നാലു ഭരണസമിതി യോഗങ്ങളിലും പങ്കെടുക്കാതെ കാസര്‍കോട്ട് ഒരു പഞ്ചായത്ത് മെമ്പര്‍

കാസര്‍കോട്: പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം നടന്ന നാലു പഞ്ചായത്ത് ബോഡ് യോഗങ്ങളിലും പങ്കെടുക്കാതെ ഒരു പഞ്ചായത്ത് മെമ്പര്‍!എന്‍മകജെ പഞ്ചായത്തിലാണ് ഈ വിചിത്ര സംഭവം. പഞ്ചായത്തിലെ സി പി എം അംഗം സുധാകരനാണ് പഞ്ചായത്ത് മെമ്പറായ ശേഷം കര്‍ണ്ണാടകയിലെ ഒരു ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷം യോഗത്തില്‍ പങ്കെടുക്കാതെ വിവാദങ്ങളില്‍പ്പെട്ടു മുങ്ങി നടക്കുന്നതെന്നു ഇന്നലെ നടന്ന പഞ്ചായത്ത് ഭരണസമിതിയോഗം ആരോപിച്ചു. മാത്രമല്ല, സുധാകരന്‍ നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് അങ്ങനെ ഒരു ഡോക്ടര്‍ കര്‍ണ്ണാടകയില്‍ ഉണ്ടോ എന്ന് …