ആസ്റ്റര്‍ മിംസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി കാസര്‍കോട്ട്; ഉദ്ഘാടനം ഒക്ടോബര്‍ 2ന് മുഖ്യമന്ത്രി

കാസര്‍കോട്: ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ സംസ്ഥാനത്തെ എട്ടാമത്തെ ആശുപത്രി ഒക്ടോബര്‍ രണ്ടിനു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കര്‍ണ്ണാടക മന്ത്രി ദിനേശ് ഗുണ്ടുറാവു ചടങ്ങില്‍ പങ്കെടുക്കും. 2.1 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ആശുപത്രിയില്‍ 264 കിടക്കകളുണ്ട്. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, ഡയറക്ടര്‍ അനൂപ് മൂപ്പന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എ മാരായ ഇ ചന്ദ്രശേഖരന്‍, എന്‍ എ നെല്ലിക്കുന്ന്, എ …

‘രാജ്മോഹന്‍ ഉണ്ണിത്താന് കാസര്‍കോടിനോട് പുച്ഛമാണ്, കിട്ടിയ അവസരത്തില്‍ എംപി ആയി സുഖിക്കാന്‍ ആണ് അദ്ദേഹത്തിന്റെ ആഗ്രഹം, തന്നെ എത്ര അപമാനിച്ചാലും കാസര്‍കോടിന്റെ വികസനത്തിന് വേണ്ടി താന്‍ എല്ലാം സഹിക്കാന്‍ തയ്യാറാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വനി

കാസര്‍കോട്: കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ വീണ്ടും ആരോപണവുമായി ബിജെപി ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വനി. രാജ്മോഹന്‍ ഉണ്ണിത്താന് കാസര്‍കോടിനോട് പുച്ഛമാണെന്നുംഅദ്ദേഹത്തിന്റെ സ്വന്തം ജില്ലാ കാസര്‍കോട് അല്ലാത്തതുകൊണ്ടാണ് അദ്ദേഹത്തിന് ജില്ലയുടെ വികസന കാര്യത്തില്‍ ഒരു താല്‍പര്യവുമില്ലാത്തതെന്നും അശ്വനി ഫേസ് ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. കിട്ടിയ അവസരത്തില്‍ എംപി ആയി സുഖിക്കാന്‍ ആണ് അദ്ദേഹത്തിന്റെ ആഗ്രഹം. സംസ്ഥാനം ഭരിച്ച ഇടതു വലതു മുന്നണികളാണ് കാസര്‍കോടിന്റെ ഇന്നത്തെ ദയനീയ അവസ്ഥയ്ക്ക് ഉത്തരവാദികളെന്നും അവര്‍ കുറ്റപ്പെടുത്തി. അതേസമയം രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്നെ …

ഹംസഫര്‍ വെല്‍ഫെയര്‍ സ്‌കീം അംഗത്വ പ്രചരണം തുടങ്ങി

ദുബൈ: കെ എം സി സി പ്രവാസി വെല്‍ഫെയര്‍ സ്‌കീം അംഗത്വ പ്രചരണ ക്യാമ്പയിന്‍ ആരംഭിച്ചു. അബുഹില്‍ കെ എം സി സി പി എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തില്‍ ദുബൈ കെ എം സി സി വൈസ് പ്രസിഡന്റും വെല്‍ഫെയര്‍ സ്‌കീം ചെയര്‍മാനുമായ മുഹമ്മദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്‍ ഉദ്ഘാടനം വൈസ് പ്രസിഡന്റ് ഹംസ തൊട്ടി നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ആധ്യക്ഷ്യം വഹിച്ചു. ജന. സെക്രട്ടറി ഹനീഫ് ടി ആര്‍, സംസ്ഥാന …

ഭര്‍തൃമതിയും മൂന്നു മക്കളുടെ മാതാവുമായ യുവതിയെ കാണാതായതായി പരാതി

മഞ്ചേശ്വരം: ഭര്‍തൃമതിയായ 29കാരിയെ വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നു കാണാതായതായി പരാതി. വൊര്‍ക്കാടി പഞ്ചായത്തിലെ പാവൂര്‍ സൂപ്പിഗുരിയിലെ ഇസ്മയിലിന്റെ ഭാര്യ നൗഷിയയെയാണ് കാണാതായത്. ഇതുസംബന്ധിച്ചു നൗഷിയയുടെ സഹോദരന്‍ അഹമ്മദ് ഹംസാദ് മഞ്ചേശ്വരം പൊലീസില്‍ പരാതിപ്പെട്ടു. ഭര്‍ത്താവും മൂന്നു കുട്ടികളുമുണ്ട്.രാവിലെ 4.30ന് വീട്ടില്‍ നിന്നിറങ്ങി റോഡില്‍ വാഹനം കാത്തു നില്‍ക്കുകയായിരുന്ന നൗഷിയ അതു വഴി വന്ന ഒരു കാര്‍ കൈകാണിച്ചു നിറുത്തി അതില്‍ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ ഇറങ്ങുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പറയുന്നു. ഇവര്‍ യാത്ര ചെയ്ത കാര്‍ …

”മുഹമ്മദിനെ സ്‌നേഹിക്കുന്നു”: പലേടത്തും അക്രമം; യു പിയില്‍ കല്ലേറും ലാത്തിച്ചാര്‍ജ്ജും

ലക്‌നൗ: ‘ഐ ലൗ മുഹമ്മദ്’ പ്രക്ഷോഭം കല്ലേറിലും അക്രമത്തിലും കലാശിച്ചതിനെത്തുടര്‍ന്നു പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്തു. കല്ലേറില്‍ 10 പൊലീസുകാരുള്‍പ്പെടെ 50 വോളം പേര്‍ക്കു പരിക്കേറ്റു. ബറേലിയില്‍ 12 പേരെ അറസ്റ്റു ചെയ്തു.ബറേലിയില്‍ വെള്ളിയാഴ്ച ജുമാ നിസ്‌ക്കാരത്തിനു ശേഷം സംഘം ചേര്‍ന്ന ജനക്കൂട്ടം ഇസ്ലാമിക് ഗ്രൗണ്ടില്‍ തടിച്ചു കൂടുകയും മുദ്രാവാക്യം വിളിച്ച് അക്രമം ആരംഭിക്കുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു. തടയാന്‍ ശ്രമിച്ച പൊലീസിനു നേരെ കല്ലെറിഞ്ഞു. പൊലീസ് ലാത്തിച്ചാര്‍ജ്ജിനെത്തുടര്‍ന്നു പ്രക്ഷോഭകര്‍ പിന്തിരിഞ്ഞു. മാവുവിലും പ്രകടനവും അക്രമവുമുണ്ടായിരുന്നു. ബാഗ്പഥ്, …

മഞ്ചേശ്വരത്തു കാറും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേര്‍ക്കു സാരമായി പരിക്ക്

മഞ്ചേശ്വരം: ഹൊസങ്കഡി ദേശീയപാത സര്‍വ്വീസ് റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ചു. രണ്ടുപേര്‍ക്കു പരിക്കേറ്റു. സാരമായി പരിക്കേറ്റ ഇവരെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാത്രി പതിനൊന്നരമണിക്കാണ് അപകടമെന്നു പറയുന്നു. അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. തലപ്പാടിയില്‍ നിന്നു വരുകയായിരുന്ന ബൈക്കും അങ്ങോട്ടു പോവുകയായിരുന്ന കാറും ആണ് അപകടത്തില്‍പ്പെട്ടതെന്നു പറയുന്നു. ബൈക്ക് യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ബൈക്കിനും കാറിനും ഇടിയുടെ ആഘാതത്തില്‍ കേടുപാടു സംഭവിച്ചു.

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ പ്ലാനോ അധ്യാപകന് 20 വര്‍ഷം തടവ് ശിക്ഷ

പി പി ചെറിയാന്‍ പ്ലാനോ(ഡാളസ്): വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ പ്ലാനോ അധ്യാപകനന്‍ ജേക്കബ് ആല്‍റെഡിന് 20 വര്‍ഷം തടവ് ശിക്ഷ.ഗ്രേറ്റ് ലേക്‌സ് അക്കാദമിയിലെ 15 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ്പ്ലാനോയിലെ മുന്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ ജേക്കബ് ആല്‍റെഡിനെ 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.15 വയസ്സുള്ള ഇര തന്റെ മാതാപിതാക്കളെ വിവരം അറിയിക്കുകയും കുടുംബം ഉടന്‍ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.2023 ഒക്ടോബറില്‍ ആല്‍റെഡ് തന്നെ ആദ്യം സ്‌കൂള്‍ ലൈബ്രറിയിലേക്ക് വലിച്ചിഴച്ചതായും അയാള്‍ക്ക് തന്നോട് വികാരമുണ്ടെന്ന് …

ദേശീയപാത അണിഞ്ഞൊരുങ്ങുന്നു: നടപ്പാതകളില്‍ വൈദ്യുതി പോസ്റ്റുകള്‍ സ്ഥലം പിടിച്ചു; പാവപ്പെട്ട കാല്‍നട യാത്രക്കാര്‍ക്ക് ഇവിടെയും പ്രതിസന്ധി

കാസര്‍കോട്: കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വത്തിന് ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥാപിച്ചുകൊണ്ടിരിക്കുന്ന നടപ്പാതകകളില്‍ വൈദ്യുതി പോസ്റ്റുകള്‍ സ്ഥലംപിടിച്ചു. തലപ്പാടി-ചെങ്കള റീച്ചില്‍ നടപ്പാതകളുടെ 60 ശതമാനം ജോലികള്‍ പൂര്‍ത്തിയായപ്പോള്‍ പാവപ്പെട്ട കല്‍നടക്കാര്‍ക്ക് നടപ്പാതയില്‍ നിന്ന് മാറി നടക്കേണ്ട ഗതി വന്നു. നടപ്പാതയില്‍ ചില സ്ഥലങ്ങളില്‍ വൈദ്യുതി പോസ്റ്റിനെ ബഹുമാനിച്ചു മാറിനടക്കാനും ഇടമില്ലെന്ന അവസ്ഥയുമുണ്ട്. വികസനത്തിന്റെ ഓരോരോ വഴികള്‍ കണ്ടു സാധാരണക്കാര്‍ അന്തം വിടാന്‍ തുടങ്ങിയിരിക്കുന്നു. ദേശീയ പാതയുടെ നടപ്പാത കാല്‍നടയാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയാതാവുന്നുണ്ടെങ്കിലും വൈദ്യുതി പോസ്റ്റുകള്‍ക്കും ട്രാന്‍സ്ഫോമറുകള്‍ക്കും ഉറച്ചുനില്‍ക്കാനുള്ള സുരക്ഷിത തറയായിട്ടുണ്ട്. …

വികസനത്തിൽ കാലുറക്കാതെ തലപ്പാടി:തിരിഞ്ഞ് നോക്കാതെ സർക്കാർ-തദ്ദേശസ്വയംഭരണ സംവിധാനങ്ങൾ

മഞ്ചേശ്വരം : ജില്ല നിലവിൽ വന്നു നാലു പതിറ്റാണ്ടു പിന്നിട്ടിട്ടും സംസ്ഥാനത്തിർത്തിയായ തലപ്പാടിക്ക് ഒരു മാറ്റവുമില്ല. അതിർത്തി പ്രദേശമെന്ന നിലയിൽ വികസനത്തിൽ സർക്കാർ സംവിധാനങ്ങളുടെയോ,തദ്ദേശ സ്ഥാപനങ്ങളുടെയോ ഇടപെടലുകളൊന്നും ഉണ്ടാകാത്തത് കൊണ്ട് വികസനമിവിടെ വഴിമുട്ടി നിൽക്കുന്നു. മഞ്ചേശ്വരം മണ്ഡലത്തിൽപ്പെ ട്ടതാണ് താണ് ഈ അതിർത്തി പ്രദേശം.മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിന്റെ വടക്കേ അതിരാണ് തലപ്പാടി. ദേശീയപാത വികസനത്തിന്റെ ഭാഗമായി “ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്” സ്വാഗതം അരുളുന്ന ഒരു ബോർഡ് മാത്രം തലപ്പാടിയിലുണ്ട്.പിന്നെ സർക്കാറിന് വരുമാനമുണ്ടാക്കാനുള്ള കുറെ ചെക്ക് പോസ്റ്റുകളും.പിന്നെ ആകെയുള്ളത് ഒരു …

മറക്കാൻ കഴിയുമോ,ഈ പുഴയും, പുഴയിലെ ഓളവും, തീരവും,ഹരിത ശോഭയും

കാസർകോട്: മൊഗ്രാൽ പുഴയോരവും പുഴയും കേന്ദ്രീകരിച്ചുള്ള കണ്ടൽ തുരുത്തുകൾ ഹരിതാനുഭവം പകരുന്നു. പുഴയോരം കേന്ദ്രീകരിച്ച് ഇവിടെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന് മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു വരികയാണ്. ഇതിനിടയിൽ കണ്ടൽ തുരുത്ത് പുരസ്കാരത്തിൽ അധികൃതർ മൊ ഗ്രാൽ പുഴയെ തഴഞ്ഞു. ഹരിത കേരള മിഷൻ സംസ്ഥാനതല പച്ചത്തുരുത്ത് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കണ്ടൽ തുരുത്തുകളാൽ ഹരിതഭംഗി ചൊറിഞ്ഞു നിൽക്കുന്ന മൊഗ്രാൽ പുഴയോരത്തെ അധികൃതർ കാണാതെ പോയതിൽ മൊഗ്രാൽ നിവാസികൾ ഖേദിക്കുന്നു. മൊഗ്രാൽപുത്തൂർ നിവാസികളും സങ്കട പ്പെടുന്നു. ജില്ലയിൽ …

ജാതി സെൻസസിൽ തീയ്യർക്ക് പ്രത്യേക സമുദായമാകണം: കേന്ദ്ര സർക്കാർ സഹായം തേടിതിയ്യ മഹാ സഭ

കാസർകോട് : കേരളത്തിലെ 60 ലക്ഷത്തോളം വരുന്ന തീയ്യ സമുദായത്തിന്റെ അസ്തിത്വം സംബന്ധിച്ച ദീർഘകാല നിവേദനങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് തീയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്‌ രാജീവ് ചന്ദ്രശേഖറിനോട് അഭ്യർത്ഥിച്ചു. തിയ്യർ ഈഴവരുടെ ഉപജാതി അല്ലെന്നു ബി ജെ പി സംസ്ഥാന പ്രസിഡന്റിനോട് ഗണേഷ് വിശദീകരിച്ചു.ഏറ്റവും വലിയ ജനസംഖ്യയുള്ള സമുദായങ്ങളിൽ ഒന്നായ തീയ്യർ ആചാര- അനുഷ്ഠാനങ്ങൾ കൊണ്ടും സാമൂഹിക-സാംസ്കാരിക പൈതൃകവും, ചരിത്രപരമായ നിലപാടുകളും, ജീവിതരീതികളും കൊണ്ടും ഈഴവ സമുദായത്തിൽ നിന്ന് …

യക്ഷഗാന കലാകാരൻ എം സുബ്രഹ്മണ്യ ഭട്ട് അന്തരിച്ചു

കാസർകോട് : യക്ഷഗാന കലാകാരനും പുണ്ടൂർ എ എൽ പി സ്കൂൾ പ്രധാന അധ്യാപകനുമായിരുന്ന പറയങ്കോട് സുബ്രഹ്മണ്യ ഭട്ട് (87) അന്തരിച്ചു.കോട്ടൂരിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യം. ഭാര്യ: പരേതനായ ലളിത എസ് ഭട്ട്. മക്കൾ: രാജേശ്വരി ഭട്ട്, ശൈലജ ഭട്ട്, പരേതനായ ഗിരീഷ് ഭട്ട് പറയങ്കോട്.മരുമക്കൾ: പരേതനായ യക്ഷഗാന കലാകാരനും ചെണ്ട വിദ്വാനുമായ ബള്ളമൂല ഈശ്വര ഭട്ട്, പ്രകാശ് ഭട്ട് ആർളപ്പദവ്, കീർത്തി ഭട്ട് ബംഗളൂരു.

പ്രസ്ക്ലബ് ഓഫീസ് സെക്രട്ടറി പി.ഗിരീഷ്കുമാറിൻ്റെ പിതാവ് മഴുക്കട കുഞ്ഞിരാമ പൊതുവാൾ അന്തരിച്ചു

നീലേശ്വരം: കാസർകോട് പ്രസ്ക്ലബ് ഓഫീസ് സെക്രട്ടറി പി.ഗിരീഷ്കുമാറിൻ്റെ പിതാവ് മഴുക്കട കുഞ്ഞിരാമ പൊതുവാൾ (90) അന്തരിച്ചു.ഭാര്യ ലക്ഷമിയമ്മ. മറ്റു മക്കൾ പി.ഗൗരി (അംഗൺവാടി ടീച്ചർ), പി.ലീല.മരുമക്കൾ: എം.പി ബാലൻ, ഉണ്ണികൃഷ്ണൻ എം, ഇ.സ്നേഹദീപ (രാജാസ് സ്കൂൾ നീലേശ്വരം).സഹോദരങ്ങൾ പരേതനായ മഴുക്കട കണ്ണപ്പൊതുവാൾ, മഴുക്കട നാരായണ പൊതുവാൾ.

ബി എസ് എന്‍ എല്‍ 4 ജി ശനിയാഴ്ച മുതല്‍ രാജ്യവ്യാപകമായി

ന്യൂഡല്‍ഹി: ബി എസ് എന്‍ എല്‍ ശനിയാഴ്ച മുതല്‍ രാജ്യവ്യാപകമായി ഫോര്‍ ജി സേവനം ആരംഭിക്കുന്നു. ഫൈവ് ജി സേവനങ്ങള്‍ ആരംഭിക്കുന്നതിനു മുന്നോടിയായാണിത്. ഇതിനുള്ള തയ്യാറെടുപ്പ് ബി എസ് എന്‍ എല്‍ തുടരുകയാണ്. 5 ജി സേവനങ്ങള്‍ക്കുള്ള പദ്ധതികള്‍ ബി എസ് എന്‍ എല്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുടമായ എ റോബര്‍ട്ട് ജെ രവി വെളിപ്പെടുത്തി.ഫോര്‍ജി നെറ്റ് വര്‍ക്ക് രാജ്യവ്യാപകമായി ഈ മാസം അവസാനത്തോടെ ലഭ്യമാവും. തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് 4ജി സേവനങ്ങള്‍ നടപ്പാക്കുന്നത്. …

ലഡാക്ക് പ്രക്ഷോഭം: പ്രക്ഷോഭകന്‍ സോനം വാങ്ചുക് അറസ്റ്റില്‍

ലേ: ലഡാക്ക് സംഘര്‍ഷത്തെത്തുടര്‍ന്നു പ്രക്ഷോഭകാരിയായ സോനം വാങ്ചുക്കിനെ അറസ്റ്റു ചെയ്തു.ലഡാക്കിനു സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് ഒരു മാസമായി സത്യാഗ്രഹസമരം നടത്തി വരുകയായിരുന്ന ഇദ്ദേഹം മറ്റു സത്യാഗ്രഹികളില്‍ രണ്ടുപേര്‍ അവശനിലയില്‍ ആശുപത്രിയിലായതിനെത്തുടര്‍ന്നു സമരപ്പന്തലില്‍ തടിച്ചു കൂടിയ യുവാക്കളെ പ്രകോപിപ്പിക്കുകയും അക്രമത്തിലേക്കു തിരിച്ചു വിടുകയും ചെയ്തുവെന്നാരോപിച്ചാണ് അറസ്റ്റ്.വാങ്ചുക്കിന്റെ സന്നദ്ധ സംഘടനയായ സ്റ്റുഡന്റ്‌സ് എഡ്യുക്കേഷന്‍ ആന്റ് കള്‍ചറല്‍ മൂവ്‌മെന്റ് ഓഫ് ലഡാക്ക് എന്ന സംഘടനയുടെ രജിസ്‌ട്രേഷനും റദ്ദാക്കിയിട്ടുണ്ട്. ഈ സംഘടന വിദേശങ്ങളില്‍ നിന്നു 2010മുതല്‍ ധനസമാഹരണം നടത്തിയിരുന്നു. 2013ല്‍ രമണ്‍ മാഗ്സസെ …

സല്‍മാന്‍ റുഷ്ദിയുടെ ‘സാത്താന്റെ വചനങ്ങള്‍’ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: സല്‍മാന്‍ റുഷ്ദിയുടെ വിവാദ നോവലായ ‘ദ സാത്താനിക് വേഴ്‌സസ്’ (സാത്താന്റെ വചനങ്ങള്‍) നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിക്കളഞ്ഞു.1988ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ‘ദ സാത്താനിക് വേഴ്‌സസ്’ന്റെ ഇറക്കുമതി നിരോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ വിജ്ഞാപനം ഹാജരാക്കാതിരിക്കുകയും തുടര്‍ന്നു അത്തരമൊരു വിജ്ഞാപനം നിലവിലില്ലെന്ന നിഗമനത്തില്‍ കോടതി കേസ് അവസാനിപ്പിക്കുകയുമായിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിക്കളഞ്ഞത്. ലോകമെമ്പാടുമുള്ള മുസ്ലീംങ്ങള്‍ സാത്താന്റെ വചനങ്ങളെ ദൈവനിന്ദയായി കണ്ടതിനെ തുടര്‍ന്നു ബുക്കര്‍ സമ്മാന ജേതാവ് …

കുറ്റവാളികൾക്കെതിരെ അമേരിക്കയിൽ വധശിക്ഷ കർശനം: മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടു വധശിക്ഷകൾ നടപ്പാക്കി

പി പി ചെറിയാൻ ടെക്സാസ് : കുറ്റവാളികൾക്കെതിരെ അമേരിക്ക വധശിക്ഷ കർശനമാക്കുന്നു.ടെക്സസ്, അലബാമ സംസ്ഥാനങ്ങളിൽ മിനിറ്സുകളുടെ വ്യത്യാസത്തിൽ രണ്ടു വധശിക്ഷ നടപ്പാക്കി. 13 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ടെക്സസിൽ ബ്ലെയ്ൻ മിലാം എന്നയാളെ മാരക വിഷം കുത്തിവെച്ചുംഗ്യാസ് സ്റ്റേഷൻ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ അലബാമയിൽ ജോഫ്രി വെസ്റ്റ് എന്നയാളെ നൈട്രജൻ ഗ്യാസ് ഉപയോഗിച്ചുമാണ് വധിച്ചത്. ഈ വർഷം ഒരേ ദിവസം രണ്ട് വധശിക്ഷകൾ നടപ്പാക്കുന്നത് ഇത് അഞ്ചാം തവണയാണ്. ഈ വർഷം അമേരിക്കയിൽ നടപ്പാക്കിയ …

സ്‌കൂള്‍ കലാ- കായിക മേളകള്‍ തട്ടിക്കൂട്ടു മത്സരങ്ങള്‍: രവി പൂജാരി

കുമ്പള: സ്‌കൂള്‍ മേളകള്‍ കുട്ടികള്‍ക്കു ഗുണകരമായ തരത്തില്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പും സ്‌കൂള്‍ അധികൃതരും തയ്യാറാവണമെന്നു കോണ്‍. മണ്ഡലം പ്രസിഡന്റ് രവി പൂജാരി ആവശ്യപ്പെട്ടു.സ്‌കൂള്‍ കായികമേളകളെയും കലോത്സവങ്ങളെയും തട്ടിക്കൂട്ടിയുള്ള ഏര്‍പ്പാടാക്കി മാറ്റിയിരിക്കുകയാണ് സര്‍ക്കാരും അധികൃതരുമെന്നു പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.കുട്ടികള്‍ക്കു വേണ്ടത്ര പരിശീലനം നല്‍കാതെയാണ് അവരെ കായിക- കലാ മേളകളില്‍ പങ്കെടുപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ പല സ്‌കൂളുകളിലും കായികാധ്യാപകരില്ല. അധ്യാപകരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നുമില്ല. അതേസമയം പരിശീലനമില്ലാത്ത കുട്ടികളെ അപകടകരമായ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നു-പ്രസ്താവനയില്‍ പറഞ്ഞു.