കാസര്‍കോട് ജില്ലാ പഞ്ചായത്ത്: എല്‍ ഡി എഫ്- 9; യു ഡി എഫ് -7 ബി ജെ പി ലീഡ്- 2ല്‍

കാസര്‍കോട്: ജില്ലാ പഞ്ചായത്തില്‍ ലീഡ്‌നില മാറിമറിയുന്നു. വോട്ടെണ്ണല്‍ അവസാന ഘട്ടത്തോട് അടുത്തുകൊണ്ടിരിക്കെ എല്‍ ഡി എഫ് 9 വാര്‍ഡുകളില്‍ ലീഡ് ചെയ്യുന്നു. യു ഡി എഫ് 7 വാര്‍ഡുകളില്‍ രണ്ടിടത്ത് ബി ജെ പിയും ആണ് ഇപ്പോള്‍ മുന്നിലുള്ളത്. നേരത്തെ ഇടതു-വലതു മുന്നണികള്‍ എട്ടു സീറ്റുകളില്‍ വീതവും രണ്ടിടത്തു ബി ജെ പിയും ലീഡ് ചെയ്യുകയായിരുന്നു. വിജയപ്രഖ്യാപനത്തിനു ജനങ്ങളും വോട്ടര്‍മാരും രാഷ്ട്രീയ സംഘടനകളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഫലപ്രഖ്യാപനം താമസിയാതെ ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു.
ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പു ഫലങ്ങളും വന്നു കൊണ്ടിരിക്കുകയാണ്. സംസ്ഥാന തലത്തില്‍ ബി ജെ പി കരസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ആവേശകരമായ മുന്നേറ്റത്തിനിടയിലല്‍ ബി ജെ പിയുടെ ശക്തി കേന്ദ്രമായ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ആ സംഘടന കനത്ത തോല്‍വി ഏറ്റുവാങ്ങുന്ന കാഴ്ചയും പ്രകടമാവുന്നുണ്ട്. കുമ്പള ഗ്രാമപഞ്ചായത്തില്‍ ബി ജെ പിക്കു നിലവിലുണ്ടായിരുന്ന സീറ്റുകളില്‍ നാലിടത്ത് പിന്നിലായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page