തളിപ്പറമ്പിന് ഏഴ് കിലോമീറ്റര്‍ അകലെ ജനവാസ മേഖലയില്‍ കാട്ടുപോത്ത്

കണ്ണൂര്‍: തളിപ്പറമ്പ് ടൗണില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള ധര്‍മ്മശാലയിലും കാട്ടുപോത്തിനെ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 10.30 ഓടെ ധര്‍മ്മശാല നിഫ്ടിന്റെ കോമ്പൗണ്ടിലാണ് കാട്ടുപോത്തിനെ ആദ്യം കണ്ടത്. വിവരത്തെ തുടര്‍ന്ന് എസ്.ഐ ജയ്മോന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അപ്പോഴേക്കും കാട്ടുപോത്ത് ഇവിടെ നിന്നും നീങ്ങി സമീപത്തെ കുറ്റിക്കാട് നിറഞ്ഞ ശ്മശാനത്തില്‍ കയറി. പുലര്‍ച്ചെ രണ്ടരവരെ കാട്ടുപോത്തിനെ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ദിവസം കരിമ്പം ഭാഗത്തും കാട്ടുപോത്തിനെ കണ്ടിരുന്നു. കഴിഞ്ഞ 28ന് …

വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപം ദേശീയപാത ഉപരോധിച്ച എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാസര്‍കോട്: വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപം ദേശീയപാത ഉപരോധിച്ച എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. അക്ബര്‍, ബിഎം മുഹമ്മദ്, മുഹമ്മദ് ഇക്ബാല്‍, അഹമ്മദ് കബീര്‍, അബ്ദുല്‍ നാസര്‍, അബ്ദുല്‍ സലാം, അന്‍വര്‍ ഹുസൈന്‍, താജുദ്ദീന്‍, മുഹമ്മദ് ഷെരീഫ്, അബ്ദുല്‍ റസാഖ് എന്നീ പ്രവര്‍ത്തകര്‍ക്കും കണ്ടാല്‍ അറിയാവുന്ന മറ്റു 30 പേര്‍ക്കെതിരെയുമാണ് കേസ്.പൊലീസിന്റെ ആജ്ഞ നിഷേധിച്ച് ഗതാഗതം തടസപ്പെടുത്തിയതിനും മൈക്കും ഉച്ചഭാഷിണിയും ഉപയോഗിച്ച് മുദ്രാവാക്യം വിളിച്ചതിനുമാണ് കേസ്. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകീട്ടാണ് റോഡ് …

അനുഭാവികള്‍ക്ക് മദ്യപിക്കാം; അംഗങ്ങളും നേതാക്കളും മദ്യപിക്കരുതെന്നാണ് താന്‍ പറഞ്ഞതെന്ന് എംവി ഗോവിന്ദന്‍

കൊച്ചി: മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന നിലപാട് മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മദ്യപിക്കുന്നവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതില്‍ തടസമില്ലെന്നും എന്നാല്‍ പാര്‍ട്ടി നേതൃത്വത്തില്‍ നില്‍ക്കുന്നവരും അംഗങ്ങളും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ബന്ധുക്കള്‍ക്കും അനുഭാവികള്‍ക്കും മദ്യപിക്കുന്നതിന് തടസ്സമില്ല.മദ്യപിക്കുന്നവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധം പാടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല,പാര്‍ട്ടി സംഘടനാ രംഗത്ത് നില്‍ക്കുന്ന സഖാക്കള്‍, പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കരുതെന്നാണ് ഞാന്‍ പറഞ്ഞത്. ഇതൊരു സുപ്രഭാതത്തില്‍ ഉണ്ടായ വെളിപാടല്ലെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ …

വയലന്‍സ് കൂടുതല്‍; കുട്ടികള്‍ ഇനി കാണേണ്ട; ‘മാര്‍ക്കോ’ സിനിമ ടിവി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കില്ല

തിരുവനന്തപുരം: ഉണ്ണിമുകുന്ദന്‍ നായകനായ ‘മാര്‍ക്കോ’ സിനിമ ടിവി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. ‘എ’ സര്‍ട്ടിഫിക്കറ്റുമായി പ്രദര്‍ശനാനുമതി നല്‍കിയതിനാലാണ് തീരുമാനമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്സി) പ്രാദേശിക ഓഫിസറായ ടി നദീം തുഫൈല്‍ പ്രതികരിച്ചു. ചിത്രത്തിന് തീയറ്റര്‍ പ്രദര്‍ശനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ രംഗങ്ങള്‍ പൂര്‍ണമായി മുറിച്ചുമാറ്റിയുള്ള സെന്‍സറിങ് ഇപ്പോള്‍ നിലവിലില്ല. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ കാറ്റഗറിയായി തരംതിരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് നിലവിലെ രീതി. വയലന്‍സ് കൂടുതലുള്ള …

ഗള്‍ഫ് ജോലിക്ക് വിസയും ടിക്കറ്റും എടുത്ത് സഹായിക്കും; പോകുമ്പോള്‍ ചിപ്‌സ് എന്ന വ്യാജേന കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കൊടുത്തുവിടും; നിരപരാധികളെ ഗള്‍ഫിലെ ജയിലിലാക്കിയ മാട്ടൂല്‍ സ്വദേശിയെ ക്രൈംബ്രാഞ്ച് പൊക്കി

കണ്ണൂര്‍: ഗള്‍ഫ് രാജ്യങ്ങളിലേക്ക് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കടത്തുന്ന സംഘത്തിലെ പ്രധാനിയെ ഇടുക്കി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി കെ.പി. റഷീദിനെയാണ് (30) കൊച്ചി വിമാനത്താവളത്തില്‍നിന്ന് ക്രൈംബ്രാഞ്ച് സി.ഐ ഇ.എസ്. സാംസണിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.2019 മുതല്‍ വിദേശത്തായിരുന്ന റഷീദിനെ കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയപ്പോള്‍ കയ്യോടെ പിടികൂടുകയായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് യുവാക്കളെ സംഘം ഉപയോഗിച്ചിരുന്നത്. ഗള്‍ഫിലേക്കുള്ള വിസയും വിമാന ടിക്കറ്റും നല്‍കിയശേഷം കൂട്ടുകാര്‍ക്കുള്ള വസ്ത്രങ്ങളും പലഹാരങ്ങളുമാണെന്ന് പറഞ്ഞ് കഞ്ചാവും …

തൈക്കടപ്പുറം പാലിച്ചോന്‍ ദേവസ്ഥാന പരിസരത്ത് താമസിക്കുന്ന ആശാലത അന്തരിച്ചു

കാസര്‍കോട്: തൈക്കടപ്പുറം പാലിച്ചോന്‍ ദേവസ്ഥാന പരിസരത്ത് താമസിക്കുന്ന ആശാലത(60) അന്തരിച്ചു. ശ്രീ പാലിച്ചോന്‍ ദേവസ്ഥാന വനിതാ വേദി മുന്‍ പ്രസിഡന്റായിരുന്നു. ഭര്‍ത്താവ്: എപി ശശീധരന്‍. മക്കള്‍: കെ അഞ്ജു, നിധിന്‍ രാജ്. മരുമകന്‍: പ്രജിത്ത് (തളിപ്പറമ്പ്). സഹോദരങ്ങള്‍: ബാബു (പറശ്ശിനി), രമേശന്‍, സുമ, പരേതനായ രാജാറാം. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് 2.30 ന് സമുദായ ശ്മശാനത്തില്‍.

പ്രശസ്ത പിന്നണി ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ

ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അബോധാവസ്ഥയിൽ കണ്ട ഇവരെ നിസാംപേട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാംപേട്ടിലെ വസതിയിൽ വച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സംശയം തോന്നിയ ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് ഗായികയെ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ നിസാംപേട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.അമിതമായ അളവിൽ ഉറക്ക ​ഗുളിക കഴിച്ചിരുന്നുവെന്നാണ് വിവരം. ​​ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. കല്പനയുടെ …

പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തിൽ ഭീകരാക്രമണം; ഏഴു കുട്ടികളടക്കം 15 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക്, പിന്നിൽ പാക് താലിബാൻ

ലാഹോർ: പാകിസ്ഥാനിൽ സൈനിക കേന്ദ്രത്തിൽ ഭീകരാക്രമണം. വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ ഏഴു കുട്ടികളടക്കം 15 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് സാരമായ പരിക്കേറ്റു. രണ്ട് ചാവേര്‍ ആക്രമണങ്ങളാണ് നടന്നത്. ചാവേറുകള്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് കാറുകള്‍ സൈനികത്താവളത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.കൊല്ലപ്പെട്ടവരിൽ ആറു പേർ ഭീകരരാണെന്ന് സൈന്യം അറിയിച്ചു. സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങൾ സൈനിക ക്യാമ്പിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. സമീപത്തെ പള്ളി തകർന്നും നിരവധി പേർ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. …

20 കാരി കിണറ്റിൽ വീണ് മരിച്ച നിലയിൽ

താനൂർ: താനൂരിൽ ഇരുപതുകാരി കിണറ്റിൽ മരിച്ച നിലയിൽ. മുക്കോല സ്വദേശിനി റിഷിക ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയാണ് വീടിനോട് ചേർന്നുള്ള കിണറ്റിൽ പെൺകുട്ടിയെ കണ്ടെത്തിയത്. അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്നാണ് നിഗമനം. യുവതിയെ ചൊവ്വാഴ്ച വൈകീട്ട് മുതൽ കാണാതായിരുന്നു. തുടർന്നുള്ള തിരച്ചിലിലാണ് കിണറ്റിൽ നിന്നും കണ്ടെത്തിയത്. ഉടനെ താനൂരിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരങ്ങടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.അച്ഛൻ : സനൽ. അമ്മ : …

15 ദിവസത്തിനിടെ 4 ദുബായ് യാത്ര, 14.8 കിലോ സ്വർണം, ശരീരത്തില്‍ ഒളിപ്പിച്ച് കടത്ത്: നടി രന്യ റാവു അറസ്റ്റിൽ

ബംഗളൂരു: ദുബായിയിൽ നിന്നും ബംഗളൂരുവിലേക്ക് സ്വർണം കടത്താൻ ശ്രമിച്ച കന്നഡ നടി രന്യ റാവു അറസ്റ്റിൽ. ബെം​ഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഡിആർഐ സംഘം നടിയെ അറസ്റ്റ് ചെയ്തത്. ആഭരണങ്ങളായി അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചും സ്വർണം കടത്താനായിരുന്നു ശ്രമം. 14.8 കിലോ ​ഗ്രാം സ്വർണം ഇവരിൽ നിന്നും റവന്യൂ ഇന്റലിജൻസ് കണ്ടെടുത്തു.കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല് തവണ നടി ദുബായ് സന്ദർശനം നടത്തിയതോടെ ഡി ആർ ഐയുടെ നിരീക്ഷണത്തിലാകുകയായിരുന്നു. ദുബായിൽ നിന്നും തിങ്കളാഴ്ച രാത്രി ബംഗളൂരുവിൽ പറന്നിറങ്ങിയപ്പോളാണ് അറസ്റ്റ് …

ഭാര്യയുടെ ഉപദ്രവം സഹിക്കാനാകുന്നില്ല; മാസങ്ങള്‍ക്ക് മുമ്പ് വിവാഹിതനായ യുവാവ് ജീവനൊടുക്കി

മാസങ്ങള്‍ക്ക് മുന്‍പ് വിവാഹിതനായ യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ കലബുറഗി മഹാദേവ് നഗര്‍ സ്വദേശി രാകേഷി(30)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ചയായിരുന്നു മരിച്ചത്. ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും ഉപദ്രവം കാരണമാണ് യുവാവ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. രാകേഷും കുലഗേരി സ്വദേശിനിയായ മേഘയും തമ്മില്‍ മാസങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞതോടെ മേഘ രാകേഷിനോട് വഴക്കിടുന്നത് പതിവായിരുന്നുവെന്നാണ് രാകേഷിന്റെ മാതാവ് ആരോപിക്കുന്നത്. ഭാര്യയും ഭാര്യാമാതാവും ഭാര്യാസഹോദരിയും എന്നും രാകേഷിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായും കുടുംബം ആരോപിച്ചു. …

ടിപ്പര്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് സ്ത്രീകളടക്കം മൂന്നുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: ടിപ്പര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. എരിക്കുളം സ്വദേശികളായ എന്‍ ജാനകി(60), മരുമകള്‍ മൃദുല(30), ഓട്ടോ ഡ്രൈവര്‍ ശ്രീനിവാസന്‍(40) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതിനാല്‍ ജാനകിയെയും മൃദുലയെയും മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെ 10.45 ഓടെ ചായ്യോത്ത് സ്‌കൂളിന് സമീപത്തായിരുന്നു അപകടം. ഓട്ടോ യൂടേണ്‍ എടുക്കുന്നതിനിടയില്‍ ടിപ്പര്‍ വന്നിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

കണ്ണൂരില്‍ മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിക്ക് പരിക്ക്; ശരീരത്തില്‍ തറച്ചത് 12 ഓളം മുള്ളുകള്‍, കൈപ്പത്തിയില്‍ തറച്ച മുള്ള് മറുഭാഗത്ത് എത്തി

കണ്ണൂര്‍: വട്ടിപ്പുറം വെള്ളാനപൊയിലില്‍ മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് പരിക്ക്. പ്ലസ്ടു വിദ്യാര്‍ഥിയായ വട്ടിപ്രത്തിനടുത്ത് മാണിക്കോത്ത് വയല്‍ സ്വദേശി മുഹമ്മദ് ശാദിലിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ പള്ളിയില്‍നിന്ന് പിതാവിനൊപ്പം മടങ്ങുമ്പോഴായിരുന്നു ആക്രമണം. പന്നിയുടെ ആക്രമണത്തില്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ മറിഞ്ഞിരുന്നു. തുടര്‍ന്നും പന്നി ആക്രമിക്കുകയായിരുന്നു. ശാലിദിന്റെ ശരീരത്തില്‍ പന്ത്രണ്ടോളം മുള്ളുകള്‍ തറച്ചിട്ടുണ്ട്. കൈപ്പത്തിയില്‍ തറച്ച മുള്ള് മറുഭാഗത്ത് എത്തിയിരുന്നു. വിദ്യാര്‍ഥിയെ ശസ്ത്രക്രിയയ്ക്കായി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ലഹരിക്കെതിരെ ഓപ്പറേഷന്‍ ഡി ഹണ്ട്; പത്തുദിവസത്തിനുള്ളില്‍ അറസ്റ്റിലായത് 135 പേര്‍

കാസര്‍കോട്: സംസ്ഥാന വ്യാപകമായി നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവും വില്‍പനക്കുമെതിരെ പരിശോധന ശക്തമാക്കി. സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗം മൂലം വര്‍ധിച്ചു വരുന്ന അക്രമ നിയമ വിരുദ്ധ പ്രവര്‍ത്തികള്‍ക്കും തടയിടുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന വ്യാപകമാക്കിയത്. കാസര്‍കോട് ജില്ലയില്‍ പത്തുദിവസത്തിനിടെ ആകെ 1807 പരിശോധന നടത്തിയതില്‍ 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 135 പ്രതികളും 134 അറസ്റ്റും രേഖപ്പെടുത്തി. ആകെ 85.590 ഗ്രാം എം ഡി എം എ യും, 66.860 …

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; കാസര്‍കോട് അടക്കം എട്ടുജില്ലകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും ഉയര്‍ന്ന താപനില. സാധാരണയെക്കാള്‍ 2 ഡി?ഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസര്‍കോട് അടക്കം എട്ടുജില്ലകളില്‍ താപ നില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്നും നാളെയും സാധാരണയെക്കാള്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് താപനില ഉയരുമെന്ന് അറിയിപ്പില്‍ പറയുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37ഡിഗ്രി സെല്‍ഷ്യസ് …

വനിതാശിശു വികസന വകുപ്പിന്റെ മികച്ച കളക്ടര്‍ക്കുള്ള അവാര്‍ഡ് കെ ഇമ്പശേഖരന്

കാസര്‍കോട്: സംയോജിത ശിശു വികസന പദ്ധതിയില്‍ 2023- 24 വര്‍ഷത്തെ മികച്ച സേവനത്തിനുള്ള ജില്ലാ കളക്ടര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡിന് കാസര്‍കോട് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അര്‍ഹനായി. സംസ്ഥാനതല അവാര്‍ഡ് നിര്‍ണയ സമിതി ഫെബ്രുവരി 28ന് ചേര്‍ന്ന യോഗത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. സംയോജിത ശിശു വികസന സേവന പദ്ധതിക്ക് കീഴില്‍ മികച്ച സേവനം കാഴ്ചവെക്കുന്ന ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസര്‍, സൂപ്പര്‍വൈസര്‍മാര്‍, അംഗനവാടി ഹെല്‍പ്പര്‍ എന്നിവര്‍ക്കുള്ള അവാര്‍ഡും …

ലഹരിക്കടിമയായ ഒന്‍പതാംക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചു; സംഭവം കൊച്ചിയില്‍

കൊച്ചി: ലഹരിക്കടിമയായ ഒമ്പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചു. ആറാം ക്ലാസുകാരിയെയാണ് സഹോദരന്‍ ക്രൂരമായി പീഡിപ്പിച്ചത്. സ്‌കൂള്‍ അധികൃതരുടെ വിവരത്തെ തുടര്‍ന്ന് ശിശുക്ഷേമ സമിതി പൊലീസിനെ സംഭവം അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു. ഒമ്പതാം ക്ലാസുകാരന്‍ ലഹരിക്കടിമയാണെന്നാണ് വിവരം. പൊലീസ് പോക്‌സോ വകുപ്പുകള്‍ അടക്കം ചുമത്തി കേസുകളെടുത്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ വീട്ടില്‍ വച്ചുതന്നെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. എന്നാല്‍ ഭയം മൂലം കുട്ടി ആരോടും പറഞ്ഞില്ല. സ്വകാര്യഭാഗത്ത് വേദന ഉണ്ടായതിനെ തുടര്‍ന്ന് കുട്ടി മറ്റൊരു സുഹൃത്തിനോട് വിവരം …

മതസൗഹാര്‍ദ്ദ സന്ദേശം പകര്‍ന്ന് പെരുങ്കളിയാട്ട നഗരികളില്‍ സമൂഹ നോമ്പുതുറ

കാസര്‍കോട്: മതമൈത്രിയും സൗഹൃദവും ഊട്ടിയുറപ്പിച്ച് പെരുങ്കളിയാട്ടം നടക്കുന്ന ക്ഷേത്രങ്ങളില്‍ സമൂഹ നോമ്പു തുറ. തൃക്കരിപ്പൂര്‍ രാമവില്യം കഴകം, നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന പെരുങ്കളിയാട്ടത്തിന്റെ ഭാഗമായാണ് നോമ്പുതുറ സംഘടിപ്പിച്ചത്. ജാതി മതഭേതമന്യേ നിരവധിപേര്‍ പങ്കെടുത്തു. പള്ളിക്കര കേണമംഗലം കഴകത്തില്‍ ക്ഷേത്ര സ്ഥാനികരും ഭാരവാഹികളും പള്ളി കമ്മിറ്റി ഭാരവാഹികളും ക്ഷേത്രനടയില്‍ ഒരുമിച്ചിരുന്നുകൊണ്ടുള്ള സമൂഹ നോമ്പുതുറ നവ്യാനുഭവമായിമാറി. പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് നോമ്പുതുറ നടന്നത്. ഉത്സവത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് അന്നദാനത്തിനായി പള്ളിക്കര ജമാഅത്ത് കമ്മിറ്റി ഉള്‍പ്പെടെ …