15 ദിവസത്തിനിടെ 4 ദുബായ് യാത്ര, 14.8 കിലോ സ്വർണം, ശരീരത്തില്‍ ഒളിപ്പിച്ച് കടത്ത്: നടി രന്യ റാവു അറസ്റ്റിൽ

ബംഗളൂരു: ദുബായിയിൽ നിന്നും ബംഗളൂരുവിലേക്ക് സ്വർണം കടത്താൻ ശ്രമിച്ച കന്നഡ നടി രന്യ റാവു അറസ്റ്റിൽ. ബെം​ഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഡിആർഐ സംഘം നടിയെ അറസ്റ്റ് ചെയ്തത്. ആഭരണങ്ങളായി അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചും സ്വർണം കടത്താനായിരുന്നു ശ്രമം. 14.8 കിലോ ​ഗ്രാം സ്വർണം ഇവരിൽ നിന്നും റവന്യൂ ഇന്റലിജൻസ് കണ്ടെടുത്തു.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല് തവണ നടി ദുബായ് സന്ദർശനം നടത്തിയതോടെ ഡി ആർ ഐയുടെ നിരീക്ഷണത്തിലാകുകയായിരുന്നു. ദുബായിൽ നിന്നും തിങ്കളാഴ്ച രാത്രി ബംഗളൂരുവിൽ പറന്നിറങ്ങിയപ്പോളാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കർണാടകയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണെന്ന്‌ പറഞ്ഞ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ രന്യ റാവു ശ്രമിച്ചെങ്കിലും റവന്യു ഇന്റലിജൻസ് സംഘം പിടിവിട്ടില്ല. നടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളാണ് രന്യ റാവു. കഴിഞ്ഞ 15 ദിവസത്തിനിടെ നടി 4 തവണയാണ് ദുബായ് യാത്ര നടത്തിയത്. സ്വർണക്കടത്തിന് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോ അതോ കള്ളക്കടത്ത് പ്രവർത്തനത്തിന് അറിയാതെ സഹായിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുപ്രസിദ്ധ കവര്‍ച്ചാസംഘം അമ്പലത്തറയില്‍ പിടിയില്‍; വലയില്‍ വീണത് സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തി രക്ഷപ്പെടുന്നതിനിടയില്‍, ചീമേനി, പാലക്കുന്ന് കവര്‍ച്ചാ കേസുകള്‍ക്കും തുമ്പായേക്കും

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page