വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടെറസിൽ നിന്ന് കാൽവഴുതി വീണു പരിക്കേറ്റ മണിയങ്കാനം സ്വദേശി മരിച്ചു

കാസർകോട്: വീടിന്റെ ടെറസിനു മുകളിലെ വാട്ടർ ടാങ്ക് വൃത്തി യാക്കുന്നതിനിടെ കാൽവഴുതി വീണു പരിക്കേറ്റു ചികിത്സയിലാ യിരുന്ന യുവാവ് മരിച്ചു. മണിയങ്കാനത്തെ സി.ബി ഹംസയാണു(40) മരിച്ചത്. ഈ മാസം 8നു സഹോദരിയുടെ വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയപ്പോഴായിരുന്നു അപകടം. ഉടൻ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികി ത്സയിലിരിക്കെ ശനിയാഴ്ച മരണപ്പെട്ടു. പരേതരായ സി.ബി.മുഹമ്മദിൻ്റെയും ബീ ഫാത്തിമയുടെയും മകനാണ്. മകൻ: ഐമൻ. അബ്ദു‌ൽ റഹീം, സക്കീന, സാഹിറ, സിദ്ദീ ഖ്, റഹ്‌മത്ത്, സീനത്ത് ബീവി, മൈമുന, …

ഇസ്രയേൽ-ഇറാൻ സംഘർഷം കടുക്കുന്നു; ടെഹ്റാനിലെ എണ്ണ സംഭരണ കേന്ദ്രത്തിനു നേരെ ബോംബ് വർഷിച്ച് ഇസ്രയേൽ. മിസൈൽ ആക്രമണവുമായി ഇറാന്റെ തിരിച്ചടി

ടെഹ്റാൻ/ ടെൽഅവീവ്: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ സുപ്രധാന എണ്ണ ശേഖരണ വിതരണ കേന്ദ്രമായ ഷഹ്റാനു നേരെ ഇസ്രയേൽ ബോംബാക്രമണം നടത്തി. ബുഷെഹറിനടുത്തുള്ള വാതക പാടത്തിനും അബാദാനിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്കും നേരെ ഇസ്രയേൽ ആക്രമണമുണ്ടായി.ടെൽഅവീവ്, ജറുസലേം, ഹൈഫ ഉൾപ്പെടെ ഇസ്രയേൽ നഗരങ്ങളിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തി. വടക്കൻ ഇസ്രയേലിലേക്കു കടന്നു കയറി ഇറാൻ യുദ്ധ വിമാനങ്ങൾ ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്.ഇറാനുനേരെ അടുത്തഘട്ട ആക്രമണത്തിന് തയാറെടുക്കുകയാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച അർധരാത്രി …

സംസ്ഥാനത്ത് അതിതീവ്രമഴ; ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ. അഞ്ചു ജില്ലകളിൽ റെഡ് അലർട്ടും ഒൻപതു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റുജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. എല്ലാ ജില്ലകളിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. ശക്തമായ കാറ്റും ഉണ്ടാകും. ബുധനാഴ്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസർകോട് ജില്ലയിൽ പുലർച്ചെ മുതൽ അതിശക്തമായ മഴ പെയ്തു. ദേശീയപാത നിർമ്മാണം നടക്കുന്ന പല …

ഒരുപാട് നെഗറ്റിവിറ്റിയുണ്ട്; മാർക്കോയ്ക്കു രണ്ടാം ഭാഗമുണ്ടാകില്ലെന്ന് ഉണ്ണി മുകുന്ദൻ

കൊച്ചി: വയലൻസ് നിറഞ്ഞ രംഗങ്ങൾക്കു വൻ വിമർശനം നേരിട്ട മാർകോ സിനിമയ്ക്കു രണ്ടാം ഭാഗമുണ്ടാകില്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഇൻസ്റ്റഗ്രാമിൽ മാർകോ 2 എന്നെത്തുമെന്ന് ചോദിച്ച ആരാധകനു നൽകിയ മറുപടിയിലാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്. “മാർകോ പരമ്പരയായി തുടരാനുള്ള പദ്ധതി ഉപേക്ഷിച്ചു, പ്രോജക്ടിനെ ചുറ്റിപ്പറ്റി ഒരുപാട് നെഗറ്റിവിറ്റിയുണ്ട്. മാർക്കോയെക്കാളും വലിയതും മികച്ചതുമായ സിനിമയുമായി എത്താൻ ശ്രമിക്കുമെന്നും” ഉണ്ണി വ്യക്തമാക്കി.ഉണ്ണിമുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാർകോ 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ഒടിടിയിലും ചിത്രം …

ഭർതൃവീട്ടിലെ കിടപ്പു മുറിയിൽ യുവതി തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: യുവതിയെ ഭർതൃവീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് തോളൂർ സ്വദേശി അപർണ(24) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. മുറി അടച്ചിരിക്കുന്നതു കണ്ട് സംശയം തോന്നിയ ഭർതൃവീട്ടുകാർ ഫോൺ വിളിച്ചെങ്കിലും എടുക്കാത്തതോടെ വാതിൽ ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോഴാണ് അപർണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുൻപാണ് അപർണയുടെ വിവാഹം നടന്നത്. ഭർത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എൻജിനീയറായി ജോലി ചെയ്യുന്നു. കുര്യാത്തി സ്വദേശികളായ ശശിധരൻ നായരുടെയും …

കുട ചൂടി ട്രാക്കിൽ കയറി നിന്നു; വയോധികൻ ട്രെയിനിടിച്ച് മരിച്ചു

കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വരുന്നത് കണ്ട് ട്രാക്കിൽ കയറി നിന്ന വയോധികൻ മരിച്ചു. വരാപ്പുഴ നീറിക്കോട് സ്വദേശി മുരളി(71) ആണ് മരിച്ചത്. ചെന്നൈ-ആലപ്പുഴ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ദൂരെ നിന്ന് ട്രെയിൻ വരുന്നത് കണ്ട് കുട ചൂടി പ്ലാറ്റ്ഫോമിൽ നിന്നു താഴേക്കിറങ്ങുകയായിരുന്നു. മുരളിയെ ഇടിച്ചുതെറിപ്പിച്ച് ട്രെയിൻ കടന്നു പോയപ്പോഴാണ് സമീപത്ത് നിന്നവരെല്ലാം വിവരമറിയുന്നത്. ഗുരുതരമായി പരുക്കേറ്റ മുരളിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു …

കെനിയയിലെ ബസ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കൊച്ചി: കെനിയയിൽ വിനോദയാത്രക്കിടെ ബസ്സപകടത്തിൽ മരിച്ച ഖത്തറിൽ നിന്നുള്ള   മലയാളികളുടെ മൃതദേഹങ്ങൾ ഇന്നു കൊച്ചിയിലെത്തും. മൃതദേഹങ്ങളുമായി ഖത്തർ എയർവേയ്സ് വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടതായി നെയ്‌റോബിയിലെ ഇന്ത്യൻ സമൂഹം അറിയിച്ചു. ഞായറാഴ്ച രാവിലെ 8.45ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിക്കും.   മന്ത്രി പി.രാജീവ് സ്വീകരിക്കും. നോർക്ക റൂട്ട്സിൻ്റെ ആംബുലൻസുകളിൽ മൃതദേഹം അഞ്ചുപേരുടെയും വീടുകളിൽ എത്തിക്കും. നെയ്റോബിയിൽ നിന്നുള്ള വിമാനം ദോഹ വഴിയാണ് വിമാനം കൊച്ചിയിലെത്തുക.മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ …

സിവിക് കൊടക്കാടിൻ്റെ ഭാര്യ എം.വി പാട്ടി അന്തരിച്ചു

പിലിക്കോട്: കൊടക്കാട് പൊള്ളപ്പൊയിലിലെ പരേതനായ സിവിക് കൊടക്കാടിൻ്റെ ഭാര്യ എം.വി.പാട്ടി (86) അന്തരിച്ചു. മക്കൾ: എം.വി. സരോജിനി( ഉദുമ ), എം.വി. മുരളിധരൻ (റിട്ട. റെയിൽവേ ), എം.വി. സുരേന്ദ്രൻ (ഹെഡ്മാസ്റ്റർ, ജെ.എ എസ് ബി സ്കൂൾ മാന്യ ), എം.വി.സതി (സ്ത്രീ ശക്തി പുരസ്ക്കാര ജേതാവ്, രാഷ്ട്രപതിയുടെ അവാർഡ് ജേതാവ്).മരുമക്കൾ: കെ.എൻ.വി രജിത ( രാമന്തളി ), പി. സീമ (അധ്യാപിക, എ.എൽ.പി.സ്കൂൾ പൊള്ളപ്പൊയിൽ, പരേതനായ കെ.വി ബാലകൃഷ്ണൻ( ഉദുമ). സംസ്കാരം ഞായറാഴ്ച രാവിലെ.

മ്ലാവിറച്ചിയുടെ പേരില്‍ അറസ്റ്റുചെയ്തു ജയിലിലടച്ചു, 35 ദിവസം കഴിഞ്ഞ് ജാമ്യം, രാസ പരിശോധനയെത്തിയപ്പോള്‍ കൈവശം വച്ചത് പോത്തിറച്ചി

തൃശൂര്‍: ചാലക്കുടിയില്‍ മ്ലാവിറച്ചിയുടെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ യഥാര്‍ത്ഥത്തില്‍ കൈവശം വെച്ചത് പോത്തിറച്ചി. മ്ലാവിറച്ചിയുടെ പേരില്‍ ചുമട്ടുതൊഴിലാളികളുമായ സുജീഷും വണ്ടി ബ്രോക്കര്‍ ജോബിയും ജയിലില്‍ കഴിഞ്ഞത് 35 ദിവസം. മ്ലാവിറച്ചി വാങ്ങിയെന്ന പ്രതികളുടെ മൊഴി പ്രകാരമായിരുന്നു ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇരുവരേയും മര്‍ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു എന്നായിരുന്നു അഭിഭാഷകന്‍ പറഞ്ഞത്. ഒടുവില്‍ രാസപരിശോധനാഫലം വന്നപ്പോള്‍ ഇവരില്‍ നിന്ന് പിടികൂടിയത് പോത്തിറച്ചിയാണെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 30നാണ് സംഭവം. ഒന്നാം പ്രതിയായ …

വിമാനത്തിന്റെ തകര്‍ന്ന പിന്‍ഭാഗത്ത് മൃതദേഹം; അഹമ്മദാബാദ് അപകടത്തില്‍ മരണസംഖ്യ ഉയരുന്നു

അഹമ്മദാബാദ്: വിമാനദുരന്തത്തില്‍ വിമാനത്തിന്റെ പിന്‍ഭാഗത്ത് നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു.മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ച ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍, തകര്‍ന്നു വീണ എയര്‍ ഇന്ത്യ വിമാനത്തിന്റെ വാലറ്റത്ത് നിന്നുാണ് വെള്ളിയാഴ്ച രാവിലെ ഒരു മൃതദേഹം കണ്ടെത്തിയത്. മൃതശരീരം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. അപകടസ്ഥലത്ത് നിന്ന് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങളുടെ ഡിഎന്‍എ വിശകലനം മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ലണ്ടനിലേക്ക് പറന്നുയര്‍ന്ന് 33 സെക്കന്‍ഡിനുള്ളില്‍ താഴെക്ക് പതിച്ച് തീഗോളമാകുകയായിരുന്നു.169 …

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം; ഇന്ത്യാക്കാര്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് എംബസി

ന്യൂഡല്‍ഹി: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ഇസ്രയേലിലുള്ള ഇന്ത്യാക്കാര്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ഇന്ത്യന്‍ എംബസി. ഇസ്രയേല്‍ അധികൃതര്‍ നല്‍കുന്ന സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും അനാവിശ്യ യാത്രകള്‍ ഒഴിവാക്കി സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണമെന്നും എംബസി അറിയിച്ചു. ഇസ്രയേലിലുള്ള പൗരര്‍ക്കായി ഇന്ത്യന്‍ എംബസി ഹെല്‍പ്ലൈന്‍ ഡെസ്‌ക് ആരംഭിച്ചു. ഹെല്‍പ്ലൈന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. സുരക്ഷാനിര്‍ദേശങ്ങള്‍ കൃത്യമായി പിന്തുടരണമെന്ന് എംബസി അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഇറാന്‍ നടത്തിയ തിരിച്ചടിയോടെ, പശ്ചിമേഷ്യ അതിവേഗം യുദ്ധത്തിലേക്ക് നീങ്ങുന്നു എന്നാണ് വിലയിരുത്തല്‍. ഇറാന്‍ …

വരുന്നത് അതിശക്തമായ മഴ, മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്, ഇന്ന് അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ മൂന്നു ദിവസം പരക്കെ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അഞ്ചു ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി,കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, …

ഇതുവരെ വിമാനത്തില്‍ യാത്രചെയ്തിട്ടില്ല, മരക്കട്ടിലില്‍ കിടന്ന 14 കാരനും വിമാനദുരന്തത്തിനിരയായി

അഹമ്മദാബാദ്: വ്യാഴാഴ്ച ഉച്ചയ്ക്ക് 1:39 ന് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനുള്ളില്‍ തന്നെ എയര്‍ ഇന്ത്യയുടെ അഹമ്മദാബാദ്-ലണ്ടന്‍ വിമാനം വലിയൊരു തീജ്വാലയായി മാറി. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാളൊഴികെ എല്ലാവരും മരിച്ചു. യാത്രക്കാരല്ലാത്ത നാല് മെഡിക്കല്‍ വിദ്യാര്‍ഥികളും ഒരു ഡോക്ടറുടെ ഭാര്യയും ഉള്‍പ്പെടെ 24 പേരെങ്കിലും മരിച്ചിട്ടുണ്ട്.ഇപ്പോള്‍ മരക്കട്ടിലില്‍ കിടന്ന 14 കാരനും വിമാനദുരന്തത്തിനിരയായ വിവരമാണ് പുറത്തുവരുന്നത്. ദുരന്തം നടക്കുമ്പോള്‍ 9 ക്ലാസുകാരനായ ആകാശ് പട്‌നി ചായക്കടക്ക് സമീപത്ത് മരക്കട്ടിലില്‍ ഉറങ്ങുകയായിരുന്നു.അപകടം ഉണ്ടായ മെഡിക്കല്‍ കോളേജ് …

സ്ത്രീകള്‍ മാത്രം താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയില്‍ ഒളിക്യാമറ, ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മൊബൈലുമായി എത്തിയ ആള്‍ പിടിയില്‍

കോഴിക്കോട്: കുറ്റ്യാടിയില്‍ സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്ത് ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ച ലാബിന്റെ നടത്തിപ്പുകാരന്‍ പിടിയില്‍. അരീക്കര സ്വദേശി അസ്ലമിനെയാണ് പിടികൂടിയത്. കുറ്റ്യാടി അരീക്കരയില്‍ സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയിലാണ് പ്രതി മൊബൈല്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഇവിടെ താമസിക്കുന്നുണ്ട്. പ്രതിയുടെ ലാബിന് പിറകിലാണ് സ്ത്രീകള്‍ താമസിക്കുന്ന സ്ഥലം. താലൂക്ക് ആശുപത്രിക്ക് സമീപമാണ് ലാബ് പ്രവര്‍ത്തിക്കുന്നത്. വെളളിയാഴ്ച രാത്രി ഒമ്പത് മണിയോടെ ഒരു പെണ്‍കുട്ടി ശുചിമുറിയില്‍ പോയപ്പോള്‍ ചെറിയ ജനാലയ്ക്ക് …

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു, മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറും

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പിലിക്കോട് വറക്കോട്ടുവയലിലെ പി.സി.സേതുമാധവന്‍ അടിയോടി(71) ആണ് മരിച്ചത്. ചികില്‍സിയിലിരിക്കെ ബംഗളൂരുവില്‍ വച്ചാണ് മരണം. ശനിയാഴ്ച രാവിലെ വറക്കോട്ടുവയല്‍ ഇ.കെ.നായനാര്‍ കലാസമിതിയില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് കൈമാറും. ഭാര്യ: പെരിങ്ങേത്ത് രാധാമണി. മക്കള്‍: പി ശ്രീകാന്ത് (ഐടി എന്‍ജിനീയര്‍, ബംഗളൂരു), പി ശ്രീകല (കര്‍ണാടക ബാങ്ക്, ബംഗളൂരു). മരുമക്കള്‍: കെ കെ സജിത്ത് കുമാര്‍ (ആര്‍ആന്‍ഡ് ഡി എന്‍ജിനീയര്‍), മഞ്ജുഷ ശ്രീകാന്ത്. …

പിലിക്കോട് മാങ്കടവത്ത് കൊവ്വലിൽ യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

കാസർകോട്: പിലിക്കോട് മാങ്കടവത്ത് കൊവ്വൽ വാടകയ്ക്കു താമസിക്കുന്ന യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കയ്യൂർ ചെറിയാക്കരയിലെ സ്വരലയയാണ് (30) മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ കുഞ്ഞിക്കൃഷ്ണൻ്റെയും കെ വി പത്മിനിയുടെയും മകളാണ്. ഭർത്താവ് രൂപേഷ്. സഹോദരങ്ങൾ: ശ്രീരാഗ്, ശ്രുതി ലയ.

പഠിച്ചിറങ്ങിയത് നഴ്സായി; ഭാര്യയുടെ സർട്ടിഫിക്കറ്റ് ഉപയോ​ഗിച്ച് വ്യാജ ഡോക്ടറായി: ഒടുവിൽ കയ്യോടെ പിടിയിൽ

പേരാമ്പ്ര: സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര മുതുകാട് മൂലയില്‍ വീട്ടില്‍ ജോബിന്‍ ബാബു(32)വിനെയാണ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 11ന് പേരാമ്പ്രയില്‍ വെച്ച് ആണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. കോവിഡ് കാലത്ത് വ്യാജ രേഖ ചമച്ച് ആറുമാസത്തോളം റെസിഡന്റ് മെഡിക്കല്‍ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു. ജിനു എന്ന പേരില്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡും എന്‍എച്ച്എം കാര്‍ഡും സമര്‍പ്പിച്ചാണ് ഇയാള്‍ ജോലിക്ക് കയറിയത്. ഭാര്യയുടെ പേരിലുള്ള മെഡിസിന്‍ രിജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇയാളുടെ …

ദേളിയിൽ വൈദ്യുത ലൈനിൽ തട്ടി കണ്ടെയ്നർ ലോറിക്കു തീപിടിച്ചു; ലോറിക്കുള്ളിൽ ഉണ്ടായിരുന്ന പത്തോളം റഫ്രിജറേറ്ററുകൾ കത്തി നശിച്ചു, അഗ്നിശമന സേനയെത്തി തീയണച്ചു

കാസർകോട്: വൈദ്യുത ലൈനിൽ തട്ടിയ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. ലോറിക്കകത്തുണ്ടായിരുന്ന നിരവധി റഫ്രിജറേറ്ററുകൾ കത്തി നശിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ കാസർകോട്- കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ മേൽപ്പറമ്പ് ദേളി റോഡ് കുവത്തടിയിലാണ് സംഭവം. പൂനയിൽ നിന്നും കോഴിക്കോട്ടേക്ക് റഫ്രിജറേറ്ററുമായി പോവുകയായിരുന്നു കണ്ടെയ്നർ ലോറി. കൂവത്തടിയിൽ എത്തിയപ്പോൾ ലോറിയുടെ മുകൾഭാഗം ഇലക്ട്രിക് ലൈനിൽ തട്ടി. ഷോർട്ട് സർക്യൂട്ട് മൂലം തീയുണ്ടായി. തുടർന്ന് തീ അതിവേഗം ലോറിക്കുള്ളിലേക്ക് പടർന്നു. കണ്ടെയ്നറിനുള്ളിൽ ഉണ്ടായിരുന്ന നിരവധി റഫ്രിജറേറ്ററുകളിലേക്ക് തീ പടർന്നു. വിവരമറിഞ്ഞ് എത്തിയ ബേക്കൽ …