വിമാനത്തിന്റെ തകര്‍ന്ന പിന്‍ഭാഗത്ത് മൃതദേഹം; അഹമ്മദാബാദ് അപകടത്തില്‍ മരണസംഖ്യ ഉയരുന്നു

അഹമ്മദാബാദ്: വിമാനദുരന്തത്തില്‍ വിമാനത്തിന്റെ പിന്‍ഭാഗത്ത് നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു.മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ച ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍, തകര്‍ന്നു വീണ എയര്‍ ഇന്ത്യ വിമാനത്തിന്റെ വാലറ്റത്ത് നിന്നുാണ് വെള്ളിയാഴ്ച രാവിലെ ഒരു മൃതദേഹം കണ്ടെത്തിയത്. മൃതശരീരം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. അപകടസ്ഥലത്ത് നിന്ന് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങളുടെ ഡിഎന്‍എ വിശകലനം മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ലണ്ടനിലേക്ക് പറന്നുയര്‍ന്ന് 33 സെക്കന്‍ഡിനുള്ളില്‍ താഴെക്ക് പതിച്ച് തീഗോളമാകുകയായിരുന്നു.169 ഇന്ത്യന്‍ പൗരന്മാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസ്, ഒരു കനേഡിയന്‍ എന്നിവരും 12 ജീവനക്കാരും അംഗങ്ങളും ഉള്‍പ്പെടെ 242 പേരാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ഉണ്ടായിരുന്നത്. ബ്രിട്ടീഷ് പൗരനായ വിശ്വശ് കുമാര്‍ രമേശ് മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ഡിഎന്‍എ പരിശോധനകള്‍ പുരോഗമിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page