ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം; ഇന്ത്യാക്കാര്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് എംബസി

ന്യൂഡല്‍ഹി: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ഇസ്രയേലിലുള്ള ഇന്ത്യാക്കാര്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ഇന്ത്യന്‍ എംബസി. ഇസ്രയേല്‍ അധികൃതര്‍ നല്‍കുന്ന സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും അനാവിശ്യ യാത്രകള്‍ ഒഴിവാക്കി സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണമെന്നും എംബസി അറിയിച്ചു. ഇസ്രയേലിലുള്ള പൗരര്‍ക്കായി ഇന്ത്യന്‍ എംബസി ഹെല്‍പ്ലൈന്‍ ഡെസ്‌ക് ആരംഭിച്ചു. ഹെല്‍പ്ലൈന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. സുരക്ഷാനിര്‍ദേശങ്ങള്‍ കൃത്യമായി പിന്തുടരണമെന്ന് എംബസി അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഇറാന്‍ നടത്തിയ തിരിച്ചടിയോടെ, പശ്ചിമേഷ്യ അതിവേഗം യുദ്ധത്തിലേക്ക് നീങ്ങുന്നു എന്നാണ് വിലയിരുത്തല്‍. ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ട്.

അമേരിക്ക ഇടപെട്ട് എത്രയും പെട്ടെന്ന് സംഘര്‍ഷം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ലോക വ്യാപാരം തന്നെ സ്തംഭിക്കുമെന്ന ആശങ്കയും സൗദിയും ഖത്തറും പങ്ക് വച്ചിട്ടുണ്ട്. ഇറാനെതിരായ ഒരു നടപടിയെയും തങ്ങള്‍ പിന്തുണയ്ക്കില്ലെന്ന വിവരവും ഇരു രാജ്യ തലവന്‍മാരും ഡൊണാള്‍ഡ് ട്രംപിനോട് വ്യക്തമാക്കിയതായാണ് വിവരം. റഷ്യയില്‍ നിന്നും വലിയ രൂപത്തില്‍ ഇറാന്‍ ആയുധങ്ങള്‍ ശേഖരിച്ച് വെച്ചതായ റിപ്പോര്‍ട്ടുകളും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അമേരിക്ക സംഘര്‍ഷത്തിന്റെ ഭാഗമായാല്‍ ചൈനയും റഷ്യയും ഇറാന്റെ ഒപ്പം ചേരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുകയില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

You cannot copy content of this page