ഭർതൃവീട്ടിലെ കിടപ്പു മുറിയിൽ യുവതി തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: യുവതിയെ ഭർതൃവീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് തോളൂർ സ്വദേശി അപർണ(24) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. മുറി അടച്ചിരിക്കുന്നതു കണ്ട് സംശയം തോന്നിയ ഭർതൃവീട്ടുകാർ ഫോൺ വിളിച്ചെങ്കിലും എടുക്കാത്തതോടെ വാതിൽ ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോഴാണ് അപർണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുൻപാണ് അപർണയുടെ വിവാഹം നടന്നത്. ഭർത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എൻജിനീയറായി ജോലി ചെയ്യുന്നു. കുര്യാത്തി സ്വദേശികളായ ശശിധരൻ നായരുടെയും രമാകുമാരിയുടെയും മകളാണ് അപർണ. അശ്വതി സഹോദരിയാണ്. ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page