‘ഇന്ന് നവംബര്‍ 10; അച്ഛന്റെ 75-ാം പിറന്നാള്‍; ഈ പിറന്നാള്‍ വലിയ ആഘോഷമാക്കണമെന്ന് ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു’; വികാരനിര്‍ഭരമായ കുറിപ്പുമായി നടി കാവ്യാ മാധവന്‍
കൊച്ചി: സിനിമാ താരം കാവ്യാ മാധവന്റെ പിതാവ് നീലേശ്വരം സ്വദേശി മാധവന്റെ എഴുത്തഞ്ചാം പിറന്നാളായിരുന്നു ഇന്ന്. ഈ പിറന്നാള്‍ വലിയ ആഘോഷമാക്കണമെന്ന് താന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്ന് ഫേസ്ബുക്കിലൂടെ കുറിച്ച് നടി. എഴുപത്തഞ്ചാം പിറന്നാള്‍ ആഘോഷിക്കാന്‍ അച്ഛന്‍ അറിയാതെ ഒരുപാട് കാര്യങ്ങള്‍ പദ്ധതിയിട്ടിരുന്നുവെന്നും കാവ്യ കുറിച്ചു.കുറിപ്പിനൊപ്പം കുടുംബ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണിലായിരുന്നു പി. മാധവന്‍ ചെന്നൈയില്‍ വച്ച് മരണപ്പെട്ടത്. കാവ്യ മാധവന്റെ സിനിമയിലേക്കുള്ള പ്രവേശനകാലം മുതല്‍ തന്നെ മകള്‍ക്ക് പൂര്‍ണപിന്തുണയുമായി കൂടെയുണ്ടായിരുന്നു മാധവന്‍. ബാല്യകാലത്ത് വേദികളിലും സിനിമാസെറ്റുകളിലും …