14 കാരന്റെ ലൈംഗികാതിക്രമത്തില്‍ ഗുരുതര പരിക്കേറ്റ 40കാരി മരിച്ചു; മൃതദേഹവുമായി ദേശീയപാത ഉപരോധിച്ച് ബന്ധുക്കള്‍

ഷിംല: ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പുരില്‍ 14വയസുകാരന്റെ ലൈംഗികാതിക്രമത്തിനിരയായി ചികികില്‍സയിലായിരുന്ന 40 കാരി മരിച്ചു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചു.
വയലില്‍ പുല്ലരിയുകയായിരുന്ന സ്ത്രീയെ വലിച്ചിഴച്ച് പീഡിപ്പിക്കുകയായിരുന്നു. സ്ത്രീ എതിര്‍ത്തതോടെ ക്രൂരമായി മര്‍ദ്ദിച്ച് കീഴ്‌പ്പെടുത്തി. ഈമാസം 3 നായിരുന്നു സംഭവം. പിന്നീട് ഗുരുതരമായി പരിക്കേറ്റ നിലയില്‍ വഴിയാത്രക്കാര്‍ കണ്ടെത്തുകയായിരുന്നു. ആദ്യം ഹാമിര്‍പുര്‍ മെഡിക്കല്‍ കോളജിലും പിന്നീട് ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലും ചികില്‍സയ്ക്കായി മാറ്റിയെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു. 14 കാരനെ പൊലീസ് പിടികൂടി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. 14കാരന് കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ ദേശീയപാത ഉപരോധിച്ചത്. വിവരമറിഞ്ഞ മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ് സുകു ഫോണിലൂടെ ഉറപ്പു നല്‍കിയതിനു പിന്നാലെയാണ് മൂന്നു മണിക്കൂര്‍ നീണ്ട ഉപരോധം അവസാനിപ്പിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page