സൗദിയില്‍ വാഹനാപകടത്തില്‍ മലയാളികളടക്കം 5 പേര്‍ മരിച്ചു; മരിച്ചവരില്‍ പ്രതിശ്രുതവരനും വധുവും, ജൂണില്‍ വിവാഹം നടക്കാനിരിക്കെ വില്ലനായി അപകടം
മദീന: വയനാട് സ്വദേശികളടക്കം അഞ്ച് പേര്‍ സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. വയനാട് നടവയല്‍ നെയ്ക്കുപ്പ കാരിക്കൂട്ടത്തില്‍ ബൈജു നിസി ദമ്പതികളുടെ മകള്‍ ടിന ബിജു(26), അമ്പലവയല്‍ ഇളയിടത്തുമഠത്തില്‍ അഖില്‍ അലക്‌സ്(27) എന്നിവരും മറ്റു മൂന്നുപേരുമാണ് അപകടത്തില്‍ മരിച്ചത്. നഴ്‌സുമാരായ ടീനയുടെയും അഖിലിന്റെയും വിവാഹം ജൂണില്‍ നടക്കാനിരിക്കേയായിരുന്നു അപകടം. മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ നിന്നും അല്‍ ഉല സന്ദര്‍ശനത്തിനായി പോവുന്നതിന് പോയ സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. അല്‍ ഉലയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെ ഇവര്‍ സഞ്ചരിച്ച വാഹനവും എതിര്‍വശത്ത് …