കുപ്പി തുറന്നപ്പോള്‍ മദ്യത്തില്‍ പുല്‍ച്ചാടി; പരാതിക്കാരന് മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍

  മലപ്പുറം: വിദേശമദ്യ ബോട്ടിലില്‍ അഴുകിയ പ്രാണിയെ കണ്ടെത്തിയ സംഭവത്തില്‍ പോണ്ടിച്ചേരി ആസ്ഥാനമായ വിന്‍ ബ്രോസ് ആന്‍ഡ് കമ്പനിക്കും കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷനുമെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. എടപ്പാള്‍ കണ്ടനകത്തെ ബീവറേജസ് കോര്‍പ്പറേഷന്റെ കടയില്‍ നിന്നാണ് മലപ്പുറം സ്വദേശി 1,100 രൂപയുടെ മദ്യം വാങ്ങിയത്. കുറച്ചു കഴിച്ചപ്പോഴാണ് പുല്‍ച്ചാടിയെ കുപ്പിയില്‍ കണ്ടത്. 950 രൂപ വിലയുള്ള മദ്യത്തിന് 160 രൂപ അധികം ഈടാക്കിയെന്നും പരാതിയില്‍ പറയുന്നു. 2017 ന് തയ്യാറാക്കിയ കുപ്പിക്കകത്ത് ഒരു പ്രാണി …

കാലാവധി അവസാനിക്കാന്‍ ഇനി അഞ്ചുവര്‍ഷം; യു.പി.എസ്.സി ചെയര്‍മാന്‍ മനോജ് സോണി രാജിവച്ചു

  ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ മനോജ് സോണി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനാണ് രാജിക്കത്ത് കൈമാറിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നത് എന്നാണ് വിശദീകരണം. രണ്ടാഴ്ച മുന്‍പ് മനോജ് സോണി രാജിക്കത്ത് നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മേലധികാരികള്‍ രാജി അംഗീകരിച്ചിട്ടില്ല. പുതിയ ചെയര്‍മാനെ ഇത് വരെയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. പ്രൊബേഷന്‍ പീരിഡിലുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ വിഷയത്തിന് പിന്നാലെയാണ് രാജി. നിലവില്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങളുടെ …

‘ഞാന്‍ മാട്ടൂല്‍ ജോസ്, ഞാനാണ് ഇവിടെ കട്ടത്’; സ്‌കൂളിലെ മുട്ടകള്‍ കൊണ്ടുപോകുന്നതിന് മുമ്പ് കള്ളന്‍ ഡയറികുറിപ്പും എഴുതി വച്ചു

കണ്ണൂര്‍: ‘ഞാന്‍ മാട്ടൂല്‍ ജോസ്, ഞാനാണ് ഇവിടെ കട്ടത്’ അടിയില്‍ ഒരു ശരി ചിഹ്നവും…ചെറുകുന്ന് പള്ളക്കരയിലെ എഡിഎല്‍പി സ്‌കൂളില്‍ കയറി കോഴിമുട്ടയും പണവും കുട്ടികളുടെ സമ്പാദ്യക്കുടുക്കകളും കവര്‍ന്ന കള്ളന്‍ മേശപ്പുറത്തിരുന്ന ഡയറിയിലാണ് ഇങ്ങനെ കുറിപ്പെഴുതി വച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സ്‌കൂളില്‍ മോഷണം നടന്നതായി അധികൃതര്‍ അറിയുന്നത്. കുട്ടികള്‍ക്ക് പാചകം ചെയ്തു നല്‍കാനായി കൊണ്ടുവന്ന 60 മുട്ടയില്‍ നിന്നും 40 മുട്ട, ഡയറിയില്‍ സൂക്ഷിച്ച 1800 രൂപ, വിദ്യാര്‍ഥികളുടെ 2 സമ്പാദ്യക്കുടുക്ക എന്നിവയാണ് കള്ളന്‍ കൊണ്ടു പോയത്. …

ബാല്യകാലസഖി; ശബ്ദനാടകത്തിന്റെ ആദ്യ അവതരണം നാളെ

  കാസര്‍കോട്: വിഖ്യാത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’ യുടെ ശബ്ദനാടക ഭാഷ്യം നാളെ അരങ്ങില്‍. കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചെമ്പകം കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച പെരിയ, ചെര്‍ക്കാപ്പാറ മരിയ ഭവനില്‍ നടക്കുന്ന ‘ചെമ്പകസംഗമ’ത്തിലാണ് വൈകുന്നേരം 3 ന് നാടകത്തിന്റെ ആദ്യ അവതരണം നടക്കുന്നത്. മധു ബേഡകം നാടക ഭാഷയും സംവിധാനവും നിര്‍വ്വഹിച്ച ‘ബാല്യകാലസഖി’ ‘ചെമ്പകം റീഡിംഗ് തീയേറ്റര്‍’ആണ് പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കുന്നത്. മധു ബേഡകം, ഡോ.സന്തോഷ് പനയാല്‍, കണ്ണാലയം നാരായണന്‍, …

ഷിറിയ പുലിമുട്ട് നിര്‍മാണം ഉടന്‍ തുടങ്ങണം

  കാസര്‍കോട്: ഷിറിയ പുലിമുട്ട് നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് ആരിക്കാടി കടവത്ത്-കോയിപ്പാടി കടപ്പുറം-പെര്‍വാഡ് കൊപ്പളം പരമ്പരാഗത മല്‍സ്യത്തൊഴിലാളി വികസന സമിതി യോഗം ആവശ്യപ്പെട്ടു. കുമ്പള പഞ്ചായത്തിലെ മുഴുവന്‍ കടലോരമേഖലകളിലും കടല്‍ഭിത്തികെട്ടി സംരക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഷിറിയ പുലിമുട്ടിന് 24.30 കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചെങ്കിലും പദ്ധതി നിര്‍വഹണം തടസപ്പെട്ടിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ ഷിറിയ-കോയിപ്പാടി പുലിമുട്ട് വികസന സമിതി രൂപീകരിച്ചു. ഭാരവാഹികളായി, കെവി വിനോദന്‍(ചെയര്‍മാന്‍), മുഹമ്മദ് കുഞ്ഞി പള്ളിക്കുഞ്ഞി(വൈസ് ചെയര്‍മാന്‍), കെഎം മുഹമ്മദ് കുഞ്ഞി(കണ്‍വീനര്‍), എറമുഞ്ഞി, അബ്ദുല്‍ഖാദര്‍ …

കുമ്പള, കോയിപ്പാടി കടപ്പുറത്ത് വന്‍ കവര്‍ച്ച; മൂന്നു അലമാരകള്‍ കുത്തിത്തുറന്ന നിലയില്‍, കവര്‍ച്ച നടന്നത് വീട്ടുകാര്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്ത്

  കാസര്‍കോട്: കുമ്പള, കോയിപ്പാടി കടപ്പുറത്ത് വന്‍ കവര്‍ച്ച. അരുണന്‍ എന്നയാളുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അരുണനും കുടുംബവും കഴിഞ്ഞ ദിവസം വീടു പൂട്ടി മാഹിയിലെ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. ശനിയാഴ്ച രാവിലെ അരുണന്റെ സഹോദരി എത്തിയപ്പോഴാണ് അടുക്കള ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. ഉടന്‍ പരിസരവാസികളെയും അരുണനെയും വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ മൂന്നു കിടപ്പുമുറികളിലായി സൂക്ഷിച്ചിട്ടുള്ള മൂന്നു അലമാരകളും കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തി. സാധനങ്ങളൊക്കെ …

പൊലീസ് സ്റ്റേഷന്‍ കെട്ടിടം അപകടാവസ്ഥയില്‍; കുമ്പളയില്‍ നീതിപാലനം ഭീതിയോടെ

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ കെട്ടിടം അപകടാവസ്ഥയില്‍. ഏതു സമയത്തും തലയ്ക്കു മുകളിലേയ്ക്ക് കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നു വീണേക്കാമെന്ന ഭീതിയോടെയാണ് ഇവിടെ പൊലീസുകാര്‍ ജോലി ചെയ്യുന്നത്. 1979 ല്‍ ആണ് കുമ്പള പൊലീസ് സ്റ്റേഷനു വേണ്ടി കോണ്‍ക്രീറ്റ് കെട്ടിടം പണിതത്. ഇപ്പോള്‍ നിര്‍മ്മാണത്തിനു 45 വര്‍ഷങ്ങളായി. കാലപ്പഴക്കം കാരണം പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ മുകളിലെ സ്ലാബ് പല തവണ അടര്‍ന്നു വീണിട്ടുണ്ട്. സ്ലാബ് അടര്‍ന്നു വീഴുന്നത് തടയാനായി കെട്ടിടത്തിന്റെ മുകളില്‍ ചുമര് കെട്ടി, ഷീറ്റിട്ടിരുന്നു. എന്നാല്‍ ഇതുവഴി …

കന്യാസ്ത്രീയെ മഠത്തിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  രാമപുരത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ആന്‍ മരിയ(51) ആണ് മരിച്ചത്. പുതുവേലി മോണിങ് സ്റ്റാര്‍ മഠത്തിലെ മുറിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആന്‍ മരിയയ്ക്ക് ഓര്‍മ്മകുറവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നെന്ന് ഒപ്പമുള്ളവര്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ ഒപ്പമുള്ള കന്യാസ്ത്രീകളാണ് ആന്‍ മരിയയെ മരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ രാമപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.  

ഒരേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഭര്‍ത്താവ് ആദ്യം യാത്രയായി; പിറ്റേന്നാള്‍ ഭാര്യയും

  കാസര്‍കോട്: ഭര്‍ത്താവിനു പിന്നാലെ ഭാര്യയും മരിച്ചു. ബേഡകം, ബീംബുങ്കാല്‍ ശ്രീകാളികാ ഭഗവതി ക്ഷേത്രസ്ഥാനികനായിരുന്ന ചെറിയമ്പുഅച്ചന്‍ (91) വെള്ളിയാഴ്ചയാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലായിരുന്നു മരണം. ചെറിയമ്പു ചികിത്സയിലായിരുന്ന ആശുപത്രിയിലാണ് ഭാര്യയായ അമ്മാളു അമ്മയും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ശനിയാഴ്ച രാവിലെയാണ് അമ്മാളു അമ്മ മരണപ്പെട്ടത്. മക്കള്‍: തമ്പായി, ചന്ദ്രാവതി, ബാലകൃഷ്ണന്‍ (അപ്രൈസര്‍, പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക്), ഓമന, മരുമക്കള്‍: പരേതനായ ബാലന്‍, പരേതനായ ഗംഗാധരന്‍, കമലാക്ഷന്‍, സുജാത. സഹോദരങ്ങള്‍: ഗോവിന്ദന്‍, രാമന്‍, സുധാകരന്‍, ഗോപാലന്‍, …

അര്‍ജുന്റെ വിളിക്ക് കാതോര്‍ത്ത് കുടുംബവും നാടും; കേരള പൊലീസും ഷിരൂരിലെത്തി, എന്‍.ഐ.ടി സംഘം റഡാര്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരുന്നു

  മംഗളൂരു: ഉത്തര കന്നഡയിലെ അങ്കോലയ്ക്ക് സമീപത്ത് ഷിരൂരില്‍ കുന്നിടിഞ്ഞ് വീണ് ലോറിയടക്കം കാണാതായ കോഴിക്കോട് സ്വദേശി അര്‍ജു(30)നെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നു. തെരച്ചിലിനു സഹായിക്കാന്‍ കേരള ട്രാന്‍സ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കു പിന്നാലെ കേരള പൊലീസ് സംഘവും എത്തി. കാസര്‍കോട് എസ്.എം.എസ് ഡിവൈ.എസ്.പി കെ. പ്രേംസദന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാത്രിയോടെ ഷിരൂരില്‍ എത്തിയത്. എം.വി.ഐ ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച തന്നെ സ്ഥലത്തെത്തിയിരുന്നു. ശനിയാഴ്ച രാവിലെ മംഗ്ളൂരു സൂരത്കല്‍ എന്‍.ഐ.ടി.യില്‍ നിന്നുള്ള വിദഗ്ധ സംഘം …

ബംബ്രാണയില്‍ സ്‌കൂട്ടറിടിച്ച് വഴിയാത്രക്കാരന് ഗുരുതരം

കാസര്‍കോട്: കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഗൃഹനാഥന് സ്‌കൂട്ടര്‍ ഇടിച്ച് ഗുരുതരം. ആരിക്കാടിയിലെ മോണപ്പ(55)യ്ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ബംബ്രാണ കക്കളത്താണ് അപകടം ഉണ്ടായത്.

യുവതിയെ കഴുത്തറുത്തു കൊന്ന ശേഷം യുവാവ് ജീവനൊടുക്കി; കൃത്യം നടത്തിയത് ജയിലില്‍ നിന്നു ഇറങ്ങിയ പ്രതി

  തിരുവനന്തപുരം: കാട്ടാക്കട, കുരുംകോട്, പാലയ്ക്കലില്‍ യുവതിയെ കഴുത്തറുത്തു കൊന്ന ശേഷം യുവാവ് തൂങ്ങി മരിച്ചു. വെട്ടുവിള, പുത്തന്‍വീട്ടില്‍ റീജ (35), പാലയ്ക്കല്‍ ഞാറവിള വീട്ടില്‍ പ്രമോദ് (28) എന്നിവരാണ് മരിച്ചത്. വെളളിയാഴ്ച രാത്രിയിലാണ് സംഭവം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ റീജയ്ക്ക് രണ്ടു മക്കളുണ്ട്. ഏതാനും മാസം മുമ്പ് റീജ, അയല്‍വാസിയായ പ്രമോദിന്റെ വീട്ടിലായിരുന്നു താമസം. രണ്ടു മാസം മുമ്പ് റീജ നല്‍കിയ പരാതി പ്രകാരം പ്രമോദിനെ പൊലീസ് അറസ്റ്റു ചെയ്യുകയും ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. …

പനി ബാധിച്ച് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

  കാസര്‍കോട്: പനി ബാധിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ കോമേഴ്‌സ് വിഭാഗം വിദ്യാര്‍ത്ഥി കെ വൈശാഖ്(17) ആണ് മരിച്ചത്. ബേഡകം ചേരിപ്പാടി സ്വദേശിയാണ്. പനി ബാധിച്ച് മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ഥി വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു. ഒരാഴ്ച മുമ്പാണ് പനിബാധിച്ചത്. മാതാവ് പ്രസന്ന ഇരു വൃക്കകളും നഷ്ടപ്പെട്ട്, ഡയാലിസിസ് ചെയ്ത് വരികയായിരുന്നു. പിതാവ്: ചേരിപ്പാടിയിലെ ടാക്‌സി ഡ്രൈവര്‍ …

മലപ്പുറത്ത് കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞനിലയില്‍

  മലപ്പുറം: മൂത്തോടം ചീനിക്കുന്നില്‍ കാട്ടാന ഷോക്കേറ്റു ചരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്താണ് ഇന്നു രാവിലെ ജഡം കണ്ടെത്തിയത്. വന്യമൃഗങ്ങളെ തടയുന്നതിനായി സ്ഥാപിച്ച വൈദ്യുതി ലൈനിനടുത്തായാണ് ജഡം ഉണ്ടായത്. സംഭവത്തെ കുറിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. പതിവായി നാട്ടിലിറങ്ങുന്ന കാട്ടാനയാണ് ചരിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു.

പുതിയ മോഡല്‍ വണ്ടി എന്നു പറഞ്ഞ് നല്‍കിയത് അഞ്ചുവര്‍ഷം പഴക്കമുള്ള ഓട്ടോറിക്ഷ; ബജാജ് ഷോറൂമിനെതിരെ ലീഗ് നേതാവിന്റെ പരാതി

  കാസര്‍കോട്: ഏറ്റവും പുതിയ മോഡല്‍ എന്ന് പറഞ്ഞ് അഞ്ചുവര്‍ഷം മുമ്പുള്ള മോഡല്‍ ഓട്ടോറിക്ഷ നല്‍കി വഞ്ചിച്ചുവെന്ന് പരാതി. ബജാജ് ക്യൂട്ട് ഓട്ടോറിക്ഷയുടെ 2023 മോഡല്‍ എന്നു പറഞ്ഞു 2018 മോഡല്‍ വണ്ടി തന്നു കാസര്‍കോട്ടെ ബജാജ് ഷോറൂം അധികൃതര്‍ തന്നെ വഞ്ചിച്ചുവെന്നു ലീഗ് നേതാവും പുത്തിഗെ പഞ്ചായത്ത് മുന്‍ മെമ്പറുമായ ഇ.കെ മുഹമ്മദ് കുഞ്ഞി ഉപഭോക്തൃ കോടതിയില്‍ പരാതിപ്പെട്ടു. 2023 ഫെബ്രുവരിയിലാണ് മുഹമ്മദ് കുഞ്ഞി കാസര്‍കോട്ടെ ഷോറൂമില്‍ നിന്ന് ഓട്ടോറിക്ഷ വാങ്ങിയത്. 3,58,000 നല്‍കിയാണ് ഓട്ടോറിക്ഷ …

വാഹനമിടിച്ച് ചത്ത മുള്ളന്‍പന്നിയെ കുഴിച്ചുമൂടാനെന്ന വ്യാജേന വീട്ടില്‍ കൊണ്ടുപോയി കറിവയ്ക്കാന്‍ ശ്രമിച്ചു; വിവരമറിഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി, സിവില്‍ ഡിഫന്‍സ് അംഗത്തിനും ബന്ധുവിനുമെതിരെ കേസ്, പ്രതികളിലൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കാസര്‍കോട്: വാഹനമിടിച്ച് ചത്ത മുള്ളന്‍പന്നിയെ കറിവയ്ക്കാന്‍ ശ്രമിച്ച സിവില്‍ ഡിഫന്‍സ് അംഗത്തിനും ബന്ധുവിനുമെതിരെ വനം വകുപ്പ് കേസെടുത്തു. കാഞ്ഞങ്ങാട്ടെ സിവില്‍ ഡിഫന്‍സ് അംഗം ചെമ്മട്ടംവയല്‍ സ്വദേശി എച്ച് കിരണ്‍ കുമാര്‍, ചുള്ളിക്കര അയറോട്ട് പാലപ്പുഴ സ്വദേശി ഹരീഷ്‌കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കേസെടുത്ത വിവരമറിഞ്ഞ് കിരണ്‍കുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇദ്ദേഹത്തെ ആദ്യം പൂടുംങ്കല്ല് ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കോട്ടച്ചേരി മേല്‍പാലത്തിന് സമീപം വെള്ളിയാഴ്ച രാവിലെയോടെ നാട്ടുകാരാണ് മുള്ളന്‍പന്നിയെ വണ്ടിയിടിച്ച് ചത്തനിലയില്‍ കണ്ടെത്തിയത്. ഇതുവഴിയെത്തിയ സിവില്‍ …

സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തി കടയുടമയുടെ ഭാര്യയുടെ മാല പൊട്ടിച്ചോടി; അക്രമി മൂന്നു ദിവസത്തിനുള്ളില്‍ കുടുങ്ങി

  കണ്ണൂര്‍: സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തി കടയുടമയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാല പൊട്ടിച്ച് ബൈക്കില്‍ രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍. കണ്ണൂര്‍, മൗവ്വഞ്ചേരി, പള്ളിപ്പൊയിലിലെ കണ്ടംകോട്ടില്‍ സര്‍ഫ്രാസി(28)നെയാണ് ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെരിങ്ങളായി, പാറമ്മല്‍ ബാലചന്ദ്രന്റെ കടയിലെത്തിയ സര്‍ഫ്രാസ്, കടയുടമയായ ബാലചന്ദ്രന്റെ ഭാര്യ പി.കെ ശ്രീകലയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചോടിയത്. അഞ്ചുപവന്‍ തൂക്കമുണ്ടായിരുന്നു മാലക്ക്. പിടിവലിക്കിടയില്‍ ഒന്നരപ്പവന്‍ മാത്രമേ സര്‍ഫ്രാസിനു കിട്ടിയുള്ളു. ചക്കരക്കല്ല് ഇന്‍സ്പെക്ടര്‍ എം.പി ആസാദിന്റെ നേതൃത്വത്തില്‍ സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങള്‍ …

ബേക്കൂറിലെ കവര്‍ച്ച: മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി അറസ്റ്റില്‍, ഇവര്‍ക്കെതിരെ കാസര്‍കോട്ടും മഞ്ചേശ്വരത്തും കേസ്

കാസര്‍കോട്: മംഗല്‍പ്പാടി പഞ്ചായത്തിലെ ബേക്കൂര്‍, സുഭാഷ് നഗറിലെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. മംഗ്ളൂരു ഗഞ്ചിമട്ടയിലെ സഫ്വാന്‍ (20), മഞ്ചേശ്വരത്തെ മുഹമ്മദ് ഷിഹാബ് (20), ഗഞ്ചിമട്ടയിലെ മുഹമ്മദ് അര്‍ഫാസ് (19) എന്നിവരെയാണ് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ കെ. ശ്രീജേഷ് എന്നിവര്‍ അറസ്റ്റു ചെയ്തത്. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളായി കര്‍ണ്ണാടകയിലെ ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്നു ഇവര്‍. പ്രതികള്‍ക്കെതിരെ കാസര്‍കോട്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലും കര്‍ണ്ണാടകയിലുമായി …