മേയരുടെ പെരുമാറ്റവും വോട്ടുകൾ കുറച്ചു, ഇങ്ങനെ പോയാൽ പാർട്ടി വലിയ വില കൊടുക്കേണ്ടി വരും; സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റെ പെരുമാറ്റത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം. മേയർ ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ കുറച്ചതായാണ് വിമർശനം. ഇങ്ങനെ പോയാൽ തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടി വലിയ വില കൊടുക്കേണ്ടി വരുമെന്നും വിമർശനമുണ്ടായി.തലസ്ഥാനത്തെ ബിജെപിയുടെ വോട്ട് വളര്‍ച്ചയിലും ജില്ലാ സെക്രട്ടറിയേറ്റ് ആശങ്ക പ്രകടിപ്പിച്ചു. തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ബിജെപി വോട്ട് ഉയര്‍ത്തിയത് ആശങ്കാജനകമാണെന്ന് യോഗത്തില്‍ നേതാക്കള്‍ ഉന്നയിച്ചു. പാര്‍ട്ടി ശക്തികേന്ദ്രങ്ങളിലും ബിജെപിയിലേക്ക് വോട്ട് ചോര്‍ന്നതായി വിലയിരുത്തി.ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൈവരിച്ച …

കാസർകോടിന് വീണ്ടും അവഗണന; പുതിയ പാസഞ്ചർ ട്രെയിൻ കണ്ണൂർ മുതൽ ഷൊർണൂർ വരെ

കോഴിക്കോട്: മലബാറിലെ ട്രെയിൻ യാത്രാ ദുരിതത്തിന് പരിഹാരമായി. അതേസമയം കാസർകോടിന് അവഗണനയും. ഷൊർണൂർ-കണ്ണൂർ പാതയിൽ പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ചു. ജൂലൈ രണ്ട് മുതൽ ട്രെയിൻ ഓടിത്തുടങ്ങും. ഷൊർണൂരിൽ നിന്ന് 3.40-ന് പുറപ്പെടുന്ന വണ്ടി രാത്രി 7.40-ന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്നും രാവിലെ 8.10-ന് എടുക്കുന്ന ട്രെയിൻ ഉചയ്ക്ക് 12.30-ന് ഷൊർണൂരിൽ എത്തും. ഹ്രസ്വദൂര യാത്രക്കാർക്ക് പുതിയ സർവീസ് ഏറെ ഗുണപ്രദമാകും. കൂടാതെ വൈകിട്ട് കോഴിക്കോട് പാതയിലുള്ള തിരക്കിനും ഇതോടെ കുറവുവരും.കോഴിക്കോട് നിന്നും വടക്കോട്ട് വൈകുന്നേരം ആറിന് …

പിടിയിലായ കള്ളൻ അഭിരാജ് 12 കേസുകളിലെ പ്രതി; ഒറ്റ ദിവസം നടത്തിയത് മൂന്ന് കവർച്ച; നീലേശ്വരം പൊലീസിന് പൊൻ തൂവൽ

കാസർകോട്: നീലേശ്വരം ചിറപ്പുറത്തെ കവർച്ചാക്കേസിൽ പിടിയിലായ കൊട്ടാരക്കര ഏഴുകോൺ സ്വദേശി അഭിരാജ് (31) ഒരു ദിവസം നടത്തിയത് മൂന്ന് കവർച്ച. ചിറപ്പുറത്തെ ഒ വി രവീന്ദ്രന്റെ വീട്ടിൽനിന്ന് പകൽ സ്വർണവും പണവും മോഷ്ടിക്കുന്നതിനു മുമ്പായി ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെവി ബാലകൃഷ്ണന്റെ മുതിയക്കാലിലെ വീട്ടിൽ നിന്ന് പണവും കവർന്നിരുന്നു. വ്യാഴാഴ്ച ചിറപ്പുറത്ത് ഒരു പൊലീസുദ്യോഗസ്ഥൻ്റെ വീട്ടിലും പ്രതി കവർച്ചാശ്രമം നടത്തിയിരുന്നു. വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ല. ഇതിന്റെ അരിശത്തിൽ വീട്ടിൽ ആകെ കനത്ത നാശനഷ്ടം വരുത്തിയാണ് …

പൊലീസ് വാഹനം തകർത്തു; എ എസ് ഐ യെയും ഡ്രൈവറെയും കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതിക്ക് 16 വർഷം തടവും 90,000 രൂപ പിഴയും

കാസർകോട്: പൊലീസ് ജീപ്പ് അടിച്ചു തകർത്ത് എ എസ് ഐ യെയും ഡ്രൈവറെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 16 വർഷം തടവും 90,000 രൂപ പിഴയും വിധിച്ചു. ബാര മീത്തൽ മാങ്ങാട്, കൂളിക്കുന്ന് സ്വദേശി കെ.എം. ഹൗസിൽ കെ എം അഹമ്മദ് റാഷിദിനെ (31)യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 3 മാസം അധിക തടവും അനുഭവിക്കണം. 2019 ജനുവരി ഒന്നിന് രാവിലെ …

കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചു പൊള്ളലേൽപ്പിച്ച് മുത്തച്ഛന്റെ ക്രൂരത! മൂന്നു വയസുകാരൻ ആശുപത്രിയിൽ

മൂന്ന് വയസുകാരനോട് മുത്തച്ഛന്റെ ക്രൂരത. കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ച് മുത്തച്ഛന്‍ പൊള്ളലേല്‍പ്പിച്ചു. വട്ടിയൂര്‍ക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛന്‍ ആണ് ഇയാള്‍. ഈ മാസം 24നായിരുന്നു സംഭവം. ജോലിക്ക് പോകേണ്ടതിനാല്‍ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏല്‍പ്പിക്കുകയായിരുന്നു. മുത്തച്ഛന്‍ കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് പിതാവ് അഭിജിത്ത് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരത്തോടെ വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്ത് ചൂട് ചായ ഒഴിക്കുകയായിരുന്നു. പൊളളലേറ്റ് പിടഞ്ഞ കുട്ടിയെ …

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, അവധികൾ ഈ ജില്ലയിൽ; മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കനത്ത കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മലയോര മേഖലയിൽ ഉള്ളവരും ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കണ്ണൂർ കാസർകോട് ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഈ ജില്ലകളിലെ തീരദേശ മേഖലകളിൽ ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.മഴദുരിതം തുടരുന്ന സാഹചര്യത്തിൽ കോട്ടയത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ …

ബഹിരാകാശ നിലയത്തിനരികെ റഷ്യൻ ഉപഗ്രഹം പൊട്ടിത്തെറിച്ചു; നിലയത്തിലെ സഞ്ചാരികൾ പേടകത്തിൽ അഭയം തേടി

വാഷിങ്ടൻ: ഉപേക്ഷിക്കപ്പെട്ട റഷ്യൻ ഉപഗ്രഹം റിസഴ്സ്–പി1 പൊട്ടിത്തെറിച്ചു. രാജ്യാന്തര ബഹിരാകാശ നിലയത്തിനു സമീപത്തുള്ള ഭ്രമണപഥത്തിൽവച്ചായിരുന്നു നൂറിലേറെ കഷ്ണങ്ങളായി പൊട്ടിത്തെറിച്ചത്. ഇതോടെ, നിലയത്തിലെ യുഎസ് ഗഗനചാരികൾ ഒരു മണിക്കൂറോളം പേടകത്തിൽ അഭയം തേടിയതായി നാസ റിപ്പോർട്ട് ചെയ്തു. ഈ ഭൂനിരീക്ഷണ ഉപഗ്രഹം 2022 ലാണ് ഡീ കമ്മിഷൻ ചെയ്തത്. എന്നാൽ പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയുമായി ഉപഗ്രഹത്തിൽനിന്ന് അവശിഷ്ടങ്ങൾ പുറത്തേക്കു വരുന്നതിന്റെ ദൃശ്യങ്ങൾ യുഎസ് റഡാറുകളിൽ പതിഞ്ഞിട്ടുണ്ട് .അതേസമയം, രാജ്യാന്തര നിലയത്തിലേക്കു പോയ സുനിത …

ദേശീയപാത നിർമ്മാണം: മൊഗ്രാലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളപൊക്ക ഭീഷണിയിൽ

കാസർകോട്: മൊഗ്രാൽ പുഴ കര കവിഞ്ഞു. മൊഗ്രാൽ കടവത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. സർവിസ് റോഡിൽ ആശാസ്ത്രീയമായി കെട്ടിപ്പൊക്കിയ ഓവുചാലുകളിലൂടെ മഴവെള്ളം ഒഴുകാത്തത് വെള്ളക്കെട്ടിന് ഇടയാക്കുകയാണ്. പുഴ നിറഞ്ഞു കവിഞ്ഞതിനാൽ പുഴയിലേക്കും വെള്ളം ഒഴുകി പോകുന്നതിന് തടസ്സമായിട്ടുണ്ട്. മഴ കനത്താൽ പ്രദേശം മുഴുവൻ വെള്ളത്തിൽ മുങ്ങുമെന്ന സ്ഥിതിയിലാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ മുറവിളി കൂട്ടുന്നുണ്ട്.

റിട്ട.വില്ലേജ് ഓഫീസർ സത്യനാരായണ അഗ്ഗിത്തായ അന്തരിച്ചു

കാസർകോട്: നെല്ലിക്കുന്ന് ഡോ.ബി.ആർ. അംബേദ്കർ റോഡിലെ സത്യനാരായണ അഗ്ഗിത്തായ (78) അന്തരിച്ചു. പ്രശസ്ത വാസ്തു വിദഗ്ധൻ പരേതനായ രാമ അഗ്ഗിത്തായയുടെ മകനാണ്. ഫോർട്ട് റോഡിലെ കോട്ടെ ശ്രീ ആഞ്ജനേയ ക്ഷേത്രം ട്രസ്റ്റിയും റിട്ട. വില്ലേജ് ഓഫീസറുമാണ്. ഭാര്യ: അനുരാധ. മക്കൾ: സുപ്രിയ സന്തോഷ് (അമേരിക്ക), ശ്രീദേവി അഭിരാം ബ്രഹ്റിൻ), ദിവ്യലക്ഷ്മി മംഗലാപുരം), അശ്വനി അജയ് (അമേരിക്ക) : സഹോദരങ്ങൾ: സരസ്വതി, സീതാരത്ന,കലാവതി, ജയലക്ഷ്മി.

വലിയ പറമ്പിൽ മീൻ പിടുത്തത്തിനിടെ യുവാവ് പുഴയിൽ വീണു മരിച്ചു

കാസർകോട്: മീൻ പിടുത്തത്തിനിടെ യുവാവ് പുഴയിൽ വീണമരിച്ചു. വലിയ പറമ്പിൽ ആണ് സംഭവം. വലിയപറമ്പ് വെളുത്തപൊയ്യയിലെ ഗോപാലന്റെ മകൻ കെപിപി മനോജ് ( 38)ആണ് മരിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ ഓരിയിലുള്ള ചെമ്പന്റെ മാട് എന്ന സ്ഥലത്ത് വെച്ച് മീൻ പിടിക്കുന്നതിനിടയിൽ ശക്തമായ കാറ്റിലും മഴയിലും തോണി മറിഞ്ഞ് മനോജിനെ കാണാതാവുകയായിരുന്നു ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ രാത്രി എട്ടുമണിയോടെ കൂടി മനോജിനെ കണ്ടെത്തി. ചെറുവത്തൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ …

സര്‍ക്കാര്‍ വൃദ്ധസദനത്തിലെ അന്തേവാസി മരിച്ചു; ബന്ധുക്കളെത്തിയില്ലെങ്കിൽ മുനിസിപ്പാൽ ശ്മശാനത്തില്‍ സംസ്‌കരിക്കും

കാസർകോട്: പത്തു വർഷമായി പരവനടുക്കം സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തില്‍ താമസിച്ച് വരുന്ന കല്യാണി (70) അന്തരിച്ചു. പരേതയുടെ മൃതദേഹം കാസര്‍കോട് സര്‍ക്കാര്‍ ജനറല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. 2014 ഏപ്രില്‍ 11 മുതല്‍ വൃദ്ധ സദനത്തിൽ താമസിച്ചു വരികയായിരുന്നു. മൃതദേഹം ഏറ്റുവാങ്ങുന്നതിന് ഏതെങ്കിലും ബന്ധുക്കള്‍ സന്നദ്ധമാണെങ്കില്‍ പരവനടുക്കം സര്‍ക്കാര്‍ വൃദ്ധ സദനവുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ആരും എത്തിയില്ലെങ്കിൽ ജൂലൈ ഒന്നിന് മുനിസിപ്പൽ ശ്മശാനത്തില്‍ സംസ്‌കരിക്കുമെന്ന് വൃദ്ധസദനം സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 9446680206.

നീലേശ്വരം ആലിൻ കീഴിലെ വീട്ടിൽ പട്ടാപ്പകൽ കവർച്ച; സ്വർണ്ണവും പണവും നഷ്ടപ്പെട്ടു; കള്ളന്റെ ദൃശ്യം സിസിടിവിയിൽ

കാസർകോട്: പട്ടാപ്പക്കൽ നീലേശ്വരത്ത് വീട് കുത്തിതുറന്ന് കവർച്ച. സ്വർണ്ണവും പണവും നഷ്ടപ്പെട്ടു. ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു നീലേശ്വരം ഏരിയ സെക്രട്ടറി ഒ.വി രവീന്ദ്രൻ്റെ ചിറപ്പുറം ആലിൻകീഴിലെ മിനി സ്റ്റേഡിയത്തിന് സമീപത്തെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്ന് വൈകിട്ട് മൂന്നരക്കും നാലരക്കും ഇടയിലാണ് കവർച്ച നടന്നതെന്നാണ് വിവരം. രവീന്ദ്രനും ഭാര്യ നളിനിയും മകളുടെ മക്കളും ആണ് വീട്ടിൽ താമസം. മകളുടെ കുട്ടികളുടെ ക്ലാസ് പിടിഎ യോഗം നടക്കുന്നതിനാൽ നളിനി ബങ്കളം കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് …

മഡിയനിലെ 23 കാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഡിയൻ കൂലോം ക്ഷേത്രത്തിന് സമീപത്തെ ബാബു – പ്രേമ ദമ്പതികളുടെ മകൻ പ്രണവ് ( 23) ആണ് മരിച്ചത്. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ്. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. മാതാവ്ജോലി കഴിഞ്ഞ് വന്നപ്പോഴാണ്പ്രണവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.സഹോദരൻ: പ്രവീൺ (ഗൾഫ്).

കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോയ കർണാടക ആർ ടി സി ബസ് അപകടത്തിൽപ്പെട്ടു; നിരവധി മലയാളികൾക്ക് പരിക്ക്

കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ കർണാടക ആർടിസിയുടെ സ്ലീപ്പര്‍ ബസ് അപകടത്തിൽ പെട്ടു. ബെംഗളൂരു ബിടദിക്ക് സമീപം വ്യാഴാഴ്ച പുലർച്ചെ 3.45 നാണ് അപകടം ഉണ്ടായത്. ബംഗളൂരു – മൈസൂരു ദേശീയപാതയിൽ നിന്ന് ബസ് ബൈപ്പാസിലേക്ക് തിരിയുന്ന സമയത്ത് റോഡരികിലെ സൈൻ ബോര്‍ഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ബസിൻ്റെ മുൻവശത്ത് സാരമായ കേടുപാടുണ്ടായി. യാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് ഇന്നലെ രാത്രി 10:15ന് പുറപ്പെട്ട …

സൈക്കിളുമായി വീട്ടിലേക്ക് വരികയായിരുന്ന ഒമ്പതാം ക്ലാസുകാരൻ മതിലിടിഞ്ഞ് വീണ് മരണപ്പെട്ടു

മതിലിടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു. ആലപ്പുഴ ആറാട്ടുവഴിയിലെ അല്‍ ഫയാസ് അലി(14) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. അയല്‍വാസിയുടെ വീടിന്റെ മതിലിടിഞ്ഞ് വീണ് കുട്ടി അതിനടിയില്‍പ്പെടുകയായിരുന്നു. ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളുമായി വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം.അന്തോക്ക് പറമ്പ് അലിയുടെയും ഹസീനയുടെയും മകനാണ്. ലജനത്ത് ഹൈസ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച അല്‍ ഫയാസ് അലി. മതില്‍ അപകടാവസ്ഥയിലാണെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഏറെനേരം കഴിഞ്ഞാണ് സംഭവം നാട്ടുകാർ അറിയുന്നത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ചേർത്തല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.പത്തനംതിട്ട ജില്ലയില്‍ സ്കൂളുകള്‍ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. എന്നാൽമുൻ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു.കേന്ദ്ര …

പിലിക്കോട് സ്വദേശിയായ ചുമട്ടു തൊഴിലാളി ജോലിക്കിടെ മംഗളൂരുവിൽ കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: പിലിക്കോട് സ്വദേശിയായ ചുമട്ടുതൊഴിലാളി മംഗളൂരുവിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. പിലിക്കോട് കണ്ണങ്കൈയിലെ പരേതനായ മാമുനി വെളുത്തമ്പുവിന്റെയും കപ്പണക്കാൽ ചിരിയുടെയും മകൻ കെ സജീവൻ (47) ആണ് മരിച്ചത്. ബീഡി കമ്പനിയിലെ ചുമട്ടു തൊഴിലാളിയായ സജീവൻ രാവിലെ ജോലിക്ക് എത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സജിത (നീലേശ്വരം). മക്കൾ: സാഗർ, പാർവണ (ഇരുവരും വിദ്യാർത്ഥികൾ ). സഹോദരങ്ങൾ: നളിനി, സതീശൻ( പിലിക്കോട് സർവീസ് സഹകരണ ബാങ്ക്), ശൈലജ, സജിത്ത്( ചുമട്ടുതൊഴിലാളി പടന്ന), നിഷാന്ത്. …

പെർവാട് കടപ്പുറത്ത് കടലാക്രമണം രൂക്ഷം; കടൽ ഭിത്തിയും തീരദേശ റോഡും കടന്ന് തിരമാല, തീര മേഖല ആശങ്കയിൽ

കാസർകോട് : മഴ ശക്തമായതോടെ പെർവാഡ് കടപ്പുറത്തെ തീരദേശ നിവാസികളുടെ നെഞ്ചിടിപ്പ് കൂടി. ഓരോ കാലവർഷവും അടുത്തെത്തുന്നതോടെ കടലിനെ പേടിച്ച് കഴിയേണ്ട അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തീരദേശ മേഖല. രൂക്ഷമായ കടലാക്രമണം തന്നെയാണ് പ്രദേശവാസികളെ ഏറെ ഭയപ്പെടുത്തുന്നത്. മുൻവർഷങ്ങളിലെ രൂക്ഷമായ കടലാക്രമണങ്ങളെ ചെറുക്കാൻ പ്രദേശത്ത് നിർമ്മിച്ച കടൽ ഭിത്തികൾക്കൊന്നും കഴിഞ്ഞിരുന്നില്ല. കടൽ ഭിത്തികളൊക്കെ കടൽ തന്നെ കൊണ്ടുപോയി. ശേഷിച്ചവയും ഇപ്പോൾ കടലെടുത്തു കൊണ്ടിരിക്കുന്നു. കഴിഞ്ഞവർഷം കടൽ 200 മീറ്ററുകളോളം കരകവർന്നപ്പോൾ നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചിരുന്നു. നിരവധി …