ക്ലിനിക്കില്‍ ചികില്‍സക്കിടെ ലൈംഗികാതിക്രമം; 24 കാരിയുടെ പരാതിയില്‍ മുന്‍ ഡിഎംഒ അറസ്റ്റില്‍

കോട്ടയം: ലൈംഗികാതിക്രമ കേസില്‍ മുന്‍ ഡിഎംഒ അറസ്റ്റില്‍. കോട്ടയം മുന്‍ ഡി എം ഒയായ പാലാ സ്വദേശി പി എന്‍ രാഘവനാണ് അറസ്റ്റിലായത്. 24 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഡോക്ടറുടെ പാലായിലെ ക്ലിനിക്കിലെത്തിയപ്പോള്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി. ചികില്‍സയ്ക്കായാണ് യുവതി ക്ലിനിക്കിലെത്തിയത്. ചികില്‍സക്കിടെ ഡോക്ടര്‍ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുതറിമാറി രക്ഷപ്പെട്ട യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ചൊവ്വാഴ്ച രാവിലെ പൊലീസ് പ്രതിയെ അറസ്റ്റുചെയ്തു.

കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം; കാണാതായ സഹോദരന്‍ മരിച്ച നിലയില്‍

കോഴിക്കോട്: തടമ്പാട്ട് താഴത്തെ സഹോദരിമാരെ കൊലപ്പെടുത്തി സ്ഥലം വിട്ട സഹോദരന്‍ പ്രമോദിനെ മരിച്ചനിലയില്‍ കണ്ടെത്തി. തലശേരി ബീച്ചിലാണ് മൃതദേഹം കരയ്ക്കടിഞ്ഞത്. സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം പ്രമോദിനെ കാണാതാവുകയായിരുന്നു. പ്രമോദിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രമോദിനൊപ്പം വാടകക്ക് താമസിക്കുകയായിരുന്ന തടമ്പാട്ടുതാഴത്തെ വീട്ടിലാണ് സഹോദരിമാരായ ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരിമാരില്‍ ഒരാള്‍ മരിച്ചു എന്ന് ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന പ്രമോദ് തന്നെയാണ് പുലര്‍ച്ചെ 5 മണിയോടെ ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ …

ഹൈടെക്കാകാന്‍ കുടുംബശ്രീ; ബ്രാന്റ്ഡ് ഭക്ഷ്യോല്‍പന്നങ്ങള്‍ സംസ്ഥാനത്തൊട്ടാകെ ലഭ്യമാക്കും

കാസര്‍കോട്: അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ബ്രാന്റ്ഡ് ഭക്ഷ്യോല്‍പന്നങ്ങള്‍ സംസ്ഥാനത്തൊട്ടാകെ ലഭ്യമാക്കാന്‍ പദ്ധതിയുമായി കുടുംബശ്രീ. കൃഷി മേഖലയെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെക്‌നോളജി അഡ്വാന്‍സ്‌മെന്‍ പ്രോഗ്രാം (കെ-ടാപ്പ്) പദ്ധതി ആവിഷ്‌കരിച്ചത്. വനിതാ സംരംഭകര്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍, പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍ എന്നിവയ്ക്ക് നൂതന ടെക്‌നോളജിയുടെ പിന്തുണ നല്‍കും. 180 ടെക്‌നോളജികള്‍ ഇതിനായി 90 ലക്ഷം വാങ്ങി. 48 ലക്ഷത്തിലേറെ അംഗങ്ങളാണ് നിലവില്‍ കുടുംബശ്രീ പ്രസ്ഥാനത്തിനു കീഴിലുള്ളത്. ഈ വര്‍ഷാവസാനത്തോടെ അത് 50 ലക്ഷത്തിനു മുകളിലെ ത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കുടുംബശ്രീ …

രണ്ടു മക്കളെയുമെടുത്തു കിണറ്റില്‍ ചാടിയ സംഭവം; 6 വയസുകാരന്‍ മരിച്ചതില്‍ മാതാവ് അറസ്റ്റില്‍; ഭര്‍തൃമാതാവും പിടിയില്‍

പരിയാരം: രണ്ടു മക്കളെയുമെടുത്തു കിണറ്റില്‍ ചാടിയതിനെത്തുടര്‍ന്ന് 6 വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റിലായി. ഭര്‍തൃവീട്ടിലെ പീഡനമെന്ന പരാതിയില്‍ ഭര്‍തൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീസ്ഥ സ്വദേശി അടുത്തലക്കാരന്‍ ധനേഷിന്റെ ഭാര്യ പി.പി.ധനജയെയും ധനേഷിന്റെ മാതാവ് ശ്യാമള(71)യെയുമാണ് അറസ്റ്റുചെയ്തത്. 6 വയസുകാരന്‍ മരണപ്പെട്ട സംഭവത്തില്‍ കൊലക്കുറ്റത്തിനാണ് യുവതിക്കെതിരെ കേസെടുത്തത്. ഭര്‍ത്യമാതാവ് ജീവിക്കാന്‍ അനുവദിക്കാത്തതിനാലാണ് മക്കളുമൊത്ത് കിണറില്‍ ചാടിയതെന്ന് യുവതി മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ശ്യാമളക്കെതിരെ കേസെടുത്തത്.അറസ്റ്റിലായ ധനജയെ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ വനിതാ ജയിലിലേക്കു മാറ്റി. സംഭവത്തെക്കുറിച്ച് …

സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചിതനായി മൂന്നാം ദിനം തിരിച്ച് ജയിലിലേക്ക്; കുപ്രസിദ്ധ മോഷ്ടാവ് സോഡ ബാബു ശിക്ഷകഴിഞ്ഞിറങ്ങി പൊലീസ് സ്റ്റേഷനിലെത്തി യാത്രചോദിച്ചു; ശേഷം ബൈക്ക് മോഷ്ടിച്ചു

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചിതനായ ശേഷം മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് തൃശൂര്‍ ഒല്ലൂര്‍ സ്വദേശി സോഡ ബാബുവെന്ന ബാബുരാജ് വീണ്ടും അകത്തായി. കണ്ണൂര്‍ എസ്.എന്‍ പാര്‍ക്കിന് സമീപമുള്ള സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ഹീറോ ഗ്ലാമര്‍ ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചത്. ഇതിനു ശേഷം പൊലീസ് നടത്തിയ അന്വേഷണത്തില്‍ മോഷണം പോയ ബൈക്ക് കൊയിലാണ്ടിയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. പിന്നീട് കുന്നംകുളത്തു വച്ച് കണ്ണൂര്‍ ടൗണ്‍ പൊലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ സോഡ ബാബുവിനെ വീണ്ടും …

പയ്യന്നൂരിലെ ജനകീയ ഡോക്ടര്‍ കുപ്പാടക്കത്ത് ഭാസ്‌കരന്‍ നമ്പ്യാര്‍ വിടവാങ്ങി

പയ്യന്നൂര്‍: പയ്യന്നൂരിലെ ആദ്യകാല ഡോക്ടറും പയ്യന്നൂര്‍ നഴ്‌സിങ്ങ് ഹോം ഉടമയുമായിരുന്നകുപ്പാടക്കത്ത് ഭാസ്‌ക്കരന്‍ നമ്പ്യാര്‍ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം 3.30 ന് മൂരിക്കൊവ്വല്‍ സമുദായ ശ്മശാനത്തില്‍. പയ്യന്നൂര്‍ കോളേജ് ഭരണസമിതി മുന്‍ ഡയറക്ടറും, പയ്യന്നൂര്‍ ലയണ്‍സ് ക്ലബ്ബ് ചാര്‍ട്ടര്‍ മെമ്പറും, പയ്യന്നൂര്‍ വെറ്ററന്‍സ് സ്‌പോര്‍ട്ട്‌സ് ഫോറം രക്ഷാധികാരിയുമായിരുന്നു. ഭാര്യ: കുന്നോത്ത് താഴത്ത് വീട്ടില്‍ കോമളം. മക്കള്‍: അനിത കെ.ടി, മായ.കെ.ടി, ഡോ.മനോജ് കെ.ടി (ശിശുരോഗ വിദഗ്ദന്‍, …

പാലുവാങ്ങാൻ പോയ 7വയസുകാരനെ പുലി കടിച്ചു കൊന്നു; സംഭവം വാൽപ്പാറയിൽ

തൃശ്ശൂര്‍: വാൽപ്പാറയിൽ തേയിലത്തോട്ടത്തിൽ 7 വയസുകാരനെ പുലി കടിച്ചു കൊന്നു. അസം സ്വദേശികളുടെ മകൻ മൂർ ബുജി ആണ് മരിച്ചത്. വേവര്‍ലി എസ്റ്റേറ്റിൽ തിങ്കളാഴ്ച വൈകിട്ട് 7.30 നായിരുന്നു സംഭവം. കടയില്‍ പാല് വാങ്ങാൻ പോകുന്നതിനിടെയായിരുന്നു പുലിയുടെ ആക്രമണം. കടയില്‍ പോയ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലാണ് തേയില തോട്ടത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം ആക്രമിച്ചത് പുലിയാണോ കരടിയാണോ എന്ന് സംശയവും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുന്നുണ്ട്. വാല്‍പ്പാറയില്‍ ഒരു മാസം മുമ്പ് പുലി …

മഞ്ഞപ്പിത്തം ബാധിച്ച് പാണത്തൂർ സ്വദേശിയായ യുവാവ് മരിച്ചു

കാസർകോട്: മഞ്ഞപ്പിത്തം ബാധിച്ച് പാണത്തൂർ സ്വദേശിയായ യുവാവ് മരിച്ചു. പാണത്തൂർ മൈലാട്ടിയിലെ പരേതനായ ദാസിന്റെ മകൻ സുരാജ് (47) ആണ് മരിച്ചത്. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: സുമതി. ഭാര്യ: സീമ. മക്കൾ: ശ്രീരാജ്, ശ്രീനന്ദ. സഹോദരങ്ങൾ: സുരേഷ്, സിന്ദു. സംസ്കാരം ചൊവ്വാഴ്ച രാവിലെ മൈലാട്ടിയിലെ വീട്ടുവളപ്പിൽ.

സ്വാതന്ത്ര്യ ദിനാഘോഷത്തിന് പ്ലാസ്റ്റിക് കൊടികള്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹം

കാസർകോട്: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് കൊണ്ടുള്ള ദേശീയ പതാകകള്‍ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കാസർകോട് ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. ജയന്‍ അറിയിച്ചു. പ്ലാസ്റ്റിക് കൊടികള്‍ പരിസ്ഥിതിക്ക് ഹാനികരവും, ആഘോഷങ്ങള്‍ക്ക് ശേഷം ഇവ മാലിന്യമായി മാറി ശുചിത്വ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയുമാണ്. അതിനാല്‍ കടലാസ്, തുണി പോലുള്ള പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പതാകകള്‍ മാത്രം ഉപയോഗിക്കുന്നതിനാണ് അനുമതി ഉള്ളത്. പ്ലാസ്റ്റിക് കൊടികളുടെ നിര്‍മ്മാണം, വില്‍പ്പന, വിതരണം, …

‘മൃഗസ്നേഹികൾ ഒന്നിച്ചാൽ കടിയേറ്റ കുട്ടികൾക്കുണ്ടായ നഷ്ടം നികത്താൻ സാധിക്കുമോ?’; തെരുവുനായ വിഷയത്തില്‍ നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി

ന്യൂഡൽഹി: തെരുവുനായ വിഷയത്തില്‍ നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി. രാജ്യതലസ്ഥാനത്തെ എല്ലാ തെരുവ്‌നായകളേയും പിടികൂടി പ്രത്യേകം പാര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഡൽഹിയിലെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളിൽ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നായ്ക്കൾക്ക് ഷെൽട്ടറുകൾ സജ്ജമാക്കാൻ മുൻസിപ്പാലിറ്റികളും മറ്റ് ഏജൻസികളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും കോടതി നിർദേശം നൽകി. നായകളെ ഒരു കാരണവശാലും തെരുവിലേക്ക് വിടരുത്. തെരുവുനായ്ക്കളെ മാറ്റുന്നതിൽ വീഴ്ചയുണ്ടായാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ പേവിഷബാധയേറ്റുള്ള മരണം …

‘ജീവിച്ചിരുന്നാല്‍ അവനെ വേണമെന്ന് തോന്നുമെന്ന് മോള്‍ പറഞ്ഞു’; 23 കാരിയുടെ മരണത്തില്‍ മാതാവ്

കൊച്ചി: ‘ജീവിച്ചിരുന്നാല്‍ അവനെ വേണമെന്ന് തോന്നുമെന്ന് മോള്‍ പറഞ്ഞു’-23കാരിയ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി മാതാവ്. മതം മാറണമെന്ന് നിര്‍ബന്ധിച്ച് മാനസികമായി തളര്‍ത്തിയതാണ് മകളുടെ മരണത്തിന് കാരണമെന്ന് മാതാവ് പറയുന്നു. ഒരുപാട് വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ സ്‌നേഹത്തിലായിരുന്നു. അവനെ വിശ്വസിച്ചിട്ടാണ് മകള്‍ ഇറങ്ങി പോയത്.വീട്ടിലെത്തിയ മകളെ റമീസിന്റെ കുടുംബം ഒരുപാട് ദ്രോഹിച്ചുവെന്നും മാതാവ് പറഞ്ഞു. എന്റെ മകള്‍ മരിച്ചു കളയുമെന്ന് വിചാരിച്ചില്ല. നല്ല മനഃശക്തിയുള്ള കുട്ടിയായിരുന്നു. തലേ ദിവസം വരെ റമീസിന് അയച്ച മെസേജില്‍ മരിക്കുമെന്ന് പറഞ്ഞിരുന്നു. അതിന് …

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; നാളെ കാസര്‍കോട് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ആന്ധ്രാ- ഒഡിഷ തീരത്തിനു സമീപം ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ആഴ്ച അവസാനത്തോടെ സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നത്. ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. എന്നാളെ നാളെ കോട്ടയം, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ജാഗ്രതയുടെ ഭാഗമായി ഈ നാലു ജില്ലകളില്‍ കാലാവസ്ഥ …

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റ് ഇടുന്നു; നടന്‍ വിനായകനെ സൈബര്‍ പൊലീസ് വിളിപ്പിച്ച് ചോദ്യം ചെയ്തു

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടന്‍ വിനായകനെ സൈബര്‍ പൊലീസ് ചോദ്യം ചെയ്തു. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ വിനായകന്‍ ചോദ്യം ചെയ്യലിന് ഹാജരായി. സൈബര്‍ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലെ അധിക്ഷേപ, അസഭ്യ പരാമര്‍ശങ്ങള്‍ വിനായകന്റെ ഫെയ്‌സ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. യേശുദാസ്, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് പുറമെ മാധ്യമപ്രവര്‍ത്തകയെയും അസഭ്യവാക്കുകള്‍പോസ്റ്റിലൂടെ അധിക്ഷേപിച്ചിരുന്നു. നിലവില്‍ പ്രതികരിക്കാനില്ലെന്ന് വിനായകന്‍ വ്യക്തമാക്കി.യേശുദാസിനെതിരായ മോശം പരാമര്‍ശത്തില്‍ വിനായകനെതിരെ നടപടി വേണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥര്‍ വിനായകന്റെ ഫോണും …

ധര്‍മസ്ഥല കൂട്ടക്കൊല; 39 വര്‍ഷം മുമ്പ് നടന്ന യുവതിയുടെ മരണം അന്വേഷിക്കണം, പുഷ്പലതയുടെ സഹോദരി എസ്ഐടിയെ സമീപിച്ചു

മംഗളൂരു: 39 വര്‍ഷം പഴക്കമുള്ള ബലാത്സംഗ-കൊലപാതക കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച പത്മലതയുടെ സഹോദരി എസ്ഐടിയെ സമീപിച്ചു. സിപിഎം നേതാവ് ബിഎം ഭട്ട് ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം പുഷ്പലതയുടെ സഹോദരി ഇന്ദ്രാവതി എസ്ഐടി ഓഫീസില്‍ എത്തി. മുതിര്‍ന്ന എസ്ഐടി ഉദ്യോഗസ്ഥര്‍ക്ക് പരാതി സമര്‍പ്പിക്കുമെന്ന് അവര്‍ പറഞ്ഞു.ബൊളിയരുവില്‍ താമസിക്കുന്ന പത്മലത 1986ല്‍ ആണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ധര്‍മ്മസ്ഥലയില്‍ നിരവധി മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന ശുചീകരണ തൊഴിലാളിയുടെ ആരോപണത്തെ തുടര്‍ന്നാണ് എസ്ഐടി രൂപീകരിച്ചത്. സംഘം അന്വേഷണം നടത്തിവരികയാണ്. കൂടാതെ ബെല്‍ത്തങ്ങാടിയില്‍ പൊലീസ് സ്റ്റേഷന്‍ പദവിയിലുള്ള …

ജന്മദിനത്തില്‍ വീട്ടമ്മ മരിച്ചു

കാസര്‍കോട്: ആനന്ദാശ്രമം രാംനഗര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ വിമുക്തഭടന്‍ പി.സി.ജോണ്‍ ചെന്നിത്തലയുടെ ഭാര്യ ജോളമ്മ(68) അന്തരിച്ചു. ജന്മദിനത്തിലായിരുന്നു ജോളമ്മയുടെ മരണം.സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച വൈകീട്ട് 3 മണിക്ക് വസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും. മാവുങ്കാലിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാളെ രാവിലെ 7 മണിക്ക് വസതിയില്‍ കൊണ്ടുവരും.മക്കള്‍: മനോഷ് സി ജോണ്‍ (ബഹറിന്‍), മഞ്ജു സി ജോണ്‍, മന്ന്യ സി ജോണ്‍. മരുമക്കള്‍: സ്മിത തെക്കേല്‍(കാഞ്ഞങ്ങാട്), വിമുക്തഭടന്‍ വിനോജ് പി.എല്‍ …

റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ അവശനിലയില്‍ കണ്ട ആള്‍ ചികില്‍സക്കിടെ മരിച്ചു

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ട മധ്യവയസ്‌കന്‍ആശുപത്രിയില്‍ ചികില്‍സക്കിടെ മരിച്ചു. പത്തനംതിട്ട തിരുവല്ല തടിയൂര്‍ സ്വദേശി എംജി ജോണാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ജോണിനെ രണ്ടാംപ്ലാറ്റ്‌ഫോമില്‍ അവശനിലയില്‍ കണ്ടെത്തിയത്. റെയില്‍വേ പൊലീസ് കാര്യമന്വേഷിച്ചപ്പോഴാണ് താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന വിവരം ജോണ്‍ വെളിപ്പെടുത്തിയത്.തുടര്‍ന്ന് റെയില്‍വേ പൊലീസും ആര്‍പിഎഫും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാസര്‍കോട് ജനറലാശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച പുലര്‍ച്ചെ മരണപ്പെട്ടു. പൊലീസിന്റെ വിവരത്തെ തുടര്‍ന്ന് …

വോട്ടര്‍പട്ടികയില്‍ ക്രമക്കേടെന്നാരോപണം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബിഹാര്‍ വോട്ടര്‍ പട്ടികയില്‍ ക്രമേക്കേട് ആരോപിച്ചാണ് മാര്‍ച്ച്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാര്‍ച്ചില്‍ പങ്കെടുത്തു. പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. മാര്‍ച്ചിന് മുമ്പായി കമ്മീഷന്‍ ആസ്ഥാനത്തേക്കുള്ള നീക്കം തടയാന്‍ ട്രാന്‍സ്‌പോര്‍ട്ട് ഭവന് ചുറ്റും പൊലീസ് നിരവധി ബാരിക്കേഡുകള്‍ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കിയിരുന്നു. എംപിമാരോട് മാര്‍ച്ച് അവസാനിപ്പിക്കാന്‍ പൊലീസ് ഉച്ചഭാഷിണികളിലൂടെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അതിന് എംപിമാര്‍ …

മദ്യലഹരിയില്‍ ലൈംഗികമായി പീഡിപ്പിച്ച മകനെ മാതാവ് വെട്ടിക്കൊലപ്പെടുത്തി; 56 കാരി അറസ്റ്റില്‍

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ലൈംഗികമായി പീഡിപ്പിച്ച മകനെ മാതാവ് വാക്കത്തി കൊണ്ട് വെട്ടിക്കൊന്നു. സംഭവത്തില്‍ 56 കാരിയെ പൊലീസ് അറസ്റ്റുചെയ്തു. മാണ്ഡവാലിയിലെ ശ്യാമിവാല ഗ്രാമത്തിലാണ് 32കാരനായ മകനെ മാതാവ് വെട്ടിക്കൊലപ്പെടുത്തിയത്. അവിവാഹിതനായ മകന്‍ അശോക് മദ്യലഹരിയില്‍ തന്നെ ബലാത്സംഗം ചെയ്തു എന്നാണ് മാതാവ് പൊലീസിന് നല്‍കിയ മൊഴി. രക്തംപുരണ്ട വസ്ത്രങ്ങളും കൃത്യം നടത്താന്‍ ഉപയോഗിച്ച അരിവാളും പ്രതിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.മകന്‍ ബലാത്സംഗം ചെയ്ത കാര്യം പുറത്ത് പറയാതെ മറച്ചുവച്ചതായിരുന്നു. എന്നാല്‍ മകന്‍ മദ്യലഹരിയില്‍ വീണ്ടും ഉപദ്രവിക്കാന്‍ …