പത്തുവയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; പ്രതിയെ 13 വര്‍ഷത്തിന് ശേഷം ആന്ധ്രയില്‍ നിന്ന് പിടികൂടി, തുമ്പായത് പ്രതി രണ്ടുവര്‍ഷം മുമ്പെടുത്ത സിംകാര്‍ഡ്
കാസര്‍കോട്: കാഞ്ഞങ്ങാട് ആവിക്കരയിലെ ലോഡ്ജ് മുറിയില്‍ പത്തുവയസുകാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍. കര്‍ണാടക ബാഗേപ്പള്ളി ജൂവല്‍പ്പാളിയ സ്വദേശി സഹീര്‍ അഹമ്മദിനെ(48)യാണ് ഹൊസ്ദുര്‍ഗ് പൊലീസ് ആന്ധ്രാപ്രദേശില്‍ എത്തി പിടികൂടിയത്. എസ്‌ഐ എ.ആര്‍ ശാര്‍ങ്ധരന്റെ നേതൃത്വത്തിലുള്ള സംഘം തിരുപ്പതി ജില്ലയിലെ വൈഎസ്ആര്‍ കോളനിയില്‍ നിന്നാണ് സാഹസീകമായി പ്രതിയെ പിടികൂടിയത്. 2008-ലാണ് കൊല നടന്നത്. കര്‍ണാടകയില്‍ നിന്നു പൂക്കള്‍ വില്‍ക്കാന്‍ കാഞ്ഞങ്ങാട്ടെത്തിയ കുടുംബത്തിലെ സുനില്‍ എന്ന 10 വസയുകാരനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഏപ്രില്‍ 17-ന് …