പാര്‍ട്ടിക്കെത്തിയ 24 കാരി കൂട്ടബലാല്‍സംഗത്തിനിരയായി; പീഡിപ്പിച്ചവരില്‍ ആണ്‍സുഹൃത്തും മറ്റൊരു യുവതിയും

ന്യൂഡല്‍ഹി: പാര്‍ട്ടിക്കിടെ 24 കാരിയെ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഡല്‍ഹി സിവില്‍ ലൈന്‍സില്‍ ഞായറാഴ്ചയാണ് സംഭവം. ഗുരുഗ്രാമിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന തിലക് നഗര്‍ സ്വദേശിയായ 24 കാരിയാണ് ബലാത്സംഗത്തിനിരയായത്. ആണ്‍സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് 24 കാരി പാര്‍ട്ടിയില്‍ എത്തിയത്. പാര്‍ട്ടിയില്‍ വച്ച് മദ്യം കഴിച്ചതിന് പിന്നാലെ 24 കാരി മയങ്ങി വീണു. പിന്നാലെയാണ് അര്‍ധബോധാവസ്ഥയില്‍ ആണ്‍സുഹൃത്ത് അടക്കം നാല് പേര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തത്. ശുചിമുറിയിലേക്ക് വലിച്ചുകൊണ്ടുപോയ ശേഷമായിരുന്നു പീഡനം. പീഡന ദൃശ്യങ്ങള്‍ അക്രമികള്‍ ചിത്രീകരിച്ചുവെന്നും 24കാരി പൊലീസിന് മൊഴി നല്‍കി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം 24കാരിയെ സംഘം വീടിന് പുറത്ത് കൊണ്ടുചെന്നിടുകയായിരുന്നു.
മദ്യത്തില്‍ അക്രമികള്‍ എന്തോ കലക്കിയെന്നുമാണ് യുവതി പൊലീസില്‍ മൊഴി നല്‍കിയത്. പീഡിപ്പിച്ചവരില്‍ ഒരു യുവതിയുമുണ്ടെന്നും 24 കാരി പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ഉപയോഗിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page