കർണാടകയിലെ പടക്കശാലയില്‍ സ്ഫോടനം; 2 മലയാളികള്‍ ഉള്‍പ്പെടെ 3 മരണം; 6 പേർക്ക് പരിക്ക്
മഗളൂരു; കർണാടകയിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മുന്നുപേർ മരണപ്പെട്ടു. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്കടിയിൽ പടക്ക നിർമാണ ശാലയിലാണ് സ്ഫോടനം നടന്നത്. മരണപ്പെട്ടവരില്‍ രണ്ട് പേർ മലയാളികളാണ്. മലയാളികളായ സ്വാമി (55), വർഗീസ് (68) എന്നിവരും ഹസൻ സ്വദേശിയായ ചേതൻ (25) ആണ് മരിച്ചത്. ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് പേർ മലയാളികളാണ്. വേനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന ശാലയില്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. മലപ്പുറം സ്വദേശി ബഷീറിന്റെ ഫാമിലെ …
Read more “കർണാടകയിലെ പടക്കശാലയില്‍ സ്ഫോടനം; 2 മലയാളികള്‍ ഉള്‍പ്പെടെ 3 മരണം; 6 പേർക്ക് പരിക്ക്”