കല്ലന്‍ച്ചിറയിലെ കള്ളുവേലിയില്‍ മൈക്കിള്‍ അന്തരിച്ചു

കാസര്‍കോട്: ബളാല്‍ കല്ലന്‍ച്ചിറയിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് കള്ളുവേലിയില്‍ മൈക്കിള്‍(63) അന്തരിച്ചു. ഭാര്യ: പരേതയായ മിനി. മക്കള്‍: സിയമൈക്കിള്‍(ദേശീയ വടംവലി താരം), ലിയോ മൈക്കിള്‍, നെഹള്‍ മൈക്കിള്‍. സഹോദരന്‍ സണ്ണി കള്ളുവേലി(ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡന്റ്). ചൊവ്വാഴ്ച രാവിലെ 8 മണി മുതല്‍ കല്ലന്‍ച്ചിറ ഭവനത്തില്‍ പൊതുദര്‍ശനം. വൈകീട്ട് 3 മണിക്ക് ബളാല്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ സംസ്‌കാരം നടക്കും.

20 അടി നീളമുള്ള പെരുമ്പാമ്പ് ആടിനെ വിഴുങ്ങി; പാമ്പിനെ കോടാലികൊണ്ട് വെട്ടി ആടിനെ പുറത്തെടുത്തു

ഝാന്‍സി: ഉത്തര്‍പ്രദേശില്‍ കര്‍ഷകന്റെ ആടിനെ വിഴുങ്ങിയ 20 അടി നീളമുള്ള പെരുമ്പാമ്പിനെ ഗ്രാമീണര്‍ കോടാലി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തി. എന്നാല്‍ ആടിനെ പുറത്തെടുത്തെങ്കിലും ചത്തിരുന്നു. ചത്ത ആടിനെയും പെരുമ്പാമ്പിനെയും ഗ്രാമവാസികള്‍ റോഡിലൂടെ വലിച്ചിഴയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. റക്സ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പുനാവാലിയില്‍ താമസിക്കുന്ന മുകുണ്ടി രജ്പുത്തിന്റെ മകന്‍ കര്‍ഷകനായ ജസ്വന്ത് രജ്പുത്(35) തന്റെ കൃഷിയിടത്തില്‍ ആടുകളെ മേയ്ക്കുകയായിരുന്നു. ഇതിനിടെയാണ് കുറ്റിക്കാട് നിറഞ്ഞ പ്രദേശത്ത് നിന്നും ഒരു പെരുമ്പാമ്പ് ഇഴഞ്ഞ് വന്ന് ആടിനെ പിടികൂടിയതെന്ന് …

23 കാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: നാദാപുരം തൂണേരിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തുണേരി സ്വദേശി ഫാത്തിമത്ത് സന (23) ആണ് മരിച്ചത്. കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച രാവിലെ വാതില്‍ തുറക്കാത്തതിനാല്‍ വീട്ടുകാര്‍ അകത്തു കയറിയപ്പോഴാണ് തൂങ്ങിയ നിലയില്‍ യുവതിയെ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഫാത്തിമത്ത് സന സ്വകാര്യ ക്ലിനിക്കില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്തിരുന്നു. ഇപ്പോള്‍ കുറച്ചുദിവസമായി ജോലിക്ക് പോകുന്നില്ലെന്ന് ബന്ധുകള്‍ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിന് മുകളിലൂടെ ബസ് കയറുകയായിരുന്നു.പഴണിയാര്‍പാളയം സ്വദേശികലായ ദമ്പതികളുടെ മകള്‍ നസ്രിയത്ത് മന്‍സിയ ആണ് മരിച്ചത്. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. എതിരെ വന്ന ബസ് ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 9 മണിയോടെ കൊഴിഞ്ഞാമ്പാറ അത്തിക്കോടുവെച്ചാണ് അപകടം നടന്നത്. പിതാവിനൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്നു കുട്ടി. ഓട്ടോയിലിടിച്ചാണ് സ്‌കൂട്ടര്‍ മറിഞ്ഞത്. തൊട്ടുപിന്നാലെ അമിതവേഗത്തിലെത്തിയ ബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.പോസ്റ്റുമോര്‍ട്ട …

കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപ സുള്ള്യ സ്വദേശിക്ക്

കാസര്‍കോട്: ശനിയാഴ്ച നടന്ന കേരള സര്‍ക്കാര്‍ ലോട്ടറി വകുപ്പിന്റെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത് കര്‍ണാടക സുള്ള്യ സ്വദേശിക്ക്. സുള്ള്യ ഉബ്‌റടുക്കയിലെ വിനയ് യവതയ്ക്കാണ് സമ്മാനം ലഭിച്ചത്. ശനിയാഴ്ച രാവിലെ കാസര്‍കോട് പഞ്ചിക്കല്ലില്‍ നിന്നാണ് കെ സെഡ് 445643 എന്ന ടിക്കറ്റ് വിനയ് വാങ്ങിയത്. കാസര്‍കോട് മധു ലോട്ടറീസ് ഏജന്‍സി വഴി വില്‍പന നടത്തിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കാറ്ററിങ് സര്‍വീസ് സ്ഥാപന ഉടമയാണ് വിനയ്.

റാപ്പര്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും; വേടനെതിരെ രണ്ടു ഗവേഷക വിദ്യാര്‍ഥിനികള്‍ കൂടി പരാതി നല്‍കി

കൊച്ചി: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. അതിനിടെറാപ്പര്‍ വേടനെതിരെ പരാതികളുമായി രണ്ട് യുവതികള്‍ കൂടി രംഗത്തെത്തി. വേടന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടികാണിച്ച് യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാന്‍ രണ്ടു യുവതികളും സമയം തേടി. ഗവേഷകവിദ്യാര്‍ത്ഥിനികളാണ് ലൈംഗികാതിക്രമം വെളിപ്പെടുത്തി പരാതി നല്‍കിയത്. വേടന്‍ ക്രൂരമായ ലൈംഗികാതിക്രമം നടത്തിയെന്നാണ് ഒരു യുവതിയുടെ പരാതി. ദളിത് സംഗീതത്തില്‍ ഗവേഷണാവശ്യത്തിന് വിവരം തേടി സമീപിച്ചപ്പോള്‍ അതിക്രമം നടത്തിയെന്നാണ് മറ്റൊരു വിദ്യാര്‍ത്ഥിനി പരാതിയില്‍ …

മിമിക്രി താരം സുരേഷ് കൃഷ്ണ വാടകവീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍; വിട പറഞ്ഞത് മൂന്നുപതിറ്റാണ്ടോളം വേദികളില്‍ നിറഞ്ഞ കലാകാരന്‍

പിറവം: മൂന്ന് പതിറ്റാണ്ടോളം മിമിക്രി വേദികളില്‍ നിറസാന്നിധ്യമായിരുന്ന മിമിക്രി താരം സുരേഷ് കൃഷ്ണയെ (പാലാ സുരേഷ് -53) മരിച്ച നിലയില്‍ കണ്ടെത്തി. പിറവത്തെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുരേഷ് കോട്ടയം മെഡി. കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുടുംബ സമേതമാണ് വാടക വീട്ടില്‍ താമസിക്കുന്നത്. ഞായറാഴ്ച രാവിലെ പതിവുസമയം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതിരുന്നപ്പോഴാണ് വിവരമറിഞ്ഞത്. അകത്ത് നിന്നടച്ചിരുന്ന വാതില്‍ തള്ളിത്തുറന്ന് ഉടനടി പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഉറക്കത്തില്‍ ഹൃദയസ്തംഭനം ഉണ്ടായതാകാം എന്നാണ് പ്രാഥമിക …

സ്‌കൂള്‍ പഠനകാലം മുതല്‍ പ്രണയം; കാമുകി കാലുമാറി വേറെ വിവാഹം കഴിച്ചു, പകയില്‍ സ്പീക്കറിനുളളില്‍ ബോംബു വച്ച് യുവതിയുടെ ഭര്‍ത്താവിനെ കൊല്ലാനുള്ള ശ്രമം, കാമുകനും സംഘവും പിടിയില്‍

റായ്പുര്‍: സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്പീക്കറുകള്‍ സമ്മാനമായി നല്‍കി യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 20 കാരനടക്കം ഏഴു പേര്‍ അറസ്റ്റില്‍. വിനയ് വര്‍മ(20) രമേശ്വര്‍ വര്‍മ (25), ഗോപാല്‍ വര്‍മ (22), ഗാസിറാം വര്‍മ (46), ദിലീപ് ധിമര്‍ (38), ഗോപാല്‍ ഖേല്‍വാര്‍, ഖിലേഷ് വര്‍മ (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഡിലെ മാന്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. ഐടിഐ ഡിപ്ലോമക്കാരനും ഇലക്ട്രീഷ്യനുമായ വിനയ് വര്‍മയാണ് കേസില്‍ മുഖ്യപ്രതി. പ്ലഗ് ഇന്‍ ചെയ്യുമ്പോള്‍ പൊട്ടിത്തെറിക്കുന്ന തരത്തിലായിരുന്നു സ്പീക്കറുകള്‍ …

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂരും കാസർകോട്ടും ഓറഞ്ച് അലർട്ട്, തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകി. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും ചൊവ്വാഴ്ച കാസർകോട് …

അടുത്തമാസം വിവാഹം; 21 കാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ചാലിശ്ശേരിയിൽ 21കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി കോട്ട റോഡ് ടിഎസ്കെ നഗറിൽ പയ്യഴി വടക്കേക്കര ഹരിദാസിന്‍റെയും ബിന്ദുവിന്‍റെയും മകള്‍ ഹ൪ഷയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ഹര്‍ഷയെ കണ്ടെത്തിയത്. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് ആയിരുന്നു സംഭവം. സംഭവത്തെതുടര്‍ന്ന് ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടം കഴിഞ്ഞതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. അടുത്തമാസം ഹർഷയുടെ വിവാഹം നിശ്ചയിച്ചിരുന്നു. സംഭവത്തിൽ പൊലീസ് …

പെരിയ കേന്ദ്ര സർവ്വകലാശാലയ്ക്ക് സമീപം വീണ്ടും പുലി; കാൽപ്പാടുകൾ കണ്ടെത്തി, ജാഗ്രതയ്ക്ക് നിർദ്ദേശം

കാസർകോട്: പെരിയ കേന്ദ്ര സർവ്വകലാശാലയ്ക്ക് സമീപം വീണ്ടും പുലിയിറങ്ങി. തണ്ണോട്ട് ഭാഗത്താണ് പുലിയെത്തിയത്. വിവരമറിഞ്ഞ് ആർ.ആർ.ടി ടീം സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധയിൽപുലിയുടെ കാൽപാടുകൾ കണ്ടെത്തി. വരുംദിവസം സ്ഥലത്ത് ക്യാമറ സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ അധികൃതർ ജാഗ്രതാ നിർദേശം നൽകി. രാത്രികാലങ്ങളിൽ അലക്ഷ്യമായി സഞ്ചരിക്കുന്നതിനും പൊതു പരിപാടികൾ നടത്തുന്നതിനും വിലക്ക് ഏർപ്പെടുത്തി. പുല്ലുകൾ വളർന്നു നിൽക്കുന്ന സ്ഥലങ്ങൾ, മരങ്ങൾ കൂട്ടത്തോടെയുളള സ്ഥലങ്ങൾ എന്നിവിടങ്ങളിലേയ്ക്ക് ആൾക്കാർ പോകരുതെന്നും നിർദ്ദേശമുണ്ട്. അടുത്തിടെയും സ്ഥലത്ത് പുലിയുടെ …

മുളിയാർ എ ബി സി കേന്ദ്രം; കേന്ദ്ര സംഘം സന്ദർശനം തിങ്കളാഴ്ച

കാസർകോട്: തെരുവ് നായകളെ ശാസ്ത്രീയമായി വന്ധീകരിക്കുന്നതിനു മുളിയാറിൽ സ്ഥാപിച്ച എ ബി സി സെന്റർ കേന്ദ്ര സംഘം തിങ്കളാഴ്ച സന്ദർശിക്കും. കേന്ദ്രത്തിൻ്റെ പ്രവർത്തനത്തിനു ആവശ്യമായ അനുമതി ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ദേശീയ മൃഗക്ഷേമ ബോർഡിന്റെ പ്രത്യേക പരിശോധനയ്ക്കായാണു കേന്ദ്ര സംഘം എത്തുന്നതെന്നറിയുന്നു. പ്രത്യേക സംഘത്തിൻ്റെ പരിശോധനക്കു ശേഷം അനുമതി ലഭിച്ചാല്‍ മാത്രമേ നിയമ പ്രകാരം തെരുവു നായ്കൾക്കു വന്ധ്യംകരണ ശസ്ത്രക്രിയ നടത്താനാവൂ. ബോര്‍ഡിന്റെ അനുമതി ലഭിച്ചാല്‍ തൊട്ടടുത്ത ദിവസം തന്നെ വന്ധ്യംകരണ ശസ്ത്രക്രിയകള്‍ ആരംഭിക്കുമെന്നു ബോഡ് പ്രതിനിധി പി.കെ …

സി പി രാധാകൃഷ്ണൻ എൻ‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി; പ്രഖ്യാപിച്ച് ജെപി നദ്ദ

ന്യൂഡൽഹി: മഹാരാഷ്ട്ര ​ഗവർണർ സി പി രാധാകൃഷ്ണൻ എൻ‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ബിജെപി നേതൃത്വമാണ് രാധാകൃഷ്ണനെ എൻഡിഎയുടെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. അടുത്ത ഉപരാഷ്ട്രപതിയെ ഏകകണ്ഠമായി തിരഞ്ഞെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞു. ഇതിന് പ്രതിപക്ഷത്തിന്റെ പിന്തുണ തേടുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഭരണകർത്താവായി കണക്കാക്കപ്പെടുന്ന സി.പി. രാധാകൃഷ്ണൻ തമിഴ്നാട്ടിലെ എല്ലാ വിഭാദഗം ജനങ്ങൾക്കും അഭിമതനാണെന്നും നദ്ദ കൂട്ടിച്ചേർത്തു. ആർഎസ്എസിലൂടെ വന്ന നേതാവിനെ തന്നെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കുക എന്ന രാഷ്ട്രീയ തീരുമാനം കൂടിയാണ് …

തെരുവുനായ ശല്യം മഹാവിപത്ത് ആയിട്ടും ഒന്നരക്കോടി രൂപ ചെലവഴിച്ച് ബോവിക്കാനത്ത് സ്ഥാപിച്ച എബിസി കേന്ദ്രം നോക്കുകുത്തിയായി അടച്ചിട്ട നിലയിൽ; സി.പി.ഐ. മാർച്ചും ധർണയും 21 ന്

കാസർകോട്: തെരുവുനായ ശല്യം മഹാവിപത്തായിട്ടും ഒന്നരക്കോടി രൂപ ചെലവിൽ മുളിയാർ പഞ്ചായത്തിലെ ബോവിക്കാനത്ത് സ്ഥാപിച്ച എ. ബി. സി കേന്ദ്രം നോക്കു കുത്തിയായി അടച്ചിട്ടിരിക്കുന്നു. സംസ്ഥാന സർക്കാരും മൃഗസംരക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളും ചേർന്നാണ് ഒന്നരക്കോടി രൂപ ചെലവിൽ അത്യാധുനിക സംവിധാനങ്ങളോടെ എ.ബി.സി. കേന്ദ്രം സ്ഥാപിച്ചത്. തെരുവ് നായ്ക്കളെ വന്ധീകരിക്കാനുള്ള സൗകര്യങ്ങളോടെയാണ് ഈ കേന്ദ്രം സ്ഥാപിച്ചത്. എബിസി കേന്ദ്രത്തിന്റെ ഉദ്ഘാടനവും മാസങ്ങൾക്ക് മുമ്പ് കഴിഞ്ഞിരുന്നു. എന്നാൽ കേന്ദ്രത്തിന് അനുമതി നൽകേണ്ട കേന്ദ്ര സർക്കാർ …

മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വീണ്ടും സ്വർണ്ണ വേട്ട; ഇന്നു പിടികൂടിയത് 96 പവൻ, ഇന്നലെ പിടിച്ചത് 55 പവൻ, രണ്ടു ദിവസത്തിനുള്ളിൽ പിടികൂടിയത് 152പവൻ സ്വർണ്ണം, ഒരാൾ പിടിയിൽ

കാസർകോട്: ബസിൽ കടത്തുകയായിരുന്ന 96 പവൻ സ്വർണ്ണം പിടികൂടി. ഞായറാഴ്ച വൈകിട്ട് മംഗ്ളൂരുവിൽ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കർണാടക കെഎസ്ആര്‍ടിസി ബസില്‍ രേഖകളിലാതെ കടത്തുകയായിരുന്ന 96 പവനോളം(762 ഗ്രാം) സ്വർണാഭരണങ്ങളാണ് പിടികൂടിയത്. മുംബൈ സിറ്റിയിലെ തവക്കൽ ബിൽഡിങ്ങിൽ താമസക്കാരനായ മുജാസർ ഹുസൈനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ചയും ഇവിടെ 55 പവൻ സ്വർണം പിടികൂടിയിരുന്നു. എക്‌സൈസ് സർക്കിൾ ഇന്‍സ്‌പെക്ടര്‍ ഷിജിൽ കുമാർ കെ.കെ യും പാർട്ടിയും ചേർന്നാണ് സ്വർണവും അത് കടത്തുകയായിരുന്ന ആളെയും പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ജിനു …

മഹാകവി ടി ഉബൈദ് സ്മാരക സാഹിത്യ പുരസ്‌കാരം കവി സച്ചിദാനന്ദന്

കാസര്‍കോട്: മഹാകവി ടി.ഉബൈദിന്റെ സ്മരണയ്ക്ക് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ടി.ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം പ്രശസ്ത കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ പ്രൊഫ.കെ.സച്ചിദാനന്ദന്. അവാര്‍ഡ് തൃശൂരിലെ ശക്തന്‍ നഗറിലെ എം ഐ സി ഓഡിറ്റോറിയത്തില്‍ 20 നു വൈകിട്ടു സമ്മാനിക്കും. കവിതയിലും ഭാഷയിലും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലും ശ്രദ്ധേയ സംഭാവനകളര്‍പ്പിച്ചതിനാണ് അവാര്‍ഡ്. രണ്ടാമത് ഉബൈദ് പുരസ്‌കാരമാണിത്. ജൂറി അംഗങ്ങളായ ഡോ. എം.കെ മുനീര്‍ എം.എല്‍.എ, ടി.പി. ചെറൂപ്പ, കല്ലട്ര മാഹിന്‍ ഹാജി, …

കമ്മീഷന് ഒരു വിവേചനവുമില്ല, ആരോപണങ്ങള്‍ അടിസ്ഥാന രഹിതം, വോട്ടുകൊളള ആരോപണം ഭരണഘടനയ്ക്ക് അപമാനം, രാഹുല്‍ ഗാന്ധി സ്വകാര്യത ലംഘിച്ചു’; വിമര്‍ശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങളില്‍ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആദ്യം സംസാരിച്ചത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ്. തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും നിഷ്പക്ഷമായാണ് പ്രവര്‍ത്തനമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് പ്രായപൂര്‍ത്തിയായ ഓരോ ഇന്ത്യന്‍ പൗരനും വോട്ടര്‍മാരാകുകയും വോട്ട് രേഖപ്പെടുത്തുകയും വേണം. രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലെ രജിസ്‌ട്രേഷന്‍ വഴിയാണ് നിലനില്‍ക്കുന്നത്. …

ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ പവര്‍ ട്രെയിന്‍ ഓടാന്‍ റെഡി, ആദ്യം ഈ സംസ്ഥാനത്താണ് സര്‍വീസ് നടത്തുക

ചെന്നൈ: ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഉടന്‍ ട്രാക്കിലെത്തും. ചെന്നൈ പെരമ്പൂര്‍ കോച്ച് ഫാക്ടറിയില്‍ കോച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഇതോടെ ഹൈഡ്രജന്‍ ട്രെയിനുള്ള ലോകത്തെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും. ജര്‍മനി, ഫ്രാന്‍സ്, സ്വീഡന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ഹൈഡ്രജന്‍ ട്രെയിനുണ്ട്. 1200 എച്ച് പി കരുത്തുള്ള എന്‍ജിനുകളാണ് ചെന്നൈയില്‍ തയ്യാറായ ഹൈഡ്രജന്‍ ട്രെയിനുള്ളത്. നിരീക്ഷണ ക്യാമറകളും ഓട്ടോമാറ്റിക് ഡോളുകളുമുണ്ടാകും. മണിക്കൂറില്‍ 110 കിലോ മീറ്റര്‍ വരെ വേഗത കൈവരിക്കും. ഈ സെഗ്മെന്റിലുള്ള ലോകത്തെ ഏറ്റവും …