അടുത്തമാസം വിവാഹം; 21 കാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ചാലിശ്ശേരിയിൽ 21കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി കോട്ട റോഡ് ടിഎസ്കെ നഗറിൽ പയ്യഴി വടക്കേക്കര ഹരിദാസിന്‍റെയും ബിന്ദുവിന്‍റെയും മകള്‍ ഹ൪ഷയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ഹര്‍ഷയെ കണ്ടെത്തിയത്. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് ആയിരുന്നു സംഭവം. സംഭവത്തെതുടര്‍ന്ന് ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടം കഴിഞ്ഞതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. അടുത്തമാസം ഹർഷയുടെ വിവാഹം നിശ്ചയിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page