20 അടി നീളമുള്ള പെരുമ്പാമ്പ് ആടിനെ വിഴുങ്ങി; പാമ്പിനെ കോടാലികൊണ്ട് വെട്ടി ആടിനെ പുറത്തെടുത്തു

ഝാന്‍സി: ഉത്തര്‍പ്രദേശില്‍ കര്‍ഷകന്റെ ആടിനെ വിഴുങ്ങിയ 20 അടി നീളമുള്ള പെരുമ്പാമ്പിനെ ഗ്രാമീണര്‍ കോടാലി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തി. എന്നാല്‍ ആടിനെ പുറത്തെടുത്തെങ്കിലും ചത്തിരുന്നു. ചത്ത ആടിനെയും പെരുമ്പാമ്പിനെയും ഗ്രാമവാസികള്‍ റോഡിലൂടെ വലിച്ചിഴയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. റക്സ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പുനാവാലിയില്‍ താമസിക്കുന്ന മുകുണ്ടി രജ്പുത്തിന്റെ മകന്‍ കര്‍ഷകനായ ജസ്വന്ത് രജ്പുത്(35) തന്റെ കൃഷിയിടത്തില്‍ ആടുകളെ മേയ്ക്കുകയായിരുന്നു. ഇതിനിടെയാണ് കുറ്റിക്കാട് നിറഞ്ഞ പ്രദേശത്ത് നിന്നും ഒരു പെരുമ്പാമ്പ് ഇഴഞ്ഞ് വന്ന് ആടിനെ പിടികൂടിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാമ്പ് പിടികൂടിയതിന് പിന്നാലെ ആട് നിലവിളിച്ചു. ഇതോടെയാണ് ജസ്വന്ത് സംഭവം അറിഞ്ഞത്. ഉടനെ ഇയാള്‍ ഗ്രാമീണരെ വിവരം അറിയിച്ചു. പിന്നാലെ എത്തിയ ഗ്രാമീണര്‍ ആടിനെ വിഴുങ്ങി കുറ്റിക്കാട്ടില്‍ വിശ്രമിക്കുകയായിരുന്ന പെരുമ്പാമ്പിനെ പിടികൂടി. പ്രദേശത്ത് ആദ്യമായാണ് ഒരു പെരുമ്പാമ്പിനെ കണ്ടെത്തുന്നത്. പാമ്പിനെ കോടാലി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആടിനെ പെരുമ്പാമ്പിന്റെ വയറില്‍ നിന്ന് പുറത്തെടുത്തെങ്കിലും ചത്തിരുന്നു. ഭാരത് സമാചാര്‍ എന്ന എക്‌സ് അക്കൗണ്ടില്‍ സംഭവത്തിന്റെ രണ്ട് വീഡിയോകളാണ് പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ വൈറലായതോടെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ എന്തു കൊണ്ട് വനം വകുപ്പിനെ അറിയിച്ചില്ലെന്നും ആട് ചത്തിട്ടും പാമ്പിനെ കൊലപ്പെടുത്തിയത് മോശമായിപ്പോയെന്നും കുറിച്ചു. ആദ്യത്തെ വീഡിയോയില്‍ ഗ്രാമീണര്‍ ചത്ത ആടിനെ തൂക്കിയെടുത്ത് പോകുന്നത് കാണാം. രണ്ടാമത്തെ വീഡിയോയില്‍ ഒരു പൊന്തകാട്ടില്‍ വടി ഉപയോഗിച്ച് കുത്തി ഇളക്കി പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്ന യുവാക്കളെയും ദൃശ്യങ്ങളില്‍ കാണാം.
കൂറ്റന്‍ പെരുമ്പാമ്പ് പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. കുട്ടികള്‍ വയലുകളിലേക്ക് പോകുന്നത് വിലക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page