ടിവി ദേഹത്തേക്ക് വീണ് ഒന്നര വയസ്സുകാരന്‍ മരിച്ചു

എറണാകുളം: ടിവി ദേഹത്തേക്ക് മറിഞ്ഞ് വീണ് ഒന്നരവയസ്സുകാരന്‍ മരിച്ചു. മൂവാറ്റുപുഴ, പായിപ്ര മൈക്രോ ജംഗ്ഷനിലെ പൂവത്തുംചുവട്ടില്‍ അനസിന്റെ മകന്‍ അബ്ദുല്‍ സമദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. ടി.വി സ്റ്റാന്റിനൊപ്പം കുട്ടിയുടെ ദേഹത്തേക്ക് വീണാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദാരുണമായ സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. നസിയയാണ് കുഞ്ഞിന്റെ മാതാവ്.

കണ്ണൂരിലെ 13 കാരി മരിച്ചത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്; രോഗം ബാധിച്ചത് മൂന്നാറിലെ പൂളില്‍ നിന്ന്

കോഴിക്കോട്: ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരിച്ചത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചെന്നു സ്ഥിരീകരിച്ചു. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകള്‍ ദക്ഷിണ (13) ആണ് മരിച്ചത്. പരിശോധനാഫലം വന്നപ്പോഴാണു രോഗം സ്ഥിരീകരിച്ചത്. തലവേദനയും ഛര്‍ദിയും ബാധിച്ചു കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണു കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യം മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ജൂണ്‍ 12നാണു മരിച്ചത്.സ്‌കൂളില്‍നിന്നു മുന്നാറിലേക്കു പഠനയാത്ര പോയ സമയത്തു പുളില്‍ കുളിച്ചിരുന്നു. ഇതാണു രോഗബാധയ്ക്ക് കാരണമെന്നാണു പ്രാഥമിക നിഗമനം. ജനുവരി …

മണ്ണുമാന്തി യന്ത്രം മറിഞ്ഞ് മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ മകന് ദാരുണാന്ത്യം

കാസര്‍കോട്: മണ്ണുമാന്തി യന്ത്രം മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രന്റെ മകന്‍ പ്രീതംലാല്‍ ചന്ദ് (22)ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് ദാരുണമായ അപകടം ഉണ്ടായത്. പടുപ്പിലെ വീട്ടുപരിസരത്ത് മണ്ണ് മാന്തി യന്ത്രം കഴുകിക്കൊണ്ടിരിക്കുന്നതിനിടയില്‍ മറിയുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ അടിയില്‍പ്പെടുകയായിരുന്നു. കുറ്റിക്കോലില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തുന്നതിന് മുമ്പേ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗൗതം ലാല്‍ചന്ദ്‌ ഏക സഹോദരനാണ്. പരേതനായ ബണ്ടങ്കൈ ചന്ദ്രനാണ് പിതാവ്. ബേഡകം പൊലീസ് കേസെടുത്തു.

കാറഡുക്ക സഹകരണ തട്ടിപ്പ്’ കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു; തട്ടിപ്പ് കേന്ദ്രങ്ങളില്‍ നടുക്കം

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസ് അന്വേഷണം സംസ്ഥാന കൈംബ്രാഞ്ചിന് വിട്ടു. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന സംഘടിത സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായിരിക്കും ഇനി കേസ് അന്വേഷിക്കുക. ഡിവൈ.എസ്.പി ബാബു പെരിങ്ങയത്തിനായിരിക്കും അന്വേഷണ ചുമതലയെന്നാണ് സൂചന. ആദൂര്‍ പൊലീസും ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനു കൈമാറിക്കൊണ്ട് സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് ഉത്തരവായത്.പണയ വസ്തുക്കള്‍ ഇല്ലാതെ സ്വര്‍ണ്ണ പണയ വായ്പയെടുത്തും ലോക്കറില്‍ നിന്ന് സ്വര്‍ണ്ണം …

ഭാര്യയുടെ സീമന്തത്തിന് രണ്ടുദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഉജാറിലെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു; അപകടം ഹോട്ടലില്‍ നിന്ന് ഭക്ഷണം പാഴ്സല്‍ വാങ്ങി വീട്ടിലേക്ക് മടങ്ങവേ

കാസര്‍കോട്: മൂന്ന് ദിവസം മുമ്പ് ഭാര്യയുടെ സീമന്തത്തിന് (പുങ്ങന്‍ മംഗലം) എത്തിയ ഭര്‍ത്താവിന് ബൈക്കപകടത്തില്‍ ദാരുണാന്ത്യം. കുമ്പള, ബംബ്രാണ, ഉജാറിലെ പരേതനായ അമ്മുഷെട്ടിയുടെ മകന്‍ അജിത്ത് ഷെട്ടി (31)യാണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രി 9.30മണിയോടെ ആരിക്കാടി ദേശീയ പാതയിലാണ് അപകടം. ബുള്ളറ്റില്‍ കുമ്പളയിലെത്തി ഹോട്ടലില്‍ നിന്ന് ഭക്ഷണം പാഴ്സല്‍ വാങ്ങിച്ച് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അജിത്തിനെ ആദ്യം കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ മംഗ്ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. …

രണ്ട് ബൈക്ക് മോഷ്ടാക്കളെ ഉള്ളാളില്‍ പിടികൂടി; അറസ്റ്റിലായവരില്‍ ഒരാള്‍ സ്വകാര്യ ബസ് കണ്ടക്ടര്‍

ബൈക്ക് മോഷണം നടത്തിയ രണ്ട് പ്രതികളെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംഘം മോഷ്ടിച്ച ആക്ടിവ സ്‌കൂട്ടര്‍ തൊക്കോട്ടു നിന്ന് കണ്ടെടുത്തു. മുക്കച്ചേരി കടപ്പുര സ്വദേശി അബ്ദുള്‍ സവാദ് (26), ധര്‍മനഗര്‍ സ്വദേശി യഷ്ബിത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. ദിവസങ്ങള്‍ക്ക് മുമ്പ് തൊക്കോട്ടിലെ കീര്‍ത്തി ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ആക്ടീവ സ്‌കൂട്ടര്‍ ഇവര്‍ മോഷ്ടിച്ചിരുന്നു. ടൗണിലെത്തിയതായി രഹസ്യവിവരത്തെത്തുടര്‍ന്ന് ഇരുവരെയും ഉള്ളാളില്‍ വെച്ച് പൊലീസ് പിടികൂടി.മംഗളൂരുവിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കഞ്ചാവും മോഷണവുമായി ബന്ധപ്പെട്ട് അബ്ദുള്‍ സവാദിന് നേരത്തെ …

അമേരിക്കന്‍ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഭീമനടി സ്വദേശിയുടെ അഞ്ചു ലക്ഷം രൂപയും കാറും ബൈക്കും തട്ടിയെടുത്തു, കേസില്‍ കുമ്പള സ്വദേശിയും പ്രതി

കാസര്‍കോട്: അമേരിക്കന്‍ വിസ വാഗ്ദാനം ചെയ്ത് യുവാവിന്റെ 5.30 ലക്ഷം രൂപയും കാറും ബൈക്കും തട്ടിയെടുത്തതായി പരാതി. ഭീമനടി, പ്ലാച്ചിക്കര, പുളിയമാക്കല്‍ ജോബിഷ് ജോസഫി(34)ന്റെ പരാതിയില്‍ കാസര്‍കോട്, കുമ്പള സ്വദേശി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുമ്പള, എടനാട്, സൂരംബയലിലെ അബൂബക്കര്‍, പാണത്തൂരിലെ സലോമോന്‍ കെ. ജോസഫ്, കോഴിക്കോട്ടെ എന്‍.എം അബ്ദുല്‍ ഹമീദ്, കണ്ടാല്‍ അറിയാവുന്ന മറ്റു രണ്ട് പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അമേരിക്കന്‍ വിസ വാഗ്ദാനം ചെയ്ത് സലോമോന്‍ ജോസഫാണ് പരാതിക്കാരനില്‍ …

കോട്ടയത്ത് വന്‍ കവര്‍ച്ചക്ക് പദ്ധതിയിട്ടെത്തി; ബേഡകം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

കോട്ടയം: കാസര്‍കോട്, ബേഡകം സ്വദേശി ഉള്‍പ്പെടെ മൂന്നംഗ കവര്‍ച്ചാ സംഘം അറസ്റ്റില്‍. മുന്നാട്, ചേരിപ്പാടി എല്‍.പി സ്‌കൂളിന് സമീപത്തെ വിഷ്ണുദാസ് (24), ആലപ്പുഴ, ഇരുമ്പു പാലം, നടിച്ചിറയില്‍ ശ്രീജിത്ത് (33), ചെങ്ങളം, അറത്തറയില്‍ ആരോമല്‍സാബു(21) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശ പ്രകാരം കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു പേരും വന്‍ കവര്‍ച്ച ആസൂത്രണം ചെയ്താണ് കോട്ടയത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു.ബേഡകം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനായ വിഷ്ണുദാസ് മാസങ്ങളായി നാട്ടില്‍ ഉണ്ടായിരുന്നില്ല. …

സ്വകാര്യ ബസ് ഡ്രൈവറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: സ്വകാര്യ ബസ് ഡ്രൈവറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാലിക്കടവ് സ്വദേശി ഫൈസല്‍(34) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് യുവാവിനെ വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയത്. ഉടന്‍ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിലേക്ക് മാറ്റി. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. ചന്തേര കാലിക്കടവിലെ പരേതരായ ടി. മഹമൂദിന്റെയും സി.എം കദീജയുടെയും മകനാണ്. ഭാര്യ: സൈറ. മക്കള്‍: ഫിസാന്‍, കദീജത്തുല്‍ ഫിസ്‌ന. സഹോദരങ്ങള്‍: നിസാര്‍, റിയാസ്, ഹസീന. …

യുവാവിനെ കാറിനകത്ത് കഴുത്തറുത്തു കൊന്നു; 10 ലക്ഷം രൂപ കൊള്ളയടിച്ചു

തിരുവനന്തപുരം: യുവാവിനെ കാറിനകത്ത് വെച്ച് കഴുത്തറുത്തു കൊന്ന ശേഷം പത്തുലക്ഷം രൂപ കൊള്ളയടിച്ചു. തിരുവനന്തപുരം കളിയിക്കാവിള, ഒറ്റാമരത്താണ് സംഭവം. ക്വാറി ഉടമയായ പാപ്പനംകോട് കൈമനം സ്വദേശിയായ എസ്. ദീപു (44)വാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് കൊലപാതകം നടന്നത്. കാറിന്റെ മുന്‍സീറ്റിലാണ് മൃതദേഹം കാണപ്പെട്ടത്. കാറോടിച്ചത് മറ്റൊരാളെന്നു സംശയിക്കുന്നു. ഇയാളെ കണ്ടെത്താനായിട്ടില്ല. കാറില്‍ ഉണ്ടായിരുന്ന പത്ത് ലക്ഷം രൂപയും കാണാതായിട്ടുണ്ട്. പണം കൈക്കലാക്കുകയാണോ കൊലപാതകത്തിന്റെ ലക്ഷ്യമെന്ന് സംശയിക്കുന്നു. ദീപുവിന്റെ കൊലപാതകം സംബന്ധിച്ച് കളിയിക്കാവിള പൊലീസ് കേസെടുത്ത് …

നിങ്ങൾ അപകടകരമായ സാഹചര്യത്തിലാണോ? എങ്കിൽ പോല്‍ ആപ്പിലെ എസ്‌ഒഎസ് ബട്ടണ്‍ ഒന്ന് അമര്‍ത്തൂ, പൊലീസ് നിങ്ങളെ സഹായിക്കാൻ ഓടിയെത്തും

അപകടകരമായ സാഹചര്യത്തിലാണെന്ന് മനസിലായാല്‍ ഉടനടി സഹായത്തിനു കേരള പൊലീസ് എത്തും. അപകടകരമായ അവസ്ഥയിലാണെന്ന് തോന്നിയാൽ അപ്പോൾ ഇനി മുതല്‍ പോല്‍ ആപ്പിലെ എസ്‌ഒഎസ് ബട്ടണ്‍ ഒന്ന് അമര്‍ത്തിയാല്‍ മതിയെന്ന് കേരള പൊലീസ് അറിയിച്ചു.ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുകയും ഉടന്‍ പൊലീസ് സഹായം ലഭിക്കുകയും ചെയ്യും. പോല്‍ ആപ്പില്‍ മൂന്ന് എമര്‍ജന്‍സി നമ്പര്‍ ചേര്‍ക്കാനുള്ള ഓപ്ഷന്‍ ലഭ്യമാണ്. അങ്ങനെ നമ്പര്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ എസ്‌ഓഎസ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്ന അതേസമയം …

കൊച്ചുവേളിയിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻ തീപിടുത്തം; തിരുവനന്തപുരം ജില്ലയിലെ മുഴുവൻ ഫയർഫോഴ്സ് യൂണിറ്റുകളും തീയണക്കാൻ എത്തി

കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻ തീപിടുത്തം. സൂര്യ പാക്ക് എന്ന കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിലാണ് ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെ തീപിടുത്തം ഉണ്ടായത്. തീയണക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ജില്ലയിലെ മുഴുവൻ ഫയർഫോഴ്സ് യൂണിറ്റിലെ സേനാംഗങ്ങൾ സ്ഥലത്ത് എത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. പ്ലാസ്റ്റിക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതിൽ ഫയർഫോഴ്സിന് ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ല. നിലവിൽ തീയണക്കാനാകാത്ത സാഹചര്യമെന്ന് ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

ബേക്കൽ സ്വദേശിയായ യുവാവ് കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാസർകോട്: ഹൃദയാഘാതത്തെ തുടർന്ന് യുവാവ് കുവൈറ്റിൽ മരിച്ചു.ബേക്കൽ മാസ‌തി ഗുഡയിലെ ഹമീദിന്റെ മകൻ അറഫാത്ത് (36) ആണ് മരിച്ചത്. മൃതദേഹം ചൊവ്വാഴ്ച രാവിലെ നാട്ടിലെത്തിക്കും. ബേക്കൽ ഹൈദ്രോസ് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഉച്ചക്ക് 12 ന് അടക്കം. മാതാവ് അവ്വാബി. ഭാര്യ: മഷൂറ ആലംപാടി. മക്കൾ: സയാൻ, ഈസ.

കാറിൽ കടത്തിയ അഞ്ചുലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; സിദ്ധിഖ് പിടിയിലാകുന്നത് ഇത് രണ്ടാം തവണ

കാസർകോട്: കർണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച 5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടി. ഒരാൾ അറസ്റ്റിലായി. മധൂർ ഹിദായത്ത് നഗർ സ്വദേശി അബൂബക്കർ സിദ്ദീഖ്(33) ആണ് കുമ്പള പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്നു കുമ്പള എസ് ഐ ടി എം വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് വാഹന പരിശോധനക്കിടെ ആണ് പുകയിലക്കടത്ത് പിടികൂടിയത്. കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം കാറിലെത്തിയ സിദ്ദീഖിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് …

പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം; സംഭവം കഴിഞ്ഞ് 40ാം ദിവസം കുറ്റപത്രം കോടതിയിൽ സമർപ്പിച്ച് അന്വേഷണ സംഘം

കാഞ്ഞങ്ങാട് പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കാസർകോട് അഡീഷണൽ ജില്ലാ കോടതി – 1 ൽ ആണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ എം പി ആസാദ് കുറ്റപത്രം സമർപ്പിച്ചത്.കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കുടക് സ്വദേശി പി എ സലീം എന്ന സൽമാൻ (36) ആണ് കേസിലെ ഒന്നാം പ്രതി. മോഷ്ടിച്ച കമ്മൽ വിൽക്കാൻ സഹായിച്ച സഹോദരി സുവൈബയാണ് (20) രണ്ടാം പ്രതിയുമാണ്. 35 ദിവസം കൊണ്ട് തയ്യാറാക്കിയ കുറ്റപത്രം 40ാം …

നേര്യമംഗലത്ത് ശക്തമായ മഴയില്‍ മരം കടപുഴകി വാഹനങ്ങള്‍ക്ക് മുകളിലേക്ക് വീണു; ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

ഇടുക്കി: ശക്തമായ മഴയില്‍ മരം കടപുഴകി വാഹനങ്ങള്‍ക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കാറില്‍ ഉണ്ടായിരുന്ന രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോസഫ് ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വില്ലാഞ്ചിറയില്‍ കെഎസ്ആര്‍ടിസി ബസിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ് അപകടം. കെഎസ്ആര്‍ടിസി ബസിനു മുകളില്‍ ഒരു മരം വീണിരുന്നു. ഇതു വെട്ടിമാറ്റാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് തൊട്ടട്ടടുത്തുനിന്നു മറ്റൊരു മരം ആ ഭാഗത്തേക്ക് വന്ന കാറിലേക്ക് വീഴുകയായിരുന്നു. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോബിയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ജോബിയുടെ …

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ഭാര്യ വീണ്ടും വിവാഹിതയായി; മക്കളെ സാക്ഷിയാക്കി താരം താലിചാര്‍ത്തിയപ്പോള്‍

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും ഭാര്യയും വീണ്ടും വിവാഹിതരായി. മക്കളെ സാക്ഷിയാക്കിയാണ് ധര്‍മജന്‍ ബോള്‍ഗാട്ടി തന്റെ ഭാര്യ അനൂജയ്ക്ക് വീണ്ടും താലി ചാര്‍ത്തിയത്. വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്. 16 വര്‍ഷം മുമ്പ് ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്തിയെങ്കിലും നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല.ഒളിച്ചോടി വിവാഹം കഴിച്ചവരാണ് ഞങ്ങള്‍. ക്ഷേത്രത്തില്‍ വെച്ച് താലി കെട്ടിയിരുന്നെങ്കിലും രജിസ്‌ട്രേഷന്‍ നടത്തിയിരുന്നില്ല. ഇപ്പോഴാണ് അത് നടത്തിയത്. മക്കളുടെ സാന്നിധ്യത്തില്‍ കല്യാണം കഴിച്ചുവെന്ന് മാത്രമല്ല, ഒരു ഔദ്യോഗിക രേഖ …

വാഹന അപകടത്തില്‍ പരിക്കേറ്റ് ചികില്‍സിലായിരുന്ന പാറപ്പള്ളി കാട്ടിപ്പാറ സ്വദേശി മരിച്ചു

കാസര്‍കോട്: വാഹന അപകടത്തില്‍ പരിക്കേറ്റ് ചികില്‍സിലായിരുന്ന ആള്‍ മരിച്ചു.പാറപ്പള്ളി കാട്ടിപ്പാറ സ്വദേശി അബ്ദുള്‍ റസാഖ് (62) ആണ് മരിച്ചത്. ഈ മാസം 5 ന് കണ്ണൂരില്‍ നിന്ന് വാഹനത്തിന്റെ സര്‍വ്വീസിന് കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച് വരുന്ന വഴിയില്‍ പഴയങ്ങാടി ചെറുകുന്നില്‍ വെച്ച് അബ്ദുള്‍ റസാക്ക് ഓടിച്ച പിക്കപ്പ് വാഹനത്തില്‍ നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിച്ചാണ് അപകടം.ചികില്‍സക്കിടെ തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം.പരേതരായ അബ്ദുള്ള ,ആയിഷ ബി ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: ഹാജിറ, ജമീല. …