ബംബ്രാണയില്‍ സ്‌കൂട്ടറിടിച്ച് വഴിയാത്രക്കാരന് ഗുരുതരം

കാസര്‍കോട്: കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഗൃഹനാഥന് സ്‌കൂട്ടര്‍ ഇടിച്ച് ഗുരുതരം. ആരിക്കാടിയിലെ മോണപ്പ(55)യ്ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ബംബ്രാണ കക്കളത്താണ് അപകടം ഉണ്ടായത്.

യുവതിയെ കഴുത്തറുത്തു കൊന്ന ശേഷം യുവാവ് ജീവനൊടുക്കി; കൃത്യം നടത്തിയത് ജയിലില്‍ നിന്നു ഇറങ്ങിയ പ്രതി

  തിരുവനന്തപുരം: കാട്ടാക്കട, കുരുംകോട്, പാലയ്ക്കലില്‍ യുവതിയെ കഴുത്തറുത്തു കൊന്ന ശേഷം യുവാവ് തൂങ്ങി മരിച്ചു. വെട്ടുവിള, പുത്തന്‍വീട്ടില്‍ റീജ (35), പാലയ്ക്കല്‍ ഞാറവിള വീട്ടില്‍ പ്രമോദ് (28) എന്നിവരാണ് മരിച്ചത്. വെളളിയാഴ്ച രാത്രിയിലാണ് സംഭവം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ റീജയ്ക്ക് രണ്ടു മക്കളുണ്ട്. ഏതാനും മാസം മുമ്പ് റീജ, അയല്‍വാസിയായ പ്രമോദിന്റെ വീട്ടിലായിരുന്നു താമസം. രണ്ടു മാസം മുമ്പ് റീജ നല്‍കിയ പരാതി പ്രകാരം പ്രമോദിനെ പൊലീസ് അറസ്റ്റു ചെയ്യുകയും ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. …

പനി ബാധിച്ച് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

  കാസര്‍കോട്: പനി ബാധിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ കോമേഴ്‌സ് വിഭാഗം വിദ്യാര്‍ത്ഥി കെ വൈശാഖ്(17) ആണ് മരിച്ചത്. ബേഡകം ചേരിപ്പാടി സ്വദേശിയാണ്. പനി ബാധിച്ച് മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ഥി വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു. ഒരാഴ്ച മുമ്പാണ് പനിബാധിച്ചത്. മാതാവ് പ്രസന്ന ഇരു വൃക്കകളും നഷ്ടപ്പെട്ട്, ഡയാലിസിസ് ചെയ്ത് വരികയായിരുന്നു. പിതാവ്: ചേരിപ്പാടിയിലെ ടാക്‌സി ഡ്രൈവര്‍ …

മലപ്പുറത്ത് കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞനിലയില്‍

  മലപ്പുറം: മൂത്തോടം ചീനിക്കുന്നില്‍ കാട്ടാന ഷോക്കേറ്റു ചരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്താണ് ഇന്നു രാവിലെ ജഡം കണ്ടെത്തിയത്. വന്യമൃഗങ്ങളെ തടയുന്നതിനായി സ്ഥാപിച്ച വൈദ്യുതി ലൈനിനടുത്തായാണ് ജഡം ഉണ്ടായത്. സംഭവത്തെ കുറിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. പതിവായി നാട്ടിലിറങ്ങുന്ന കാട്ടാനയാണ് ചരിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു.

പുതിയ മോഡല്‍ വണ്ടി എന്നു പറഞ്ഞ് നല്‍കിയത് അഞ്ചുവര്‍ഷം പഴക്കമുള്ള ഓട്ടോറിക്ഷ; ബജാജ് ഷോറൂമിനെതിരെ ലീഗ് നേതാവിന്റെ പരാതി

  കാസര്‍കോട്: ഏറ്റവും പുതിയ മോഡല്‍ എന്ന് പറഞ്ഞ് അഞ്ചുവര്‍ഷം മുമ്പുള്ള മോഡല്‍ ഓട്ടോറിക്ഷ നല്‍കി വഞ്ചിച്ചുവെന്ന് പരാതി. ബജാജ് ക്യൂട്ട് ഓട്ടോറിക്ഷയുടെ 2023 മോഡല്‍ എന്നു പറഞ്ഞു 2018 മോഡല്‍ വണ്ടി തന്നു കാസര്‍കോട്ടെ ബജാജ് ഷോറൂം അധികൃതര്‍ തന്നെ വഞ്ചിച്ചുവെന്നു ലീഗ് നേതാവും പുത്തിഗെ പഞ്ചായത്ത് മുന്‍ മെമ്പറുമായ ഇ.കെ മുഹമ്മദ് കുഞ്ഞി ഉപഭോക്തൃ കോടതിയില്‍ പരാതിപ്പെട്ടു. 2023 ഫെബ്രുവരിയിലാണ് മുഹമ്മദ് കുഞ്ഞി കാസര്‍കോട്ടെ ഷോറൂമില്‍ നിന്ന് ഓട്ടോറിക്ഷ വാങ്ങിയത്. 3,58,000 നല്‍കിയാണ് ഓട്ടോറിക്ഷ …

വാഹനമിടിച്ച് ചത്ത മുള്ളന്‍പന്നിയെ കുഴിച്ചുമൂടാനെന്ന വ്യാജേന വീട്ടില്‍ കൊണ്ടുപോയി കറിവയ്ക്കാന്‍ ശ്രമിച്ചു; വിവരമറിഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി, സിവില്‍ ഡിഫന്‍സ് അംഗത്തിനും ബന്ധുവിനുമെതിരെ കേസ്, പ്രതികളിലൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കാസര്‍കോട്: വാഹനമിടിച്ച് ചത്ത മുള്ളന്‍പന്നിയെ കറിവയ്ക്കാന്‍ ശ്രമിച്ച സിവില്‍ ഡിഫന്‍സ് അംഗത്തിനും ബന്ധുവിനുമെതിരെ വനം വകുപ്പ് കേസെടുത്തു. കാഞ്ഞങ്ങാട്ടെ സിവില്‍ ഡിഫന്‍സ് അംഗം ചെമ്മട്ടംവയല്‍ സ്വദേശി എച്ച് കിരണ്‍ കുമാര്‍, ചുള്ളിക്കര അയറോട്ട് പാലപ്പുഴ സ്വദേശി ഹരീഷ്‌കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കേസെടുത്ത വിവരമറിഞ്ഞ് കിരണ്‍കുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇദ്ദേഹത്തെ ആദ്യം പൂടുംങ്കല്ല് ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കോട്ടച്ചേരി മേല്‍പാലത്തിന് സമീപം വെള്ളിയാഴ്ച രാവിലെയോടെ നാട്ടുകാരാണ് മുള്ളന്‍പന്നിയെ വണ്ടിയിടിച്ച് ചത്തനിലയില്‍ കണ്ടെത്തിയത്. ഇതുവഴിയെത്തിയ സിവില്‍ …

സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തി കടയുടമയുടെ ഭാര്യയുടെ മാല പൊട്ടിച്ചോടി; അക്രമി മൂന്നു ദിവസത്തിനുള്ളില്‍ കുടുങ്ങി

  കണ്ണൂര്‍: സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തി കടയുടമയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാല പൊട്ടിച്ച് ബൈക്കില്‍ രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍. കണ്ണൂര്‍, മൗവ്വഞ്ചേരി, പള്ളിപ്പൊയിലിലെ കണ്ടംകോട്ടില്‍ സര്‍ഫ്രാസി(28)നെയാണ് ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെരിങ്ങളായി, പാറമ്മല്‍ ബാലചന്ദ്രന്റെ കടയിലെത്തിയ സര്‍ഫ്രാസ്, കടയുടമയായ ബാലചന്ദ്രന്റെ ഭാര്യ പി.കെ ശ്രീകലയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചോടിയത്. അഞ്ചുപവന്‍ തൂക്കമുണ്ടായിരുന്നു മാലക്ക്. പിടിവലിക്കിടയില്‍ ഒന്നരപ്പവന്‍ മാത്രമേ സര്‍ഫ്രാസിനു കിട്ടിയുള്ളു. ചക്കരക്കല്ല് ഇന്‍സ്പെക്ടര്‍ എം.പി ആസാദിന്റെ നേതൃത്വത്തില്‍ സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങള്‍ …

ബേക്കൂറിലെ കവര്‍ച്ച: മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി അറസ്റ്റില്‍, ഇവര്‍ക്കെതിരെ കാസര്‍കോട്ടും മഞ്ചേശ്വരത്തും കേസ്

കാസര്‍കോട്: മംഗല്‍പ്പാടി പഞ്ചായത്തിലെ ബേക്കൂര്‍, സുഭാഷ് നഗറിലെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. മംഗ്ളൂരു ഗഞ്ചിമട്ടയിലെ സഫ്വാന്‍ (20), മഞ്ചേശ്വരത്തെ മുഹമ്മദ് ഷിഹാബ് (20), ഗഞ്ചിമട്ടയിലെ മുഹമ്മദ് അര്‍ഫാസ് (19) എന്നിവരെയാണ് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ കെ. ശ്രീജേഷ് എന്നിവര്‍ അറസ്റ്റു ചെയ്തത്. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളായി കര്‍ണ്ണാടകയിലെ ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്നു ഇവര്‍. പ്രതികള്‍ക്കെതിരെ കാസര്‍കോട്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലും കര്‍ണ്ണാടകയിലുമായി …

മദ്യലഹരിയിൽ ട്രെയിനിൽ സ്ത്രീകളെ ശല്യം ചെയ്തു, ചോദ്യം ചെയ്ത യാത്രക്കാരനെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു

  കോഴിക്കോട്: ട്രെയിൻ യാത്രക്കാരന് സഹയാത്രികന്റെ കുത്തേറ്റു. വെള്ളിയാഴ്ച രാത്രി പതിനൊന്നരക്കു ആലപ്പി – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലായിരുന്നു സംഭവം. പയ്യോളിക്കും വടകരക്കുമിടയിൽ വച്ചാണ് കുത്തേറ്റത്. കോച്ചിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതാണ് പ്രകോപനമായത്. ആദ്യം സ്ത്രീകളെ ശല്യം ചെയ്തതോടെ മാറിനിൽക്കാൻ അവർ തന്നെ ആവശ്യപ്പെട്ടിരുന്നു. അനുസരിക്കാൻ ആക്രമി തയ്യാറായില്ല. തുടർന്ന് ഇത് കണ്ട യാത്രക്കാരനും മാറി നിൽക്കാൻ ആവശ്യപ്പെട്ടു. പ്രകോപിതനായ യുവാവ് ബാഗിൽ കരുതിയിരുന്ന സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തുകയായിരുന്നു. നെറ്റിയിലുള്ള മുറിവ് സാരമല്ല. കുത്തേറ്റ …

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം, മലപ്പുറം സ്വദേശിയായ 14കാരൻ ചികിത്സയിൽ, സ്രവം ഇന്ന് പരിശോധനയ്ക്ക് അയക്കും

  കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ പതിനാലുകാരനാണ് നിപ സംശയയിക്കുന്നത്. ലക്ഷണം കണ്ടതിനെ തുടർന്ന് കുട്ടിയെ വെള്ളിയാഴ്ച പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയുടെ സ്രവ സാംപിൾ പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയക്കും.

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തന്നെ, വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട്, വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി 

  സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ അറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതൽ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെയും കോഴിക്കോട് മുതൽ കാസർകോട് വരെ യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കേരളാ തീരത്ത് ഇന്നും നാളെയും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പത്തനംതിട്ട, …

കുവൈറ്റിൽ വീണ്ടും തീപിടുത്തം, നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു, വെള്ളിയാഴ്ചയാണ് കുടുംബം നാട്ടിൽ നിന്നും മടങ്ങിയത് 

  കുവൈത്ത്: ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കൽ, ഭാര്യ ലിനി ഏബ്രഹാം, ഇവരുടെ രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്. ലീവിനായി നാട്ടിലേക്ക് പോയ ഇവർ വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് അബ്ബാസിയയിലെ ഫ്ലാറ്റിൽ തിരിച്ചെത്തിയത്. എട്ടുമണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. ഷോർട് സർക്യൂട്ടാണോ സംഭവത്തിന് ഇടയാക്കിയത് എന്ന് സംശയമുണ്ട്. കുവൈത്തിൽ ഒരുപാട് മലയാളികൾ താമസിക്കുന്ന മേഖലയാണിത്. മാത്യു എബ്രഹാമിന് …

റോഡരികിൽ പൊട്ടിവീണ വൈദ്യുത കമ്പി കണ്ടില്ല, നടന്നുവരികയായിരുന്ന കോളേജ് വിദ്യാർഥിനി കമ്പിയിൽ തട്ടി ഷോക്കേറ്റ് മരിച്ചു 

  പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റ കോളേജ് വിദ്യാർഥിനി മരിച്ചു. മംഗളൂരു ഗുരുപുര കല്ലക്കളമ്പി സ്വദേശി ഹരീഷ് ഷെട്ടിയുടെ മകൾ അശ്വിനി ഷെട്ടി(18) ആണ് ദാരുണമായി മരണപ്പെട്ടത്. മംഗളൂരുവിലെ ഒരു കോളേജിൽ സിഎ വിദ്യാർത്ഥിനിയായിരുന്നു. കർഷകനായ ഹരീഷ് ഷെട്ടി കന്നുകാലികളെ വയലിലേക്ക് മേയ്ക്കാൻ പോയിരുന്നു. ഒപ്പം മകളും രണ്ടു നായ്ക്കളും ഉണ്ടായിരുന്നു. ഓടിപ്പോയ നായ്ക്കളെ പിടികൂടാൻ പോയ പെൺകുട്ടിയെ പിന്നീട് കണ്ടില്ല. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മകൾ റോഡ് അരികിൽ ഷോക്കേറ്റ് കിടക്കുന്നത് കണ്ടത്. ഉടൻ …

കണ്ണൂരിൽ വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം: തോട്ടിൽ കുളിച്ച പരിയാരം സ്വദേശിയായ മൂന്നര വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്

    കണ്ണൂരിൽ വീണ്ടും അമീബിക് മസ്‌തിഷ്‌കജ്വരം സ്‌ഥിരീകരിച്ചു. പരിയാരം തിരുവട്ടൂർ സ്വദേശിയായ മൂന്നര വയസ്സുകാരനാണു രോഗം സ്‌ഥിരീകരിച്ചത്. പനി ബാധിച്ച കൂട്ടിയെ 18ന് പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിലാണ് അമീബിക് മസ്‌തിഷ്‌ക ജ്വരമെന്ന് സ്‌ഥിരീകരിച്ചത്. വിദഗ്‌ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വ കാര്യ ആശുപത്രിയിലേക്ക് മാറ്റി. കുറച്ചു ദിവസം മുൻപ് കു ട്ടിയെ സമീപത്തെ തോട്ടിൽ കുളിപ്പിച്ചതായി ബന്ധുക്കൾ പറഞ്ഞു. പനി, തലവേദന, ഛർദി എന്നിവയെ തുടർന്ന് വ്യാഴാഴ്ച മുതൽ ചികിത്സയിലായിരുന്നു. രോഗം …

46 കാരിയായ വനിതാ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി, അമിതമായി ഉറക്കഗുളിക കഴിച്ചതായി സംശയം

    മാനന്തവാടി: വയനാട് എടവക പഞ്ചായത്ത് ഓഫിസിലെ വനിതാ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറെ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം മൈനാകപ്പള്ളി സ്വദേശി പുത്തൻപുരയിൽ എ. ശ്രീലത(46) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് എടവക പന്നിച്ചാലിൽ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുളിക അമിതമായി കഴിച്ചതിനെത്തുടർന്ന് അബോധാവസ്ഥയിലായ ശ്രീലതയെ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. മാനന്തവാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, കാസർകോട് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും നൽകി. സാഹചര്യം മാറുകയാണെങ്കിൽ മുന്നറിയിപ്പിൽ മാറ്റം വന്നേക്കാം. ഇന്നലെ കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ടായിരുന്നു. ഈ ജില്ലകളിൽ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷുബ്ദമാകാനും സാധ്യത ഉണ്ട്. …

കായികാധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു, വിടവാങ്ങിയത് ദേശീയ കായിക മത്സരങ്ങളിൽ കേരളത്തിനു വേണ്ടി മെഡലുകൾ നേടിയ താരം 

മുൻ അത്‌ലീറ്റായ കായികാധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു. ചങ്ങനാശേരി പറാൽ പാറത്തറ വീട്ടിൽ മനു ജോൺ (50) ആണു മരിച്ചത്. 24 വർഷമായി തെങ്ങണ ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂ‌ൾ ആൻഡ് ജൂനിയർ കോളജിലെ കായികാധ്യാപികയായിരുന്നു. വ്യാഴാഴ്ച രാവിലെ 9നു സ്‌കൂളിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. എംജി സർവകലാശാലാ ക്രോസ് കൺട്രി ടീം മുൻ ക്യാപ്റ്റനാണ്. ഒളിംപ്യൻ അഞ്ജു ബോബി ജോർജിനൊപ്പം പരിശീലനം നടത്തുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിനുവേണ്ടി ദേശീയ മത്സരങ്ങളിൽ മെഡലുകൾ …

കാലവർഷം: സംസ്ഥാനത്ത് ഇതുവരെ 223 മരണം; സംസ്ഥാനത്തെങ്ങും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു 

കാലവർഷം: സംസ്ഥാനത്ത് ഇതുവരെ 223 മരണം; സംസ്ഥാനത്തെങ്ങും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു     തിരുവനന്തപുരം: തുടർച്ചയായി ചെയ്യുന്ന അതിശക്തമായ മഴയിൽ സംസ്ഥാനത്ത് ഇതുവരെ 223 പേർ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ ലക്ഷക്കണക്കിനാളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. മഴയും മഴക്കാല കെടുതികളും തുടർന്നുകൊണ്ടിരിക്കുന്നു. വൈദ്യുതിവിതരണം വ്യാപകമായി തടസ്സപ്പെടുന്നു. വാർത്താവിനിമയ ബന്ധങ്ങളും തകരാറിലാണ്. മഴയെത്തുടർന്നു ഗതാഗത രംഗത്തും തടസ്സം നേരിടുന്നു. പലേടത്തും അവശ്യമരുന്നുകൾക്കും അവശ്യ സാധനങ്ങൾക്കും പ്രയാസം തേരിടുന്നതായും ആക്ഷേപമുണ്ട്. കാലവർഷക്കെടുതി: …