നാളെ നിർണായക ദിനം, 20 മീറ്റർ അകലെ 15 അടി താഴ്ച്ചയിൽ പുഴയിൽ അർജുന്റെ ട്രക്ക് തലകീഴായി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു
ഷിരൂർ ദേശീയപാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുവിനെ കണ്ടെത്താനുള്ള തിരച്ചിൽ പ്രതികൂല കാലാവസ്ഥ ആയതിനാൽ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. മഴയില്ലെങ്കിൽ ഒരു മണി വരെ തിരച്ചിൽ തുടരും. പുഴയിലെ കുത്തൊഴുക്കും കനത്ത മഴയും ആണ് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത്. അതേസമയം അർജുന്റെ ട്രക്ക് ഗംഗാവലി നദിയിൽ തലകീഴായി മറിഞ്ഞ നിലയിലാണ് ഉളളതെന്ന് ഉത്തര കന്നട എസ്പി നാരായണ പറയുന്നു. അർജുന്റെ ട്രക്ക് നദിയിൽ തന്നെയുണ്ടെന്ന് കർണാടക പൊലീസ് സ്ഥിരീകരിച്ചിരുന്നു. അർജുന് വേണ്ടിയുള്ള തെരച്ചിൽ നാളെ ലക്ഷ്യം കാണുമെന്നും മാധ്യമങ്ങൾ തെരച്ചിൽ …