സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എസ് പി പറത്തിയ പ്രാവ് നിലത്തുവീണു; അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്; വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
ഛത്തീസ്ഗഡിലെ മുംഗേലിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍നിന്നുള്ള ഒരു വിഡിയോ ഇന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്വതന്ത്രമാക്കിയ പ്രാവ് പറന്നുയരാതെ നിലത്തുവീഴുന്നതാണ് വീഡിയോയിലുള്ളത്. പ്രാദേശിക ഭരണകൂടം സംഘടിപ്പിച്ച ചടങ്ങില്‍ ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ പുന്നൂലാല്‍ മൊഹ്ലെ, മുംഗേലി കളക്ടര്‍ രാഹുല്‍ ദിയോ, പൊലീസ് സൂപ്രണ്ട് ഗിരിജ ശങ്കര്‍ ജയ്‌സ്വാള്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. മൂന്ന് അതിഥികള്‍ക്കും പ്രാവുകളെ നല്‍കി. എം.എല്‍.എ.യും കളക്ടറും മുകളിലേയ്‌ക്കെറിഞ്ഞ പ്രാവുകള്‍ പറന്നുയര്‍ന്നെങ്കിലും എസ്പിയുടെ പ്രാവ് പറക്കാതെ നേരെ താഴേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് …