കാസര്‍കോട് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര ന്യുന മര്‍ദ്ദം സൗരാഷ്ട്ര …

കൊപ്പളത്ത് അസുഖത്തെ തുടര്‍ന്ന് ചില്‍സയിലായിരുന്ന യുവതി മരിച്ചു

  കാസര്‍കോട്: മൊഗ്രാല്‍ കൊപ്പളത്ത് അസുഖത്തെ തുടര്‍ന്ന് ചില്‍സയിലായിരുന്ന യുവതി മരിച്ചു. കൊപ്പളം ഹൗസില്‍ നിസാറിന്റെ ഭാര്യ സമീറ(30)യാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്നു വര്‍ഷങ്ങളായി ചികില്‍സയിലായിരുന്നു. കൊപ്പളം ഹൗസില്‍ മുട്ടത്തൊടി അബ്ദുല്‍ ഖാദര്‍- മൈമൂന ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: അബ്ദുല്‍ സത്താര്‍, സക്കീര്‍, സുബൈറ, സലിം.    

സൗദിയില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍; ഭാര്യയെ കൊന്ന് യുവാവ് ആത്മഹത്യചെയ്തതാകാമെന്ന് സൂചന, വിവരം അയല്‍വാസികളെ അറിയിച്ചത് മകള്‍

  കൊല്ലം: സൗദിയിലെ പ്രവാസി മലയാളി ലോകത്തെ ഞെട്ടിച്ച് മലയാളി ദമ്പതികളുടെ മരണം. റിയാദില്‍ കൊല്ലം സ്വദേശിയായ യുവാവിനെയും ഭാര്യയെയും മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം തൃക്കരുവ നടുവിലച്ചേരി മംഗലത്തുവീട്ടില്‍ അനൂപ് മോഹന്‍, ഭാര്യ രമ്യമോള്‍(28) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഇവരുടെ അഞ്ചുവയസ്സുള്ള മകള്‍ ആരാധ്യ രക്ഷപ്പെട്ടതായും കുട്ടി നിലവില്‍ ഇന്ത്യന്‍ എംബസിയിലാണെന്നും നാട്ടില്‍ വിവരം ലഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അനൂപ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമികവിവരം. മകളുടെ മുന്നില്‍ വച്ച് …

ആനന്ദാശ്രമത്തിനടുത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് പാഞ്ഞു; ആളപായമില്ല

കാസര്‍കോട്: സ്വകാര്യ ബസ് റോഡ് സൈഡിലെ കുഴിയിലേക്ക് ഓടിയിറങ്ങിയത് യാത്രക്കാരെ ആശങ്കപ്പെടുത്തി. അപകടത്തില്‍ യാത്രക്കാര്‍ക്കാര്‍ക്കും അപകടമുണ്ടായില്ല. മാവുങ്കാല്‍ ആനന്ദാശ്രമം കെഎസ്ഇബി സബ്‌സ്റ്റേഷന് സമീപത്താണ് അപകടം. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കുറ്റിക്കോലില്‍ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന അക്ഷയ ബസാണ് അപകടത്തില്‍പെട്ടത്.    

സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാന്‍ വീട്ടിലെത്തി, മുറിയില്‍ കെട്ടിയിട്ടു പീഡിപ്പിച്ചതായി യുവതിയുടെ പരാതി; ആറാട്ടണ്ണനും അലിന്‍ ജോസ് പെരേരയുമടക്കം 5 പേര്‍ക്കെതിരെ കേസ്

  സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാന്‍ എന്ന പേരില്‍ എത്തി തന്നെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. ഹ്രസ്വ ചിത്ര സംവിധായകനും രണ്ട് സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്കും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് യുവതി പീഡന പരാതി നല്‍കിയിരിക്കുന്നത്. ഹ്രസ്വ ചിത്ര സംവിധായകന്‍ വിനീത്, സോഷ്യല്‍ മീഡിയ താരങ്ങളായ സന്തോഷ് വര്‍ക്കി (ആറാട്ടണ്ണന്‍) അലിന്‍ ജോസ് പെരേര എന്നിവര്‍ക്കെതിരെ ഉള്‍പ്പെടെയാണ് കേസ്. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെയാണ് വീട്ടില്‍ കയറി ഉപദ്രവിച്ചത്. യുവതിയെ വീട്ടില്‍ കയറി കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. അതേസമയം …

റോഡരികില്‍ കിടന്നുറങ്ങിയ ആള്‍ കാറിടിച്ചു മരിച്ചു; കാര്‍ നിര്‍ത്താതെ പോയി, സി.സി.ടി.വി യില്‍ കുടുങ്ങിയത് തമിഴ് നടി രേഖ നായരുടെ കാര്‍

ചെന്നൈ: സെയ്ദാപെട്ടില്‍ റോഡരികില്‍ കിടന്നുറങ്ങിയ ആള്‍ നടി രേഖ നായരുടെ കാറിനടിയില്‍പ്പെട്ട് മരിച്ചു. അണ്ണൈസത്യ നഗര്‍ സ്വദേശി മഞ്ചന്‍ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് തമിഴ്നാടിനെ നടുക്കിയ അപകടം നടന്നത്. ജാഫര്‍ഖാന്‍പേട്ടിലെ റോഡില്‍ വെച്ച് മഞ്ചനെ ഇടിച്ച കാര്‍ നിര്‍ത്താതെ ഓടിച്ച് പോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപത്തുണ്ടായിരുന്നവര്‍ മഞ്ചനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസ് സിസിടിവി വഴി അപകടമുണ്ടാക്കിയ കാര്‍ കണ്ടെത്തി. നടി രേഖാ നായരുടേതായിരുന്നു ഈ കാര്‍. ഇതേത്തുടര്‍ന്ന് രേഖാ നായരുടെ …

ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ‘ചുരുള്‍’ സിനിമ നാളെ പ്രദര്‍ശനത്തിനെത്തും

  തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ് ഡിസി) നിര്‍മ്മിച്ച ‘ചുരുള്‍’ നാളെ കേരളമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗ ശാക്തീകരണ കാഴ്ചപ്പാടിന്റെ ഭാഗമായി നിര്‍മ്മിച്ച ചിത്രമാണിത്. കെഎസ്എഫ് ഡിസി നിര്‍മ്മിച്ച് റിലീസ് ചെയ്യുന്ന അഞ്ചാമത്തെ സിനിമയാണ് ചുരുള്‍. നേരത്തെ വനിതകളുടെ സംവിധാനത്തിലുള്ള സിനിമാ പദ്ധതിപ്രകാരം നിര്‍മ്മിച്ച നാല് ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തിയിരുന്നു. ഒരു റിട്ടയേര്‍ഡ് പോലീസ് ഓഫീസറുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലൂടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിവിവേചനവും ജാതിചിന്തയും ചര്‍ച്ചചെയ്യുകയാണ് …

ഭാര്യയുമായി സൗഹൃദമുണ്ടെന്നു സംശയം; വിമാനത്താവള ജീവനക്കാരനെ യുവാവ് കഴുത്തറുത്ത് കൊന്നു

  ബംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ജീവനക്കാരനെ കഴുത്തറുത്ത് കൊന്നു.വിമാനത്താവളത്തിലെ ട്രോളി ഓപ്പറേറ്ററായ രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ രമേശിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദേവനഹള്ളിയിലെ ടെർമിനൽ ഒന്നിലായിരുന്നു സംഭവം. കഴിഞ്ഞദിവസം രാത്രി ഏഴ് മണിയോടെയാണ് സംഭവം. രാമകൃഷ്ണനെ വെട്ടുകത്തി ഉപയോഗിച്ചാണ് ആക്രമിച്ചത്. സംഭവത്തിന് ശേഷം ദേവനഹള്ളി പൊലീസ് പ്രതി രമേശിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. രമേശിൻ്റെ ഭാര്യയുമായി രാമകൃഷ്ണയ്ക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് പ്രതി ജീവനക്കാരനെ …

വിമാനത്തിന്റെ ലാൻഡിങ്ങിനിടയിൽ കുഴഞ്ഞുവീണു; ഗായകൻ യേശുദാസിന്റെ ഗിത്താറിസ്റ്റ് മരിച്ചു 

  തിരുവനന്തപുരം: ഗായകന്‍ കെ.ജെ യേശുദാസിന്റെ ഗിത്താറിസ്റ്റ് ജോസ് തോമസ്(54) കുഴഞ്ഞുവീണു മരിച്ചു. ആഫ്രിക്കയില്‍ നിന്നും തിരുവനന്തപുരയ്ക്ക് വിമാനത്തില്‍ വരുന്നതിനിടെയാണ് സംഭവം. വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ബുനാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അന്ത്യം. മകന്‍ അമലും വിമാനത്തില്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയിലെ സംഗീത പരിപാടി കഴിഞ്ഞ് ബംഗളൂരു വഴി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ടിവി സംഗീത റിയാലിറ്റിഷോകളിലും ഗിറ്റാറിസ്റ്റായിരുന്നു. നിരവധി സിനിമകളില്‍ പിന്നണിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിരവധി …

അവസരം ചോദിച്ചെത്തിയ യുവാവിനെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി മദ്യം കുടിപ്പിച്ചു, വിവസ്ത്രനാക്കി പീഡിപ്പിച്ചു; സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും പരാതി

  കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവാവ് രംഗത്ത്. സിനിമയിൽ അവസരം ചോദിച്ചെത്തിയ യുവാവിനെയും പീഡിപ്പിച്ചു. 2012 ൽ ബംഗളൂരുവിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് 20 കാരന്റെ പരാതി. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. ഡിജിപിക്കാണ് യുവാവ് പരാതി നല്കിയിരിക്കുന്നത്. പ്ലസ്ടുവിന് പഠിക്കുമ്പോൾ കോഴിക്കോട് വെച്ച് ‘ബാവുട്ടിയുടെ നാമത്തിൽ’ എന്ന സിനിമ ലൊക്കേഷനിൽ വച്ചാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത് എന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറിൽ …

മാവിനകട്ടയിൽ കാറും ബസ്സും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു 

  കാസർകോട്: മാവിനക്കട്ട കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കാർ ഓടിച്ചിരുന്ന ഉപ്പള സോങ്കാൽ പ്രസാദ്‌ന ഗറിലെ മുബഷി റാണ് (21) മരിച്ചത്. മംഗളൂരു ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. ബുധനാഴ്ച രാവിലെ 8.45ന് കുമ്പള മുള്ളേരിയ കെഎസ്ടിപി റോഡിൽ മാവിനക്കട്ടയിലായിരുന്നു അപകടം. മുള്ളേരിയിൽനിന്നു ബദിയടു ക്ക ഭാഗത്തേക്കു പോകുകയായിരുന്നു ബസ്. കാർ മുള്ളേരിയ ഭാഗത്തേക്കു പോകുകയായിരുന്നു. കാറും ബസ്സും കൂട്ടിയിടിച്ചതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ  മുബഷിറിനെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളുരുവിലെ …

കല്ലപ്പള്ളിയിൽ വീണ്ടും പുലിയിറങ്ങി; തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ കടിച്ചു കൊന്നു

  കാസർകോട്: പാണത്തൂർ കല്ലപ്പള്ളിയിൽ ഭീതി പരത്തി വീണ്ടും പുലിയുടെ ആക്രമണം. ദൊഡമനയിൽ തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ പുലി കടിച്ച് കൊന്നു. ചൊവ്വാഴ്ച രാത്രിയാണ് പ്രദേശത്ത് വീണ്ടും പുലിയിറങ്ങിയത്. തൊഴുത്തിൽ കെട്ടിയ മൂന്ന് പശുകുട്ടികളിൽ ഒന്നിനെ കടിച്ചു കൊന്ന ശേഷം സ്ഥലം വിടുകയായിരുന്നു. പകുതി ഭക്ഷിച്ചിട്ടുണ്ട്. ഒരു മാസം മുമ്പും കല്ലപ്പള്ളി ഭീരു ദണ്ഡിലും, രംഗത്ത് മലയിലും പുലിയിറങ്ങി പട്ടികളെ കടിച്ചു കൊന്നിരുന്നു. വീണ്ടും പുലി ആക്രമണ വിവരം അറിഞ്ഞ് പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന …

കിണറ്റിൽ പ്രാണന് വേണ്ടി പിടയുന്ന വയോധിക! പൊലീസ് പിന്നെ മറ്റൊന്നും ആലോചിച്ചില്ല, കിണറിൽ ഇറങ്ങി അതിസാഹസികമായി രക്ഷിച്ചു 

  തിരുവനന്തപുരം: കിണറ്റിൽ വീണ വയോധികയെ തിരുവനന്തപുരം അഞ്ചാലുംമൂട് പൊലീസ് അതിസാഹസികമായി രക്ഷിച്ചു. അഞ്ചാലുംമൂട് ആനെച്ചുട്ടമുക്കിലാണ് സംഭവം. ലളിതാ ഭായി എന്ന 70 കാരിയാണ് കിണറ്റിൽ വീണത്. വിവരം അറിഞ്ഞ അഞ്ചാലുംമൂട് പൊലീസ് ഇൻസ്‌പെക്ടർ ധർമജിത് ഉടൻ എസ്.ഐ സഞ്ജയൻ, എ.എസ്.ഐ രാജേഷ്‌ കുമാർ, സി.പി.ഒ ശിവകുമാർ, ഡ്രൈവർ എ.എസ്.ഐ അനൂജ് എന്നിവരുമായി ഉടൻ അപകട സ്ഥലത്തെത്തി. എത്തിയപ്പോൾ കണ്ടത്  കിണറിനുള്ളിൽ പ്രാണനുവേണ്ടി പിടയുന്ന വയോധികയെ ആണ്. ഫയർ ഫോഴ്‌സ് വരുന്നതുവരെ സമയം പാഴാക്കാനില്ലെന്ന് മനസിലാക്കിയ സബ് …

ദുരൂഹത ഒഴിയുന്നു, ബന്തിയോട്ടെ നഴ്‌സിന്റെ മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌   

  കാസര്‍കോട്: മംഗല്‍പ്പാടി പഞ്ചായത്തിലെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് ട്രെയിനിയായ യുവതിയുടെ മരണം ആത്മഹത്യയെന്നു പ്രാഥമിക  പോസ്റ്റ്മോർട്ടം   റിപ്പോർട്ട്. ബന്ധുക്കളുടെ ആവശ്യത്തെത്തുടര്‍ന്നു പോസ്റ്റുമോര്‍ട്ടം കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു.  കൊല്ലം, തെന്മല, ഉരുക്കുളം സ്മൃതിഭവനിലെ കോമളരാജന്റെ മകള്‍ എസ്.കെ സ്മൃതി (20)യാണ് ആശുപത്രി ഹോസ്റ്റലിൽ തൂങ്ങിമരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഹോസ്റ്റലിലെ സ്റ്റീല്‍ കട്ടിലിന്റെ മുകളിലത്തെ കമ്പിയില്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുമാസം മുമ്പാണ് നഴ്സിംഗ് ട്രെയിനിയായി ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. മരിക്കുന്നതിന് തലേദിവസം ഒരു …

വയനാട് ദുരന്തം; ഡി.എന്‍.എ പരിശോധനയിലൂടെ 36 പേരെ തിരിച്ചറിഞ്ഞു; മൃതദേഹവും ശരീര ഭാഗങ്ങളും വിട്ട് നല്‍കും

  മേപ്പാടി: ജൂലൈ 30 ന് മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട 36 പേരെ ഡിഎന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉത്തരവിറക്കി. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്പിളുകളാണ് രക്ത ബന്ധുക്കളില്‍ നിന്ന് ശഖരിച്ച ഡി.എന്‍.എ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ഫോന്‍സിക് സയന്‍സ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് അവകാശികളില്ലാത്ത മൃതദേഹങ്ങളും …

ഇന്നു വിവാഹം; പ്രതിശ്രുത വരന്‍ കുളിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍

  പ്രതിശ്രുത വരന്‍ വിവാഹ ദിവസം ആത്മഹത്യ ചെയ്തു. മലപ്പുറം കരിപ്പൂര്‍ കുമ്മണിപ്പറമ്പ് സ്വദേശി ജിബിന്‍ (30) ആണ് മരിച്ചത്. ബാത്ത് റൂമില്‍ കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രവാസിയായിരുന്നു ജിബിന്‍. ഇയാളുടെ ഫോണ്‍ കോള്‍ ഉള്‍പ്പടെയുള്ളവ പൊലീസ് പരിശോധിക്കുകയാണ്. ബുധനാഴ്ച രാവിലെ ചടങ്ങിന് വിവാഹ മണ്ഡപത്തിലേക്കു പുറപ്പെടുന്നതിനു മുന്‍പ് കുളിക്കാന്‍ ബാത്ത് റൂമില്‍ കയറിയ ജിബിന്‍ പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോള്‍ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു ജിബിന്‍. …

കെ.എസ്.ആര്‍.ടി.സിയ്ക്ക് 72 കോടി രൂപ കൂടി

  തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 72.23 കോടി രൂപ കൂടി അനുവദിച്ചു. കഴിഞ്ഞ ആഴ്ചയില്‍ ഇതേ ആവശ്യത്തിന് 71.53 കോടി രൂപ അനുവദിച്ചിരുന്നു. ഇതിനു പുറമേ മാസന്തോറും 50 കോടി രൂപയും സഹായമായി നല്‍കുന്നു. 6000 ത്തോളം ബസുകളും അതില്‍നിന്നുള്ള വരുമാനവും 50ല്‍പ്പരം ബസ് സ്റ്റാന്ഡ് ഷോപ്പിങ് കോംപ്ലക്‌സുകളും അതില്‍ നിന്നുള്ള വരുമാനവും കൊണ്ട് കോര്‍പ്പറേഷന്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കാലിയായ ഖജനാവില്‍ നിന്ന് ഈ ഔദാര്യം. രണ്ടാംപിണറായി സര്‍ക്കാര്‍ ഇതുവരെ 5940 കോടി രൂപ …

‘എന്നെ അപായപ്പെടുത്തുമോ എന്ന് സംശയം’; യുവ നടനെതിരെ പീഡന പരാതി പറഞ്ഞ നടി

  തിരുവനന്തപുരം: വ്യക്തിപരമായ നേട്ടത്തിനല്ല താന്‍ പരാതി നല്‍കിയതെന്ന് യുവ നടനെതിരെ പരാതി ഉന്നയിച്ച നടി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. കലാരംഗത്ത് നേരിട്ട പ്രശ്നം ആണ് പരാതിയായി ഉന്നയിച്ചത്. അതിനുള്ള അവകാശം നമുക്കില്ലേ? ആരോപണം ഉന്നയിച്ചതിനു പിന്നാലെ ഫേക്ക് നമ്പറുകളില്‍ നിന്ന് രാത്രി 12.30 യ്ക്ക് ശേഷമൊക്കെ കോളുകള്‍ വരുന്നുണ്ട്. എന്നെ ആരെങ്കിലും അപായപ്പെടുത്തുമോയെന്ന ആശങ്കയിലാണ് എന്റെ കുടുംബം. എനിക്ക് രണ്ട് മക്കളുണ്ട്. അവരെ വളര്‍ത്തേണ്ട ഉത്തരവാദിത്തം എന്നിലുണ്ട്. ഏതെങ്കിലും തരത്തില്‍ പ്രൊട്ടക്ഷന്‍ ആവശ്യമുണ്ടെങ്കില്‍ പറയണമെന്ന് …