ജാല്‍സൂരില്‍ അനധികൃത ചെങ്കല്‍ കടത്ത്; നാല് ലോറികള്‍ സുള്ള്യ പൊലീസ് പിടികൂടി

സുള്ള്യ: കേരള- കര്‍ണാടക അതിര്‍ത്തിയില്‍ അനധികൃത ചെങ്കല്‍ കടത്ത്. നാല് ലോറികള്‍ പൊലീസ് പിടികൂടി. മിഞ്ചപദവില്‍ നിന്ന് സുള്ള്യയിലേക്കാണ് കല്ലുകള്‍ കടത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ജല്‍സൂര്‍ അഡ്കറെയില്‍ പൊലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. പിടികൂടിയ ലോറികള്‍ സുള്ള്യ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

വിനോദയാത്രക്കെത്തിയ സംഘം കടലില്‍ വീണു; ഒരാള്‍ മരിച്ചു, മൂന്നുപേരെ രക്ഷപ്പെടുത്തി

മംഗളൂരു: ശശിഹിത്ലു ബീച്ചില്‍ കളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തിരയില്‍പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് മംഗളൂരുവിനടുത്തുള്ള ശശിഹിത്ലു ബീച്ചില്‍ ആണ് അപകടം. പടുപനമ്പൂര്‍ കാജകത്തോട്ട സ്വദേശി പരേതനായ അന്‍വറിന്റെ മകന്‍ മുഹമ്മദ് സമീര്‍ (23) ആണ് മരിച്ചത്. ഐമാന്‍ (23), റയീസ് (22), ഫാസില്‍ എന്നിവരെയാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്. ബന്ധുക്കളായ ആറംഗ സംഘം ശശിഹിത്ലു മൂഡ ബീച്ചില്‍ വിനോദയാത്രയ്ക്ക് എത്തിയിരുന്നു. ബീച്ചില്‍ കളിക്കുന്നതിനിടെ സമീര്‍, ഐമാന്‍, ഫാസില്‍ എന്നിവര്‍ ശക്തമായ തിരമാലകളില്‍ പെട്ട് അകപ്പെടുകയായിരുന്നു. ബഹളം …

രാഹുല്‍ രാജി വെക്കേണ്ട ആവശ്യമില്ല; ആക്ഷേപങ്ങളെ ഗൗരവത്തില്‍ കാണുന്നുവെന്ന് സണ്ണി ജോസഫ്; സ്ത്രീകളുടെ അഭിമാനം കാത്തുസൂക്ഷിക്കാനാണ് രാഹുലിനെ പുറത്താക്കിയതെന്ന് വി.ഡി സതീശന്‍

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നുവന്ന ആക്ഷേപങ്ങളെ ഗൗരവമായി കാണുന്നുവെന്നും പരാതികള്‍ക്കും കേസുകള്‍ക്കും കാത്ത് നില്‍ക്കാതെ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവെച്ചത് മാതൃകാപരമാണെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു.തുടര്‍ നടപടികള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്തു. പാര്‍ട്ടിക്കോ നിയമപരമായോ പരാതിയോ കേസോ രജിസ്റ്റര്‍ ചെയ്തിട്ടില്ല. യാതൊരു പരാതിയും പാര്‍ട്ടിയ്ക്ക് ലഭിച്ചിട്ടില്ല. അതിനാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാന രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നതിന് യുക്തിയില്ലെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ക്ക് ഇത്തരത്തില്‍ …

വീട്ടില്‍ തലയും കൈകാലുകളുമില്ലാതെ മൃതദേഹം; അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയത് അതിക്രൂരമായി, ഭര്‍ത്താവ് പിടിയില്‍

ഹൈദരാബാദ്: ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കിയ ഭര്‍ത്താവ് അറസ്റ്റില്‍. ഹൈദരാബാദിന് സമീപം ബാലാജി ഹില്‍സില്‍ താമസിക്കുന്ന കാമറെഡ്ഡിഗുഡ സ്വദേശി മഹേന്ദറിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യ സ്വാതി(21)യെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കി. ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. വീട്ടില്‍നടത്തിയ പരിശോധനയില്‍ യുവതിയുടെ തലയും കൈകാലുകളുമില്ലാത്ത ഉടല്‍ മാത്രമാണ് കണ്ടെടുക്കാനായതെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ടോടെയാണ് മഹേന്ദര്‍ ഭാര്യയെ കൊലപ്പെടുത്തിയത്. സ്വാതിയും മഹേന്ദറും പ്രണയ വിവാഹിതരാണ്. …

ധര്‍മ്മസ്ഥലയിലെ ‘തലയോട്ടി’; അതും വ്യാജം, തെളിവായി ഹാജരാക്കിയ തലയോട്ടി മെഡിക്കല്‍ കോളേജില്‍ നിന്ന് വാങ്ങിയത്

മംഗളൂരു: ധര്‍മസ്ഥലയിലെ കൂട്ട ശവസംസ്‌കാര ആരോപണ സംഭവത്തില്‍ നാടകീയ വഴിത്തിരിവ്. സാക്ഷി ചിന്നയ്യ തെളിവായി കോടതിയില്‍ ഹാജരാക്കിയ തലയോട്ടി മെഡിക്കല്‍ കോളേജില്‍ നിന്ന് വാങ്ങിയതെന്ന് എസ്‌ഐടി കണ്ടെത്തി. തലയോട്ടിക്ക് ഏകദേശം 40 വര്‍ഷം പഴക്കമുണ്ടെന്നും ദീര്‍ഘകാല ഉപയോഗത്തിനായി വാര്‍ണിഷ് പൂശിയിരിക്കുകയാണെന്നും വിദഗ്ധര്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.ജൂലൈ 11 നാണ് ബെല്‍ത്തങ്ങാടി കോടതിയില്‍ തലയോട്ടി ഹാജരാക്കിയത്. ഈ ‘തെളിവ്’ കെട്ടിച്ചമച്ചതാണെന്ന് എസ്.ഐ.ടി സ്ഥിരീകരിച്ചിരിക്കുകയാണ്. ധര്‍മ്മസ്ഥലയിലെ കൂട്ട ശവസംസ്‌കാര സ്ഥലത്ത് നിന്ന് തലയോട്ടി കണ്ടെടുത്തതായി ചിന്നയ്യ തന്റെ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ …

കന്നഡ ചലച്ചിത്ര നടനും കലാസംവിധായകനുമായ മംഗളൂരു ദിനേശ് അന്തരിച്ചു

മംഗളൂരു: മുതിര്‍ന്ന കന്നഡ ചലച്ചിത്ര നടനും കലാസംവിധായകനുമായ മംഗളൂരു ദിനേശ് അന്തരിച്ചു. ഓതിങ്കളാഴ്ച രാവിലെ കുന്ദാപൂരിലെ വസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മംഗളൂരു സ്വദേശിയായ ദിനേശ്, നാടകരംഗത്തിലൂടെയാണ് സിനിമയിലേക്ക് പ്രവേശിച്ചത്. ‘ചിന്നാരി മുത്ത” ഉള്‍പ്പെടെ പ്രശസ്ത കലാസംവിധായകന്‍ ശശിധര്‍ അഡപ്പയുടെ സഹായിയായാണ് പ്രവര്‍ത്തിച്ചത്. നമ്പര്‍ 73, ശാന്തിനിവാസ തുടങ്ങിയ ചിത്രങ്ങളുടെ സെറ്റുകളില്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ചു. ‘ജാനുമട ജോഡി’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാസംവിധായകനായി. അതിനിടെ നടനെന്ന നിലയില്‍ അംഗീകാരം നേടി. കെ.എം. …

പ്ലസ് ടു വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദിയന്‍കുളങ്ങര കൊറ്റാമത്തെ കെഎസ്ആര്‍ടിസി റിട്ട. ഉദ്യോഗസ്ഥന്‍ ശ്രീരാജിന്റെയും സുചിത്രയുടെയും മകള്‍ ആര്‍ദ്രയാണ് (17) മരിച്ചത്. ആറയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.ഞായറാഴ്ച രാത്രി ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നപ്പോഴാണ് മാതാവ് സുചിത്ര ആര്‍ദ്രയുടെ മുറിയിലേക്ക് പോയത്. തൂങ്ങിയ നിലയില്‍ മകളെ കണ്ട് ബഹളം വച്ചു. പിന്നീട് ബന്ധുക്കളെ വിളിച്ച് ആര്‍ദ്രയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ആര്‍ദ്രയുടെ പിതാവ് …

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സസ്പന്റുചെയ്തു; എംഎല്‍എ സ്ഥാനം രാജിവക്കേണ്ട

തിരുവനന്തപുരം: ആരോപണങ്ങള്‍ക്ക് പിന്നാലെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് പാര്‍ട്ടി. എന്നാല്‍ നിയമസഭാ സമ്മേളനങ്ങളില്‍ രാഹുല്‍ പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഭാഗമായി ഉണ്ടാകില്ല. രാഹുല്‍ രാജിവെക്കുമെന്ന അഭ്യൂഹങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഉപതിരഞ്ഞെടുപ്പിന് അവസരം ഒരുക്കിക്കൊടുക്കുന്നത് രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാക്കുമെന്നും അതിനാല്‍ എംഎല്‍എ സ്ഥാനം രാജിവക്കേണ്ട എന്ന് പാര്‍ട്ടി വിലയിരുത്തുന്നു. രാഹുല്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാനാണ് നീക്കം.എന്നാല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ …

കണ്ണൂര്‍ കല്യാട് മോഷണത്തില്‍ വഴിത്തിരിവ്; മരുമകള്‍ കർണാടകയിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയില്‍

കണ്ണൂർ: 30 പവനും നാലുലക്ഷം രൂപയും നഷ്ടമായ വീട്ടിലെ മരുമകളെ കർണാടക സാലിഗ്രാമിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദർഷിതയാണ് (22) കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കർണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. ലോഡ്ജിൽവച്ചു ദർഷിതയും സിദ്ധരാജുവും തമ്മിൽ വാക്കേറ്റമുണ്ടായതായും സിദ്ധരാജു, ദർഷിതയുടെ വായിൽ ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി ഷോക്കേൽപിച്ചു കൊല്ലുകയും ചെയ്തതായി പൊലീസ് പറയുന്നു.വെള്ളിയാഴ്ച രാവിലെയാണു കല്യാട്ടെ വീട്ടിൽനിന്നു മകൾ അരുന്ധതിയുമൊത്ത് ദർഷിത …

പെരിയ, കല്ല്യോട്ട് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; ബാരിക്കേഡ് മറിച്ചിടാൻ ശ്രമം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കാസര്‍കോട്: കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടികൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ നേരിയ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രക്തസാക്ഷികളായ ശരത് ലാൽ – കൃപേഷ് എന്നിവരുടെ സ്മൃതി കുടീരങ്ങളിൽ നിന്നും ആരംഭിച്ച മാർച്ചിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു. മാർച്ച് ഏച്ചിലടുക്കത്ത് എത്തിയപ്പോൾ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെയാണ് പൊലീസ് …

ധര്‍മ്മസ്ഥലയിലെ വ്യാജ ആരോപണം: മനാഫിന് ഗൂഢാലോചനയില്‍ പങ്കെന്ന് ബിജെപി

കാസര്‍കോട്: ധര്‍മ്മസ്ഥല ക്ഷേത്രത്തിനെതിരെ വ്യാജ തെളിവുകളും ആരോപണങ്ങളും ഉന്നയിച്ച് തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യൂട്യൂബറുമായ മനാഫിനെ അറസ്റ്റ് ചെയ്യണമെന്നും കേരളത്തില്‍ അന്വേഷണം നടത്തി ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും ബിജെപി മേഖല പ്രസിഡന്റ് കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു. സുജാത ഭട്ടിനെ സ്വാധീനിച്ചു കൊണ്ട് പറയിപ്പിച്ചതിന് പിന്നിലെ ഗൂഡാലോചന അന്വേഷണ വിധേയമാക്കണം. കള്ള പ്രചരണം നടത്തുന്നതിന്റെ പിന്നില്‍ ഹൈന്ദവ വിശ്വാസങ്ങളെ തകര്‍ത്ത് കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഈ ഗൂഢാലോചനയില്‍ മാനാഫ്, സമീര്‍ തുടങ്ങിയവര്‍ക്ക് വ്യക്തമായ പങ്കുണ്ട്. ഈ കാര്യങ്ങളെല്ലാം സമഗ്രമായി അന്വേഷിക്കണമെന്ന് …

പാലുമായി പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: പാലുമായി പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 5 മണിയോടെ തൈക്കടപ്പുറം കോളനി ജംക്ഷന്‍ സമീപത്ത് അപകടം. ജനതാ പാലുമായി പോവുകയായിരുന്ന ആള്‍ട്ടോ കാറാണ് അപകടത്തില്‍പെട്ടത്. വൈദ്യുത പോസ്റ്റ് രണ്ടായി മുറിഞ്ഞ് കാറിന് മുകളില്‍ വീഴാവുന്ന നിലയിലായിരുന്നു. കാറോടിച്ച അജിത്തും ഒപ്പമുണ്ടായിരുന്ന യുവാവും അത്ഭുതകരമായി രക്ഷപ്പെട്ടു.

രാജിയില്ല; പ്രതിരോധവുമായി രാഹുല്‍, ട്രാന്‍സ് വുമണ്‍ അവന്തികയുടെ ആരോപണത്തില്‍ മറുപടി

പത്തനംതിട്ട: ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട ആരോപണ പരമ്പര നേരിടുന്ന കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരണവുമായി വീണ്ടും മാധ്യമങ്ങളുടെ മുന്നിലെത്തി. ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും പറയേണ്ട കാര്യങ്ങള്‍ വ്യക്തമാക്കാനാണ് മാധ്യമങ്ങളെ കാണുന്നതെന്നുംഅടിസ്ഥാന പരമായി താന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും താന്‍ കാരണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ടി വരില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. താന്‍ അക്രമം നേരിടുന്നത് എല്ലാ പ്രതിസന്ധി ഘട്ടത്തിലും പാര്‍ട്ടിയെ പ്രതിരോധിച്ചതിനാലാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തലകുനിക്കുന്നത് ചിന്തിക്കാനാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. തനിക്കെതിരെ പേര് പറഞ്ഞ് ആരോപണം …

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 26 മുതല്‍ ഈ ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ അടുത്ത് രണ്ട് ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന്, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുകള്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. മുന്നറിയിപ്പ് പ്രകാരം, മണിക്കൂറില്‍ 40-60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ചൊവ്വാഴ്ച 8 ജില്ലകളില്‍ യെല്ലോ …

പത്തൊമ്പതാം വയസില്‍ തട്ടിപ്പിനിറങ്ങി; സംസ്ഥാനത്തെ ഞെട്ടിച്ച് കോടികളുടെ ‘ടോട്ടല്‍ ഫോര്‍ യു’ തട്ടിപ്പ്, 33 കേസുകള്‍, ശബരീനാഥിനെതിരെ വീണ്ടും കേസ്, ഓണ്‍ലൈന്‍ ട്രേഡിങിനായി അഭിഭാഷകനില്‍ നിന്ന് 34 ലക്ഷം രൂപ തട്ടി

തിരുവനന്തപുരം: ‘ടോട്ടല്‍ ഫോര്‍ യു’ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥിനെതിരെ മറ്റൊരു തട്ടിപ്പ് കേസ്. ഓണ്‍ലൈന്‍ ട്രേഡിങിനുവേണ്ടി അഭിഭാഷകനില്‍നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. വഞ്ചിയൂര്‍ പൊലിസാണ് കേസെടുത്തത്. കോടതിയില്‍വച്ചുള്ള പരിചയമാണ് സാമ്പത്തിക ഇടപാടുകളിലേക്ക് നയിച്ചത്. കോടികളുടെ തട്ടിപ്പ് നടത്തിയതിന് ശബരിനാഥിനെ 2008 ല്‍ അറസ്റ്റു ചെയ്തിരുന്നു. ചലച്ചിത്ര താരങ്ങളും ജുഡീഷ്യല്‍ ഓഫിസര്‍മാരും ബിസിനസ് പ്രമുഖരുംവരെ വഞ്ചിതരായവരുടെ പട്ടികയിലുണ്ടായിരുന്നു. തിരുവനന്തപുരത്തു മെഡിക്കല്‍ കോളജ്, ചാലക്കുഴി, സ്റ്റാച്യു ക്യാപിറ്റോള്‍ ടവേഴ്‌സ്, പുന്നപുരം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് …

‘സ്ത്രീകള്‍ ഭയന്നുകൊണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ പറ്റി ചര്‍ച്ച ചെയ്യുന്നു’: രാഹുലിന്റെ പേര് പറയാതെ കെ.സി വേണുഗോപാലിന്റെ ഭാര്യ കെ ആശയുടെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂര്‍: സ്ത്രീകള്‍ ഭയന്നുകൊണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ പറ്റി ചര്‍ച്ച ചെയ്യുകയാണെന്നും അതിനാല്‍ ഒന്നും പറയാതെ മിണ്ടാതിരിക്കാന്‍ ആകുന്നില്ലെന്നും കെസി വേണുഗോപാലിന്റെ ഭാര്യ കെ ആശ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആശങ്ക അറിയിച്ചത്. ഒരു വ്യക്തിയെ കുറിച്ച് മാധ്യമങ്ങള്‍ ദിവസവും പുറത്ത് വിടുന്ന വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുന്നുവെന്നും കെ ആശ കുറിച്ചു. പെണ്‍കുട്ടികളെ സ്‌നേഹം നടിച്ച് വലയില്‍ വീഴ്ത്താന്‍ പറ്റുമെന്നും, പെട്ടെന്ന് മാഞ്ഞുപോകുന്ന സന്ദേശങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് അയക്കാന്‍ പറ്റുമെന്നും, ഗൂഗിള്‍ പേയിലും സന്ദേശങ്ങള്‍ അയക്കാന്‍ പറ്റുമെന്നും, സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ പറ്റാത്ത വിധത്തില്‍ …

50 കാരനെ മര്‍ദ്ദിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് 17 കാരി; പെണ്‍കുട്ടിയടക്കം നാലുപേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: 50 കാരനെ വിളിച്ചുവരുത്തി മര്‍ദ്ദിച്ച സംഭവത്തില്‍ വഴിത്തിരിവ്. 17കാരി നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് മധ്യവയസ്‌കനെ മൂന്നംഗ സംഘം മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയടക്കം നാലുപേര്‍ കസ്റ്റഡിയിലായി. പിറകെ നടന്ന് ശല്യം ചെയ്തതിനാണ് പെണ്‍കുട്ടി ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അഴീക്കോട് സ്വദേശി റഹീമാ(50)ണ് പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നത്. പെണ്‍കുട്ടി നല്‍കിയ ക്വട്ടേഷന്‍ പ്രകാരം ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം റഹീമിനെ ജഡ്ജിക്കുന്നില്‍ വെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ച നിലയിലാണ് റഹീമിനെ കണ്ടെത്തിയത്. തുടര്‍ന്ന് …

കല്ലില്‍ തട്ടി ഉലഞ്ഞ് വന്ദേഭാരത് എക്സ്പ്രസ്; കണ്ണൂരില്‍ പാളത്തില്‍ കല്ലുവെച്ചത് വിദ്യാര്‍ഥികള്‍

കണ്ണൂര്‍: വന്ദേഭാരത് എക്‌സ്പ്രസ് കടന്നുപോകുമ്പോള്‍ റെയില്‍പ്പാളത്തില്‍ കല്ല് വെച്ചത് കുട്ടികളെന്ന് കണ്ടെത്തി. പുതിയതെരു സ്വദേശികളായ 5 വിദ്യാര്‍ഥികളെ റെയില്‍വേ പൊലീസ് പിടികൂടി.തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് കടന്നുപോകുമ്പോള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.23-ന് ചിറക്കല്‍ ഇരട്ടക്കണ്ണന്‍ പാലത്തിന് സമീപമാണ് സംഭവം. പാളത്തിലൂടെ വന്ദേഭാരത് കടന്നുപോകുമ്പോള്‍പാളത്തിലെ കല്ലില്‍ തട്ടി ഉലഞ്ഞു. വലിയ ശബ്ദവുമുണ്ടായി. ഇതേ തുടര്‍ന്ന് ലോക്കോ പൈലറ്റ് കണ്ണൂര്‍ റെയില്‍വേ പൊലീസിനെ വിവരമറിയിച്ചു. റെയില്‍വേ എസ്‌ഐ കെ. സുനില്‍കുമാര്‍, ആര്‍പിഎഫ് എഎസ്‌ഐ ഷില്‍ന ശ്രീരഞ്ജ് എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ കെ.പി. ബൈജു, …