അമേരിക്കയിൽ വെടിവയ്‌പു പരമ്പര : ഒരു സ്കൂളിൽ പ്രഭാത പ്രാർത്ഥനക്കിടയിൽ ഉണ്ടായ വെടിവെപ്പിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു; മറ്റു മൂന്നു വെടി വയ്‌പുകളിൽ മൂന്നു മരണം; രണ്ടു പേർക്ക് പരിക്ക്

മിയാപൊളിസ്: സ്കൂളിലെ പ്രഭാത പ്രാർത്ഥനയ്ക്കിടയിൽ ഉണ്ടായ വെടിവെപ്പിൽ എട്ടും പത്തും വയസ്സുള്ള രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. 17 കുട്ടികൾക്കു പരിക്കേറ്റു. മിയാ പൊളിസ് മിനിസോട്ട അനൻസിയേഷൻ കാത്തലിക് സ്വകാര്യ പ്രിലിമിനറി സ്കൂളിൽ അധ്യയനവർഷം ആരംഭിച്ചു രണ്ടാം ദിവസം രാവിലെ 8 മണിക്കാണ് അക്രമം ഉണ്ടായത് . ബുധനാഴ്ച രാവിലെ നടന്ന സ്കൂൾ പ്രാർത്ഥനയ്ക്കിടയിൽ ആയിരുന്നു കൂട്ട വെടിവയ്പ്. വെടി വയ്പിനു ശേഷം അക്രമിയായ റോബിൻ വെസ്റ്റ് മാൻ എന്ന 20കാരൻ സ്വയം വെടിവെച്ച് മരിച്ചു. …

റെയിൽ പാളത്തിൽ അറ്റകുറ്റപ്പണി; മാസ്തിഗുഡ റെയിൽവേ ലെവൽ ക്രോസ് സപ്തംബർ ഏഴ് വരെ അടച്ചിടും

കാസർകോട്: ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പള്ളിക്കര മാസ്തിഗുഡ റെയിൽവേ ലെവൽ ക്രോസ് വെള്ളിയാഴ്ച മുതൽ സെപ്റ്റംബർ 7 വരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു. ട്രാക്കിൽ പ്രവർത്തികളുടെ ഭാഗമായാണ് ലെവൽ ക്രോസ് അടച്ചിടുന്നത്. ഈ സാഹചര്യത്തിൽ കോട്ടക്കുന്ന് മൗവ്വൽ റോഡിൽ പോകേണ്ട വാഹനങ്ങൾ മാസ്തിഗുഡയിൽ നിന്ന് പള്ളിക്കര- ബേക്കൽ റോഡ് ബ്രിഡ്ജ് – കോട്ടക്കുന്ന് വഴി പോകണം. മാസ്തിഗുഡ- ഖിളിരിയ മസ്ജിദ്- ബേക്കൽ ജംഗ്ഷൻ – കോട്ടക്കുന്നിലേക്ക് പോകണമെന്ന് അധികൃതർ അറിയിച്ചു.

ഓട്ടോറിക്ഷയിൽ കുഴൽപ്പണക്കടത്ത്; 11 ലക്ഷവുമായി പടന്ന സ്വദേശി അറസ്റ്റിൽ

കാസർകോട്: ഓട്ടോയിൽ കടത്തിയ 11 ലക്ഷത്തിൻ്റെ കുഴൽ പണവുമായി പടന്ന സ്വദേശി അറസ്റ്റിൽ. പടന്ന കൊക്കാകടവ് സ്വദേശി എസ് സി നിസാറി(42) നെയാണ് പിടികൂടിയത്. ബുധനാഴ്ച ഉച്ചയോടെ പള്ളിക്കര മേൽപ്പാലത്തിന് സമീപം വെച്ച് നീലേശ്വരം എസ് ഐ രതീശൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എൻ എം.രമേശൻ, രാജീവൻ, ഡിവൈ എസ് പി സ്‌ക്വാഡ് …

റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം നല്‍കിയത് ഉപാധികളോടെ; അടുത്തമാസം 9 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം

കൊച്ചി: യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ റാപ്പര്‍ വേടന് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. ഹിരണ്‍ദാസ് മുരളിയെന്ന വേടന്‍ സെപ്റ്റംബര്‍ 9,10 ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നാണ് പ്രധാന വ്യവസ്ഥ. ഒരു വ്യക്തിയുടെ ഭാവിയെ ബാധിക്കും വിധം മുന്‍കൂര്‍ ജാമ്യം അനുവദിക്കാത്തത് നീതി നിഷേധമാകുമെന്ന നിരീക്ഷണത്തോടെയാണ് കോടതി നടപടി. കേസിലെ അതിജീവിത …

വില്‍പനയ്ക്ക് എത്തിച്ച കഞ്ചാവുമായി യുവതി പിടിയില്‍

പയ്യന്നൂര്‍: വില്‍പനയ്ക്കായി കൊണ്ടുപോകുന്ന കഞ്ചാവ് പൊതിയുമായി യുവതി എക്‌സൈസിന്റെ പിടിയിലായി. പയ്യന്നൂര്‍ എടാട്ട് സ്വദേശിനി പി പ്രജിത(29)യാണ് ഇന്‍സ്‌പെക്ടര്‍ കെ ദിനേശനും സംഘവും പിടികൂടിയത്. ഓണം സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍, കൊറ്റി എന്നിവടങ്ങളില്‍ പരിശോധന നടത്തവേയാണ് 12 ഗ്രാം ഉണക്ക കഞ്ചാവുമായി പ്രജിത പിടിയിലായത്. ഉദ്യോഗസ്ഥരായ ശ്രീനിവാസന്‍, അസീസ്, ജസ്‌ന പി ക്ലമന്റ്, അജിത്ത് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; കാസര്‍കോട് ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തിവ്രമഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 29ന് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.വടക്കു പടിഞ്ഞാറന്‍ …

ലോട്ടറി ക്ഷേമനിധി ഓണം ഉത്സവ ബത്ത വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിലെ സജീവ അംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഓണം ഉത്സവ ബത്ത വര്‍ധിപ്പിച്ചു. ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ഉത്സവബത്ത 500 രൂപ ഉയര്‍ത്തി. 7,500 രൂപ ലഭിക്കും. പെന്‍ഷന്‍കാര്‍ക്കുള്ള ഉത്സവബത്ത 2,500 രൂപയില്‍നിന്ന് 2,750 രൂപയയായി വര്‍ധിപ്പിച്ചു. 37,000 സജീവ അംഗങ്ങള്‍ക്കും 8700 പെന്‍ഷന്‍കാര്‍ക്കുമാണ് ആനുകൂല്യം ലഭിക്കുക. ഇതിനായി 30 കോടി രൂപ അനുവദിച്ചു.സംസ്ഥാനത്തെ ഖാദി തൊഴിലാളികളുടെ ഓണക്കാല ഉത്സവ ബത്ത 250 രൂപ വര്‍ധിപ്പിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ …

മലയോരമേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹരമാകുന്നു: ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം: മലയോരമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂ പതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കിയതോടെ മലയോരമേഖലയിലെ 65 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷിക്കും ഗൃഹനിര്‍മ്മാണത്തിനമായി പതിച്ചു നല്‍കുന്നവ പ്രധാനമായും ജീവനോപാധി ലക്ഷ്യമാക്കിയുള്ള മറ്റു വിനിയോഗത്തിന് അനുവദിക്കും. വക മാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള ചട്ടങ്ങള്‍ക്ക് രൂപം നല്‍കലാണ് ഏറ്റവും പ്രധാനം, …

ഒറ്റനമ്പര്‍ ലോട്ടറിക്കായി വാട്ട്‌സ് ആപ്പ് ഗ്രൂപ്പ്, ഗൂഗിള്‍ പേ വഴി പണ ഇടപാടും; മാച്ചിക്കാട്ട് മധ്യവയസ്‌കനെ ചന്തേര പൊലീസ് പിടികൂടി

കാസര്‍കോട്: സംസ്ഥാന ലോട്ടറിയുടെ അവസാനത്തെ മൂന്നക്ക നമ്പര്‍ ഉപയോഗിച്ചുള്ള ഒറ്റ നമ്പര്‍ ചൂതാട്ടം നടത്തിവരുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍. ഉദിനൂര്‍ കല്ലുവളപ്പില്‍ സ്വദേശി കെവി സുരേന്ദ്രനെയാണ് ഡിവൈ.എസ്പി സി.കെ.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ചന്തേര സബ്ബ് ഇന്‍സ്‌പെക്ടര്‍ സതീഷ് വര്‍മ്മയും സംഘവും അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച ഡിവൈ.എസ്പിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് വലവിരിച്ചത്. ഉദിനൂര്‍ മാച്ചിക്കാട് വെച്ച് പ്രതിയെ പിടികൂടി പരിശോധന നടത്തിയപ്പോള്‍ ചൂതാട്ടത്തിനായി ഉപയോഗിക്കുന്ന മൊബൈല്‍ പിടികൂടി. കയ്യിലുണ്ടായിരുന്ന 2830 രൂപയും പിടിച്ചെടുത്തു. ഇടപാടുകാര്‍ക്കായി വാട്‌സ്ആപ്പ് …

‘ഓണം ഇതരമതസ്ഥരുടേത്, സ്‌കൂളില്‍ ആഘോഷിക്കേണ്ടതില്ല’; രക്ഷിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ച അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശ്ശൂര്‍: നമ്മുടെ സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ച സംഭവത്തില്‍ അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍. തൃശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ രണ്ട് അധ്യാപികമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഡിവൈഎഫ്ഐയുടെ പരാതിയെ തുടര്‍ന്ന് കുന്നംകുളം പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ടീച്ചര്‍മാര്‍ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത് എന്നും സ്‌കൂളിന്റെ നിലപാടല്ല എന്നും പ്രിന്‍സിപ്പാള്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. എന്നാല്‍ സ്‌കൂളില്‍ ഓണാഘോഷം വ്യാഴാഴ്ച നടത്തുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.ഓണം ഇതര മതസ്ഥരുടെ ആഘോഷമാണെന്നും മുസ്ലിങ്ങള്‍ ഇതില്‍ …

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ നിര്‍ണായക വിധി: മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി: ഫോര്‍ട്ട് സ്റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതിയുടെ നിര്‍ണായക വിധി. അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്നും ഹൈക്കോടതി പറഞ്ഞു. കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് വധശിക്ഷയായിരുന്നു വിധിച്ചത്.ഈ വിധി ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്. 2018 ലാണ് സിബിഐ കോടതി 2 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു. നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. മതിയായ തെളിവുകളില്ലാത്ത സിബിഐ അന്വേഷണം …

കൊച്ചിയിലെ തട്ടിക്കൊണ്ടുപോകല്‍ സംഘത്തില്‍ നടി ലക്ഷ്മി മേനോനും; നടുറോഡില്‍ കാറില്‍ വച്ച് അക്രമം, വീഡിയോ പുറത്ത്

കൊച്ചി: ബാറില്‍ വച്ചുള്ള അക്രമത്തിന് പിന്നാലെ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘത്തില്‍ നടി ലക്ഷ്മി മേനോനും. സംഭവത്തില്‍ ലക്ഷ്മി മേനോന്‍ ഉള്‍പ്പെട്ടതിന്റെ വീഡിയോ തെളിവുകളടക്കം പൊലീസിനു ലഭിച്ചു. നടിക്കൊപ്പം മിഥുന്‍, അനീഷ് എന്നിവരും മറ്റൊരു പെണ്‍സുഹൃത്തും ആയിരുന്നു കാറിലുണ്ടായിരുന്നതെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. സംഭവത്തില്‍മിഥുനെയും അനീഷിനെയും എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ലക്ഷ്മി മേനോനെയും പൊലീസ് ചോദ്യം ചെയ്യും. അതേസമയം നടി ഒളിവില്‍ പോയെന്നാണ് വിവരം.ആഗസ്ത് 24-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ആലുവ സ്വദേശി …

ബിജെപിയിലും പീഡന പരാതി; സംസ്ഥാന വൈസ് പ്രസിഡന്റിനെതിരെ യുവതിയുടെ പരാതി; കുടുംബ പ്രശ്‌നമെന്ന് ബിജെപി

പാലക്കാട്: ബിജെപി നേതാവിനെതിരെയും പീഡന പരാതി. സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെയാണ് പാലക്കാട് സ്വദേശിനി പരാതി നല്‍കിയത്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് ഇ മെയില്‍ വഴി പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പിന്നില്‍ കുടുംബപ്രശ്‌നമെന്നാണ് ബി ജെ പിയുടെ വിശദീകരണം. നിലവില്‍ ചന്ദ്രശേഖര്‍ ബംഗളൂരുവിലാണ്. പരാതി പരിശോധിക്കാമെന്ന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി നല്‍കിയതായി വിവരം ലഭിച്ചു. പരാതി ലഭിച്ചെന്ന് ചന്ദ്രശേഖറിന്റെ ഓഫിസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് കാണിച്ച് 2023 കോടതി അനുകൂലമായ വിധിപുറപ്പെടുവിച്ചിട്ടുണ്ടെന്ന് സി …

പരിപാടിക്കിടെ കുഴഞ്ഞുവീണു; നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍

നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. ഞായറാഴ്ച്ച രാത്രി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയ്ക്ക് ശേഷം തളര്‍ന്ന വീണ രാജേഷിനെ ഉടന്‍ തന്നെ കൊച്ചി ലോക് ഷോര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാര്‍ഡിയാക് അറസ്റ്റ് എന്നാണ് നിഗമനം. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുകയും അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്നാണ് ആശുപത്രി വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം. നിരവധി പേരാണ് സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകള്‍ വഴി രാജേഷിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനകള്‍ പങ്കിടുന്നത്.

വിനായകചതുർഥി ഇന്ന്; ഇനി പത്തു നാൾ ആഘോഷരാവുകള്‍

ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനം. അതാണ് വിനായകചതുർഥിയായി ആഘോഷിക്കപ്പെടുന്നത്. ഇത്തവണ ആഗസ്റ്റ് 27 വ്യാഴാഴ്ചയാണ് വിനായകചതുർഥി. ഗണപതി ഭഗവാന്റെ കളിമൺ/പേപ്പർ വിഗ്രഹങ്ങൾ താത്കാലികമായി നിർമിച്ച പന്തലിൽ പ്രത്യേക അനുഷ്ഠാനങ്ങളോടെ സ്ഥാപിക്കുന്നതോടെ ഗണേശോത്സവം ആരംഭിക്കുകയായി. ഈ വിഗ്രഹം പൂക്കൾ, പഴങ്ങൾ, മധുരപലഹാരങ്ങൾ എന്നിവകൊണ്ട് അലങ്കരിക്കപ്പെടുന്നു. പത്താം ദിവസം അതായത് അനന്ത ചതുർദശി ദിനത്തിൽ മന്ത്ര ജപങ്ങളോടും വലിയ ആഘോഷത്തോടും ഘോഷയാത്രയായി അടുത്തുള്ള ഉചിതമായ നദിയിലോ കടലിലോ നിമഞ്ജനം ചെയ്യുന്നതോടെ ഗണേശോത്സവം …

വിവാഹമോചന കേസിലെ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം, കുടുംബ കോടതി മുൻ ജഡ്‌ജി ഉദയകുമാറിന് സസ്‌പെൻഷൻ

കൊല്ലം: യുവതികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതി ഉയർന്നതോടെ ചവറ കുടുംബ കോടതി മുൻ ജഡ്ജി വി.ഉദയകുമാറിന് സസ്പെൻഷൻ. വിവാഹമോചന കേസില്‍ ഹാജരാകാനെത്തിയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിലാണ് ചവറ കുടുംബ കോടതി മുൻ ജഡ്ജി വി. ഉദയകുമാറിനെ സസ്പെൻഡ് ചെയ്തത്. പരാതിയിൽ ഹൈക്കോടതി റജിസ്ട്രാർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം. വിവാഹമോചന കേസിന് ഹാജരായ യുവതിയോട് ജഡ്ജി വി.ഉദയകുമാർ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നാണ് …

കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മുൻ ആംബുലൻസ് ഡ്രൈവർ മരിച്ച നിലയിൽ

കാസർകോട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ സമീപം മുൻ ആംബുലൻസ് ഡ്രൈവറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ബല്ലാ കടപ്പുറം സ്വദേശി അബ്ദുള്ള (53) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി രാത്രി 8.15 മണിയോടെയാണ്‌ സംഭവം. വിവരത്തെ തുടർന്ന് ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അരിമല ഹോസ്പിറ്റലിലെ മുൻ ആംബുലൻസ് ഡ്രൈവർ ആയിരുന്നു.

ടെമ്പോ ട്രാവലർ പിറകോട്ട് എടുക്കുന്നതിനിടെ ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു; ആൽബർട്ട് നാട്ടിലെത്തിയത് പിതാവിന്റെ ചരമവാർഷികത്തിൽ പങ്കെടുക്കാൻ

കാസർകോട്: പെട്രോൾ പമ്പിൽ നിന്നും പിറകിലോട്ട് നീങ്ങിയ ടെമ്പോ ട്രാവലർ ബൈക്കിൽ ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മംഗളൂരുവിലെ വിദ്യാർത്ഥിയും കാരമല സ്വദേശിയുമായ കണ്ടത്തിൽ ആൽബർട്ട് ജോയിസ് (20) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ മലയോര ഹൈവേയിൽ ചിറ്റാരിക്കാൽ നയാര പെട്രോൾ പമ്പിനു സമീപത്തുവച്ചാണ് അപകടം. പിതാവിൻ്റെ ഒന്നാം ചരമവാർഷിക ചടങ്ങിൽ സംബന്ധിക്കാൻ നാട്ടിൽ എത്തിയതായിരുന്നു ആൽബർട്ട്. വൈകുന്നേരം മാതാവ് ബിബിയെ ഇരുപത്തിയഞ്ചിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ ബൈക്കിൽ പോകുമ്പോഴാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ …