ലോട്ടറി ക്ഷേമനിധി ഓണം ഉത്സവ ബത്ത വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിലെ സജീവ അംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഓണം ഉത്സവ ബത്ത വര്‍ധിപ്പിച്ചു. ഏജന്റുമാരു
ടെയും വില്‍പനക്കാരുടെയും ഉത്സവബത്ത 500 രൂപ ഉയര്‍ത്തി. 7,500 രൂപ ലഭിക്കും. പെന്‍ഷന്‍കാര്‍ക്കുള്ള ഉത്സവബത്ത 2,500 രൂപയില്‍നിന്ന് 2,750 രൂപയയായി വര്‍ധിപ്പിച്ചു. 37,000 സജീവ അംഗങ്ങള്‍ക്കും 8700 പെന്‍ഷന്‍കാര്‍ക്കുമാണ് ആനുകൂല്യം ലഭിക്കുക. ഇതിനായി 30 കോടി രൂപ അനുവദിച്ചു.
സംസ്ഥാനത്തെ ഖാദി തൊഴിലാളികളുടെ ഓണക്കാല ഉത്സവ ബത്ത 250 രൂപ വര്‍ധിപ്പിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 2000 രൂപവീതം ലഭിക്കും. 12,500 തൊഴിലാളികള്‍ക്കാണ് അര്‍ഹത. ഇതിനായി 2.50 കോടി രൂപ അനുവദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page