അമേരിക്കയിൽ വെടിവയ്‌പു പരമ്പര : ഒരു സ്കൂളിൽ പ്രഭാത പ്രാർത്ഥനക്കിടയിൽ ഉണ്ടായ വെടിവെപ്പിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു; മറ്റു മൂന്നു വെടി വയ്‌പുകളിൽ മൂന്നു മരണം; രണ്ടു പേർക്ക് പരിക്ക്

മിയാപൊളിസ്: സ്കൂളിലെ പ്രഭാത പ്രാർത്ഥനയ്ക്കിടയിൽ ഉണ്ടായ വെടിവെപ്പിൽ എട്ടും പത്തും വയസ്സുള്ള രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. 17 കുട്ടികൾക്കു പരിക്കേറ്റു. മിയാ പൊളിസ് മിനിസോട്ട അനൻസിയേഷൻ കാത്തലിക് സ്വകാര്യ പ്രിലിമിനറി സ്കൂളിൽ അധ്യയനവർഷം ആരംഭിച്ചു രണ്ടാം ദിവസം രാവിലെ 8 മണിക്കാണ് അക്രമം ഉണ്ടായത് . ബുധനാഴ്ച രാവിലെ നടന്ന സ്കൂൾ പ്രാർത്ഥനയ്ക്കിടയിൽ ആയിരുന്നു കൂട്ട വെടിവയ്പ്. വെടി വയ്പിനു ശേഷം അക്രമിയായ റോബിൻ വെസ്റ്റ് മാൻ എന്ന 20കാരൻ സ്വയം വെടിവെച്ച് മരിച്ചു. സംഭവം അറിഞ്ഞു പോലീസും ഫെഡറൽ ഏജന്റുമാരും രക്ഷിതാക്കളും സ്കൂളിലേക്ക് പാഞ്ഞെത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. 1923-ൽ ആരംഭിച്ച സ്കൂൾ ആണിത് . പ്രി കിൻ്റർ ഗാർട്ടൻ മുതൽ എട്ടാം ക്ലാസ് വരെ 375 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. 24 മണിക്കൂറിൽ നഗരത്തിൽ നടന്ന വെടിവെപ്പ് പരമ്പരയിൽ ഒന്നായിരുന്നു ഇത്. മറ്റ് മൂന്ന് വെടിവെപ്പുകളിൽ മൂന്നു പേർ മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു. ഒരു ഹൈസ്കൂളിന് പുറത്തുണ്ടായ മറ്റൊരു വെടിവെപ്പിൽ ഒരാൾ മരിച്ചു. രണ്ടുപേർക്കു പരിക്കേറ്റു. നഗരത്തിൽ രണ്ടു മണിക്കൂറിനിടയിൽ നടന്ന മറ്റു രണ്ടു വെടി വയ്‌പുകളിൽ രണ്ടു പേർ കൂടി ദാരുണമായി മരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page