ഏച്ചിക്കൊവ്വലില്‍ ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന പ്രതികള്‍ പിടിയില്‍; പ്രതികളെ കണ്ടെത്തിയത് 200 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്, പ്രതികള്‍ക്കെതിരെ സംസ്ഥാനത്ത് 36 കേസുകള്‍

കാസര്‍കോട്: പിലിക്കോട് ഏച്ചിക്കൊവ്വലില്‍ ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന പ്രതികള്‍ രണ്ടരമാസത്തിന് ശേഷം പിടിയില്‍. കതിരൂര്‍ സ്വദേശി ടി മുദസീര്‍(35), മലപ്പുറം പെരിങ്ങാവ് സ്വദേശി ടിഎം ജാഫര്‍(40) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് ഏച്ചിക്കൊവ്വല്‍ വെച്ച് നടന്നു പോവുകയായിരുന്ന ശാരദ എന്ന സ്ത്രീയുടെ ഒന്നേ മുക്കാല്‍ പവന്‍ തൂക്കം വരുന്ന മാല ബൈക്കില്‍ വന്ന രണ്ടംഗസംഘം പിടിച്ചു പറിച്ചത്. പരാതിയില്‍ ചന്തേര പൊലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. നീലേശ്വരത്തെ സിസിടിവിയില്‍ കുടുങ്ങിയ പ്രതികളുടെ …

അട്ടപ്പാടിയില്‍ മകന്‍ മാതാവിനെ ഹോളോബ്രിക്സ് കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി

പാലക്കാട്: അട്ടപ്പാടി അരളികോണത്തില്‍ അമ്മയെ മകന്‍ തലക്കടിച്ചു കൊന്നു. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. രേഷി (55) ആണ് കൊല്ലപ്പെട്ടത്. മകനെ കാണാത്തതിനെ തുടര്‍ന്ന് രേഷി വീടിന് പുറത്തിറങ്ങി നോക്കി. അപ്പോഴാണ് ഇയാള്‍ രേഷിയെ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ചത്. പ്രദേശവാസികളാണ് രേഷിയെ ചോരയില്‍ കുളിച്ച നിലയില്‍ കാണുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. മകന്‍ രഘു (35) വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ബഹളം കേട്ട് ഓടിക്കൂട്ടിയ നാട്ടുകാരാണ് രഘുവിനെ …

മഞ്ചേശ്വരം കുണ്ടുകുടുക്ക ബീച്ചില്‍ എത്തിയ ദമ്പതികള്‍ കടലില്‍ വീണു; ഗൃഹനാഥനെ കാണാതായി

കാസര്‍കോട്: ഹൊസബെട്ടു കുണ്ടുകുടുക്ക ബീച്ചില്‍ എത്തിയ ദമ്പതികള്‍ കടലില്‍ വീണു. ഗൃഹനാഥനെ കാണാതായി. സ്ത്രീയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കടമ്പാര്‍ ബെജ്ജ റോഡിലെ ഭാസ്‌കര(56)നെയാണ് കാണാതായത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഹൊസങ്കടിയില്‍ തയ്യല്‍ കട നടത്തുന്ന ഭാസ്‌കരനും ഭാര്യ മാലതിയും വൈകീട്ടാണ് സ്‌കൂട്ടറില്‍ കടപ്പുറത്ത് എത്തിയത്. സ്‌കൂട്ടര്‍ കടല്‍ത്തീരത്തിന് സമീപം നിര്‍ത്തിയിട്ടത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കടപ്പുറത്ത് വീണുകിടക്കുന്ന സ്ത്രീയെ കണ്ടത്. അബോധാവസ്ഥയിലായിരുന്ന സ്ത്രീയെ ആശുപത്രിയിലെത്തിച്ചു. പിന്നീടാണ്‌ ഭാസ്‌കരനെ കാണാതായ വിവരം അറിയുന്നത്. …

കാഞ്ഞങ്ങാട് നഗരത്തിൽ വൻ തീപിടിത്തം; മദർ ഇന്ത്യ വസ്ത്ര സ്ഥാപനത്തിന് തീപിടിച്ചു, കട പൂര്‍ണമായും കത്തിനശിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട് നഗരത്തില്‍ വന്‍ തീപിടിത്തം. കല്ലട്ര ഷോപ്പിംഗ് കോപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മദര്‍ ഇന്ത്യ ടെക്‌സ്‌റ്റൈല്‍സിനാണ് തീപിടിച്ചത്. ഞായറാഴ്ച രാവിലെ 6.45 മണിയോടെയാണ് സംഭവം. വസ്ത്രാലയത്തില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കോംപ്ലക്‌സിലാണ് അഗ്‌നിബാധയുണ്ടായത്. പെട്രോള്‍ പമ്പുള്‍പ്പെടെ അപകടമുണ്ടായ വസ്ത്രവ്യാപാരശാലയ്ക്ക് സമീപമുണ്ടായിരുന്നു. എങ്കിലും നാട്ടുകാരുടേയും ഫയര്‍ഫോഴ്‌സിന്റെയും സമയോചിതമായ ഇടപെടല്‍മൂലം വന്‍ ദുരന്തമൊഴിവായി. സംഭവത്തില്‍ കട പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക …

വിനോദയാത്രയ്ക്കിടെ മൂത്രമൊഴിക്കാനായി ചുരത്തിൽ ഇറങ്ങി; കാൽതെന്നി കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപം യുവാവ് കൊക്കയിൽ വീണ് മരിച്ചു. വടകര വളയം തോടന്നൂർ വരക്കൂർ സ്വദേശിയായ അമൽ (23) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. വയനാട്ടിലേക്കുള്ള വിനോദയാത്രയ്ക്കിടെ ആയിരുന്നു സംഭവം.വയനാട് ഭാഗത്തേക്ക് ട്രാവലർ വാഹനത്തിൽ പോകുമ്പോൾ മൂത്രമൊഴിക്കാനായി ഇറങ്ങിയപ്പോഴാണ് കാല് തെന്നി അബദ്ധത്തില്‍ കൊക്കയിലേക്ക് വീണത്. കൽപ്പറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് മൃതദേഹം കൊക്കയിൽ നിന്നും പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി …

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില വഷളായി, അതീവ ഗുരുതരാവസ്ഥയിലെന്ന് വത്തിക്കാൻ

വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില വഷളായെന്നും അദ്ദേഹത്തിന്റെ നില അതീവഗുരുതരാവസ്ഥയില്‍ തുടരുന്നെന്നും ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ആസ്തമ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രതിസന്ധി അനുഭവിച്ചതിന് ശേഷം മാര്‍പ്പാപ്പക്ക് ഇപ്പോള്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ കൂടുതല്‍ സുഖമില്ല എന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു.നിലവില്‍ ഇരട്ട ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന 87 കാരനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രതികരിക്കുന്നുണ്ടെങ്കിലും ഗുരുതരമായ ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.ദിവസേനയുള്ള രക്തപരിശോധനയില്‍ വിളര്‍ച്ചയുമായി ബന്ധപ്പെട്ട ഒരു അവസ്ഥ കാണിക്കുന്നു. അദ്ദേഹത്തിന് രക്തം നല്‍കേണ്ടതുണ്ടെന്നും …

അന്ന് കഞ്ചാവ്, ഇന്ന് മയക്കുമരുന്ന് കടത്ത്: ‘ബുള്ളറ്റ് റാണി’ നിഖില വീണ്ടും പിടിയിൽ

പയ്യന്നൂര്‍: കഞ്ചാവ് കടത്തിയ ‘ബുള്ളറ്റ് റാണി’ എം.ഡി.എം.എ യുമായി വീണ്ടും പയ്യന്നൂര്‍ എക്‌സൈസിന്റെ പിടിയില്‍. പയ്യന്നുര്‍ കണ്ടങ്ങാളി മുല്ലക്കോട് താമസിക്കുന്ന മുല്ലക്കോട് സി.നിഖില(30)യാണ്‌ അറസ്റ്റിലായത്.കണ്ണൂര്‍ അസി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് വി.മനോജിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പയ്യന്നൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ കെ.ദിനേശനും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 4 ഗ്രാം എം.ഡി.എം.എ യുമായി യുവതി പിടിയിലായത്.രണ്ടുവര്‍ഷം മുമ്പ് തളിപ്പറമ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജില്‍ കുമാറും സംഘവും രണ്ടേകാല്‍ കിലോ കഞ്ചാവുമായി ഇവരെ പിടികൂടിയിരുന്നു. ബുള്ളറ്റ്‌ …

സ്ത്രീകളുടെ അടിവസ്ത്രം മോഷണം ഹോബി; രാജന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു, ഒടുവില്‍ പിടിയില്‍

കാസര്‍കോട്: ബേഡകം, ബിംബുങ്കാൽ, കുണ്ടംകുഴി ഭാഗങ്ങളില്‍ വര്‍ഷങ്ങളായി സ്ത്രീകളുടെ അടിവസ്ത്ര മോഷണം ഹോബിയാക്കി വിലസുകയായിരുന്ന വിരുതന്‍ ഒടുവില്‍ പിടിയിലായി. തോരോത്തെ ടി രാജനെയാണ് ബേഡകം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് പ്രതി പിടിയിലായത്. ബിംബുങ്കാലിലെ ഒരു വീടിന്റെ മുറ്റത്ത് ഉണക്കനിട്ട വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നതിന്റെ ദൃശ്യം വീട്ടില്‍ സ്ഥാപിച്ച സിസിടിവി യില്‍ പതിഞ്ഞിരുന്നു. ഇതോടെ വീട്ടമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു. ദൃശ്യം പരിശോധിച്ച ബേഡകം പൊലീസ് ഉടന്‍ തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു.

സ്ഥലത്തിന്റെ രേഖയിലെ തെറ്റു തിരുത്തുന്നതിനു ഏഴര ലക്ഷം രൂപ കൈക്കൂലി; 50,000 രൂപ കൈമാറവേ വില്ലേജ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

മലപ്പുറം: സ്ഥലത്തിന്റെ രേഖയിലെ തെറ്റു തിരുത്തുന്നതിനു ഏഴര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഉദ്യോഗസ്ഥന്‍ ആദ്യഗഡു വാങ്ങുന്നതിനിടെ പിടിയിലായി. തിരുവാലി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പന്തപ്പാടന്‍ നിഹ്‌മത്തുള്ള (50) ആണ് അറസ്റ്റിലായത്. ആവശ്യപ്പെട്ടതു പ്രകാരം ആദ്യഗഡുവായ 50,000 രൂപ കൈമാറുമ്പോള്‍ കാരക്കുന്നില്‍ വച്ച് പിടിയിലാവുകയായിരുന്നു.വിജിലന്‍സ് ഡിവൈഎസ്പി എം. ഗംഗാധരന്‍, ഇന്‍സ്‌പെക്ടര്‍മാരായ റിയാസ് ചാക്കീരി, ജ്യോതീന്ദ്രകുമാര്‍, എസ്‌ഐ മോഹന കൃഷ്ണന്‍, മധുസൂദനന്‍, പി.ഒ. രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.

തെലങ്കാനയില്‍ തുരങ്കം തകര്‍ന്ന് അപകടം; നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കിടെ തുരങ്കം തകര്‍ന്ന് അപകടം. നിരവധി തൊഴിലാളികള്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് തകര്‍ന്നത്. അപകടം നടക്കുമ്പോള്‍ 50 ഓളം തൊഴിലാളികള്‍ ടണിലുണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇതില്‍ 43 ഓളം പേരെ രക്ഷപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 7 പേരാണ് നിലവില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം. ഇവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തുരങ്കത്തില്‍ 14 കിലോമീറ്ററോളാം ഉള്ളിലാണ് അപകടം നടന്നതെന്നാണ് വിവരം. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ …

കൊല്ലത്ത് ട്രെയിന്‍ അട്ടിമറി ശ്രമമോ? പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ്, മാറ്റിയപ്പോള്‍ വീണ്ടുമിട്ടു, വിശദമായ അന്വേഷണത്തിന് പൊലീസ്

കൊല്ലം: കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തി. പുനലൂര്‍ റെയില്‍വേ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് ഇത്തരത്തില്‍ പോസ്റ്റ് റെയില്‍പാളത്തില്‍ ആദ്യം കണ്ടെത്തുന്നത്. സമീപത്തുള്ള ഒരാള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് എഴുകോണ്‍ പൊലീസ് എത്തി പോസ്റ്റ് നീക്കം ചെയ്തിരുന്നു.പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം റെയില്‍വേ പൊലീസ് എത്തി പരിശോധന നടത്തിയപ്പോള്‍ വീണ്ടും പോസ്റ്റ് കണ്ടെത്തുകയായിരുന്നു. ഇതാണ് അട്ടിമറിശ്രമത്തിലേക്കുള്ള സംശയം വര്‍ധിപ്പിക്കുന്നത്.അട്ടിമറി സാധ്യത സാഹചര്യത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സാമൂഹിക വിരുദ്ധരുടെ …

സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ മരിച്ചു

പയ്യന്നൂര്‍: സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ മരിച്ചു. കൊക്കാനിശ്ശേരിയിലെ കുണ്ടത്തില്‍ ബാലന്‍(70) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ഗവ. ആശുപത്രിക്ക് സമീപം ആണ് അപകടം. ഭാര്യ: ടി.കെ. ലളിത. മക്കള്‍: ഷമില്‍ ലാല്‍( ട്രേഡ് ഹൗസ്, പിലാത്തറ), അശ്വതി(സിഇടി കൈതപ്രം ലക്ചറര്‍). മരുകള്‍: രമ്യ(കരിവെള്ളൂര്‍). സഹോദരങ്ങള്‍: പരേതനായ ഗോവിന്ദന്‍, ലക്ഷ്മി. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം 4 ന് മൂരിക്കൊവ്വല്‍ സമുദായ ശ്മശാനത്തില്‍.

പി.എന്‍.പണിക്കര്‍ പുരസ്‌കാരം പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരിക്ക്

കാസര്‍കോട്: മികച്ച സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് കാന്‍ഫെഡും പി.എന്‍.പണിക്കര്‍ ഫൗണ്ടേഷനും ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പി.എന്‍.പണിക്കര്‍ പുരസ്‌കാരം പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരിക്ക്. സ്ത്രീ ശാക്തീകരണത്തിനായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളും കഴിഞ്ഞ 4 വര്‍ഷക്കാലം പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ നടത്തിയ വികസന മുന്നേറ്റത്തിന്റെ മുന്‍നിരക്കാരിയായി പ്രവര്‍ത്തിച്ചതും പരിഗണിച്ചാണ് അവാര്‍ഡ്. 2001 ല്‍ കുടുംബശ്രീ രൂപീകരണ വേളയില്‍ പിലിക്കോട് പഞ്ചായത്ത് പ്രഥമ സി.ഡി.എസ് ചെയര്‍പേഴ്‌സണായി പ്രവര്‍ത്തനമാരംഭിച്ചു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അവളിടം യുവതി ക്ലബ്ബ് രൂപീകരിച്ചതിന് യുവജനക്ഷേമ ബോഡിന്റെ ജില്ലാതലത്തിലുള്ള യുവതി ക്ലബ്ബിനുള്ള …

ചൈനയില്‍ വീണ്ടും വ്യാപനശേഷിയുളള കൊവിഡ്? കണ്ടെത്തിയത് വവ്വാലുകളില്‍ നിന്ന് പടര്‍ന്നുപിടിക്കാന്‍ സാദ്ധ്യതയുളള പുതിയ വകഭേദം

ബീജിങ്: ചൈനയില്‍ വീണ്ടും അതി വ്യാപന ശേഷിയുള്ള കൊവിഡ് വൈറസിനെ കണ്ടെത്തി. വവ്വാലുകളില്‍ നിന്ന് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള കോവിഡിന്റെ പുതിയ വകഭേദമാണ് കണ്ടെത്തിയത്. HKU5 cov-2 ആണ് പുതിയ ഇനം വകഭേദം. SARS-CoV2 ന്റെ അതേ ശേഷിയുള്ള വൈറസ് ആണിത്. കോശ ഉപരിതല പ്രോട്ടീന്‍ കോശങ്ങളിലേക്ക് നുഴഞ്ഞു കയറാന്‍ ശേഷിയുള്ളതിനാല്‍ മനുഷ്യരില്‍ അണുബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചൈനീസ് ജേര്‍ണലായ സെല്‍ സയന്റിഫിക്കിലാണ് പുതിയ വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ബാറ്റ് വുമണ്‍ എന്നറിയപ്പെടുന്ന ചൈനീസ് വൈറോളജിസ്റ്റായ …

കഴുത്തില്‍ പാടുകള്‍; ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി വീട്ടില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാനൂരിലാണ് സംഭവം. 14 വയസ്സുകാരനായ അലോക്‌നാഥന്‍ ആണ് മരിച്ചത്. വീടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തില്‍ പാടുകള്‍ ഉണ്ടായിരുന്നു.പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെങ്ങാനൂര്‍ വില്ലേജ് ഓഫീസിന് സമീപത്തെ വീട്ടിലാണ് സംഭവം. ശനിയാഴ്ച രാവിലെ 7 മണിക്കാണ് സംഭവം നടന്നത്. മൊട്ടമൂട് ചിന്മയ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അലോകനാഥന്‍. ഏത് രീതിയിലാണ് മരണം സംഭവിച്ചതെന്ന് പൊലീസിന് കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ …

‘ആണ്‍സുഹൃത്തുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് മാനസിക പീഡനം’; യുവാവ് മരിച്ച സംഭവത്തില്‍ ഭാര്യക്കെതിരെയും ആണ്‍സുഹൃത്തിനെതിരെയും കേസെടുക്കാന്‍ ഉത്തരവ്

ആലപ്പുഴ: പുന്നപ്രയില്‍ യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ ഭാര്യയെയും ഭാര്യയുടെ സുഹൃത്തിനെയും പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് കോടതി. അമ്പലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതിയുടേതാണ് നിര്‍ദേശം. യുവാവിന്റെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.കഴിഞ്ഞ ഒക്ടോബര്‍ 13നാണ് പുന്നപ്ര ഷജീന മന്‍സിലില്‍ റംഷാദിനെവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ സമീനയുടെ സുഹൃത്ത് ബന്ധം ചോദ്യം ചെയ്തതിന് റംഷാദിന് മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നതായും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് റംഷാദിന്റെ പിതാവ് മുഹമ്മദ് രാജയുടെ ഹര്‍ജിയിലെ …

ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങള്‍ ശരീരത്തില്‍ കുത്തിവച്ച 14കാരന്‍ മരിച്ചു; വൈറല്‍ ചലഞ്ചെന്ന് സംശയം

ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച മിശ്രിതം സ്വയം കുത്തിവച്ചതിനെ തുടര്‍ന്ന് 14 കാരന്‍ മരിച്ചു. ബ്രസീലിലാണ് സംഭവം. 14 വയസുള്ള ഡേവി ന്യൂനെസ് മൊറേര എന്ന കുട്ടിയാണ് ചത്ത ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങളുമായി വെള്ളം കലര്‍ത്തി ആ മിശ്രിതം കാലില്‍ കുത്തിവച്ചത്. കളിക്കുന്നതിനിടെ തനിക്ക് പരിക്കേറ്റതായി കുട്ടി ആദ്യം പിതാവിനോട് പറഞ്ഞതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഛര്‍ദ്ദിക്കുകയും മുടന്ത് അനുഭവപ്പെടുകയും ചെയ്ത കുട്ടിയുടെ നില വഷളാവുകയായിരുന്നു. പിന്നീട് പ്ലാനാള്‍ട്ടോയിലെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പാണ് യഥാര്‍ത്ഥത്തില്‍ എന്താണ് …

മോട്ടോര്‍ സ്ഥാപിക്കുന്നതിനിടെ കിണറില്‍ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

കാസര്‍കോട്: മോട്ടോര്‍ സ്ഥാപിക്കുന്നതിനിടെ കിണറില്‍ വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെസ്റ്റ് എളേരി ചാമക്കുളം അരീപറമ്പില്‍ ടോമിയുടെ മകന്‍ ടിഎ ടോണി ടോമി(31) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ബുധനാഴ്ച കൊന്നക്കാട് സ്വദേശിയായ ജിജോ മോന്റെ വീട്ടിലെ കിണറിലെ മോട്ടോര്‍ സ്ഥാപിക്കുന്നതിനിടെ കാല്‍ തെന്നി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ടോണിയെ ഉടന്‍ തന്നെ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.