പനമ്പൂർ ബീച്ചിൽ തിരമാലയിൽപ്പെട്ട് മൂന്ന് യുവാക്കളെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

മംഗളുരു : പനമ്പൂർ ബീച്ചിൽ കടലിൽ വീണ മൂന്ന് യുവാക്കളെ കാണാതായി. പ്രദേശവാസികളായ മിലൻ (20), ലിഖിത്ത് (18), നാഗരാജ് (24) എന്നിവരെയാണ് കാണാതായത്. ഞായറാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. കടലിൽ കുളിക്കുന്നതിനിടെ തിരമാലയിൽപെട്ട് കാണാതാവുകയായിരുന്നു. വിവരത്തെ തുടർന്ന് രക്ഷാപ്രവർത്തനം തുടരുന്നു.മിലൻ ഇലക്ട്രോണിക് സാധനങ്ങളുടെ ഓൺലൈൻ വിതരണക്കാരനാണ്. ലിഖിത് പി.യു.സി വിദ്യാർഥിയാണ്. നാഗരാജ് എം എം.ആർ. കമ്പനി സൂപ്പർ വൈസറുമാണ്. . .

ദുർനടപ്പെന്നാരോപണം : ബന്തിയോട് സിപിഎം ലോക്കൽ സെക്രട്ടറിയെ പുറത്താക്കി

കാസർകോട്: സി.പി.എം. ബന്തിയോട് ലോക്കൽ സെക്രട്ടറി ഫാറൂഖ് ഷിറിയയെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തു. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും നീക്കം ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്കു ഏരിയ സെക്രട്ടറി കെ കുഞ്ഞിരാമന്റെ സാന്നിധ്യത്തിൽ ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. ഏരിയ കമ്മിറ്റി അംഗങ്ങളും ബന്തിയോട് ലോക്കൽ കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ലോക്കൽ സെക്രട്ടറിയായിരുന്ന അഷ്റഫ് മുട്ടം അവധിയെടുത്ത ഒഴിവിലാണ് ഫാറൂഖിനെ പാർട്ടി സെക്രട്ടറിയുടെ ചുമതല ഏൽപ്പിച്ചത്. ഫാറൂഖ് സെക്രട്ടറിയായതിനു ശേഷം പാർട്ടിക്കു പേരുദോഷം …

ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

ഞായറാഴ്ച പുലര്‍ച്ചയുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കോഴിക്കോട് വയനാട് പാതയില്‍ സൗത്ത് കൊടുവള്ളിയിലാണ് സംഭവം. നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ബൈക്ക് പൂര്‍ണമായും കത്തി. രണ്ട് യുവാക്കള്‍ക്കും അപകടത്തെ തുടര്‍ന്ന് പൊള്ളലേറ്റിരുന്നു. മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരിച്ച രണ്ട് പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതാണ് മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാന്‍ തടസമായത്. അതേ സമയം ഇവരുടെ ബാഗില്‍ നിന്ന് കിട്ടിയ വിലാസം …

കാസർകോട് ജില്ലയിലെ ടർഫുകളിൽ വിതരണം ചെയ്യാൻ എത്തിച്ച എംഡിഎംഎ പിടികൂടി; ഉപ്പള സ്വദേശി അറസ്റ്റിൽ

കാസർകോട്: ജില്ലയിലെ ടർഫുകളിലും മറ്റും വിതരണം ചെയ്യാൻ കൊണ്ടുവന്ന 40 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പള സ്വദേശി മുഹമ്മദ് ഇത്യാംസ് (35) പിടിയിലായി. കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ ശങ്കർജിയും സംഘവും മഞ്ചേശ്വരത്ത് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് കടത്ത് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് എക്സൈസ് സംഘം വാഹന പരിശോധന നടത്തിയത്. കാസർകോട് ജില്ലയിലെ ടർഫുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്ന …

പുതുമുഖങ്ങളെ ഇറക്കി വിജയം നേടാൻ എൻഡിഎ; കാസർകോട് സ്ഥാനാർത്ഥി മഹിളാ മോർച്ച നേതാവ് എംഎൽ അശ്വിനി

കാസർകോട്: ഒടുവിൽ എൻഡിഎ കാസർകോട് മണ്ഡലം സ്ഥാനാർത്ഥിയായി മഹിളാ മോർച്ച ദേശീയ കൗൺസിൽ അംഗവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ഡിവിഷൻ അംഗവുമായ എം എൽ അശ്വിനിയെ പ്രഖ്യാപിച്ചു. മുൻ സംസ്ഥാന പ്രസിഡണ്ട് പി കെ കൃഷ്ണദാസിന്റെ പേരാണ് ആദ്യം ഉയർന്നു വന്നത്. സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്തിന്റെയും രവീശ തന്ത്രിയുടെയും പേരുകൾ പരിഗണനയിൽ ഉണ്ടായിരുന്നു. അതിനിടയാണ് ജില്ലാ നേതൃത്വത്തെ ഞെട്ടിച്ച് പുതുമുഖ സ്ഥാനാർത്ഥിയെ ദേശീയ നേതൃത്വം നിശ്ചയിച്ചത്. ബംഗളൂരു സ്വദേശിനിയാണ് അശ്വിനി. വിവാഹത്തോടെയാണ് കാസർകോടിന്റെ മണ്ണിൽ …

രണ്ടു കേന്ദ്രമന്ത്രിമാർ മത്സരിക്കും, തൃശ്ശൂരിൽ സുരേഷ് ഗോപി തന്നെ, പത്തനംതിട്ടയിൽ അനിൽ ആന്റണി, കാസർകോട് അശ്വിനി; കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ന്യൂഡല്‍ഹി: കേരളത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെ 12 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു.16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്രമന്ത്രി അമിത്ഷാ ​ഗാന്ധിന​ഗറിലും മത്സരിക്കും. കേരളത്തിൽ12 മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഏറെ നാളായി ഉയര്‍ന്നു കേട്ട പേരുകള്‍ പലതും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമെന്ന് അവര്‍ കണക്കു കൂട്ടുന്ന തിരുവനന്തപുരത്ത് പ്രതീക്ഷിച്ച പോലെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനാണ് സ്ഥാനാര്‍ത്ഥി. പത്തനംതിട്ടയില്‍ എകെ ആന്‍റണിയുടെ …

ബംഗളൂരു സ്ഫോടനം: 10 പേർക്ക് പരിക്ക്: യു.എ.പി.എ.കേസ്: ഊർജിത അന്വേഷണം

ബംഗളൂരു: ഇൻഡ്യയുടെ ഐ.ടി.തലസ്ഥാനമായ ബംഗളൂരു രാമേശ്വരം കഫേയിൽ വെള്ളിയാഴ്ച ഉച്ചക്കുണ്ടായ സ്ഫോടനത്തിൽ 10 പേർക്കു പരിക്കേറ്റു. സാരമായി പരിക്കേറ്റ സ്വർണ്ണാംബ നാരായണൻ (49)എന്ന ഐ.ടി. സ്ഥാപനം അക്കൗണ്ടിനെ പ്ലാസ്റ്റിക് സർജറിക്കു വിധേയയാക്കി. ഇവരുടെ ചെവിക്കും തകരാറുണ്ടായിട്ടുണ്ട്. സ്ഫോടനത്തിൽ കണ്ണിന് ആഘാതമേറ്റ നാഗശ്രീ (35) യെ വൈറ്റ് ഫീൽഡ് വൈദേഹി മെഡിക്കൽ ഇൻസ്റ്റിട്യൂട്ടിൽ ശസ്ത്രക്രിയക്കു വിധേയമാക്കി. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ ബംഗളൂരു പൊലീസ് യു. എ.പി.എ. കേസ് രജിസ്റ്റർ ചെയ്തു. ഉപമുഖ്യ മന്ത്രി, പൊലീസ് മേധാവികൾ എന്നിവർ …

പയ്യന്നൂരിൽ ലോറി ബുള്ളറ്റിൽ ഇടിച്ച് വാർപ്പ് മേസ്തിരി മരിച്ചു

കാസര്‍കോട്: ലോറി ബുള്ളറ്റില്‍ ഇടിച്ച് വാര്‍പ്പ് മേസ്തിരിയായ ഗൃഹനാഥന്‍ മരിച്ചു. പടന്ന പഞ്ചായത്തിലെ ആറാം വാര്‍ഡ് ആണ്ടാകൊവ്വലില്‍താമസിക്കുന്ന പി.സുകുമാരന്‍(63) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ദേശീയപാതയിലെ പയ്യന്നൂര്‍ എടാട്ട് വച്ചാണ് അപകടം. സുകുമാരന്‍ സഞ്ചരിച്ച ബുള്ളറ്റില്‍ ടാങ്കര്‍ ലോറി വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പയ്യുന്നൂര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി. ശനിയാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടില്‍ കൊണ്ടുവരും. ദളിത് ലീഗ് സജീവപ്രവര്‍ത്തകനായിരുന്നു. ഭാര്യ: പരേതയായ …

മകളുടെ ഭർത്താവിന്റെ ശവസംസ്കാര ചടങ്ങ് നടക്കവേ പിതാവും മരണപ്പെട്ടു; വേർപാട് താങ്ങാനാവാതെ കുടുംബം

കണ്ണൂർ: മകളുടെ ഭര്‍ത്താവിന്റെ ശവ സംസ്‌കാരം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം അച്ഛനും മരണപ്പെട്ടു.പഴയങ്ങാടി താവം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപത്തെ വിമുക്തഭടന്‍ ടി.ശങ്കരന്‍ (76) ആണ് മരിച്ചത്. മകള്‍ അമൃതയുടെ ഭര്‍ത്താവ് ശ്രീസ്ഥയിലെ ഓട്ടോ ഡ്രൈവര്‍ കെ.വി. സമ്പത്ത് ബുധനാഴ്ചയാണ് മരിച്ചത്.ഉറക്കത്തിനിടയില്‍ മരിച്ച സമ്പത്തിന്റെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ശ്രീസ്ഥയില്‍ പൊതുശ്മശാനത്തിലാണ് വ്യാഴാഴ്ച സംസ്കാരം ഒരുക്കിയത്. സമ്പത്തിന്റെ മൃതദേഹം ചിതയിലേക്കെടുത്തപ്പോഴായിരുന്നു ശങ്കരന്റെ മരണവാര്‍ത്തയുമെത്തിയത്. സംസ്‌കാരം വെള്ളിയാഴ്ച താവം സമുദായ ശ്മശാനത്തില്‍. പി.കെ.ലക്ഷ്മികുട്ടിയാണ് ശങ്കരന്റെ ഭാര്യ. മക്കള്‍: അമിത്ത് …

എസ്ഐയെ ലോറി കയറ്റി കൊല്ലാൻ ശ്രമിച്ച കേസ്; പ്രതി ജലീലിന് 15 വർഷം കഠിന തടവും കാൽ ലക്ഷം രൂപ പിഴയും

ബേക്കൽ എസ് ഐ ആയിരുന്ന എം.രാജേഷിനെ പുഴമണൽ കയറ്റിവന്ന പിക്കപ്പ് വാൻ കൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിക്ക് 15 വർഷം കഠിന തടവും,25000 രൂപ പിഴയും ശിക്ഷ വിധിച്ചു. പൂച്ചക്കാട് റഹ്മത്ത് റോഡിൽ ബിസ്മില്ല മൻസിൽ പി. ജലീൽ (39) നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് (3) എ.വി ഉണ്ണികൃഷ്ണൻ ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കിൽ 15 മാസം അധികതടവും അനുഭവിക്കണം. കഴിഞ്ഞ വർഷം ഫെബ്രുവരി 7നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രി …