മീൻപിടിച്ചു കൊണ്ടിരുന്ന യുവാവ് മീൻ തൊണ്ടയിൽ കുടുങ്ങി മരിച്ചു
കൊല്ലം: മീൻ പിടിക്കുകയായിരുന്ന യുവാവ് മീൻ തൊണ്ടയിൽ കുടുങ്ങി മരിച്ചു. കൊല്ലം ഓച്ചിറ പുതുപ്പള്ളി പ്രയാർ തയ്യിൽ തറയിലെ ആദർശ് എന്ന ഉണ്ണി (26) യാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. പ്രയാർ വടക്ക് കളിക്കശ്ശേരി ക്ഷേത്രത്തിനടുത്തുള്ള കിഷോർ എന്നയാളുടെ പറമ്പിലെ കുളം വറ്റിച്ച് മീൻ പിടിക്കുന്നതിനിടയിലാ യിരുന്നു അപകടം. ആദ്യം പിടിച്ച മീനിനെ കടിച്ചുപിടിച്ച ശേഷം മറ്റൊരു മീനിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടയാണ് അപകടമുണ്ടായത്. കടിച്ചു പിടിച്ചിരുന്ന മീൻ പിടഞ്ഞ് തൊണ്ടയിലേക്ക് ഇറങ്ങുകയായിരുന്നു. മീൻ തൊണ്ടയിൽ കുടുങ്ങിയ …
Read more “മീൻപിടിച്ചു കൊണ്ടിരുന്ന യുവാവ് മീൻ തൊണ്ടയിൽ കുടുങ്ങി മരിച്ചു”