ഉപ്പള പെരിങ്കടിയിൽ റെയിൽവേ ട്രാക്കിന് സമീപം ഏഴു വയസ്സുകാരനെ പരിക്കേറ്റ നിലയിൽ കണ്ടെത്തി, ട്രെയിനിന്റെ കാറ്റേറ്റ് തെറിച്ചു വീണതെന്നു പൊലീസ്

കാസർകോട്: ഉപ്പള പെരിങ്കടിയിൽ ഏഴു വയസ്സുകാരനെ റെയിൽവേ ട്രാക്കിന് സമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തി. പെരിങ്കടിയിലെ സെമീറിന്റെ മകൻ സിയാ(7)നെയാണ്‌ പരിക്കേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. കുട്ടിയെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 6.15 ആണ് അപകടം. ട്രാക്കിന് സമീപത്ത് നിൽക്കുമ്പോൾ ട്രെയിനിന്റെ കാറ്റടിച്ച് സമീപത്തുള്ള വൈദ്യുത തൂണിൽ തട്ടി വീണതാണെന്ന് പൊലീസ് പറയുന്നു. കയ്യിനും തുടയിലും ആണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഒരു വീല്‍ചെയര്‍ കിട്ടിയിരുന്നെങ്കില്‍ ഉപ്പയെ ബാത്‌റൂമില്‍ കൊണ്ടുപോകാനും പുറംലോകം കാണിക്കാനും ഉപകാരമായേനെ..’, വീട്ടമ്മയുടെ ആഗ്രഹം സഫലമാക്കി ജനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍
Scroll to top

You cannot copy content of this page