വീട്ടിൽ ത്രാസ്, എംഡിഎംഎ പൊതിയാനുള്ള കവറുകൾ; 10 ഗ്രാം എംഡിഎംഎ യുമായി എടച്ചാക്കൈ സ്വദേശി അറസ്റ്റിൽ

കാസർകോട്: പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച 10ഗ്രാം എംഡി എം എയുമായി യുവാവ് അറസ്റ്റിൽ. ഉദിനൂർ എടച്ചാക്കൈ സ്വദേശി മുഹമ്മദ് കാസിമിനെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ വച്ച് വിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എത്തിയതായിരുന്നു പൊലീസ്. പൊലീസിനെ കണ്ട പ്രതി വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് പൊലീസ് പ്രതിയെ പിന്തുടർന്ന് പിടികൂടി. വീട്ടിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ 10 ഗ്രാം എംഡിഎംഎ കണ്ടെത്തി. പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക് കവറുകളും, 3 ഗ്ലാസ്സ് ഫണലുകളും, ഒരു ഇലക്ടോണിക്ക് ത്രാസും വീട്ടിൽ ഉണ്ടായിരുന്നു. ചന്തേര സബ്ബ് ഇന്‍സ്പെക്ടര്‍ സതീഷ് കുമാര്‍ എന്‍.കെ, എസ് ഐ മുഹമ്മദ് മുഹ്സിന്‍, എ എസ് ഐ ലക്ഷണൻ, സുരേഷ് ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാജു, സുധീഷ്, ലിഷ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് ചീഫ് ഡി ശില്പയുടെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പി യുടെ മേല്‍നോട്ടത്തില്‍ മയക്കുമരുന്ന് കച്ചവടവും ഉപയോഗവും തടയുന്നതിനായി പ്രത്യേക പരിശോധന നടന്നുവരുന്നതിനിടെയാണ് എംഡി എം എ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page