വട്ടംതട്ട പനംകുളത്തെ ടിഎ ഗോപാലന്‍ അന്തരിച്ചു

കുറ്റിക്കോല്‍: വട്ടംതട്ട പനംകുളത്തെ റേഷന്‍ കടയ്ക്ക് സമീപം താമസിക്കുന്ന ടിഎ ഗോപാലന്‍(60) അന്തരിച്ചു. ഭാര്യ: ഇന്ദുമതി. മക്കള്‍: ഹരിദാസ്, രജിന്‍ദാസ്, മഞ്ചുദാസ്. മരുമക്കള്‍: വിജിത, സുജിത. സഹോദരങ്ങള്‍: നാരായണന്‍, കൃഷ്ണന്‍, കരുണാകരന്‍, അനന്തന്‍, പ്രേംകുമാര്‍, ജനകമണി.

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവതി മരിച്ചു

വെള്ളരിക്കുണ്ട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. എളേരിത്തട്ടിലെ കുറുപ്പുംതുണ്ടത്തില്‍ രാജേഷിന്റെ ഭാര്യ ഗീത (42)ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് കുറേനാളുകളായി ചികില്‍സിയിലായിരുന്നു. പരേതനായ പുതിയ പുരയില്‍ ദാമോദരന്റെയും നാരായണിയുടെയും മകളാണ്.മക്കള്‍: ആദിത്യ, അഭിജിത്. സഹോദരങ്ങള്‍: പി.ഡി.ദാസ്(കൃഷി വകുപ്പ്), ഉഷ, ലീല. സംസ്‌കാരം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പില്‍.

കണ്ണൂരിലെ മുതിര്‍ന്ന സിപിഎം നേതാവ് കെ.എം ജോസഫ് അന്തരിച്ചു

കണ്ണൂര്‍: മലയോര മേഖലയിലെ മുതിര്‍ന്ന സിപിഎം നേതാവായിരുന്ന കെ.എം. ജോസഫ് (85)അന്തരിച്ചു. കുടിയാന്‍മല സ്വദേശിയാണ്. അസുഖ ബാധിതനായി കുറെനാളുകളായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് മരണം സംഭവിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരുന്നു. കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡണ്ട്, ജില്ലാ സെക്രട്ടറി, കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട്, നടുവില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മലയോരത്ത് പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു. കുടിയേറ്റ കര്‍ഷകര്‍ക്കിടയിലെ പാര്‍ട്ടിയുടെ മുഖമായിരുന്നു. തീപ്പൊരി …

അങ്കമാലിയിലെ കുഞ്ഞിന്റെ മരണം കൊലപാതകം; കഴുത്തറുത്തത് മാനസിക വിഭ്രാന്തിയുള്ള അമ്മൂമ്മ; അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൊച്ചി: അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്തിന് മുറിവേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കുഞ്ഞിന്റെ കഴുത്തില്‍ മുറിവേല്‍പ്പിച്ചതെന്ന് കരുതുന്ന കത്തി പൊലീസ് കണ്ടെടുത്തു. കുഞ്ഞിനെ അമ്മൂമ്മ റോസ്‌ലി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അമ്മൂമ്മയുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. കുഞ്ഞിൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ വ്യാഴാഴ്ച കളമശ്ശേരി മെഡിക്കൽ കോളേജിൽ നടക്കും.അതേസമയം, ആശുപത്രിയിൽ കഴിഞ്ഞിരുന്ന അമ്മൂമ്മയെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് ആറു …

ഈ മാസം 16ന് വിവാഹം; എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ വീടിന് സമീപം തൂങ്ങിമരിച്ച നിലയിൽ, മരണം ഫോൺ വിളി എത്തിയതിന് പിന്നാലെ

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആര്യനാട് പറണ്ടോട് സ്വദേശി ശ്രീജിത്ത് (29) ആണ് മരിച്ചത്. തിരുവനന്തപുരം സിറ്റി എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്. വീടിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എആര്‍ ക്യാമ്പിലെ ഡ്യൂട്ടി കഴിഞ്ഞ് ബുധനാഴ്ച രാവിലെയാണ് ശ്രീജിത്ത് വീട്ടില്‍ മടങ്ങിയെത്തിയത്. വൈകുന്നേരം സുഹൃത്തുക്കളെ കാണുകയും വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നതായാണ് വിവരം.ഈ മാസം 16-ന് ശ്രീജിത്തിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. വൈകുന്നേരം കാണുമ്പോള്‍ …

ബിഹാർ നിയമസഭാ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; വലിയ നേതാക്കളുടെയും ചെറിയ പാർട്ടികളുടെയും രാഷ്ട്രീയ ഭാവി നിർണ്ണായകം

പാട്ന: ബിഹാറിലെ വലിയ രാഷ്ട്രീയ നേതാക്കന്മാരുടെയും ചെറിയ പാർട്ടികളുടെയും രാഷ്ട്രീയ ഭാവി ഇന്നു നിർണ്ണയിക്കും. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വോട്ടെടുപ്പ് ഇന്നു രാവിലെ ആരംഭിക്കുന്നു. 121 മണ്ഡലങ്ങളിൽ നടക്കുന്ന ജനവിധിയിൽ പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥികളായ സാമ്രാട്ട് ചൗധരി, വി കെ സിൻഹ, ചെറു പാർട്ടികളായ സിപിഐ എം എൽ, എൽ. ജെ. പി (ആർ.വി), വി.ഐ.പി എന്നീ പാർട്ടികളുടെ ഭാവി വ്യക്തമാവും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 121 …

ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് കോളേജ് അധ്യാപിക മരിച്ചു

മാഹി: പള്ളൂർ മേൽപ്പാനത്തിന് സമീപം ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. പള്ളൂർ ഇരട്ടപ്പിലാക്കൂൽ നവധാര റോഡിലെ രമിത(40)യാണ് മരിച്ചത്. കണ്ണൂർ സർവ്വകലാശാല പാലയാട് ക്യാമ്പസിലെ ലക്ചറർ ആയിരുന്നു. ജോലി കഴിഞ്ഞു പള്ളൂരിലെ വീട്ടിലേക്ക് വരുന്നതിനിടെ ബുധനാഴ്ച വൈകിട്ടാണ് അപകടം. അമിത വേഗതയിൽ എത്തിയ ടിപ്പർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ യുവതിയെ ഉടൻ മാഹി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബിജുമോൻ ആണ് ഭർത്താവ്. അനിക, അൻതാര എന്നിവരാണ് മക്കൾ.

ബല്‍ത്തങ്ങാടി രൂപതയുടെ ബിഷപ്പായി മലയാളിയായ മാര്‍ ജയിംസ് പട്ടേരില്‍ സ്ഥാനമേറ്റു

മംഗളൂരു: ബല്‍ത്തങ്ങാടി രൂപതയുടെ രണ്ടാമത് ബിഷപ്പായി മലയാളിയായ മാര്‍ ജയിംസ് പട്ടേരില്‍ സ്ഥാനമേറ്റു. സെന്റ് ലോറന്‍സ് കത്തീഡ്രലില്‍ കുര്‍ബാനയ്ക്കു ശേഷം അഭിഷേകച്ചടങ്ങുകള്‍ നടന്നു. മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ കാര്‍മികത്വം വഹിച്ചു. തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, സ്ഥാനമൊഴിഞ്ഞ ബല്‍ത്തങ്ങാടി ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി, സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. 1999 ലാണ് ബല്‍ത്തങ്ങാടി രൂപത സ്ഥാപിതമായത്.അതുവരെ തലശ്ശേരി രൂപതയുടെ മിഷന്‍ പ്രവിശ്യയായിരുന്നു ബല്‍ത്തങ്ങാടി. മാര്‍ …

ബീവറേജിലേക്ക് പോവുകയായിരുന്ന ലോറിയിൽ നിന്ന് ബിയർ മോഷ്ടിച്ചു കുടിച്ചു; സിസിടിവി ദൃശ്യങ്ങൾ തുമ്പായി, രണ്ട് കെയ്സ് ബിയർ മോഷ്ടിച്ച രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: ബിവറേജിലേക്ക് ബിയറുമായി വന്ന ലോറിയിൽ നിന്ന് ബിയർ ബോട്ടിലുകൾ മോഷ്ടിച്ചെടുത്ത് കുടിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. വട്ടിയൂർക്കാവ് നെട്ടയം സ്വദേശി സുരേഷ്, തിരുനെൽവേലി സ്വദേശി മണി എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ വെയർഹൗസിൽ പരിശോധന നടന്നിരുന്നതിനാൽ ലോഡ് ഇറക്കൽ നിർത്തിവെച്ചിരുന്നു. ഈ സമയത്താകാം മോഷണമെന്നാണ് പൊലീസ് നിഗമനം. ലോറിയിൽ നിന്ന് ലോഡ് ഇറക്കുന്നതിനിടെ ചില കെയിസുകൾ തകർന്ന നിലയിൽ കണ്ടെത്തിയതാണ് മോഷണ വിവരം പുറത്തായത്. ടാർപോളിൻ ഉപയോഗിച്ച് പൊതിഞ്ഞ ലോറിയിൽ 1000 …

‘കുടിയന്മാര്‍ ഔട്ട്’ ; മദ്യപിച്ചെന്നു കണ്ടെത്തിയാല്‍ യാത്ര അനുവദിക്കില്ല: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പരിശോധന കര്‍ശനമാക്കുന്നു

കണ്ണൂര്‍: ട്രെയിനുകളിലും സ്റ്റേഷനുകളിലും അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പരിശോധന കര്‍ശനമാക്കി. മദ്യം കഴിച്ചെന്നു കണ്ടെത്തിയാല്‍ യാത്ര അനുവദിക്കാതിരിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. യാത്രക്കാരെ ശല്യപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും.യാചകരെയും നിയന്ത്രിക്കും. മദ്യപിച്ചു പ്ലാറ്റ്‌ഫോമുകളില്‍ അലഞ്ഞു തിരിയാനും കിടന്നുറങ്ങാനും അനുവദിക്കില്ല. ബ്രെത്ത് അനലൈസര്‍ സംവിധാനം ഉപയോഗിച്ചു പരിശോധിക്കുന്നുണ്ട്. മദ്യപിച്ചു പ്ലാറ്റ്‌ഫോമില്‍ കണ്ടെത്തിയ മൂന്നുപേരെ താക്കീത് ചെയ്തു വിട്ടയച്ചു. പരിശോധനയ്ക്കും ബോധവല്‍ക്കരണത്തിനും സ്റ്റേഷന്‍ മാനേജര്‍ എസ്.സജിത്ത് കുമാര്‍, ഡപ്യൂട്ടി കമേഴ്‌സ്യല്‍ മാനേജര്‍ കോളിന്‍സ്, ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ വര്‍ഗീസ്, റെയില്‍വേ …

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ പുതിയ തസ്തികകള്‍; സംസ്ഥാനത്ത് 202 ഡോക്ടര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്കായി 202 ഡോക്ടര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടേയും സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടേയും മറ്റ് ഡോക്ടര്‍മാരുടേയും ഉള്‍പ്പെടെയാണ് 202 തസ്തികകള്‍ സൃഷ്ടിച്ചത്. ആശുപത്രികളില്‍ കൂടുതല്‍ മികച്ച വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുന്നതാണ്. കാസര്‍കോട്, വയനാട് മെഡിക്കല്‍ കോളേജുകളിലും കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കും.കണ്‍സള്‍ട്ടന്റ് തസ്തികയില്‍ കാര്‍ഡിയോളജി 20, ന്യൂറോളജി 9, നെഫ്രോളജി 10, യൂറോളജി 4, ഗ്യാസ്ട്രോ …

ഓപ്പറേഷന്‍ പൊതിച്ചോറ്; കൊങ്കണ്‍ വഴി വരുന്ന ട്രെയിനുകളില്‍ റെയില്‍വേ പൊലീസിന്റെ മിന്നല്‍പരിശോധന

കാസര്‍കോട്: ട്രെയിനുകളില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്ന് ആര്‍പിഎഫ്, റെയില്‍വേ പൊലീസ് സംയുക്തമായി ട്രെയിനുകളില്‍ പരിശോധന നടത്തി. കൊങ്കണ്‍ വഴി വരുന്ന രാജധാനി ഉള്‍പ്പെടെയുള്ള ട്രെയിനുകളിലാണ് ബുധനാഴ്ച പരിശോധന നടന്നത്. ഓപ്പറേഷന്‍ പൊതിച്ചോറ് എന്ന പദ്ധതിയുടെ ഭാഗമായാണ് കാന്റീനുകളിലും പരിശോധന നടന്നത്. വന്ദേഭാരതില്‍ രാവിലെ ഫുഡ് കയറ്റുന്ന ഐആര്‍സിടിസി കാന്റീന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും പരിശോധന നടന്നു. പഴകിയ ഭക്ഷണങ്ങള്‍ ഒന്നും കണ്ടെത്താനായില്ല. റെയില്‍വേ പൊലീസ് എസ്എച്ച്ഒ എം റെജികുമാര്‍, ആര്‍പിഎഫ് എസ് വിനോദ്, എഎസ്‌ഐ …

ഏഴുവര്‍ഷം മുമ്പ് കാണാതായ ജമീല എന്ന യുവതിയെ കണ്ടെത്താന്‍ പൊലീസ് ജനങ്ങളുടെ സഹായം തേടി; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

മംഗളൂരു: ഏഴുവര്‍ഷം മുമ്പ് കാണാതായ ജമീല എന്ന യുവതിയെ കണ്ടെത്താന്‍ പൊലീസ് ജനങ്ങളുടെ സഹായം തേടി. ആളെ കണ്ടെത്താന്‍ മംഗളൂരു സിറ്റി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.മംഗളൂരു മഞ്ചനാടി സ്വദേശി ഷെഖബ്ബിന്റെ ഭാര്യ ജമീലയെയാണ് 2018 മെയ് 25 ന് വൈകുന്നേരം കാണാതായത്. മംഗളൂരു നഗരത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയെങ്കിലും പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ല. തുടര്‍ന്ന് സഹോദരന്‍ ഉള്ളാളിലെ ഷൗക്കത്ത് കൊണാജെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കറുത്ത ബുര്‍ഖ ധരിച്ചാണ് വീട്ടില്‍നിന്നും …

കായികാധ്യാപകന്‍ താമസിക്കുന്ന ലോഡ്ജില്‍ ആളുകള്‍ വന്നുപോകുന്നു, പൊലീസ് മുറിയില്‍ എത്തിയപ്പോള്‍ ഒന്നു ഞെട്ടി, മുറിയില്‍ കണ്ടെത്തിയത്

മലപ്പുറം: വില്‍പനക്കായി സൂക്ഷിച്ച 20 ലക്ഷം രൂപ വിലമതിക്കുന്ന 416 ഗ്രാം എംഡിഎംഎയുമായി കായികാധ്യാപകന്‍ പിടിയില്‍. മലപ്പുറം കുട്ടിലങ്ങാടി കടുങ്ങോത്ത് സ്വദേശി ചേലോടന്‍ മുജീബ് റഹ്‌മാന്‍(32) ആണ് പിടിയിലായത്. ആളുകള്‍ ലോഡ്ജില്‍ വന്നു പോകുന്നുവെന്നും ലഹരിക്കച്ചവടം നടക്കുന്നുവെന്നുമുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് എത്തിയതായിരുന്നു പൊലീസ്. അങ്ങാടിപ്പുറം പുത്തനങ്ങാടിയില്‍ എംഇഎസ് ഹോസ്പിറ്റലിന് സമീപം പ്രതി താമസിച്ചിരുന്ന ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഡാന്‍സാഫ് എസ്‌ഐ ഷിജോ സി തങ്കച്ചനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം ജില്ലയിലും പുറത്തുമായി …

നീലേശ്വരം സന്തോഷ് മാരാര്‍ക്ക് വാദ്യകലയിലെ പരമോന്നത ബഹുമതി

നീലേശ്വരം: പ്രശസ്ത വാദ്യകലാകാരന്‍ നീലേശ്വരം സന്തോഷ് മാരാര്‍ക്ക് തളിപ്പറമ്പ് ടി.ടി.കെ ദേവസ്വത്തിന്റെ ശ്രീ രാജരാജേശ്വര കലാരത്‌ന പുരസ്‌കാരം. ദേവസ്വം നല്‍കുന്ന ഈ പട്ടുംവളയും വാദ്യകലയിലെ പരമോന്നത ബഹുമതിയാണ്. ചെണ്ട വിഭാഗത്തിലാണ് സന്തോഷ് മാരാര്‍ പുരസ്‌കാരത്തിനര്‍ഹനായത്. നവംബര്‍ 15 ന് ഉച്ചയ്ക്ക് ശേഷം രാജരാജേശ്വര ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. 14 ന് വൈകുന്നേരം 5.30 ന് ക്ഷേത്രസന്നിധിയില്‍ പുരസ്‌കാര ജേതാക്കളുടെ കലാ സമര്‍പ്പണവും ഉണ്ടാകും. കേരള ക്ഷേത്രവാദ്യകലാ അക്കാദമിയുടെ വാദ്യ ശ്രേഷ്ഠ പുരസ്‌കാരവും അടുത്തിടെ ഇദ്ദേഹത്തിന് …

പയ്യന്നൂരിലെ ദന്തഡോക്ടറായ യുവതി ആന്ധ്ര സ്വദേശിക്കൊപ്പം നാടുവിട്ടു

പയ്യന്നൂര്‍: പയ്യന്നൂരിലെ ദന്തഡോക്ടറായ യുവതി ആന്ധ്ര സ്വദേശിയായ ആണ്‍ സുഹൃത്തിനൊപ്പം നാടുവിട്ടു. കോറോം മുത്തത്തിയിലെ 24 കാരിയെയാണ് കാണാതായത്. പതിവ് പോലെ ചൊവ്വാഴ്ച രാവിലെ പ്രാക്ടീസിന് പോയിരുന്നു. വൈകീട്ട് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫായ നിലയിലായിരുന്നു. ആന്ധ്ര സ്വദേശിയായ സുജിത്തിന്റെ കൂടെയാണ് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

‘ഒരേ ഫോട്ടോ ഉപയോഗിച്ച് 223 വോട്ടുകള്‍’; ഹരിയാനയില്‍ 25 ലക്ഷം വോട്ടുകള്‍ കൊള്ളയടിക്കപ്പെട്ടെന്ന് രാഹുല്‍

ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടുകൊള്ള ആരോപിച്ച് രാഹുല്‍ ഗാന്ധി. എച്ച് ഫയല്‍ എന്ന പേരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍. ഹരിയാനയില്‍ ആകെ രണ്ടുകോടി വോട്ടര്‍മാരാണുള്ളത്. അതില്‍ 25 ലക്ഷം വോട്ടുകള്‍ കവര്‍ച്ചചെയ്യപ്പെട്ടു.ഒരാള്‍ പത്ത് ബൂത്തുകളിലായി 22 തവണ വോട്ടുചെയ്‌തെന്നും വോട്ടര്‍ പട്ടിക തെളിവായി ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു. ഒരു വോട്ടര്‍ ഐഡിയില്‍ ഒരാള്‍ക്ക് ഒരു മണ്ഡലത്തില്‍ നൂറ് വോട്ടുകളാണുള്ളത്.ഒരാള്‍ മാത്രം നൂറ് വോട്ട് ചെയ്‌തെന്നും രാഹുല്‍ ആരോപിച്ചു. വ്യാജ വോട്ടിനായി ബ്രസീലിയന്‍ …

ബിരിയാണി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: നടന്‍ ദുല്‍ഖറടക്കം 3 പേര്‍ക്ക് ഉപഭോക്തൃ കമ്മീഷന്‍ നോട്ടീസ്

പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ അരി ബ്രാന്റ് ഉടമയ്ക്കും, കമ്പനിയുടെ ബ്രാന്‍ഡ് അബാസഡറായ ദുല്‍ഖര്‍ സല്‍മാനും നോട്ടീസ് അയച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് നടന്‍ ദുല്‍ഖര്‍ സല്‍മാനോടും റോസ് ബ്രാന്‍ഡ് ബിരിയാണി അരി കമ്പനി ഉടമയോടും ഡിസംബര്‍ മൂന്നിന് കമ്മീഷന്‍ മുന്‍പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. പത്തനംതിട്ട സ്വദേശിയായ പിഎന്‍ ജയരാജന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പത്തനംതിട്ടയില്‍ കാറ്ററിങ് സ്ഥാപനം നടത്തുന്ന ആളാണ് പരാതിക്കാരന്‍. …