തിരുവനന്തപുരം: വയനാടു ദുരിതാശ്വാസ നിധിയില്‍ ലഭിക്കുന്ന പണം വകമാറ്റി ചെലവഴിക്കില്ലെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കണമെന്നു കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിടയില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ പറയാത്തതു കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മൂല്യബോധം കൊണ്ടാണെന്നു ഫേസ് ബുക്കില്‍ സുധാകരന്‍ ചൂണ്ടിക്കാട്ടി. മര്യാദ കൊണ്ട് കോണ്‍ഗ്രസ് രാഷ്ട്രീയം പറയുന്നില്ല. അതേസമയം അടുത്ത തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സിപിഎം ദുരന്തമേഖലയില്‍ കൊടിയുടെ നിറം നോക്കുന്നു. ദുരന്തമേഖലയില്‍ ആദ്യ ദിവസങ്ങളില്‍ വസ്ത്രവും വെള്ളവുമെത്തിച്ചത്, പിന്നീട് വേണ്ടെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത് അതുകൊണ്ടല്ലേ എന്ന് സുധാകരന്‍ ആരാഞ്ഞു.
